Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petitions

സ്വര്‍ണക്കടത്ത്: പ്രതികളു‌ടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ ഉത്തരവ് ശരിവച്ചു

കൊ​​​ച്ചി: സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യ എ​​​റ​​​ണാ​​​കു​​​ളം സി​​​ബി​​​ഐ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

2013 ല്‍ ​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി 56 കി​​​ലോ സ്വ​​​ര്‍ണം ക​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ക​​​സ്റ്റം​​​സ് മു​​​ന്‍ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ര്‍ സി. ​​​മാ​​​ധ​​​വ​​​ന്‍, അ​​​സി. ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഡോ. ​​​എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍, സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്ത് സം​​​ഘാം​​​ഗം അ​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ റി​​​വി​​​ഷ​​​ന്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്ന​​​ത് ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​കാ​​​നു​​​ള്ള കാ​​​ര​​​ണ​​​മ​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നും വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നും പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക്ക് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യും എ​​​ല്‍ഇ​​​ഡി ടി​​​വി ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും കൈ​​​പ്പ​​​റ്റി 17.86 കോ​​​ടി രൂ​​​പ മൂ​​​ല്യം വ​​​രു​​​ന്ന സ്വ​​​ര്‍ണം ക​​​ട​​​ത്താ​​​ന്‍ ഒ​​​ത്താ​​​ശ ചെ​​​യ്‌​​​തെ​​​ന്നാ​​​ണു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

പ്ര​​​തി സി. ​​​മാ​​​ധ​​​വ​​​ന്‍ സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യെ​​​ന്നും എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ത​​​ന്‍റെ വി​​​വാ​​​ഹ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി പ്ര​​​തി​​​ക​​​ളി​​​ല്‍നി​​​ന്നു വാ​​​ഹ​​​നം ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​നം

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ നാ​​​ണം കെ​​​ടു​​​ത്താ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യ്ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി.

ഇ​​​ത്ത​​​രം ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു വ​​​ഴി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ​​​ വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന​​​താ​​​യും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ​​​തി​​​ക്കു​​​ന്ന​​​തി​​​ന് പി​​​വി​​​സി ഫ്ല​​​ക്സ്ബോ​​​ർ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്ന എ​​​ൻ​​​ജി​​​ഒ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​ന്പോ​​​ൾ സ്വ​​​കാ​​​ര്യ​​​ വ്യ​​​ക്തി​​​ക​​​ളും എ​​​ൻ​​​ജി​​​ഒ​​​ക​​​ളും സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കാ​​​ൻ ചി​​​ല ഹ​​​ർ​​​ജി​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​താ​​​യി കാ​​​ണു​​​ന്നു​​​വെ​​​ന്ന് കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സു​​​പ്രീം​​​കോ​​​ട​​​തി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ യു​​​ദ്ധ​​​ങ്ങ​​​ൾ​​​ക്കു വേ​​​ദി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് അ​​​ടി​​​സ്ഥാ​​​ന പ്ര​​​ശ്നം.

ജു​​​ഡീ​​​ഷ​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ബെ​​​ഞ്ച് ന​​​ൽ​​​കി. ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​യ സ​​​മ​​​യ​​​വും സാ​​​ഹ​​​ച​​​ര്യ​​​വും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു വി​​​മ​​​ർ​​​ശ​​​നം. അ​​​തേ​​​സ​​​മ​​​യം വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി സ്വാ​​​ത​​​ന്ത്ര്യം ന​​​ൽ​​​കി.

കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​വി​​​സി ഫ്ല​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വു​​​ക​​​ളും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ൾ​​​പ്പെ​​​ടെ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

കേരളം കണ്ട അ​സാ​ധാ​ര​ണ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ; ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ

കൊ​ച്ചി: അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്.

നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി. അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

2017ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ദി​ലീ​പ് ന​ല്‍​കി​യ​ത് 20 ഹ​ര്‍​ജി​ക​ളാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​കാ​ന്‍ അ​നു​മ​തി വേ​ണം, ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം തു​ട​ങ്ങി നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്.

2020ല്‍ ​വി​ചാ​ര​ണ തു​ട​ര​വേ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി. ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ഹ​ർ​ജി​യു​മാ​യി പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ന്‍​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​പ്ര​കാ​രം കോ​ട​തി ഉ​ത്ത​ര​വി​ട്ട തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ദി​ലീ​പ് മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭീ​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യും ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി. ഇ​തു മു​ൻ​നി​ർ​ത്തി​യും ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ, തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ന​ടി ക​ക്ഷി​ചേ​ര്‍​ന്നു​ള്ള ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ ആ​കെ 90ഓ​ളം ഹ​ര്‍​ജി​ക​ളാ​ണു വി​ചാ​ര​ണ​വേ​ള​യി​ൽ ദി​ലീ​പ് ന​ല്‍​കി​യ​ത്.

Latest News

Corehub Up