കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്ജികള് ഹൈക്കോടതി ജൂണ് 29നു പരിഗണിക്കും.
ഹര്ജിക്കാര് മറുപടി സത്യവാങ്മൂലം സമര്പ്പിക്കാത്ത സാഹചര്യത്തിലാണു ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരുള്പ്പെട്ട ദേവസ്വം ബെഞ്ച് ഹര്ജി മാറ്റിയത്.
ഹൈക്കോടതി നിര്ദേശപ്രകാരം പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇത് ശാസ്ത്രീയമായ നിലയില് പൂര്ത്തിയാക്കുകയാണു പ്രധാനമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്, വിശ്വഹിന്ദു പരിഷത്ത്, യോഗക്ഷേമ സഭ തുടങ്ങിയവരാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Tags : CBI probe Sabarimala gold theft Petitions considered