x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പത്തുദിവസത്തിനകം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

വെബ്ഡെസ്ക്
Published: August 25, 2026 03:44 AM IST | Updated: August 25, 2026 03:44 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​ച്ചി: പ​ശ്ചി​മ​ഘ​ട്ട​മ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം പ​ത്തു ദി​വ​സ​ത്തി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ലി ജോ​സ് അ​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്. ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ എ​തി​ർ​പ്പ​റി​യി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

മു​മ്പ് ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​താ​യും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.​സം​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക ഭാ​ഷ നി​യ​മ​നി​ർ​മാ​ണ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​ത് അ​വ​രാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എ​തി​ർ​പ്പ​റി​യി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി ഉ​ട​ൻ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്തു ദി​വ​സ​ത്തി​ന​കം മ​ല​യാ​ള​ത്തി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags : KeralaHighCourt DraftNotification Published Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up