x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; സിമി റോസ് ബെല്ലിന് തിരിച്ചടി

വെബ്ഡെസ്ക്
Published: August 30, 2026 02:32 AM IST | Updated: August 30, 2026 02:32 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നി​​​​ൽ​​​നി​​​​ന്ന​​​​ട​​​​ക്കം പോ​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന സി​​​​മി റോ​​​​സ് ബെ​​​​ൽ ജോ​​​​ൺ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

സ​​​​തീ​​​​ശ​​​​ൻ, സ​​​​ഹോ​​​​ദ​​​​ര​​​​ൻ വി.​​​​ഡി. അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രി​​​​ൽ​​​നി​​​​ന്ന് ത​​​​നി​​​​ക്കും സ്വ​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന ഹ​​​​ർ​​​​ജി​​​​യാ​​​​ണു ത​​​​ള്ളി​​​​യ​​​​ത്. ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന രാ​​​ഷ്‌​​​ട്രീ​​​​യ​​​നേ​​​​താ​​​​ക്ക​​​​ളെ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​ക്കി​​​​യെ​​​​ന്നും ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്നു​​​​മാ​​​​ണ് മു​​​​ൻ പി​​​​എ​​​​സ്‌​​​​സി അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ സി​​​​മി റോ​​​​സ് ബെ​​​​ൽ വാ​​​​ദി​​​​ച്ച​​​​ത്. ത​​​​ന്‍റെ മ​​​​ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വ​​​​ച്ച് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നി​​​​ലും സ​​​​തീ​​​​ശ​​​​നാ​​​​ണെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ത​​​​ന്‍റെ സ​​​​ഹാ​​​​യി​​​​ക്കു​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് പോ​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ൽ ഭീ​​​​ഷ​​​​ണി​​​​യു​​​​ള്ള​​​​താ​​​​യി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

സി​​​​മി​​​​യു​​​​ടെ മ​​​​ക​​​​നു​​​നേ​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കേ​​​​സു​​​​ക​​​​ളൊ​​​​ന്നും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

സ​​​​ഹാ​​​​യി​​​​ക്കു​​​നേ​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണം കു​​​​ടും​​​​ബ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഹ​​​​ർ​​​​ജി ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​മ്പോ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ല​​​​വി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്നും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​കാം ഹ​​​​ർ​​​​ജി​​​​യെ​​​​ന്നും കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

Tags : SIMIRoseBell KeralaHighCourt Rejects PoliceProtection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up