പിഎസ്ജി vs ലില്ലെ മത്സരത്തിൽനിന്ന്.
അരീന: ലീഗ് 1 മത്സരത്തിൽ അവസാന നിമിഷത്തെ ഗോളുകളിൽ സമനില പിടിച്ച് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി). വിറ്റിഞ്ഞ (90+1), മാർക്കിഞ്ഞോ (90+5 മിനിറ്റ്) നേടിയ ഗോളുകളാണ് പിഎസ്ജിക്ക് (2-2) ലില്ലെയ്ക്കെതിരേ സമനില ഒരുക്കിയത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഹാക്കണ്ഹരാൽഡസ്സൻ ലില്ലെയ്ക്കായി ലീഡ് നേടിക്കൊടുത്തു. 84-ാം മിനിറ്റിൽ ഡിലാനെ വാക്ബാ രണ്ടാം ഗോൾ നേടി വിജയ പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം ഇഞ്ചുറി ടൈമിൽ പിഎസ്ജി മത്സരം തിരികെപ്പിടിക്കുകയായിരുന്നു.