x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറിയൊരു തിരുത്തുമതി കേ​ര​ളയെ കേ​ര​ളമാക്കാം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: August 30, 2026 02:39 AM IST | Updated: August 30, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​രു​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ’കേ​​​ര​​​ളം’ ആ​​​ക്കാ​​​ൻ പാ​​​ഴ്ചെ​​​ല​​​വോ അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യോ സൃ​​​ഷ്ടി​​​ക്ക​​​രു​​​തെ​​​ന്നു വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം.

പേ​​​രു​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ബോ​​​ർ​​​ഡു​​​ക​​​ൾ മാ​​​റ്റി സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ചെ​​​റി​​​യ തി​​​രു​​​ത്ത​​​ൽ മാ​​​ത്രം വ​​​രു​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. പേ​​​രു​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ബോ​​​ർ​​​ഡു​​​ക​​​ൾ മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 10 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

കേ​​​ര​​​ള എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ലെ​​​റ്റ​​​ർ​​​ഹെ​​​ഡു​​​ക​​​ൾ, ക​​​വ​​​റു​​​ക​​​ൾ, ഫോ​​​മു​​​ക​​​ൾ, ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ, ഫ​​​യ​​​ലു​​​ക​​​ൾ, പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, മ​​​റ്റ് സ്റ്റേ​​​ഷ​​​ന​​​റി സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ല​​​വി​​​ലെ സ്റ്റോ​​​ക്ക് തീ​​​രും വ​​​രെ മ​​​ഷി ഉ​​​പ​​​യോ​​​ഗി​​​ച്ചു ’കേ​​​ര​​​ളം’ എ​​​ന്നു തി​​​രു​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. പേ​​​രു​​​മാ​​​റ്റ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​ത്രം നി​​​ല​​​വി​​​ലു​​​ള്ള സ്റ്റോ​​​ക്ക് ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ പു​​​തി​​​യ​​​ത് അ​​​ച്ച​​​ടി​​​ക്കു​​​ക​​​യോ ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല.

കേ​​​ര​​​ള എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഔ​​​ദ്യോ​​​ഗി​​​ക മു​​​ദ്ര​​​ക​​​ൾ, റ​​​ബ​​​ർ സ്റ്റാം​​​പു​​​ക​​​ൾ, സ​​​മാ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ മാ​​​റ്റേ​​​ണ്ട​​​തി​​​ല്ല. മ​​​ഷി ഉ​​​പ​​​യോ​​​ഗി​​​ച്ചു ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യാ​​​ൽ മ​​​തി. ദി​​​ശാ​​​സൂ​​​ച​​​ക​​​ങ്ങ​​​ൾ, നെ​​​യിം ബോ​​​ർ​​​ഡു​​​ക​​​ൾ, മൈ​​​ൽ​​​സ്റ്റോ​​​ണ്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പെ​​​യി​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇം​​​ഗ്ലീ​​​ഷി​​​ൽ എ​​​ങ്കി​​​ൽ ’എം’ ​​​അ​​​ധി​​​ക​​​മാ​​​യി ചേ​​​ർ​​​ക്കു​​​ക​​​യോ മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ൽ ’0’ എ​​​ന്നു ചേ​​​ർ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.

പെ​​​യി​​​ന്‍റിം​​​ഗ്, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി, മാ​​​റ്റി സ്ഥാ​​​പി​​​ക്ക​​​ൽ എ​​​ന്നി​​​വ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്പോ​​​ൾ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യാ​​​ൽ മ​​​തി. തേ​​​യ്മാ​​​നം, കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട​​​ൽ, കേ​​​ടു​​​പാ​​​ട് തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മാ​​​റ്റി സ്ഥാ​​​പി​​​ക്കേ​​​ണ്ടി വ​​​ന്നാ​​​ൽ, ന​​​ട​​​പ​​​ടി​​​ക്ര​​​മം പാ​​​ലി​​​ച്ചു മാ​​​ത്രം മാ​​​റ്റം വ​​​രു​​​ത്ത​​​ണം.

എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ബോ​​​ർ​​​ഡു​​​ക​​​ൾ, കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ നി​​​ർ​​​ദേ​​​ശം ഉ​​​ട​​​ൻ അ​​​റി​​​യി​​​ക്ക​​​ണം. നി​​​ല​​​വി​​​ലു​​​ള്ള​​​വ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തു വ​​​ഴി​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക ചെ​​​ല​​​വു​​​ക​​​ൾ ഇ​​​തു​​​വ​​​ഴി ത​​​ട​​​യ​​​ണം. സ​​​ർ​​​ക്കാ​​​ർ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ അ​​​ട​​​ക്കം സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഇ​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ൽ കേ​​​ര​​​ളം ആ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​ര് കേ​​​ര​​​ളം ആ​​​ക്കി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. പേ​​​രു​​​മാ​​​റ്റം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന കോ​​​ടി​​​ക​​​ളു​​​ടെ അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

Tags : SmallCorrection Kerala Keralam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up