x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകും! എന്‍റെ ജീവിതം തകർത്തയാൾ: ഷാഹു

കെ.​​​​ടി. വി​​​​ൻ​​​​സ​​​​ന്‍റ്
Published: August 30, 2026 03:31 AM IST | Updated: August 30, 2026 03:31 AM IST

സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ്

ചാ​​​​വ​​​​ക്കാ​​​​ട്: പി​​​​ടി​​​​കി​​​​ട്ടാ​​​​പ്പു​​​​ള്ളി സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് ഇ​​​​ന്നു ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന് ചാ​​​​ക്കോ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ക​​​​യും പി​​​​ന്നീ​​​​ട് മാ​​​​പ്പു​​​​സാ​​​​ക്ഷി​​​​യായി ഒ​​​​ടു​​​​വി​​​​ൽ നി​​​​ര​​​​പ​​​​രാ​​​​ധി​​​​യെന്നുകണ്ട് വി​​​​ട്ട​​​​യയ്​​​​ക്ക​​പ്പെ​​ടു​​​​ക​​​​യും ചെ​​​​യ്ത ചാ​​​​വ​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി ഷാ​​​​ഹു. കു​​​​റു​​​​പ്പി​​​​ന് ഇ​​​​പ്പോ​​​​ൾ 88നു ​​​​മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ണ്ടാ​​​​കും. അ​​​​യാ​​​​ൾ മ​​​​രി​​​​ച്ചി​​​​രി​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത​​​​യെ​​​​ന്നും ചാ​​​​വ​​​​ക്കാ​​​​ട് ക​​​​ട​​​​പ്പു​​​​റം തൊ​​​​ട്ടാ​​​​പ്പ് സ്വ​​​​ദേ​​​​ശി​​​​യും ഇ​​​​പ്പോ​​​​ൾ എ​​​​ട​​​​ക്ക​​​​ഴി​​​​യൂ​​​​രി​​​​ൽ താ​​​​മ​​​​സ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ ഷാ​​​​ഹു പ​​​​റ​​​​യു​​​​ന്നു.

ആ​​​​ദ്യ​​​​കാ​​​​ല​​​​ത്ത് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മാ​​​​വേ​​​​ലി​​​​ക്ക​​​​ര​​​​യി​​​​ൽ പോ​​​​കു​​​​ന്പോ​​​​ൾ സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് വ​​​​ട​​​​ക്കേ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യോ ഉ​​​​ണ്ടെ​​​​ന്നു ത​​​​ന്നോ​​​​ടു​​​​ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന ബ​​​​ന്ധു​​​​ക്ക​​​​ൾ പി​​​​ന്നീ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു വി​​​​വ​​​​ര​​​​വു​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ്. ത​​​​ന്‍റെ ജീ​​​​വി​​​​തം ത​​​​ക​​​​ർ​​​​ത്ത കു​​​​റു​​​​പ്പി​​​​നെ നേ​​​​രി​​​​ൽ​​​​ക്കണ്ടാ​​​​ൽ മു​​​​ഖ​​​​ത്ത് കാ​​​​റി​​​​ത്തു​​​​പ്പു​​​​മെ​​​​ന്നും ഷാ​​​​ഹു പ​​​​റ​​​​യു​​​​ന്നു. കോ​​​​ട​​​​തി നി​​​​ര​​​​പ​​​​രാ​​​​ധി​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി വി​​​​ട്ട​​​​യ​​​​ച്ചെ​​​​ങ്കി​​​​ലും കു​​​​ടും​​​​ബ​​​​ക്കാ​​​​രു​​​​ടെ​​​​യും നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ​​​​യും മു​​​​ന്നി​​​​ൽ താ​​​​ൻ ഇ​​​​പ്പോ​​​​ഴും എ​​​​ൻ​​​​എ​​​​ച്ച് (കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത) ഷാ​​​​ഹു​​​​വാ​​​​ണ്.

അ​​​​ന്ന​​​​ത്തെ സം​​​​ഭ​​​​വം ഷാ​​​​ഹു പ​​​​റ​​​​യു​​​​ന്നു:

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ഓ​​​​ഫീ​​​​സി​​​​ലെ പ്യൂ​​​​ണാ​​​​യി​​​​രു​​​​ന്നു ഞാ​​​​ൻ. കു​​​​ടും​​​​ബ​​​​മാ​​​​യി താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന കു​​​​റു​​​​പ്പി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ ഇ​​​​ട​​​​യ്ക്കു പോ​​​​യി​​​​രു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് വ​​​​ലി​​​​യ അ​​​​ടു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​ന്ന് കു​​​​റു​​​​പ്പ് നാ​​​​ട്ടി​​​​ൽ പോ​​​​യ​​പ്പോ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​തെ​​ത​​​​ന്നെ ലീ​​​​വ് അ​​​​നു​​​​വ​​​​ദി​​​​പ്പി​​​​ച്ച് എ​​​​ന്നെ​​​​യും ഒ​​​​പ്പം​​​​ കൂ​​​​ട്ടി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി കു​​​​റു​​​​പ്പി​​​​ന്‍റെ വീ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി.

ചാ​​​​ക്കോ​​​​യെ കാ​​​​റി​​​​ലി​​​​ട്ട് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം കു​​​​ളി​​​​മു​​​​റി​​​​യി​​​​ൽവ​​​​ച്ച് പെ​​​​ട്രോ​​​​ൾ ഒ​​​​ഴി​​​​ച്ച് ക​​​​ത്തി​​​​ക്കു​​​​ന്പോ​​​​ൾ ഞാ​​ൻ അ​​​​റി​​​​യാ​​​​തെ നി​​​​ല​​​​വി​​​​ളി​​​​ച്ചു​​​​പോ​​​​യി. ഇ​​​​യാ​​​​ളെ കി​​​​ട്ടി​​​​യ​​​​തു നി​​​​ന്‍റെ ഭാ​​​​ഗ്യം, ആ​​​​രെ​​​​യും കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​ന്നെ ത​​​​ട്ടാ​​​​നാ​​​​ണു കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തെ​​​​ന്നു കു​​​​റു​​​​പ്പ് പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ ശ​​​​രി​​​​ക്കും ഞെ​​​​ട്ടി. എ​​ന്നെ ആ​​​​ശ്വ​​​സി​​​​പ്പി​​​​ച്ച കു​​​​റു​​​​പ്പ്, ചാ​​​​ക്കോ​​​​യു​​​​ടെ വി​​​​ര​​​​ലി​​​​ലെ സ്വ​​​​ർ​​​​ണ​​​​മോ​​​​തി​​​​രം എ​​നി​​ക്ക് ഊ​​​​രി​​​​ത്ത​​​​ന്നു. എ​​​​ന്നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​പ്പോ​​​​ൾ ഞാ​​​​ൻ വി​​​​റ്റ മോ​​​​തി​​​​രം ചാ​​​​വ​​​​ക്കാ​​​​ട്ടെ പ​​​​ഴ​​​​യ പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തെ സ്വ​​​​ർ​​​​ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നി​​​​ൽ​​​​നി​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു.

സു​​​​കു​​​​മാ​​​​ര​​​​ക്കു​​​​റു​​​​പ്പ് 42 വ​​​​ർ​​​​ഷം​​​​മു​​​​ന്പ് സ​​​​മ്മാ​​​​നി​​​​ച്ച ചീ​​​​ത്ത​​​​പ്പേ​​​​രു​​​​മാ​​​​യി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ, ജ​​​​യി​​​​ൽ, കോ​​​​ട​​​​തി ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി ജീ​​​​വി​​​​തം തു​​​​ല​​​​ഞ്ഞു. ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നു മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​വും ഇ​​​​ട​​​​യ്ക്ക് മ​​​​ത്സ്യ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വു​​​​മാ​​​​യി ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ് ഷാ​​​​ഹു ഇ​​​​പ്പോ​​​​ൾ.

Tags : SukumaraKurup Dead mylife Ruined Shahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up