x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിജീവന പോരാട്ടത്തിൽ നേപ്പാൾ; മരണം 675, കാ​​​ണാ​​​മ​​​റ​​​യ​​​ത്ത് 3000 പേ​​​ർ

വെബ്ഡെസ്ക്
Published: August 30, 2026 03:37 AM IST | Updated: August 30, 2026 03:37 AM IST

നേപ്പാളിൽ നുവാക്കോട്ട് ജില്ലയിലെ ദേവിഘട്ടിൽ മിന്നൽപ്രളയത്തിനുശേഷം ചെളിയിൽപൂണ്ട കെട്ടിടങ്ങൾ.

കാ​​​​​ഠ്മ​​​​​ണ്ഡു: മി​​​​​ന്ന​​​​​ല്‍പ്ര​​​​​ള​​​​​യം ത​​​​​ക​​​​​ര്‍ത്തെ​​​​​റി​​​​​ഞ്ഞ നേ​​​​​പ്പാ​​​​​ള്‍ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വി​​​​​നാ​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ല്‍. ബു​​​​​ധ​​​​​നാ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ല്‍ 675 പേ​​​​​ര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി നേ​​​​​പ്പാ​​​​​ള്‍ പോ​​​​​ലീ​​​​​സ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. വി​​​​​വി​​​​​ധ​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ന്ന 113 ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര്‍ ഉ​​​​​ള്‍പ്പ​​​ടെ 3000​​ത്തോ​​​​​ളം പേ​​​​​രെ ഇ​​​​​ന്ന​​​​​ലെ ര​​​​​ക്ഷ​​​​​പ്പെ​​​ടു​​​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, 3000ത്തോ​​​ളം പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണ് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. തു​​​​​ട​​​​​ര്‍ച്ച​​​​​യാ​​​​​യ നാ​​​​​ലാം​​​​​ദി​​​​​വ​​​​​സ​​​​​വും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​നം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ന്ന​​​​​ലെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​ൽ 26 ചൈ​​​​​നീ​​​​​സ് പൗ​​​​​ര​​​​​ന്മാ​​​​​രും ഉ​​​​​ത്ത​​​​​ര​​​​​കൊ​​​​​റി​​​​​യ​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള 15 പേ​​​​​രു​​​മു​​​​​ണ്ട്. ഇ​​​​​തി​​​​​നു​​​​​പു​​​​​റ​​​​​മെ നാ​​​​​ല് ജ​​​​​ര്‍മ​​​​​ൻ‌ പൗ​​​​​ര​​​​​ന്മാ​​​​​രെ​​​​​യും ഇ​​​​​റ്റ​​​​​ലി, യു​​​​​എ​​​​​സ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ര​​​​​ണ്ടു​​​​​പേ​​​​​രെ വീ​​​​​ത​​​​​വും സു​​​​​ര​​​​​ക്ഷി​​​​​ത​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ന്ന് നേ​​​​​പ്പാ​​​​​ള്‍ സൈ​​​​​നി​​​​​ക​​​​​ വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു.

റ​​​​​സു​​​​​വ, നു​​​​​വാ​​​​​കോ​​​​​ട്ട് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ തു​​​​​ര​​​​​ങ്ക​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​ര​​​​​വ​​​​​ധി പേ​​​​​ര്‍ കു​​​​​ടു​​​​​ങ്ങിയെന്ന വി​​​​​വ​​​​​ര​​​​​വും പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നു. റ​​​​​സു​​​​​വ​​​​​യി​​​​​ലെ ഒ​​​​​രു തു​​​​​ര​​​​​ങ്ക​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ ആ​​​​​റു​​​​​പേ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി. ര​​​​​ണ്ടു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി അ​​​​​ഞ്ച് ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​തി ​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ് നി​​​​​ർ​​​​​മാ​​​​​ണ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലു​​​ള്ള​​​ത്. ഇ​​​​​തി​​​​​നാ​​​​​യി പ്ര​​​​​ദേ​​​​​ശ​​​​​ത്തു നി​​​​​ര​​​​​വ​​​​​ധി തു​​​​​ര​​​​​ങ്ക​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

തു​​​ര​​​ങ്ക​​​ങ്ങ​​​ളി​​​ൽ ജോ​​​ലിചെ​​​യ്തി​​​രു​​​ന്ന 898 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കാ​​​ണാ​​​നു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. നാ​​​​​ലു​​​​​ദി​​​​​വ​​​​​സം പി​​​​​ന്നി​​​​​ടു​​​​​ന്പോ​​​​​ഴേ​​​​​ക്കും പ​​​​​ക​​​​​ർ​​​​​ച്ച​​​​​വ്യാ​​​​​ധി ഉ​​​​​ൾ​​​​​പ്പ​​​ടെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളും മു​​​​​ന്നി​​​​​ലു​​​​​ണ്ട്. ഇ​​​​​ന്ന​​​​​ലെ എ​​​​​​ട്ടു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​ന്നാ​​​​​യി ഒ​​​​​ട്ടേ​​​​​റെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​ത്തു. ചി​​​​​​ത്വാ​​​​​​ൻ ജി​​​​​​ല്ല​​​​​​യി​​​​​​ൽ​​​നി​​​​​​ന്നു​​​​​മാ​​​​​ത്രം 233 മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി.

ന​​​​​​വാ​​​​​​ൽ​​​​​​പ​​​​​​ര​​​​​​സി ഈ​​​​​​സ്റ്റ് (158) നു​​​​​​വാ​​​​​​ക്കോ​​​​​​ട്ട് (51) ഗൂ​​​​​​ർ​​​​​​ഖ (48) ന​​​​​​വാ​​​​​​ൽ​​​​​​പ​​​​​​ര​​​​​​സി വെ​​​​​​സ്റ്റ് ( 47) ധാ​​​​​​ഡിം​​​​​​ഗ് (45) ത​​​​​​നാ​​​​​​ഹു (31) റ​​​​​​സു​​​​​​വ(13) എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നും മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ വീ​​​​​ണ്ടെ​​​​​ടു​​​​​ത്തു.

ഏ​ഴു മ​ല​യാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ല്‍ പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് കാ​​​ണാ​​​താ​​​യ ഏ​​​ഴു മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം പി​​​റ​​​വം സ്വ​​​ദേ​​​ശി റി​​​നീ​​​ത് മോ​​​ഹ​​​ൻ ഉ​​​ൾ​​​പ്പടെ 16 കേ​​​ര​​​ളീ​​​യ​​​ർ നാ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി.

ഹെ​​​ല്‍​പ് ഡെ​​​സ്കു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ 45 പേ​​​ര്‍ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് നോർക്ക റൂ​​​ട്ട്സ് അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ര്‍ നേ​​​പ്പാ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മാ​​​യി സു​​​ര​​​ക്ഷി​​​ത​​​രാ​​​യി ക​​​ഴി​​​യു​​​ന്ന​​​താ​​​യും നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​താ​​​യും ബ​​​ന്ധു​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്നു​​​ള​​​ള 14 പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​വും തി​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. കൊ​​​ച്ചി കാ​​​ക്ക​​​നാ​​​ട്ടുനി​​​ന്ന് കൈ​​​ലാ​​​സ് മാ​​​ന​​​സ​​​സ​​​രോ​​​വ​​​രിലേക്കു പോ​​​യ ശ്രു​​​തി ശി​​​ഖാ​​​മ​​​ണി​​​യും തി​​​രി​​​ച്ചെ​​​ത്തി. പ്ര​​​ള​​​യസ​​​മ​​​യ​​​ത്ത് കാ ഠ്മ​​​ണ്ഡു​​​വി​​​ലാ​​​യി​​​രു​​​ന്നു ശ്രു​​​തി. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള, കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ലു​​​പേ​​​ർ ഉ​​​ൾ​​​പ്പടെ ഏ​​​ഴു പേ​​​രെ സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഇ​​​നി വി​​​വ​​​രം ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്. ഇ​​​വ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Tags : Nepal CriticalCondition FightSurvival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up