x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈന മുന്നറിയിപ്പു നല്കിയില്ല; നേപ്പാളിലെ മുൻ മന്ത്രി

വെബ് ഡെസ്ക്
Published: August 29, 2026 05:42 PM IST | Updated: August 29, 2026 05:42 PM IST

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ.

 കാഠ്മണ്ഡു: നൂറുകണക്കിനു പേർ മരിക്കുകയും ആയിരക്കണക്കിനു പേരെ കാണാതാവുകയും ചെയ്ത പ്രളയദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പു നല്കാൻ ചൈന തയാറായില്ലെന്ന് നേപ്പാളിലെ മുൻ വനം-പരിസ്ഥിതി മന്ത്രി മാധവ് പ്രസാദ്.

ബുധനാഴ്ച രാവിലെ 8.40ന് മഞ്ഞും പാറയും ചെളിയും കുത്തിയൊഴുകി നേപ്പാളിനെ കീറിമുറിക്കുന്നതുവരെ ചൈന ഒരു മുന്നറിയിപ്പും നല്കിയില്ലെന്ന് എൻഡിവിയുടെ ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ചൈന വിവരം കൈമാറിയിരുന്നെങ്കിൽ മരണസംഖ്യ കുറയുമായിരുന്നു. 2025ൽ മഞ്ഞുമല ഇടിഞ്ഞ സംഭവത്തെത്തുടർന്ന് വിവരങ്ങൾ കൈമാറാൻ സംവിധാനമുണ്ടായിരുന്നതാണ്.

മഞ്ഞുമല ഇടിഞ്ഞത് നേപ്പാളി ഭാഗത്താണെന്ന ചൈനയുടെ അവകാശങ്ങൾ മാധവ് പ്രസാദ് തള്ളിക്കളഞ്ഞു. ചൈനയുടെ ഭാഗമായ ടിബറ്റിലാണ് മഞ്ഞുമല ഇടിഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags : Nepal Flood Flood Nepal-Tibet Flood

Recent News

Corehub Up