x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​തു​ക​മാ​യി ഇ​ര​ട്ട, മൂ​വ​ര്‍ സം​ഗ​മം

വെബ്ഡെസ്ക്
Published: August 30, 2026 02:34 AM IST | Updated: August 30, 2026 02:34 AM IST

എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍​ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ഇ​​​​ര​​​​ട്ട, മൂ​​​​വ​​​​ര്‍ സം​​​​ഗ​​​​മ​​​ത്തി​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​ർ സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​

കൊ​​​​ച്ചി: കൊ​​​​ച്ചി​​​​ക്കു കൗ​​​​തു​​​​ക​​​​മാ​​​​യി ഇ​​​​ര​​​​ട്ട, മൂ​​​​വ​​​​ര്‍ സം​​​​ഗ​​​​മം. ഓ​​​​ള്‍ ട്വി​​​​ന്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ വി​​​​സ്മ​​​​യം 2026 എ​​​​ന്ന​​​പേ​​​​രി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍​ഹാ​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സം​​​​സ്ഥാ​​​​ന സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ഒ​​​​രു വ​​​​യ​​​​സ് പ്രാ​​​​യം മു​​​​ത​​​​ല്‍ 77 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള 110 ഇ​​​​ര​​​​ട്ട ജോ​​​​ഡി​​​​ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

ഇ​​​​തി​​​​നു​​​പു​​​​റ​​​​മെ നാ​​​​ല് ട്രി​​​​പ്പി​​​​ള്‍ ജോ​​​​ഡി​​​​ക​​​​ളും സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. ഐ​​​​ഡ​​​​ന്‍റി​​​​ക്ക​​​​ല്‍ ഇ​​​​ര​​​​ട്ട​​​​ക​​​​ള്‍ മാ​​​​ത്രം പ​​​​ങ്കെ​​​​ടു​​​​ത്ത പ​​​​രി​​​​പാ​​​​ടി ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ​​​​ ശ്ര​​​​ദ്ധ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി.

സം​​​​സ്ഥാ​​​​ന​​​​ത്തെ 14 ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള​​​​വ​​​​രും സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. 2018ല്‍ ​​​​ഓ​​​​ള്‍ കേ​​​​ര​​​​ള ട്വി​​​​ന്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ര​​​​ഭി​​​​ച്ച കൂ​​​​ട്ടാ​​​​യ്മ ഓ​​​​ള്‍ ട്വി​​​​ന്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നാ​​​​യി വ​​​​ള​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

റാ​​​​ന്നി സ്വ​​​​ദേ​​​​ശി വി​​​​ശ്വാ​​​​സ് എ​​​​സ്. വാ​​​​വോ​​​​ലി​​​​ലാ​​​​ണ് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നും നി​​​​ല​​​​വി​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും. സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ര​​​​ട്ട​​​​ക​​​​ളു​​​​ടെ വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ അ​​​​ര​​​​ങ്ങേ​​​​റി. നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും പ​​​​ങ്കു​​​​വ​​​​ച്ചു.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ വേ​​​​ണം

ഇ​​​​ര​​​​ട്ട കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ വേ​​​​ണ​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. സ​​​​ര്‍​ക്കാ​​​​രി​​​​ല്‍നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ര്‍​ക്ക് സ​​​​ഹാ​​​​യം ഉ​​​​റ​​​​പ്പാ​​​​കു​​​​ന്ന​​​​തി​​​​നും ഇ​​​​ര​​​​ട്ട​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ലെ സൗ​​​​ഹൃ​​​​ദം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും സം​​​​ഗ​​​​മം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു.

Tags : Curiously TwinMeeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up