x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: ഇ​​ന്ത്യ​​ക്ക് ക​​ടു​​പ്പം

വെബ്ഡെസ്ക്
Published: August 30, 2026 03:57 AM IST | Updated: August 30, 2026 03:57 AM IST

ഇന്ത്യൻ‌ ടീം (ഫയർ ചിത്രം)

ന്യൂ​​ഡ​​ൽ​​ഹി: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നേ​​റാ​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ. എ​​ന്നാ​​ൽ, ര​​ണ്ടാം ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യേ​​റ്റു.

ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​യ​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഇ​​പ്പോ​​ഴും അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. ബം​​ഗ്ലാ​​ദേ​​ശി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കാ​​യി​​ട്ടി​​ല്ല.

11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 68 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. നി​​ല​​വി​​ൽ 51.52 ആ​​ണ് പോ​​യി​​ന്‍റ് ശ​​ത​​മാ​​നം. ബം​​ഗ്ലാ​​ദേ​​ശാ​​ണ് പ​​ട്ടി​​ക​​യി​​ൽ നാ​​ലാ​​മ​​ത്. ന്യൂ​​സീ​​ല​​ൻ​​ഡ് മൂ​​ന്നാ​​മ​​തും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാ​​മ​​തു​​മാ​​ണ്. കി​​വീ​​സി​​ന് 72.22 പോ​​യി​​ന്‍റ് ശ​​ത​​മാ​​ന​​വും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 75 പോ​​യി​​ന്‍റ് ശ​​ത​​മാ​​ന​​വു​​മു​​ണ്ട്.

പ​​ട്ടി​​ക​​യി​​ൽ ത​​ല​​പ്പ​​ത്ത് ഓ​​സ്ട്രേ​​ലി​​യ ത​​ന്നെ​​യാ​​ണ്. പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് എ​​ട്ട് ജ​​യ​​വും ര​​ണ്ട് തോ​​ൽ​​വി​​യു​​മാ​​യി 80 പോ​​യ​​ന്‍റ് ശ​​ത​​മാ​​ന​​മു​​ണ്ട്.

ഇ​​ന്ത്യ​​ക്ക് ഇ​​നി വ​​രാ​​നി​​രി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ ​​നി​​ർ​​ണാ​​യ​​ക​​മാ​​ണ്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്. ന്യൂ​​സീ​​ല​​ൻ​​ഡി​​ൽ ര​​ണ്ടും ഓ​​സ്ട്രേ​​ലി​​യ​​ക്കെ​​തി​​രേ നാ​​ട്ടി​​ൽ അ​​ഞ്ച് ടെ​​സ്റ്റും.

ഈ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ജ​​യ​​ങ്ങ​​ളു​​ടെ എ​​ണ്ണം കു​​റ​​യും തോ​​റും ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് മ​​ങ്ങ​​ലേ​​ൽ​​ക്കും. മാ​​ത്ര​​വു​​മ​​ല്ല, മ​​റ്റ് ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ല​​ങ്ങ​​ൾ കൂ​​ടി അ​​നു​​കൂ​​ല​​മാ​​കേ​​ണ്ട​​തു​​മു​​ണ്ട്.

Tags : TestChampionship Cricket India Sports

Recent News

Corehub Up