Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TestChampionship

ഇ​ന്ത്യ​ @ ലങ്ക ടെ​സ്റ്റ്: അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​നം ഇ​ന്ത്യ​ന്‍ ടീം ​ആ​രം​ഭി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കാ​യു​ള്ള അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​നം ഇ​ന്ത്യ​ന്‍ ടീം ​ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച ല​ങ്ക​യി​ല്‍ എ​ത്തി​യ ടീം ​ഇ​ന്ത്യ, ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​ന്‍ ന​ട​ത്തി. കൊ​ളം​ബോ​യി​ലെ എ​ന്‍​സി​സി ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​നം.

ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ര​മ്പ​ര​യാ​ണി​ത്. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ലീ​ഗ് ടേ​ബി​ളി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ശ്രീ​ല​ങ്ക ആ​റാ​മ​തും.

ഓ​പ്പ​ണ​ര്‍​മാ​രാ​യ കെ.​എ​ല്‍. രാ​ഹു​ല്‍, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ട​ത്തി. സ്പി​ന്നി​ന് എ​തി​രാ​യ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു രാ​ഹു​ലും ജ​യ്‌​സ്വാ​ളും ല​ങ്ക​യി​ല്‍ എ​ത്തി​യ​ത്. 15 മു​ത​ല്‍ 19വ​രെ ഗാ​ലെ​യി​ലാ​ണ് ഒ​ന്നാം ടെ​സ്റ്റ്. 23 മു​ത​ല്‍ 27വ​രെ കൊ​ളം​ബോ​യി​ല്‍ ര​ണ്ടാം ടെ​സ്റ്റ് അ​ര​ങ്ങേ​റും. വെ​ള്ളി​യാ​ഴ്ച ശ്രീ​ല​ങ്ക ഇ​ല​വ​നു​മാ​യി ടീം ​ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കും.

ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ നെ​റ്റ് ബൗ​ളിം​ഗി​നാ​യി പ്ര​ധാ​ന​മാ​യും ടീം ​ഇ​ന്ത്യ കൂ​ട്ടി​യി​രി​ക്കു​ന്ന​ത് സ്പി​ന്ന​ര്‍​മാ​രെ​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ത​നു​ഷ് കൊ​ടി​യ​ന്‍ (ഓ​ഫ്), വി​പ് രാ​ജ് നി​ഗം (ലെ​ഗ്), ശി​വം​ഗ് കു​മാ​ര്‍ (ലെ​ഫ്റ്റ് ആം ​റി​സ്റ്റ് സ്പി​ന്‍), ഹ​ര്‍​ഷ് ദു​ബെ (ലെ​ഫ്റ്റ് ആം ​ഓ​ര്‍​ത്ത​ഡോ​ക്‌​സ്) എ​ന്നി​വ​രാ​ണ് ടീ​മി​നൊ​പ്പ​മു​ള്ള നെ​റ്റ് ബൗ​ള​ര്‍​മാ​ര്‍.

ടീം ​ഇ​ന്ത്യ അ​വ​സാ​ന​മാ​യി ടെ​സ്റ്റ് ക​ളി​ച്ച​ത് ജൂ​ണ്‍ ആ​ദ്യ​വാ​രം അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രേ. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്നിം​ഗ്‌​സി​നും 300 റ​ണ്‍​സി​നും ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​മാ​യി​രു​ന്നി​ല്ല അ​ത്.

Latest News

Corehub Up