പ്രതീകാത്മക ചിത്രം
ആറന്മുള: ഭക്തിയും മത്സരവും സമന്വയിക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. ഉച്ചകഴിഞ്ഞ് 1.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് 51 പള്ളിയോടങ്ങൾ ബാച്ചുകളായി തിരിഞ്ഞ് പന്പാനദിയിലൂടെ ജലഘോഷയാത്രയായി നീങ്ങും.
കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള പ്രദേശവാസികളുടെയും കരയോഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ചുണ്ടൻ വള്ളങ്ങളാണ് പള്ളിയോടങ്ങളായി ആറന്മുളയിൽ എത്തുന്നത്.
മുത്തുക്കുടയും കൊടിയും ചൂടി, ആടയാഭരണങ്ങൾ അണിഞ്ഞ് വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് പള്ളിയോടങ്ങൾ പന്പയിലെ ഒഴുക്കിനെതിരേ തുഴഞ്ഞു നീങ്ങുന്ന ജലഘോഷയാത്രയാണ് ആറന്മുളയിലെ ഏറ്റവും നയനമനോഹര കാഴ്ച.
Tags : Aranmula Uthrattathi WaterFestival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash