പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബാറുടമകളിൽനിന്നു മാസപ്പടി പറ്റുന്നതായി എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരേ വകുപ്പുതല അച്ചടക്ക നടപടിക്കു ശിപാർശ.
ഇതുസംബന്ധിച്ച ശിപാർശ എക്സൈസ് കമ്മീഷണർ, ടാക്സസ് സെക്രട്ടറിക്കു സമർപ്പിച്ചു. എക്സൈസ് മന്ത്രി എം. ലിജുവിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുക.
ഇന്നലെ രാവിലെ ഡെപ്യൂട്ടി കമ്മീഷണറെ തിരുവനന്തപുരത്തു വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് എക്സൈസ് കമ്മീഷണർ, റിപ്പോർട്ട് സമർപ്പിച്ചത്.
Tags : Recommendation DisciplinaryAction ExciseDC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash