ധനമന്ത്രി നിർമല സീതാരാമൻ.
വാഷിംഗ്ടൺ: നിർമാണകേന്ദ്രങ്ങളും സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങളും ഇന്ത്യയിൽ സ്ഥാപിക്കാൻ ആഗോള നിക്ഷേപകരെ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യത്തെ പ്രതിഭകളെയും അവസരങ്ങളെയും പ്രയോജനപ്പെടുത്തി ലോകത്തിനായി ഉത്പന്നങ്ങളും സേവനങ്ങളും നിർമിക്കാനും യുഎസിലെ ചിക്കാഗോയിൽ ബിസിനസ് റൗണ്ട് ടേബിൾ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് ധനമന്ത്രി ആഹ്വാനം ചെയ്തു.
ആറുദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ ധനമന്ത്രി ജി-20 ധനമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.
Tags : FinanceMinister Invites Global Investors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NirmalaSeetharaman