Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leader

വെ​ള​ളാ​പ്പ​ള​ളി​യെ​ന്ന മ​ഹാ മാ​ന്ത്രി​ക​നെ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ക​ണ്ട​തി​ല്‍ തെ​റ്റൊ​ന്നു​മി​ല്ല; പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

കൊ​ല്ലം: വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ എ​സ്എ​ന്‍​ഡി​പി യോ​ഗം നേ​താ​വ് വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​നെ സ​ന്ദ​ര്‍​ശി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. ആ​ബി​ദ് അ​ലി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നോ​ടൊ​പ്പം ത​ന്നെ പ്ര​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന​യാ​ളാ​ണ് വെ​ള​ളാ​പ്പ​ള​ളി എ​ന്ന സ​മു​ദാ​യ നേ​താ​വെ​ന്നും അ​ങ്ങ​നൊ​രു മ​ഹാ മാ​ന്ത്രി​ക​നെ ബി​ന്ദു കൃ​ഷ്ണ ക​ണ്ട​തി​ല്‍ തെ​റ്റൊ​ന്നു​മി​ല്ല എ​ന്നു​മാ​ണ് ആ​ബി​ദ് അ​ലി​യു​ടെ പ​രി​ഹാ​സം.

"102 സീ​റ്റോ​ടു​കൂ​ടി യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ വി.​ഡി. സ​തീ​ശ​നോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന മ​റ്റൊ​രു പേ​രാ​ണ് വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ന്‍ എ​ന്ന സ​മു​ദാ​യ നേ​താ​വി​ന്‍റേ​ത്. അ​ങ്ങ​നെ​യൊ​രു മ​ഹാ മാ​ന്ത്രി​ക​നെ ബി​ന്ദു കൃ​ഷ്ണ ക​ണ്ട​തി​ലും കു​മ്പി​ട്ട​തി​ലും എ​നി​ക്ക് തെ​റ്റൊ​ന്നും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല'- ആ​ബി​ദ് അ​ലി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ന്റെ വ​സ​തി​യി​ലെ​ത്തി ക​ണ്ട​ത്. വെ​ള​ളാ​പ്പ​ള​ളി​യു​ടെ മു​ന്നി​ല്‍ ബി​ന്ദു കൃ​ഷ്ണ കൈ​കൂ​പ്പി നി​ല്‍​ക്കു​ന്ന​തും അ​ദ്ദേ​ഹം ത​ല​യി​ല്‍ കൈ​വെ​ച്ച് അ​നു​ഗ്ര​ഹി​ക്കു​ന്ന​തു​മാ​യ ചി​ത്രം വെ​ള​ളാ​പ്പ​ള​ളി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

അ​തി​ന് പി​ന്നാ​ലെ മ​ന്ത്രി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ വെ​ള​ളാ​പ്പ​ള​ളി​യെ കൂ​ടെ നി​ര്‍​ത്തി​യ​തി​ന് എ​തി​രെ കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തി​യ​തെ​ന്നും ബി​ന്ദു കൃ​ഷ്ണ അ​ത് മ​റ​ക്ക​രു​തെ​ന്നു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന വി​മ​ര്‍​ശ​നം.

Kerala

പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്‍. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.

"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന്‍ പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്‍റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.

പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന്‍ പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്‍റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.

Kerala

കാ​യം​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പി​ടി​യി​ൽ

കാ​യം​കു​ളം: നി​രോ​ധി​ത ല​ഹ​രി​വ​സ്തു​വാ​യ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നും പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​തി​നും ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വ് കാ​യം​കു​ളം പ​ണ്ട​ക​ശാ​ല സ്വ​ദേ​ശി സാ​ജി​ദ് (35), കു​ട്ടം​പേ​രൂ​ർ സ്വ​ദേ​ശി അ​മ​ൽ (26), ക​ണ്ട​ല്ലൂ​ർ അ​നി​ൽ ഭ​വ​ന​ത്തി​ൽ അ​ന​ന്തു (25), ക​ണ്ട​ല്ലൂ​ർ വ​ള​യി​ൽ​ക​ട​വ​ത്ത് പ്ര​വീ​ൺ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​യം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​ജെ. സാം​സ​ണും സം​ഘ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കാ​യം​കു​ളം ഓ​വ​ർ​ബ്രി​ഡ്ജി​ന് തെ​ക്ക് ബോ​ട്ട് ജെ​ട്ടി ജം​ഗ്ഷ​ൻ റോ​ഡി​ൽ കാ​യ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​വു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് സം​ഘം പ​ര​സ്യ​മാ​യി ക​ഞ്ചാ​വ് ബീ​ഡി ക​ത്തി​ച്ച് വ​ലി​ച്ച് പു​ക ശ്വ​സി​ക്കു​ന്ന​ത് പെ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ബീ​ഡി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ർ​ക്കോ​ട്ടി​ക്ക് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

സി​പി​എം നേ​രി​ട്ട​ത് നാ​ണം​കെ​ട്ട തോ​ൽ​വി; ഉ​ത്ത​ര​വാ​ദി​ത്വം ഒ​രാ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല: പി.​കെ. ശ്രീ​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം നേ​രി​ട്ട​ത് നാ​ണം​കെ​ട്ട ല​ജ്ജാ​ക​ര​മാ​യ തോ​ൽ​വി​യാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ. ശ്രീ​മ​തി. തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി പ​ഠി​ക്കു​മെ​ന്നും, പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്രീ​മ​തി ടീ​ച്ച​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നെ പാ​ർ​ട്ടി നേ​രി​ട്ട​ത് ഒ​റ്റ​ക്കെ​ട്ടാ​യാ​ണെ​ന്നും തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​രാ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു. പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ടി​യ​തും സൗ​ജ​ന്യ ബ​സ് യാ​ത്ര​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​തീ​ക്ഷി​ക്കാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് വ​ന്ന​തെ​ന്നും വ​ലി​യ തോ​ൽ​വി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും പ്ര​തി​ക​രി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​ണ് ന​ല്ല​തെ​ന്ന് പ​റ​ഞ്ഞ ശൈ​ല​ജ, മു​തി​ർ​ന്ന പി ​ബി അം​ഗ​മാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ത​ന്നെ ഒ​തു​ക്കി എ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും പ്ര​തി​ക​രി​ച്ചു.

National

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വി​നെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ൻ​സ്വാ​ര ജി​ല്ല​യി​ലാ​ണു സം​ഭ​വം. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ സിം​ഗ് മ​യി​ദ (47)ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ശ​നി​യാ​ഴ്ച മ​യി​ദ​യും ഭാ​ര്യ​യും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ന്നും തു​ട​ർ​ന്ന് മ​യി​ദ വീ​ടു വി​ട്ടു പോ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കി​ന്‍റെ പാ​ടു​ക​ൾ ക​ണ്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം അ​റി​യാ​നാ​കൂ.

 

Kerala

വി. ​മു​ര​ളീ​ധ​ര​ൻ ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യേ​ക്കും; നി​ർ​ദേ​ശി​ച്ച് ദേ​ശീ​യ നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം നി​യു​ക്ത എം​എ​ൽ​എ വി. ​മു​ര​ളീ​ധ​ര​ൻ ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​കും എ​ന്ന് സൂ​ച​ന. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റേ​താ​ണ് നി​ർ​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നു​ള്ള നി​ർ​ണാ​യ​ക കോ​ർ ക​മ്മി​റ്റി യോ​ഗം തു​ട​രു​ക​യാ​ണ്.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​തി​നാ​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രേ​ണ്ട​തി​ല്ല, അ​തി​നേ​ക്കാ​ൾ ന​ല്ല​ത് വി. ​മു​ര​ളീ​ധ​ര​നാ​ണ് എ​ന്ന നി​ർ​ദേ​ശ​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​ത് എ​ന്നാ​ണ് സൂ​ച​ന. ഇ​ന്നോ ശ​നി​യാ​ഴ്ച​യോ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​കും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം വാ​ർ​ത്താ​ക്കു​റി​പ്പാ​യോ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലോ പു​റ​ത്തു​വ​രു​ക.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് സീ​റ്റു​ക​ളി​ലാ​യി​രു​ന്നു ബി​ജെ​പി വി​ജ​യി​ച്ച​ത്. നേ​മ​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, ക​ഴ​ക്കൂ​ട്ട​ത്ത് വി. ​മു​ര​ളീ​ധ​ര​ൻ, ചാ​ത്ത​ന്നൂ​രി​ൽ ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

 

National

ഗോ​വ കോ​ൺ​ഗ്ര​സ് നേ​താ​വ് കേ​ത​ൻ ഭാ​ട്ടി​ക​ർ പാമ്പ് കടിയേറ്റ് മ​രി​ച്ചു

പ​നാ​ജി: ഗോ​വ​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ. ​കേ​ത​ൻ ഭാ​ട്ടി​ക​ർ (38) പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ക​ർ​ണാ​ട​ക​യി​ലെ ദാ​ണ്ഡേ​ലി ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ഗോ​വ-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലു​ള്ള ക​ർ​മ​ൽ ഘ​ട്ടി​ൽ വ​ച്ചാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ഗോ​വ​യി​ലെ ധ​ർ​ബ​ന്ദോ​റ​യി​ലു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഗോ​വ​യി​ലെ പോ​ണ്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ അ​ദ്ദേ​ഹം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​കേ​സ് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

മ​ര​ണ​ത്തി​ൽ ഗോ​വ പ്ര​തി​പ​ക്ഷ നേ​താ​വ് യൂ​റി അ​ലി​മാ​വോ അ​നു​ശോ​ചി​ച്ചു. യു​വ നേ​താ​വി​ന്‍റെ മ​ര​ണം പാ​ർ​ട്ടി​ക്കും ഗോ​വ​യി​ലെ സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ച്ചു.

Kerala

തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട നേ​​​​​​താ​​​​​​വ്

കൊ​​​​​​​​ച്ചി: വി​​​​​​​​വി​​​​​​​​ധ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളോ​​​​​​​​ടും തൊ​​​​​​​​ഴി​​​​​​​​ൽ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യു​​​​​​​​ടെ സ്പ​​​​​​​​ന്ദ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടും ചേ​​​​​​​​ർ‌​​​​​​​​ന്നു സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ച്ച രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യജീ​​​​​​​​വി​​​​​​​​ത​​​​​​​​മാ​​​​​​​​ണു വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന്‍റേ​​​​​​​​ത്.

മു​​​​​​​​ഖ്യ​​​​​​​​ധാ​​​​​​​​രാ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​മ​​​​​​​​ര​​​​​​​​ത്ത് തേ​​​​​​​​രു​​​​​​​​തെ​​​​​​​​ളി​​​​​​​​ച്ചു മു​​​​​​​​ന്നേ​​​​​​​​റു​​​​​​​​ന്പോ​​​​​​​​ഴും സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി പ്ര​​​​​​​​ധാ​​​​​​​​ന ട്രേ​​​​​​​​ഡ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​മു​​​​​​​​ണ്ട്.

കേ​​​​​​​​ര​​​​​​​​ള ബു​​​​​​​​ക്സ് ആ​​​​​​​​ൻ​​​​​​​​ഡ് പ​​​​​​​​ബ്ലി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ​​​​​​​​സ് സൊ​​​​​​​​സൈ​​​​​​​​റ്റി സ്റ്റാ​​​​​​​​ഫ് ആ​​​​​​​​ൻ​​​​​​​​ഡ് വ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​ഴ്‌​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, കൊ​​​​​​​​ച്ചി​​​​​​​​ൻ റി​​​​​​​​ഫൈ​​​​​​​​ന​​​​​​​​റീ​​​​​​​​സ് എം​​​​​​​​പ്ലോ​​​​​​​​യീ​​​​​​​​സ് അ​​​​​​​​സോ​​​​​​​​സി​​​​​​​​യേ​​​​​​​​ഷ​​​​​​​​ൻ, ഫാ​​​​​​​​ക്‌​​​ട് എം​​​​​​​​പ്ലോ​​​​​​​​യീ​​​​​​​​സ് കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്, പ്രീ​​​​​​​​മി​​​​​​​​യ​​​​​​​​ർ ട​​​​​​​​യ​​​​​​​​ർ വ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​ഴ്സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, ടി​​​​​​​​സി​​​​​​​​സി എം​​​​​​​​പ്ലോ​​​​​​​​യീ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, ഐ​​​​​​​​ആ​​​​​​​​ർ​​​​​​​​ഇ വ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​ഴ്സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, ഹി​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ൽ​​​​​​​​കോ വ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​ഴ്‌​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, ടാ​​​​​​​​റ്റ ഓ​​​​​​​​യി​​​​​​​​ൽ മി​​​​​​​​ൽ​​​​​​​​സ് വ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​ഴ്‌​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, കാ​​​​​​​​ർ​​​​​​​​ബോ​​​​​​​​റാ​​​​​​​​ണ്ടം യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്‌​​​​​​​​സ​​​​​​​​ൽ എം​​​​​​​​പ്ലോ​​​​​​​​യീ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ജി​​​​​​​​ല്ലാ കോ-​​​​​​​​ഓ​​​​​​​​പ്പ​​​​​​​​റേ​​​​​​​​റ്റീ​​​​​​​​വ് ബാ​​​​​​​​ങ്ക് എം​​​​​​​​പ്ലോ​​​​​​​​യീ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, സ്റ്റേ​​​​​​​​റ്റ് കോ-​​​​​​​​ഓ​​​​​​​​പ്പ​​​​​​​​റേ​​​​​​​​റ്റീ​​​​​​​​വ് റ​​​​​​​​ബ​​​​​​​​ർ മാ​​​​​​​​ർ​​​​​​​​ക്ക​​​​​​​​റ്റിം​​​​​​​​ഗ് ഫെ​​​​​​​​ഡ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ എം​​​​​​​​പ്ലോ​​​​​​​​യീ​​​​​​​​സ് കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്, കെ​​​​​​​​എ​​​​​​​​ഫ്സി പ്ര​​​​​​​​ഫ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ഫോ​​​​​​​​റം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് പ​​​​​​​​ദ​​​​​​​​വി​​​​​​​​യി​​​​​​​​ൽ വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ സേ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്.

പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ഴും ട്രേ​​​​​​​​ഡ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ നേ​​​​​​​​തൃ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ദ്ദേ​​​​​​​​ഹം ന​​​​​​​​ട​​​​​​​​ത്തി.

Kerala

വീ​ണ്ടും വി.​ഡി Vs പി​ണ​റാ​യി; പ്ര​തി​പ​ക്ഷ നി​ര​യെ പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​നെ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വി.​ഡി.​സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​എം പ്ര​തി​പ​ക്ഷ നേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ദ്യ​മാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ​നേ​തൃ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​തി​നു ശേ​ഷ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ​നി​ര​യെ ന​യി​ക്കാ​ൻ എ​ത്തു​ന്ന​ത്. കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ പേ​രാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ല്‍ പി​ണ​റാ​യി ന​യി​ക്ക​ട്ടെ​യെ​ന്ന് സം​സ്ഥാ​ന സ​മി​തി​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ടേ​മി​ൽ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യും വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്നു.​നി​ല​വി​ൽ ധ​ർ​മ്മ​ട​ത്തു നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ത​ങ്ങ​ൾ​ക്കു​വേ​ണ​മെ​ന്ന് സി​പി​ഐ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല.

District News

കെ.​​ജെ. ജോ​​ർ​​ജ് സ​​ർ​​വീ​​സ് സം​​ഘ​​ട​​നാ​​രം​​ഗ​​ത്തെ അ​​തി​​കാ​​യ​​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വീ​​സ് സം​​ഘ​​ട​​നാ രം​​ഗ​​ത്തെ അ​​തി​​കാ​​യ​​നാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്ത​​രി​​ച്ച എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന അ​​തി​​ര​​മ്പു​​ഴ കി​​ട​​ങ്ങ​​യി​​ൽ ക​​ള​​പ്പു​​ര​​യ്ക്ക​​ൽ കെ.​​ജെ. ജോ​​ർ​​ജ്. ക​​രു​​ണാ​​ക​​ര​​ൻപി​​ള്ള പ്ര​​സി​​ഡ​​ന്‍റും കെ.​​ജെ. ജോ​​ർ​​ജ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​മാ​​യി​​രു​​ന്നു എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ്ര​​താ​​പ​​കാ​​ലം.

അ​​പ്പു​​ണ്ണി​​നാ​​യ​​ർ പ്ര​​സി​​ഡ​​ന്‍റാ​​യി​​രി​​ക്കെ എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​നി​​ലു​​ണ്ടാ​​യ പി​​ള​​ർ​​പ്പി​​ൽ അ​​പ്പു​​ണ്ണി നാ​​യ​​ർ ഉ​​ൾ​​പ്പെ​​ടെ പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ എ​​ല്ലാ​​വ​​രുംത​​ന്നെ കോ​​ൺ​​ഗ്ര​​സി​​ലെ എ ​​വി​​ഭാ​​ഗ​​ത്തോ​​ടൊ​​പ്പം നി​​ന്ന​​പ്പോ​​ൾ ക​​രു​​ണാ​​ക​​ര​​ൻ പി​​ള്ള​​യും കെ.​​ജെ. ജോ​​ർ​​ജും കെ. ​​ക​​രു​​ണാ​​ക​​ര​​നൊ​​പ്പം നി​​ന്നു. കെ.​​ജെ. ജോ​​ർ​​ജി​​ന്‍റെ സം​​ഘ​​ട​​നാ പാ​​ട​​വ​​വും പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കി​​ട​​യി​​ലെ സ്വാ​​ധീ​​ന​​വു​​മാ​​ണ് ക​​രു​​ണാ​​ക​​ര​​ൻ പി​​ള്ള​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​നെ സം​​സ്ഥാ​​ന​​ത്തെ പ്ര​​ബ​​ല സ​​ർ​​വീ​​സ് സം​​ഘ​​ട​​ന​​യാ​​ക്കി​​യ​​ത്.

കെ. ​​ക​​രു​​ണാ​​ക​​ര​​നു​​മാ​​യി കെ.​​ജെ. ജോ​​ർ​​ജി​​ന് ഏ​​റെ അ​​ടു​​ത്ത സൗ​​ഹൃ​​ദ​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍റെ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ടി​​ല്ലെ​​ങ്കി​​ൽ ജോ​​ർ​​ജ് എ​​വി​​ടെ​​യെ​​ന്ന് കെ. ​​ക​​രു​​ണാ​​ക​​ര​​ൻ തി​​ര​​ക്കു​​മാ​​യി​​രു​​ന്നു. കെ. ​​ക​​രു​​ണാ​​ക​​ര​​നു​​മാ​​യു​​ള്ള അ​​ടു​​പ്പ​​വും സ്വാ​​ത​​ന്ത്ര്യ​​വും സ്വ​​ന്തം രാ​​ഷ്‌​​ട്രീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി അ​​ദ്ദേ​​ഹം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യി​​ല്ല.

സ​​ർ​​വേ വ​​കു​​പ്പി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച​​ശേ​​ഷം കെ.​​ജെ. ജോ​​ർ​​ജ് പ്രാ​​ദേ​​ശി​​ക കോ​​ൺ​​ഗ്ര​​സ് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും അ​​തി​​ര​​മ്പു​​ഴ റീ​​ജ​​ണ​​ൽ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​വു​​മാ​​യി​​രു​​ന്നു.കെ.​​ജെ. ജോ​​ർ​​ജി​​ന്‍റെ സം​​സ്‌​​കാ​​രം ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് മ​​ണ്ണാ​​ർ​​കു​​ന്ന് സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

Kerala

ഫ​ലം വ​രു​ന്ന​തി​ന് മു​മ്പു​ള്ള മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ അ​നാ​വ​ശ്യം: പി.​ജെ. കു​ര്യ​ന്‍

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പു​ള്ള മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ അ​നാ​വ​ശ്യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ന്‍. ഹൈ​ക്ക​മാ​ന്‍​ഡ് ആ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. മ​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യും അ​ല്ല എ​ന്നും പി.​ജെ. കു​ര്യ​ന്‍ പ​റ​ഞ്ഞു.

ഹൈ​ക്ക​മാ​ന്‍​ഡും എം​എ​ല്‍​എ​മാ​രും എ​ന്ത് തീ​രു​മാ​നി​ക്കു​ന്നു​വോ അ​തി​നൊ​പ്പം താ​ന്‍ നി​ല്‍​ക്കും. ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും ത​നി​ക്ക് പ​രാ​തി​യി​ല്ല. സ്വാ​ഗ​തം ചെ​യ്യും. തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും എ​ന്നും പി ​ജെ കു​ര്യ​ന്‍ റി​പ്പോ​ര്‍​ട്ട​റി​നോ​ട് പ​റ​ഞ്ഞു.

വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ​യും പി.​ജെ. കു​ര്യ​ന്‍ പ്ര​തി​ക​രി​ച്ചു. അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഭ​ര​ണം കി​ട്ടി​ല്ല. ഈ ​ആ​ശ​ങ്ക​യാ​ണ് ബി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ കാ​ര​ണം. വ​നി​താ സം​വ​ര​ണം ത​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു. യു​പി​എ എ​തി​ര്‍​ത്തു എ​ന്ന് വ​രു​ത്താ​നാ​ണ് എ​ന്‍​ഡി​എ ശ്ര​മം എ​ന്നും കു​ര്യ​ന്‍ പ​റ​ഞ്ഞു.

പ്ര​ചാ​ര​ണ വി​ഷ​യം ആ​ക്കാ​ന്‍ ദു​രു​ദ്ദേ​ശ​പ​ര​മാ​യി ബി​ല്‍ കൊ​ണ്ടു​വ​ന്നു. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​കൊ​ണ്ട് ഇ​ന്ത്യ ഭ​രി​ക്കാം എ​ന്ന ഗൂ​ഢ ഉ​ദ്ദേ​ശ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള​ത്. ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എം​പി​മാ​രു​ടെ എ​ണ്ണം കൂ​ട്ടാ​നാ​ണ് ശ്ര​മം എ​ന്നും കു​ര്യ​ന്‍ പ​റ​ഞ്ഞു.

National

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ബി​ജെ​പി​യു​ടെ ച​തി​ക്കു​ഴി: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഡോ. ​തോ​മ​സ് ഐ​സ​ക്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​ല​പാ​ടു​ക​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് തോ​മ​സ് തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

ഹി​ന്ദി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​മി​ത പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ബി​ജെ​പി അ​ട​വു​മാ​റ്റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.


എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സീ​റ്റു​ക​ൾ വ​ർ​ദ്ധി​പ്പി​ക്കാ​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന അ​പ​ക​ട​മാ​ണെ​ന്നും ഐ​സ​ക് അ​ക്ക​മി​ട്ട് നി​ര​ത്തു​ന്നു.

നി​ല​വി​ലു​ള്ള സീ​റ്റ് അ​നു​പാ​തം 1971-ലെ ​ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​ത് ഭേ​ദ​ഗ​തി ചെ​യ്യാ​ൻ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം വേ​ണം. എ​ന്നാ​ൽ ഭാ​വി​യി​ൽ ഇ​ത് വെ​റും ഭൂ​രി​പ​ക്ഷം മ​തി​യാ​കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് ബി​ജെ​പി നീ​ക്കം. ന​മ്മു​ടെ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​വി ബി​ജെ​പി​യു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2011-ലെ ​സെ​ൻ​സ​സ് മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ൽ തു​ല്യ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​മ​നു​സ​രി​ച്ചു​ള്ള പ്രാ​തി​നി​ധ്യ വ്യ​വ​സ്ഥ ആ​കെ ത​കി​ടം മ​റി​യും. ബി​ജെ​പി ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ഊ​രാ​ക്കു​ടു​ക്കി​ൽ പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഐ​സ​ക് നി​രീ​ക്ഷി​ച്ചു. വ​നി​താ സം​വ​ര​ണ​ത്തോ​ടു​ള്ള ബി​ജെ​പി​യു​ടെ പ്ര​തി​ബ​ദ്ധ​ത വെ​റും നാ​ട​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

2023-ൽ ​പാ​സ്സാ​ക്കി​യ ബി​ല്ല് നോ​ട്ടി​ഫൈ ചെ​യ്യാ​ൻ പോ​ലും സ​ർ​ക്കാ​ർ മ​റ​ന്നു​പോ​യി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​ത് നോ​ട്ടി​ഫൈ ചെ​യ്ത​ത്. നി​ല​വി​ലു​ള്ള 543 അം​ഗ സ​ഭ​യി​ൽ മൂ​ന്നി​ലൊ​ന്ന് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ ആ​രും എ​തി​ര​ല്ലെ​ന്നും മ​റ്റു കാ​ര്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നി​ല​പാ​ട്.

ബി​ജെ​പി​യു​ടെ ല​ക്ഷ്യം വ​നി​താ സം​വ​ര​ണം അ​ല്ല, മ​റി​ച്ച് 2029-ൽ ​വി​ജ​യം ഉ​റ​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഇ​തി​നാ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ച്ച് ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും, ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​നെ​ക്കൊ​ണ്ട് മ​ണ്ഡ​ല അ​തി​ർ​ത്തി​ക​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി തി​രു​ത്തി എ​ഴു​തി​ക്കു​ക​യു​മാ​ണ് അ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ആ​ക്ര​മി​ച്ച ല​ഹ​രി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ല​ഹ​രി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി വി​മ​ൽ മോ​ൻ, തി​രു​വ​ല്ല സ്വ​ദേ​ശി സി​യാ​ദ് ഷാ​ജി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു ച​ങ്ങ​നാ​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​തി​ക​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ പ​ട​ക്കം എ​റി​ഞ്ഞും വ​ടി​വാ​ൾ വീ​ശി​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് പ്രാ​ദേ​ശി​ക നേ​താ​വാ​യ ആ​ർ. കൃ​ഷ്ണ​രാ​ജി​നെ പ്ര​തി​ക​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. കൃ​ഷ്ണ​രാ​ജി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​യ ല​ക്ഷ്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പ്ര​തി​ക​ൾ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് ക്ര​മ​സ​മാ​ധാ​ന​നി​ല ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

കോ​ൺ​ഗ്ര​സ് നേ​താ​വ് മൊ​ഹ്സി​ന കി​ദ്വാ​യി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മൊ​ഹ്സി​ന കി​ദ്വാ​യി (94) അ​ന്ത​രി​ച്ചു. . ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ നോ​യി​ഡ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

രാ​ജീ​വ് ഗാ​ന്ധി മ​ന്ത്രി​സ​ഭ​യി​ൽ നി​ര​വ​ധി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദി​ര ഗാ​ന്ധി മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം എം​എ​ൽ​എ​യും എം​പി​യു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ലെ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് മൊ​ഹ്സി​ന കി​ദ്വാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ്. ഇ​വി​ടെ നി​ര​വ​ധി ത​വ​ണ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്.

മീ​റ​റ്റ് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച് 1978ലാ​ണ് ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. ആ​ദ്യം ഇ​ന്ദി​രാ​ഗാ​ന്ധി മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യാ​യി. രാ​ജീ​വ് ഗാ​ന്ധി മ​ന്ത്രി​സ​ഭ​യി​ലും നി​ര​വ​ധി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

Kerala

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ ക​ത്ത്: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് അ​യ​ച്ച​തെ​ന്ന വ്യാ​ജേ​ന, പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ലെ​റ്റ​ർ​പാ​ഡ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന ക​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കെ. ​സു​ധാ​ക​ര​ൻ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്ന് കാ​ണി​ച്ചു ക​ത്ത് ന​ൽ​കി​യെ​ന്നാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന‌​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ത്തി​ലെ ഉ​ള്ള​ട​ക്കം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നി​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‌

Kerala

കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് ര​ണ്ട​ക്ക സം​ഖ്യ​യി​ൽ എംഎൽഎമാരെ ലഭിക്കും; തൂക്ക് സഭയായിരിക്കും വരിക: എസ്. സുരേഷ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് ര​ണ്ട​ക്ക സം​ഖ്യ​യി​ൽ എം​എ​ൽ​എ​മാ​രെ ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​ സു​രേ​ഷ്. എ​ൽ​ഡി​എ​ഫി​നോ യു​ഡി​എ​ഫി​നോ ഭൂ​രി​പ​ക്ഷ​ത്തി​മി​ല്ലാ​ത്ത തൂ​ക്ക് സ​ഭ​യാ​യി​രി​ക്കും വ​രി​ക​യെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. എ​ൻ​ഡി​എ നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്നും സു​രേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വും വ​ർ​ഗീ​യ​വാ​ദ പ​ക്ഷ​മാ​യി മാ​റി. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കേ​ര​ള​ത്തി​ന്‍റെ ഭാ​വി തു​ല​ക്കാ​ൻ നി​ൽ​ക്കു​ക​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​മെ​ന്ന് സു​രേ​ഷ് ആ​രോ​പി​ച്ചു.

വി​ക​സ​ന​മാ​ണ് എ​ൻ​ഡി​എ​യു​ടെ മു​ദ്രാ​വാ​ക്യം. 50 % ലേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ​യും പ്രാ​മു​ഖ്യം ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​വ​സാ​നി​ക്കും. നേ​മ​ത്ത് എൽഡിഎഫ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​പ​ര​നെ ഇ​റ​ക്കാ​ൻ ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ന്നു.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​ലും ശി​വ​ൻ​കു​ട്ടി ഇ​ട​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സ​ർ​ക്കാ​ർ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്നു. ബിജെപി കൗ​ൺ​സി​ല​ർ​മാ​ർ ജ​യി​ച്ച വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം മു​ട​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്നു.

ബിജെപിയെ ക​രി​വാ​രി​ത്തേ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണി​ത്. എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​യ്യാ​റാ​ക​ണം. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണം. അ​ങ്ങേ​യ​റ്റം നീ​ച​വും ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​യ സം​ഭ​വ​മാ​ണി​ത്. ഇ​തി​ൽ​നി​ന്ന് ശി​വ​ൻ​കു​ട്ടി പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

യു​ഡി​എ​ഫി​ന് നൂ​റി​നു മു​ക​ളി​ൽ സീ​റ്റ്‌ പ്ര​തീ​ക്ഷ​യു​ണ്ട്; മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക ഹൈ​ക്ക​മാ​ൻ​ഡ്: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നൂ​റി​നു മു​ക​ളി​ൽ സീ​റ്റ്‌ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക ഹൈ​ക്ക​മാ​ൻ​ഡ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​ത് തെ​രെ​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം കി​ട്ടു​ക​യാ​ണ് പ്ര​ധാ​നം. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ ത​നി​ക്കും വി.​ഡി. സ​തീ​ശ​നും വ്യ​ത്യ​സ്ത ശൈ​ലി​യാ​യി​രു​ന്നു. കെ.​സി​. വേ​ണു​ഗോ​പാ​ലു​മാ​യും സ​തീ​ശ​നു​മാ​യും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ സ​ർ​ക്കാ​രി​ന് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. കോ​ൺ​ഗ്ര​സ് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ സ​ർ​ക്കാ​ർ അ​ഴി​മ​തി​ക​ൾ പു​റ​ത്തു കൊ​ണ്ടു വ​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

Kerala

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ശ​രി​യാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ല; ഇ​ന്ത്യാ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്: എ. ​വി​ജ​യ​രാ​ഘ​വ​ൻ

കൊ​ല്ലം: രാ​ഹു​ല്‍ ഗാ​ന്ധി ശ​രി​യാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​സേ​ര​യി​ലി​രി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷം കൂ​ടി പി​ന്തു​ണ​യ്ക്കു​ന്ന ഇ​ന്ത്യ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്നും ഇ​ക്കാ​ര്യം മ​റ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നേ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും വി​മ​ര്‍​ശി​ക്കു​ന്ന​ത് രാ​ഹു​ലി​ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍. ന​ട​പ്പാ​ക്കാ​നു​ള്ള​ത​ല്ല, വ​ഞ്ചി​ക്കാ​നു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​ന്ന​തെ​ന്നും എ ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യു​മാ​ണ് യു​ഡി​എ​ഫ് അ​ജ​ണ്ട. 600 രൂ​പ ക്ഷേ​മ പെ​ന്‍​ഷ​ന്‍ 18 മാ​സം ന​ല്‍​കാ​ത്ത​വ​രാ​ണ് മാ​സം 3,000 ന​ല്‍​കു​മെ​ന്ന് പ​റ​യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ ജ​യി​ലി​ല​ട​ക്കാ​ത്ത​തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വി​ഷ​മം.

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നെ ജ​യി​ലി​ല​ട​പ്പി​ച്ചി​ട്ടും രാ​ഹു​ലി​നും കോ​ണ്‍​ഗ്ര​സി​നും തൃ​പ്തി​യാ​യി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​മാ​രെ​ല്ലാം ബി​ജെ​പി​യി​ലെ​ത്തി​യെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

 

Kerala

സ​തീ​ശ​ൻ ഏ​റ്റ​വും നി​ല​വാ​രം കു​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ്; അ​ദ്ദേ​ഹം എ​ത്ര​യും വേ​ഗം വ​ന​വാ​സ​ത്തി​ന് പോ​ക​ണം: എം.​എം. മ​ണി

ഇ​ടു​ക്കി: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ല​വാ​രം കു​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് വി.ഡി. സതീശനെന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​എം. മ​ണി എം​എ​ൽ​എ. സ​തീ​ശ​ന്‍ എ​ത്ര​യും വേ​ഗം വ​ന​വാ​സ​ത്തി​ന് പോ​ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ.​കെ. ആ​ന്‍റ​ണി​യും ഉ​മ്മ​ൻ​ചാ​ണ്ടി​യും വ്യ​ത്യ​സ്ത​രാ​യ നേ​താ​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫി​ന് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ര്‍​ജ്ജി​ക്കാ​ന്‍ ക​ഴി​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​ജ​ന്യ വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​നാ​വി​ല്ല. നെ​ഹ്‌​റു കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച പാ​ര​മ്പ​ര്യം മാ​ത്ര​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ​മു​ത​ല്‍.

സോ​ഷ്യ​ലി​സം ന​ട​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം. ഇ​പ്പോ​ള്‍ രാ​ജ്യം എ​വി​ടെ എ​ത്തി​യെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും മ​ണി പ​റ​ഞ്ഞു. ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫ് കു​തി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ എം.​എം. മ​ണി​യേ​യും പു​റ​ത്താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് നേ​ര​ത്തെ ഞാ​ൻ അ​റി​യി​ച്ചി​രു​ന്നു. സ്വ​യം പി​ന്‍​മാ​റി​യ​താ​ണ്. ജി​ല്ലാ ക​മ്മ​റ്റി ന​ല്‍​കി​യ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടാ​യി​രു​ന്നു. പാ​ര്‍​ട്ടി ന​ല്‍​കേ​ണ്ട​തെ​ല്ലാം ന​ല്‍​കി. പാ​ര്‍​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​മി​ല്ല.

ബാ​ല്യ​കാ​ല​ത്ത് ഇ​ന്‍​ക്വി​ലാ​ബ് വി​ളി​ച്ച് തു​ട​ങ്ങി​യ​താ​ണ് ഞാ​ൻ. വി​ശ​ക്കു​ന്ന​വ​ന് ഭ​ക്ഷ​ണം വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​താ​ണ് പൊ​തു​ജീ​വി​തം. ഇ​ട​തു​പ​ക്ഷ​ത്തി​ന് ബ​ദ​ലാ​യി മ​റ്റൊ​രു സം​വി​ധാ​ന​വും കേ​ര​ള​ത്തി​ലി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

National

മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റാ​​​യ്പു​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​ർ ത​​​ല​​​യ്ക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വി​​ല​​യി​​ട്ടി​​രു​​ന്ന മു​​ചാ​​​ക്കി കൈ​​​ലാ​​​ഷ് എ​​​ന്ന് മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി മാ​​​ർ​​​ച്ച് 31-ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​ക്കേ​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഛത്തീ​​​സ്ഗ​​​ഡി​​​ലെ സു​​​ക്മ ജി​​​ല്ല​​​യി​​​ലാ​​​യി​​രു​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

ഈ ​​​വ​​​ർ​​​ഷം മാ​​​ത്രം സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഛത്തീ​​​സ്ഗ​​​ഡി​​​ൽ ഇ​​​തു​​​വ​​​രെ 27 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​വി​​​ധ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 285 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചി​​​രു​​​ന്നു.

Kerala

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച; ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ അ​ട​ക്ക​മു​ള്ള​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സു​ധാ​ക​ര​ന്‍ എം​പി. രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ണ്ട​തി​ല്‍ അ​തീ​വ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​നി​ക്ക് ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യാം എ​ന്ന് പാ​ര്‍​ട്ടി അ​റി​യി​ച്ചു. ആ ​ഉ​റ​പ്പു​ക​ള്‍ എ​പ്പോ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​കും എ​ന്ന​റി​യി​ല്ല. പ്രാ​വ​ര്‍​ത്തി​ക​മാ​യാ​ലും ഇ​ല്ലെ​ങ്കി​ലും സ​ന്തോ​ഷ​മു​ണ്ട്. താ​ന്‍ പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭാ​വി ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ എ​ന്‍റെ സ്ഥാ​നം തീ​രു​മാ​നി​ക്കേ​ണ്ട​ത് നേ​തൃ​ത്വ​മാ​ണ്. നേ​താ​ക്ക​ള്‍​ക്ക് മു​ന്നി​ല്‍ താ​ന്‍ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടി​ല്ലെ​ന്നും കെ ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​താ​യും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​വി​നെ പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ത്ത​തെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യു​ള്ള കെ. ​സു​ധാ​ക​ര​ന്റെ കൂ​ടി​ക്കാ​ഴ്ച. കു​ടും​ബ​സ​മേ​ത​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഖാ​ര്‍​ഗെ​യാ​യി​രു​ന്നു സു​ധാ​ക​ര​നെ അ​ടി​യ​ന്ത​ര​മാ​യി ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജീ​വി​തം മു​ഴു​വ​ന്‍ പോ​രാ​ടി​യ നേ​താ​വാ​ണ് കെ. ​സു​ധാ​ക​ര​ന്‍ എ​ന്നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്.

യ​ഥാ​ര്‍​ഥ പോ​രാ​ളി​യാ​ണ് സു​ധാ​ക​ര​ന്‍. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ല്‍ നൂ​റ് സീ​റ്റു​ക​ളോ​ടെ കോ​ണ്‍​ഗ്ര​സ് വ​ന്‍ വി​ജ​യം നേ​ടു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

National

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കെ. ​സു​ധാ​ക​ര​ൻ; ഖാ​ർ​ഗെ​യെ​യും ക​ണ്ടു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കെ. ​സു​ധാ​ക​ര​ൻ എം​പി. കു​ടും​ബ​വു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യാ​ണ് സു​ധാ​ക​ര​ൻ രാ​ഹു​ലി​നെ ക​ണ്ട​ത്. കോ​ൺ​ഗ്ര്സ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും സു​ധാ​ക​ര​ൻ ക​ണ്ടു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജീ​വി​തം മു​ഴു​വ​ൻ പോ​രാ​ടി​യ നേ​താ​വാ​ണ് കെ ​സു​ധാ​ക​ര​നെ​ന്നും യ​ഥാ​ർ​ഥ കോ​ൺ​ഗ്ര​സ് പോ​രാ​ളി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നാ​ണ് കൂ​ടി​ക്കാ​ഴ്ച.

കെ.​സി. വേ​ണു​ഗോ​പാ​ലും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ സു​ധാ​ക​ര​നെ സ്റ്റാ​ർ ക്യാം​പെ​യ്ന​ർ ആ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടെ​ന്നും നൂ​റി​ല​ധി​കം സീ​റ്റ് നേ​ടി വി​ജ​യി​ക്കു​മെ​ന്നും രാ​ഹു​ൽ എ​ക്സി​ല്‍ കു​റി​ച്ചു.

സ്ഥാ​നാ​ര്‍​ത്ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി​യോ​ട് ഇ​ട​ഞ്ഞി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ കു​റേ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ തു​ട​ര്‍​ന്ന സു​ധാ​ക​ര​ന്‍ ഒ​ടു​വി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു.

സു​ധാ​ക​ര​ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്ക​മാ​ന്‍​ഡ്. പി​ന്നീ​ട് സു​ധാ​ക​ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.

Kerala

യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​ട​ന്ന യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യി​ലാണ് സ​തീ​ശ​ൻ ഇക്കാര്യം ആവർത്തിച്ച് പ​റ​ഞ്ഞത്. കൂടാതെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.

മ​ഹാ​റാ​ലി​യി​ൽ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ൻ ഖ​ര്‍​ഗെ, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം സ​ച്ചി​ൻ പൈ​ല​റ്റ്, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​.സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്, ഷാ​ഫി പ​റ​മ്പി​ൽ, എം​കെ രാ​ഘ​വ​ൻ എം​പി തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

മ​ഹാറാ​ലി​യി​ലെ​ത്തി​യ ഖ​ര്‍​ഗെ റാം​പി​ലൂ​ടെ ന​ട​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യു​ള്ള ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും ഖ​ര്‍​ഗെ നി​ര്‍​വ​ഹി​ച്ചു. ആ​ര്‍​ജെ​ഡി നേ​താ​വും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ കി​ഷ​ൻ ച​ന്ദും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നാ​യി സം​സാ​രി​ക്കും.​

National

തൃ​ണ​മൂ​ൽ ഇ​ത്ത​വ​ണ വ​ൻ പ​രാ​ജ​യം നേ​രി​ടും; ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും: ദി​ലീ​പ് ഘോ​ഷ്

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ൻ പ​രാ​ജ​യം ആ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ഖ​ര​ഗ്പു​ർ സാ​ദ​റി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ ദി​ലീ​പ് ഘോ​ഷ്. ബി​ജെ​പി ആ​ണ് ഇ​ത്ത​വ​ണ ഭ​ര​ണ​ത്തി​ലെ​ത്തു​ക എ​ന്നും ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഭ​ര​ണം മാ​റു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.'-​ദി​ലീ​പ് ഘോ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​രാ​ജ​യ​ഭീ​തി​യി​ലാ​ണ്. തൃ​ണ​മൂ​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. മ​മ​ത​യു​ടെ ശ​ക്തി​യാ​യി​രു​ന്ന ക​ള്ള​വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ത​ന്നെ വ​ൻ പ​രാ​ജ​യ​മാ​ണ് അ​വ​രും പാ​ർ​ട്ടി​യും നേ​രി​ടാ​ൻ പോ​കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം സം​സ്ഥാ​ന​ത്ത് ഉ​ണ്ട്. ജ​ന​ങ്ങ​ൾ തൃ​ണ​മൂ​ലി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ലമായ സാ​ഹ​ര്യ​മാ​ണു​ള്ള​തെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല. നൂ​റി​ലേ​റെ സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ചെ​ന്നി​ത്ത​ല അ​വ​കാ​ശ​പ്പെ​ട്ടു.

ഈ ​സ​ർ​ക്കാ​ർ എ​ങ്ങ​നെ​യെ​ങ്കി​ലും പോ​യാ​ൽ മ​തി​യെ​ന്നാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 10 വ​ർ​ഷ​ത്തെ ഭ​ര​ണം ക​ഴി​യു​മ്പോ​ൾ സം​സ്ഥാ​നം ഗു​രു​ത​ര ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം ക​ട്ട​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ത്തി​യെ​ന്നും ഭ​ക്ത ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മെ​ന്ന് സ​ർ​ക്കാ​ർ ക​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ക​ത്തി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ ന്യൂ​ന പ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷ പ്രീ​ണ​ന​മാ​ണ് സി​പി​എ​മ്മി​ന്‍റെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​യ​ത് ബി​ജെ​പി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Kerala

'സ​തീ​ശ​ൻ നു​ണ​യാ​ശാ​ൻ'; വ​ർ​ഗീ​യ അ​ജ​ണ്ട വ​ച്ചാ​ണ് സ​തീ​ശ​ൻ സം​സാ​രി​ക്കു​ന്ന​ത്: എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നു​ണ​യാ​ശാ​ൻ ആ​ണെ​ന്ന് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​ൻ. വ​ർ​ഗീ​യ അ​ജ​ണ്ട വ​ച്ചാ​ണ് സ​തീ​ശ​ന്‍റെ പ​രാ​മ​ർ​ശം എ​ന്നും ബാ​ല​ൻ കു​റ്റ​പ്പെ​ടു​ത്തി.

"ഇ​ത്ത​രം വ​ർ​ഗ​യ​ച്ചു​വ​യോ​ടെ​യു​ള്ള സ​തീ​ശ​ന്‍റെ പ​രാ​മ​ർ​ശം ജ​ന​ങ്ങ​ൾ ത​ള​ളും. കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ തോ​ൽ​വി ഭ​യ​ന്ന് മു​ൻ‌​കൂ​ർ ജാ​മ്യം എ​ടു​ക്കു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ശ​ങ്ക​യു​ണ്ട്.'​ബാ​ല​ൻ പ​റ​ഞ്ഞു.

എ​ൻ.​എം.​ആ​ർ. റ​സാ​ഖ് ക​ർ​മം കൊ​ണ്ടും വി​ശ്വാ​സം കൊ​ണ്ടും ജ​ന​മ​ന​സി​ൽ ഇ​ടം നേ​ടി​യ ആ​ളാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര​കൊ​ല്ലം പാ​ല​ക്കാ​ട് ക​ണ്ട​ത് അ​ശ്ലീ​ല സി​നി​മ​യാ​ണെ​ന്നും ബാ​ല​ൻ പ​രി​ഹ​സി​ച്ചു.

മ​ല​മ്പു​ഴ​യി​ലും കോ​ങ്ങാ​ടും കോ​ൺ​ഗ്ര​സ് ബി​ജെ​പി ഡീ​ലാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ജ​യി​ക്കും. പി.​കെ. ശ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ൽ തീ​വ്ര​ത പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. ശ​ശി​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും മൂ​ത്താ​പ്പ​യും ഇ​ള​യ​പ്പ​യും ആ​ണെ​ന്നും എ.​കെ. ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കാ​ന്‍ കാ​ര​ണം കെ.​സി. വേ​ണു​ഗോ​പാ​ലെ​ന്ന് മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ന്ത​ക​നാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മാ​റി​യെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. നു​സൂ​ര്‍.

ത​മ്പ്രാ​ന്‍ എ​ന്നു വി​ളി​ച്ചു കെ.​സി. വേ​ണു​ഗോ​പാ​ലി​നു മു​ന്നി​ല്‍ ഓ​ച്ഛാ​നി​ച്ചു നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ര​ക്ഷ​യു​ള്ള​തെ​ന്നും അ​ല്ലാ​ത്ത​വ​രെ​യെ​ല്ലാം അ​ടി​മ​ക​ളാ​യാ​ണ് വേ​ണു​ഗോ​പാ​ല്‍ ക​രു​തു​ന്ന​തെ​ന്നും നു​സൂ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ല്‍ പോ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ്. അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രി​ക്കേ അ​ത്ര​മാ​ത്ര​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പീ​ഡി​പ്പി​ച്ച​ത്.

അ​നി​ലി​നെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കാ​ന്‍ ഒ​രി​ക്ക​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ട​ക്കം തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ.​കെ. ആ​ന്‍റ​ണി​യാ​ണ് എ​തി​ര്‍​ത്ത​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സോ​ളാ​ര്‍ കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ലെ ചി​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പ​ങ്ക് ത​നി​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാം.

ഇ​ക്കാ​ര്യം താ​ന്‍ പി​ന്നീ​ട് തു​റ​ന്നു പ​റ​യും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നേ​യും ഇ​വ​ര്‍ വ​ല്ലാ​തെ പീ​ഡി​പ്പി​ക്കു​ന്നു. ചാ​ണ്ടി ഉ​മ്മ​ന്‍ എ ​ഗ്രൂ​പ്പി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് എ​തി​രേ​യു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു പി​ന്നി​ലു​ള്ള​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു ശേ​ഷം എ ​ഗ്രൂ​പ്പി​നെ ന​യി​ക്കാ​ന്‍ ആ​ര്‍​ജ്ജ​വ​മു​ള്ള നേ​താ​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നു പോ​ലും വാ ​തു​റ​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കും; പി​ണ​റാ​യി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹം: എ.​കെ. ആ​ന്‍റ​ണി

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. പി​ണ​റാ​യി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്നും ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​ണെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

"കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കാ​ൻ കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കും എ​ന്ന് ക​രു​തി​യി​രു​ത് കൊ​ണ്ടാ​ണ്. കോ​ൺ​ഗ്ര​സി​ന് പ​ണം കു​റ​വാ​ണ്. അ​നൗ​ൺ​സ്മെ​ന്‍റെ ക​ഴി​ഞ്ഞ് മൂ​ന്ന് ദി​വ​സ​ത്തി​ൽ എ​ല്ലാം ശ​രി​യാ​യി​ല്ലേ. പ​ണ്ട​ത്തെ വ​ച്ച് നോ​ക്കി​യാ​ൽ ഇ​ത് എ​ന്ത് പൊ​ട്ടി​ത്തെ​റി. ഇ​പ്പോ​ഴും എ​ൽ​ഡി​എ​ഫി​നും നും ​എ​ൻ​ഡി​എ​യ്ക്കും എ​ല്ലാ​യി​ട​ത്തും സ്ഥാ​നാ​ർ​ഥി ആ​യി​ട്ടി​ല്ല.'-​ആ​ന്‍റ​ണി
കൂ​ട്ടി​ച്ചേ​ർ​ത്തു.

ചാ​ണ്ടി ഉ​മ്മ​ൻ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഉ​മ്മ​ൻ ചാ​ണ്ടി​യേ​ക്കാ​ൾ ജ​ന​കീ​യ​ൻ ആ​യി. ചാ​ണ്ടി ഉ​മ്മ​ന്‍റെ സൈ​ക്കി​ൾ യാ​ത്ര എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

Kerala

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് തി​രി​ച്ച​ടി; വ്യാ​ജ​രേ​ഖ പ​രാ​തി​യി​ല്‍ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി. അ​ടൂ​ർ ആ​ർ​ഡി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി. വ്യാ​ജ​രേ​ഖ ച​മ​ച്ച് റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ത്തെ​ന്ന പ​രാ​തി​യി​ൽ സ​പ്ലൈ ഓ​ഫീ​സ​ർ റേ​ഷ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​തേ പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഇ​പ്പോ​ൾ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​ര് നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. റ​ദ്ദാ​ക്ക​പ്പെ​ട്ട റേ​ഷ​ൻ കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​രു​ണ്ടാ​യി​രു​ന്ന​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് വെ​ട്ടി​യ​തോ​ടെ അ​യോ​ഗ്യ​ത ത​ട​യാ​ൻ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ നീ​ക്കം തു​ട​ങ്ങി. ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​മാ​ണ് നീ​ക്കം. ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ ഉ​പ​യോ​ഗി​ച്ചു​ള്ള സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ ആ​ണി​തെ​ന്നും
ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ആ​രോ​പി​ക്കു​ന്നു.

കാ​ർ​ഡ് ഉ​ട​മ​യു​ടെ മ​ക​ൻ ശ്യാം​ജി​ത്ത് എ​സ് പി​ള്ള​യാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്നാ​രോ​പി​ച്ച് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​ര് ചേ​ർ​ത്ത​ത് കാ​ർ​ഡ് ഉ​ട​മ​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ എ​ന്ന് സൂ​ചി​പ്പി​ച്ചാ​ണെ​ന്നും എ​ന്നാ​ൽ കാ​ർ​ഡ് ഉ​ട​മ​യ്ക്ക് ഭ​ർ​തൃ​സ​ഹോ​ദ​രി​യോ മ​ക​ളോ ഇ​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

കാ​ർ​ഡ് ഉ​ട​മ 2024 സെ​പ്റ്റം​ബ​ർ 18ന് ​മ​രി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​രു​വെ​ട്ടാ​ൻ അ​ടൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

 

Kerala

മു​ള്ള​ൻ​പ​ന്നി​യെ ത​ല്ലി​ക്കൊ​ന്ന കേ​സ്; വെ​ള്ള​നാ​ട് ശ​ശി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ഇ​ടു​ക്കി: മു​ള്ള​ൻ​പ​ന്നി​യെ ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം വെ​ള്ള​നാ​ട് ശ​ശി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ ത​ള്ളി​യ​ത്.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി ചെ​യ്ത കു​റ്റ​ത്തെ ചെ​റു​താ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്രാ​ണ​ര​ക്ഷാ​ർ​ഥ​മാ​ണ് മു​ള്ള​ൻ പ​ന്നി​യെ ത​ല്ലി​ക്കൊ​ന്ന​ത് എ​ന്നാ​യി​രു​ന്നു ജാ​മ്യാ​പേ​ക്ഷ​യി​ൽ വെ​ള്ള​നാ​ട് ശ​ശി​യു​ടെ വാ​ദം.

സം​ര​ക്ഷി​ത ജീ​വി ഇ​ന​ത്തി​ൽ​പ്പെ​ടു​ന്ന മു​ള്ള​ൻ​പ​ന്നി​യെ ത​ല്ലി​ക്കൊ​ന്ന​തി​ന് പി​ന്നാ​ലെ പ​രു​ത്തി​പ്പ​ള്ളി വ​നം വ​കു​പ്പാ​ണ് വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ വെ​ള്ള​നാ​ട് ശ​ശി ഒ​ളി​വി​ൽ പോ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 28നാ​ണ് വെ​ള്ള​നാ​ട് ശ​ശി മു​ള്ള​ൻ​പ​ന്നി​യെ ത​ല്ലി​ക്കൊ​ന്ന​ത്. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വീ​ട്ടി​ൽ മു​ള്ള​ൻ​പ​ന്നി എ​ത്തി​യ​പ്പോ​ഴാ​ണ് വെ​ള്ള​നാ​ട് ശ​ശി അ​തി​നെ ത​ല്ലി​ക്കൊ​ന്ന​ത്. വ​നം​വ​കു​പ്പി​നെ വെ​ല്ലു​വി​ളി​ച്ചി​ട്ടാ​യി​രു​ന്നു മു​ള്ള​ൻ പ​ന്നി​യെ ഇ​രു​മ്പ് ദ​ണ്ട് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന​ത്. എ​ന്നാ​ൽ മു​ള്ള​ൻ​പ​ന്നി​യെ കൊ​ന്നി​ട്ടി​ല്ലെ​ന്നും ച​ത്തി​ട്ടു​ണ്ടോ എ​ന്ന് നോ​ക്കി​യ​താ​ണെ​ന്നു​മാ​യി​രു​ന്നു വെ​ള്ള​നാ​ട് ശ​ശി പ​റ​ഞ്ഞ​ത്.

 

Kerala

വ​ഴ​ങ്ങാ​തെ സു​ധാ​ക​ര​ൻ; ക​ണ്ണൂ​ർ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് എം​പി

ക​ണ്ണൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് മു​ൻ‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. ഒ​രു അ​നു​ന​യ​ത്തി​നും താ​നി​ല്ലെ​ന്നും ക​ണ്ണൂ​ർ‌ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്.

സീ​റ്റി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര ത​ന്നെ അ​ദ്ദേ​ഹം റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ അ​നു​കൂ​ല നി​ല​പാ​ടു​ള്ള​വ​രു​ടെ യോ​ഗം വി​ളി​യ്ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്കം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് സു​ധാ​ക​ര​ൻ.

അ​തേ സ​മ​യം സു​ധാ​ക​ര​ന് വ​ഴ​ങ്ങേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. സു​ധാ​ക​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​നു​ൾ​പ്പെ​ടെ ദേ​ശീ​യ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശി​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം സു​ധാ​ക​ര​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സി​ന് കു​രു​ക്കാ​യി​രി​ക്കു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം.

സ​മ്മ​ര്‍​ദ്ദ​ത്തി​നും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴ​ങ്ങേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് കെ​പി​സി​സി നേ​തൃ​ത്വം.

തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി സു​ധാ​ക​ര​നോ​ട് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. സു​ധാ​ക​ര​ൻ പി​ടി​വാ​ശി തു​ട​രു​ന്ന​തി​ൽ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്കും അ​തൃ​പ്തി​യു​ണ്ട്. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Kerala

ആ​രി​ഫ് ആ​ലു​വ​യി​ലേ​യ്ക്ക്‍? ചേ​ർ​ത്ത​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി

ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വും മു​ൻ എം​പി​യും എം​എ​ൽ​എ​യു​മാ​യ എ.​എം. ആ​രി​ഫി​നെ ചേ​ർ​ത്ത​ല മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ആ​രി​ഫി​ന് പ​ക​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​ജി. മോ​ഹ​ന​നെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ലു​വ മ​ണ്ഡ​ല​ത്തി​ൽ എ.​എം. ആ​രി​ഫി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ പു​തി​യ തീ​രു​മാ​നം.

ആ​ലു​വ​യി​ലെ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ കോ​ട്ട പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ആ​രി​ഫി​നെ ഇ​റ​ക്കു​ന്ന​ത്. 2011 മു​ത​ല്‍ അ​ന്‍​വ​ര്‍ സാ​ദ​ത്ത് തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​ച്ചു വ​രു​ന്ന മ​ണ്ഡ​ല​മാ​ണ് ആ​ലു​വ. 2021ല്‍ 18886 ​വോ​ട്ടു​ക​ള്‍​ക്കാ​ണ് അ​ന്‍​വ​ര്‍ സാ​ദ​ത്ത് വി​ജ​യി​ച്ച​ത്.

Kerala

എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ. ​ബാ​ബു

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​ബാ​ബു എം​എ​ൽ​എ. ഇ​ത് വീ​ണ്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്കു​പോ​ലും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും ബാ​ബു പ​റ​ഞ്ഞു.

മ​ത്സ​രി​ക്കാ​ൻ ഒ​രാ​ൾ​ക്ക് അ​നു​വാ​ദം കൊ​ടു​ത്താ​ൽ മ​റ്റു​ള്ള​വ​രും അ​തേ കാ​ര്യം ആ​വ​ശ്യ​പ്പെ​ടും. അ​തി​നാ​ൽ​ത​ന്നെ എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് നി​ല​വി​ൽ അ​ഭി​കാ​മ്യ​മ​ല്ല എ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി ഏ​റ്റ​വും ദു​ർ​ബ​ല​മാ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കു​മി​തെ​ന്നും ബാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു. പോ​രാ​ട്ടം കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ലാ​യി​രി​ക്കു​മെ​ന്നും ബാ​ബു പ​റ​ഞ്ഞു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പ​ല പേ​രു​ക​ളും താ​ൻ കേ​ൾ​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും യോ​ഗ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ ഹൈ​ക്ക​മാ​ന്‍റും കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ക​ണ്ടെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​രു​ടെ​യും പേ​ര് താ​ൻ നി​ർ​ദേ​ശി​ക്കു​ന്നി​ല്ല. ആ​രു​ടെ​യും പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ബാ​ബു പ​റ​ഞ്ഞു.

Kerala

തൃ​ശൂ​രു​കാ​രെ വി​ശ്വാ​സ​മാ​ണ്; ഇ​ത്ത​വ​ണ അവർ കൈ​വി​ടി​ല്ല: പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: തൃ​ശൂ​രു​കാ​രെ വി​ശ്വാ​സ​മാ​ണെ​ന്നും ഇ​ത്ത​വ​ണ അവർ കൈ​വി​ടി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പി​താ​വ് ക​രു​ണാ​ക​ര​ൻ കാ​ട്ടി​യ ധൈ​ര്യം ത​നി​ക്കു​മു​ണ്ടെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ത​ന്‍റെ ഒ​പ്പം നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും പ​ദ്മ​ജ അ​വ​കാ​ശ​പ്പെ​ട്ടു. തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ദ്മ​ജ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​ത്ത​വ​ണ ബി​ജെ​പി ത​ന്നോ​ട് എ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ തൃ​ശൂ​ർ മ​തി​യെ​ന്ന് താ​ൻ പ​റ​ഞ്ഞു​വെ​ന്നും പ​ദ്മ​ജ പ്ര​തി​ക​രി​ച്ചു. ബി​ജെ​പി​ക്കാ​രെ സം​ബ​ന്ധി​ച്ച് പ്ര​സ്ഥാ​നം അ​വ​ർ​ക്ക് വ​ലു​താ​ണ്. അ​ല്ലാ​തെ വ്യ​ക്തി​ക​ൾ എ​ന്തു​പ​റ​യു​ന്നു എ​ന്ന​ല്ല അ​വ​ർ നോ​ക്കു​ന്ന​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​വ​രെ ജ​യി​പ്പി​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. അ​തു​കൊ​ണ്ട് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സു​കാ​രും ത​നി​ക്ക് പ​ര​സ്യ​മാ​യി പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്ന് പ​ത്മ​ജ അ​വ​കാ​ശ​പ്പെ​ട്ടു. അ​ച്ഛ​നെ പോ​ലെ ത​നി​ക്കും ഒ​രു​പേ​ടി​യു​മി​ല്ല. അ​ച്ഛ​നെ വി​ശ്വ​സി​ച്ച​വ​ർ​ക്ക് ത​ന്നെ​യും വി​ശ്വ​സി​ക്കാ​മെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സു​കാ​ർ കെ. ​മു​ര​ളീ​ധ​ര​നെ പി​ന്നി​ൽ നി​ന്ന് കു​ത്തു​മെ​ന്ന് പ​ദ്മ​ജ പ​റ​ഞ്ഞു. ത​ന്നെ പി​ന്നി​ൽ നി​ന്ന് കു​ത്തി​യ കോ​ൺ​ഗ്ര​സു​കാ​ർ മു​ര​ളി​യെ​യും ച​തി​ക്കു​മെ​ന്നാ​ണ് പ​ദ്മ​ജ പ​റ​ഞ്ഞ​ത്.

 

 

Kerala

സമ്മർദ നീക്കവുമായി സുധാകരൻ; പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി

ക​ണ്ണൂ​ര്‍: സീ​റ്റ് ന​ല്‍​കാ​ത്ത​തി​ലു​ള്ള പ​രി​ഭ​വം തു​ട​ർ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ തു​ട​രു​ക​യാ​ണ് സു​ധാ​ക​ര​ൻ. അ​ണി​ക​ളെ​യും ത​ന്‍റെ മ​റ്റ് അ​നു​യാ​യി​ക​ളെ​യും ചേ​ര്‍​ത്ത് പാ​ര്‍​ട്ടി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നാ​ണ് സു​ധാ​ക​ര​ന്‍റെ നീ​ക്കം.

എ​ന്നാ​ല്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മെ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​ള്ളൂ എ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ തീ​രു​മാ​നം.​ഏ​ത് ഫോ​ര്‍​മു​ല വ​ച്ചാ​ലും നി​ല​പാ​ടി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍.

ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ക​ണ്ണൂ​രു​മാ​യി ത​നി​ക്കു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സു​ധാ​ക​ര​ന്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​ത് കൂ​ടാ​തെ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്താ​ന്‍ സു​ധാ​ക​ര​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ക​ണ്ണൂ​രി​ല്‍ സു​ധാ​ക​ര​ന് കൂ​ടി താ​ല്‍​പ​ര്യ​മു​ള്ള ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​മെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ക്ഷെ ഈ ​ഓ​ഫ​ര്‍ സ്വീ​ക​രി​ക്കാ​ൻ സു​ധാ​ക​ര​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് വി​വ​രം. ക​ണ്ണൂ​രി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് സു​ധാ​ക​ര​ന്‍.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്‌​ക്രീ​നിം​ഗ് യോ​ഗ​ത്തി​ല്‍ 20 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

National

എ​ൽ​പി​ജി പ്ര​തി​സ​ന്ധി; സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 55 സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ല​ക്നൗ: രാ​ജ്യ​ത്ത് എ​ൽ​പി​ജി പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 55 സി​ലി​ണ്ട​റു​ക​ൾ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. യു​പി ഹാ​പൂ​ർ ജി​ല്ല​യി​ലു​ള്ള എ​സ്പി നേ​താ​വാ​യ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

നേ​ര​ത്തെ രാ​ജ്യ​ത്തെ എ​ൽ​പി​ജി ക്ഷാ​മ​ത്തി​നു കേ​ന്ദ്ര​ത്തെ​യ​ട​ക്കം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ച​ക​വാ​ത​ക ല​ഭ്യ​ത സം​ബ​ന്ധി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി രാം ​ഗോ​പാ​ൽ യാ​ദ​വ് പ​റ​ഞ്ഞ​ത്. ജ​ന​ങ്ങ​ൾ നീ​ണ്ട ക്യൂ​വി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് സ്വ​ന്തം പാ​ർ​ട്ടി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 55 സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ബ്ദു​ൾ റ​ഹ്മാ​നു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​റി​യി​ച്ചു.

Kerala

ഞാ​ൻ അ​റി​യാ​ത്ത ക​ണ്ണൂ​രി​ല്ല, എ​ന്നെ അ​റി​യാ​ത്ത ക​ണ്ണൂ​രി​ല്ല; വൈ​കാ​രി​ക പോ​സ്റ്റു​മാ​യി കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​തൃ​പ്ത​നാ​യി നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി വൈ​കാ​രി​ക​മാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഒ​ന്നും സ്പ​ർ​ശി​ക്കാ​തെ അ​തി​വൈ​കാ​രി​ക​മാ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ എ​ന്ന​ത് എ​ന്‍റെ ഹൃ​ദ​യ ര​ക്ത​മാ​ണ്. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ്സ് എ​ന്നും എ​ന്‍റെ മേ​ൽ​വി​ലാ​സ​വു​മാ​ണ്. ക​ല്ലി​ൽ നി​ന്നും, ക​ത്തി​യി​ൽ നി​ന്നും, അ​രി​വാ​ളി​ൽ നി​ന്നും, ബോം​ബി​ൽ നി​ന്നും ത​ള്ള​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ ചി​റ​കി​ന​ടി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഞാ​ൻ മു​ന്നി​ൽ നി​ന്ന് പൊ​രു​തി സം​ര​ക്ഷി​ച്ച എ​ന്റെ സ​ഹോ​ദ​ര​രെ ക​മ്മ്യൂ​ണി​സ്റ്റു കാ​പാ​ലി​ക​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടു നി​ല്ക്കാ​ൻ എ​നി​ക്കൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ല എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ക​ണ്ണൂ​ർ എ​ന്ന​ത് എ​ന്റെ ഹൃ​ദ​യ ര​ക്ത​മാ​ണ്. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ്സ് എ​ന്നും എ​ന്റെ മേ​ൽ​വി​ലാ​സ​വു​മാ​ണ്. ക​ല്ലി​ൽ നി​ന്നും, ക​ത്തി​യി​ൽ നി​ന്നും, അ​രി​വാ​ളി​ൽ നി​ന്നും, ബോം​ബി​ൽ നി​ന്നും ത​ള്ള​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ ചി​റ​കി​ന​ടി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു പോ​ലെ ഞാ​ൻ മു​ന്നി​ൽ നി​ന്ന് പൊ​രു​തി സം​ര​ക്ഷി​ച്ച എ​ന്റെ സ​ഹോ​ദ​ര​രെ ക​മ്മ്യൂ​ണി​സ്റ്റു കാ​പാ​ലി​ക​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടു നി​ല്ക്കാ​ൻ എ​നി​ക്കൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ല.

ഞാ​ൻ ഉ​ണ​രു​മ്പോ​ൾ എ​ന്റെ ക​ണ്ണി​ൽ തെ​ളി​യു​ന്ന​ത് ജീ​വ​നും ര​ക്ത​വും ന​ൽ​കി ന​മ്മ​ളൊ​രു​മി​ച്ചു കെ​ട്ടി​പ്പ​ടു​ത്ത ന​മ്മു​ടെ പാ​ർ​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. ഞാ​ൻ ക​ണ്ണ​ട​ക്കു​മ്പോ​ൾ ഉ​ൾ​ക്ക​ണ്ണി​ൽ തെ​ളി​ഞ്ഞു വ​രു​ന്ന​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ന​ര​നാ​യാ​ട്ട് ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യ എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ചേ​ത​ന​യ​റ്റ മു​ഖ​വു​മാ​ണ്.

ക​ണ്ണൂ​ർ ഹൃ​ദ​യ​ര​ക്തം ഇ​റ്റി വീ​ണ ന​മ്മു​ടെ മ​ണ്ണാ​ണ്. പൊ​രു​തി വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ്സു​കാ​രു​ടെ ത്യാ​ഗ​ഭൂ​മി​യാ​ണ്. ആ ​മ​ണ്ണി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സി​ന്‍റെ ത്രി​വ​ർ​ണ്ണ പ​താ​ക നെ​ഞ്ചി​ലേ​റ്റി കെ. ​സു​ധാ​ക​ര​ൻ എ​ന്നും മു​ന്നി​ൽ ത​ന്നെ ഉ​ണ്ടാ​കും. എ​ന്‍റെ ചോ​ര​യും വി​യ​ർ​പ്പും വീ​ണ മ​ണ്ണി​ൽ, എ​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ര​വീ​ണ മ​ണ്ണി​ൽ, ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട പ്രി​യ​പ്പെ​ട്ട​വ​രു​ടെ ച​ങ്കു പി​ള​ർ​ന്ന വി​ലാ​പ​ങ്ങ​ളു​യ​ർ​ന്ന മ​ണ്ണി​ൽ കെ.​സു​ധാ​ക​ര​ൻ ത​ല​യു​യ​ർ​ത്തി നി​ല്ക്കും.

എ​ന്‍റെ പ്ര​സ്ഥാ​ന​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ എ​ന്‍റെ വീ​ടി​നെ​യും വീ​ട്ടു​കാ​രെ​യും കു​റി​ച്ച് ഞാ​ൻ ഈ ​നി​മി​ഷം വ​രെ ചി​ന്തി​ച്ചി​ട്ടി​ല്ല. എ​ന്‍റെ കൈ​പി​ടി​ച്ച് വ​ള​ർ​ന്ന​വ​രും പ്ര​വ​ർ​ത്തി​ച്ച​വ​രു​മാ​ണ് ഇ​ന്ന് ക​ണ്ണൂ​രി​ലു​ള്ള ഓ​രോ നേ​താ​ക്ക​ളും. ഞാ​ൻ അ​റി​യാ​ത്ത ക​ണ്ണൂ​രി​ല്ല, എ​ന്നെ അ​റി​യാ​ത്ത ക​ണ്ണൂ​രു​മി​ല്ല. ക​ട​ന്നു​വ​ന്ന ക​ന​ൽ വ​ഴി​ക​ൾ ഒ​രു​പ​ക്ഷെ മ​റ്റു​ള്ള​വ​ർ​ക്ക് മ​റ​ക്കാ​നാ​കു​മാ​യി​രി​ക്കും, പ​ക്ഷെ എ​നി​ക്ക​തൊ​ന്നും മ​ര​ണ​ത്തി​ലും മ​റ​ക്കാ​നാ​വാ​ത്ത പ​ച്ച​യാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്.

Kerala

റേ​ഷ​ൻ കാ​ർ​ഡി​ൽ വ്യാ​ജ​മാ​യി പേ​രു​ചേ​ർ​ത്തു; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ പ​രാ​തി

പ​ത്ത​നം​തി​ട്ട: സി​പി​ഐ വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത് റേ​ഷ​ൻ കാ​ർ​ഡി​ൽ വ്യാ​ജ​മാ​യി പേ​രു​ചേ​ർ​ത്താ​ണെ​ന്ന് പ​രാ​തി. ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​ര് ചേ​ർ​ത്ത​ത് കാ​ർ​ഡ് ഉ​ട​മ​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ എ​ന്ന് സൂ​ചി​പ്പി​ച്ചാ​ണെ​ന്നും എ​ന്നാ​ൽ കാ​ർ​ഡ് ഉ​ട​മ​യ്ക്ക് ഭ​ർ​തൃ​സ​ഹോ​ദ​രി​യോ മ​ക​ളോ ഇ​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ർ​ഡ് ഉ​ട​മ 2024 സെ​പ്റ്റം​ബ​ർ 18ന് ​മ​രി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പേ​രു​വെ​ട്ടാ​ൻ അ​ടൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ.

തു​വ​യൂ​ർ സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി. ഈ ​വി​ലാ​സ​ത്തി​ൽ നി​ല​വി​ൽ താ​മ​സി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ റേ​ഷ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ ഈ ​വി​ലാ​സ​ത്തി​ൽ ഉ​ള്ള വ​സ്തു​വി​ൽ ത​നി​ക്കും അ​വ​കാ​ശ​മു​ണ്ട്. മു​ൻ​പ് സി​പി​ഐ നേ​താ​വാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ഴും ഇ​തേ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു റേ​ഷ​ൻ കാ​ർ​ഡ്.

അ​ന്ന് ആ​ർ​ക്കും പ്ര​ശ്ന​മി​ല്ലാ​യി​രു​ന്നു. സ​പ്ലൈ ഓ​ഫീ​സ​ർ സി​പി​ഐ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു.

Kerala

ഗ​ണേ​ഷ് വി​ഷ​യം കു​ടും​ബക്കാര്യമല്ല; മ​ന്ത്രി ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഭാ​ര്യ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേശ് ചെ​ന്നി​ത്ത​ല. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബി​ന്ദു മേ​നോ​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ത്ര​യും പെ​ട്ടെന്നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഗ​ണേ​ഷ് കു​മാ​ർ പ​റ​യും പോ​ലെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മോ കു​ടും​ബ​കാ​ര്യ​മോ മാ​ത്രം ഇ​തി​നെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി​യാ​ണ് ഗ​ണേ​ഷ് കു​മാ​ർ. വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെന്നു പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

"മ​ന്ത്രി ചെ​യ്ത​തു ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ്. മ​ന്ത്രി​യു​ടെ രാ​ജി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. മ​ന്ത്രി ഉ​ട​ൻ രാ​ജിവ​യ്ക്ക​ണം. അ​തു​വ​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം തു​ട​രും.'-​ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി ഇ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തു തി​ക​ച്ചും അ​ധാ​ർ​മി​ക​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചുക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം മ​റു​പ​ടി പ​റ​യാ​ൻ തയാറാകണമെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

 

 

Kerala

ഗ​ണേ​ഷ് കു​മാ​ർ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം; മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണം: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മ​ന്ത്രി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ 112ൽ ​വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞു. പോ​ലീ​സ് വീ​ട്ടു​കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് തി​രി​കെ പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളോ​ട് പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

5000 ത്തോ​ളം പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. അ​തി​ൽ ര​ണ്ടു​പേ​രെ വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി അ​ദ്ദേ​ഹ​ത്തെ ക്യാ​ബി​ന​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത്. ഉ​പ​ദ്ര​വി​ക്കും തോ​റും ഒ​ഴി​വാ​ക്കി വീ​ണ്ടും ക​ല്യാ​ണം ക​ഴി​ക്കു​ന്ന ആ​ള് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭൂ​ഷ​ണ​മാ​ണോ എ​ന്ന് ചി​ന്തി​ക്ക​ണം.

ജീ​വി​ത​ത്തി​ൽ ഒ​രു മ​ര്യാ​ദ​യും ഇ​ല്ലാ​ത്ത ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്ക​ണോ എ​ന്ന് ചി​ന്തി​ക്ക​ണം. സ്ത്രീ ​സു​ര​ക്ഷ​യെ​പ്പ​റ്റി പ​റ​യു​ന്ന ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് എ​ന്തെ​ന്ന് അ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത് വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്ക് പോ​ലും ര​ക്ഷ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചു. ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​റി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മ​ല്ലേ. സ​ത്യ​ത്തി​ൽ ഇ​ത് മ​ന്ത്രി കാ​ണി​ക്കു​ന്ന തോ​ന്ന്യ​വാ​സ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ. മാ​പ്പ് പ​റ​ഞ്ഞ​തു​കൊ​ണ്ട് പ്ര​ശ്നം തീ​രു​മോ. പൊ​തു​സ​മൂ​ഹ​ത്തി​ന് ചേ​രാ​ത്ത പ്ര​വ​ർ​ത്തി​യ​ല്ലേ ഉ​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് അ​റി​യ​ട്ടെ. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ൽ ഇ​ല്ല. ഗ​ണേ​ഷി​നെ പോ​ലു​ള്ള മ​ന്ത്രി​മാ​രെ ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

ആ​ദ്യം മു​കു​ന്ദ​ൻ തീ​രു​മാ​നം എ​ടു​ക്ക​ട്ടെ; എ​ന്നി​ട്ട് ആ​ലോ​ചി​ക്കാം കോ​ൺ​ഗ്ര​സി​ൽ എ​ടു​ക്കു​ന്ന കാ​ര്യം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ക​യി​ൽ സി​പി​ഐ സീ​റ്റ് നി​ഷേ​ധി​ച്ച സി​റ്റിം​ഗ് എം​എ​ൽ​എ സി.​സി. മു​കു​ന്ദ​നു​മാ​യി സം​സാ​രി​ച്ചെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു സം​സാ​രി​ച്ച​തെ​ന്നും സീ​റ്റ് നി​ഷേ​ധി​ച്ച കാ​ര്യം ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

"മു​കു​ന്ദ​ൻ വ​ള​രെ സൗ​മ്യ​നും ന​ല്ലൊ​രു മ​നു​ഷ്യ​നു​മാ​ണ്. ജ​ന​ങ്ങ​ളു​മാ​യി ന​ല്ല അ​ടു​പ്പ​മു​ള്ള ആ​ളാ​ണ്. സി​പി​ഐ എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തെ​ന്ന് അ​റി​യി​ല്ല.'-​ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​കു​ന്ദ​ൻ കോ​ൺ​ഗ്ര​സി​ലേ​യ്ക്ക് വ​രു​ന്ന കാ​ര്യ​മൊ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ആ​ദ്യം മു​കു​ന്ദ​ൻ ത​ന്നെ ഭാ​വി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ. എ​ന്നി​ട്ട് പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച് ചെ​യ്ത് ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

National

ത​മി​ഴ്നാ‌‌‌‌​ട്ടി​ൽ ഡി​എം​കെ സ​ഖ്യം ഭ​ര​ണം തു​ട​രും; ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ല: എം. വീ​ര​പാ​ണ്ഡ്യ​ൻ

ചെ​ന്നൈ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് സി​പി​ഐ സംസ്ഥാന സെക്ര‌‌ട്ടറി  എം. വീ​ര​പാ​ണ്ഡ്യ​ൻ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും വീ​ര​പാ​ണ്ഡ്യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"ത​മി​ഴ്നാ‌‌​ട്ടി​ൽ ഡി​എം​കെ​യ്ക്ക് സ​ഖ്യ​ത്തി​നും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന​വും തു‌‌​ട​രാ​ൻ ഈ ​സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം. നി​ല​വി​ൽ സം​സ്ഥാ​നം എ​ല്ലാം മേ​ഖ​ല​യി​ലും മു​ന്നേ​റി ക​ഴി​ഞ്ഞു.'-​വീ​ര​പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു.

"ബി​ജെ​പി​യു​ടെ എ​ൻ​ഡി​എ സ​ഖ്യം ത​ക​ർ​ന്ന​ടി​യും. ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ല. അ​വ​ർ​ക്കെ​തി​രെ​യാ​ണ് ഞ​ങ്ങ​ളു​ടെ പോ​രാ‌​ട്ടം. ജ​നം അ​വ​രെ ജ​യി​പ്പി​ക്കി​ല്ല. അ​തു​റ​പ്പാ​ണ്.'-​വീ​ര​പാ​ണ്ഡ്യ​ൻ കൂ‌​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​നി എ​ന്ത് ചെ​യ്തി​ട്ടും കാ​ര്യ​മി​ല്ല; ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ ത​ക​ർ​ന്ന​ടി​യും: ശെ​ല്ലൂ​ർ രാ​ജു

ചെ​ന്നൈ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് എ​ഐ​എ​ഡി​എം​കെ നേ​താ​വ് ശെ​ല്ലൂ​ർ രാ​ജു. ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടി​യാ​യി​രി​ക്കും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​ത​യെ​ന്നും ശെ​ല്ലൂ​ർ രാ​ജു അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. ഡി​എം​കെ സ​ർ​ക്കാ​രി​നെ അ​വ​ർ വെ​റു​ത്തു​ക​ഴി​ഞ്ഞു. തോ​ൽ​വി ഭ​യ​ന്ന് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം വാ​രി​ക്കൊ​രി ന​ൽ​കു​ക​യാ​ണ്. പ​ക്ഷെ ഇ​നി എ​ന്ത് ചെ​യ്താ​ലും ജ​ന​ങ്ങ​ൾ ഡി​എം​കെ​യെ ജ​യി​പ്പി​ക്കി​ല്ല.'-​ശെ​ല്ലൂ​ർ രാ​ജു പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ ഭ​ര​ണ​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​നാ​യി ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​തി​ന് വേ​ണ്ടി അ​വ​ർ ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യും.'-​ശെ​ല്ലൂ​ർ രാ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വീ​ണ്ടും താ​മ​ര വി​സ്മ​യം; സി​പി​ഐ മു​ൻ എം​എ​ൽ​എ കെ. ​അ​ജി​ത് ബി​ജെ​പി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വൈ​ക്കം മു​ൻ എം​എ​ൽ​എ​യും സി​പി​ഐ നേ​താ​വു​മാ​യ കെ. ​അ​ജി​ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ വ​ച്ച് അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ല്‍ നി​ന്നാ​ണ് അ​ജി​ത് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ഗ് ബോ​സ് താ​രം റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നും ഇ​തേ വേ​ദി​യി​ല്‍ വ​ച്ച് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ര​ണ്ട് ത​വ​ണ വൈ​ക്കം എം​എ​ല്‍​എ​യാ​യി​രു​ന്നു കെ. ​അ​ജി​ത്. പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ല​ല്ല ബി​ജെ​പി പ്ര​വേ​ശ​നം എ​ന്നും ദ​ളി​ത് വി​ഭാ​ഗ​ത്തി​ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് അ​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​തൃ​പ്തി സി​പി​ഐ നേ​തൃ​ത്വ​ത്തെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി പ​റ​ഞ്ഞ് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും അ​ജി​ത് പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് രാ​ഷ്ട്ര​പ​തി​മാ​രെ കൊ​ണ്ടു​വ​ന്ന​ത് ബി​ജെ​പി​യാ​ണ്. ആ ​പാ​ര്‍​ട്ടി​യി​ല്‍ ത​നി​ക്ക് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ജി​ത് പ​റ​ഞ്ഞു.

വൈ​ക്ക​ത്തെ ജ​ന​ങ്ങ​ളോ​ട് ഭ​ര​ണ, പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ നീ​തി കാ​ണി​ച്ചി​ല്ല. രാ​ഷ്ട്രീ​യ ല​ക്ഷ്യം വ​ച്ചാ​ണ് വൈ​ക്കം സ​ത്യാ​ഗ്ര​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളു​ണ്ടാ​യ​ത്. ത​ന്‍റെ ജ​നാ​വി​ഭാ​ഗ​ത്തെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​യും. വൈ​ക്ക​ത്തെ പു​തു​യു​ഗ മാ​റ്റ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ജി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പ​റ​വൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: പ​റ​വൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​പേ​ഴ്സ​ണും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വ​ത്സ​ല പ്ര​സ​ന്ന കു​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

മാ​രാ​ര്‍​ജി ഭ​വ​നി​ൽ വ​ത്സ​ല പ്ര​സ​ന്ന​കു​മാ​റി​നെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ബി​ജെ​പി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​വി​ടെ മാ​റ്റ​ങ്ങ​ളു​ടെ പ​ര​മ്പ​ര ത​ന്നെ സൃ​ഷ്ടി​ക്കും. ബി​ജെ​പി​യി​ൽ അം​ഗ​മാ​കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ർ.​ ര​ശ്മി ബി​ജെ​പി​യി​ലേ​യ്ക്ക്‍ ? രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ല്ലം: കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ർ. ര​ശ്മി ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കും. ഇ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നും അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 2021ൽ ​കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

ഐ​ഷാ പോ​റ്റി കോ​ൺ​ഗ്ര​സിൽ ചേ​ർ​ന്ന​ത് മു​ത​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, ര​ശ്മി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ലെ​ന്നാ​ണ് വി​വ​രം.

ര​ണ്ട് ഉ​പാ​ധി​ക​ൾ ര​ശ്മി കോ​ൺ​ഗ്ര​സി​ന് മു​ന്നി​ൽ വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത പാ​ർ​ട്ടി തീ​ർ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ബോ​ർ​ഡ് കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലു​മൊ​ന്ന് ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ര​ശ്മി​യു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ അ​നു​കൂ​ല​മാ​യ മ​റു​പ​ടി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ആ​ർ. ര​ശ്മി.

Kerala

തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ താ​ൻ മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു; പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്: പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

തൂ​ശൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ തൃ​ശൂ​രി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ക​ഴി​ഞ്ഞ ത​വ​ണ അ​വ​ർ​ക്ക് തെ​റ്റ് പ​റ്റി​യെ​ന്നും ഇ​ത്ത​വ​ണ നി​ന്നാ​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കാ​മെ​ന്നു​മാ​ണ് അ​വ​ർ പ​റ​യു​ന്ന​തെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ ഏ​ത് മ​ണ്ഡ​ല​ത്തി​ൽ വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാം. പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. പാ​ർ​ട്ടി എ​ന്ത് ചു​മ​ത​ല ന​ൽ​കി​യാ​ലും നി​ർ​വ​ഹി​ക്കും. ഒ​രു നി​ബ​ന്ധ​ന​യും വ​ച്ചി​ട്ടി​ല്ല.'-​പ​ത്മ​ജ പ​റ​ഞ്ഞു.

ജ​യി​ക്കാ​നാ​യാ​ണ് ബി​ജെ​പി ഇ​നി മ​ത്സ​രി​ക്കു​ക. ആ​ളു​ക​ൾ​ക്ക് ബി​ജെ​പി​യോ​ടു​ള്ള മ​നോ​ഭാ​വം മാ​റി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ തെ​ളി​വാ​ണ് തൃ​ശൂ​രി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​മെ​ന്നും പ​ത്മ​ജ ചൂ​ണ്ടി​കാ​ട്ടി.

പ​ത്മ​ജ​യു​ടെ പേ​ര് തൃ​ശൂ​രും വ​ട്ടി​യാ​ർ​ക്കാ​വും അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പ​ത്മ​ജ നി​സാ​ര വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജ് മാ​റി​യാലേ ആ​രോ​ഗ്യ വ​കു​പ്പി​ലെ സി​സ്റ്റം ശ​രി​യാ​വൂ: ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. വീ​ണാ ജോ​ർ​ജ് മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും മാ​റി​യാ​ൽ മാ​ത്ര​മെ ആ​രോ​ഗ്യ വ​കു​പ്പി​ലെ സി​സ്റ്റം ശ​രി​യാ​വു​ക​യു​ള്ളു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ന്ത്രി ഏ​തു കാ​ര്യ​ത്തി​ലും സി​സ്റ്റ​ത്തെ കു​റ്റം പ​റ​ഞ്ഞു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് അ​ഞ്ച് വ​ർ​ഷ​മാ​യി വ​യ​റ്റി​ൽ ക​ത്രി​ക​യു​മാ​യി ക​ടു​ത്ത യാ​ത​ന​ക​ൾ സ​ഹി​ച്ച് ജീ​വി​ക്കേ​ണ്ടി വ​ന്ന പു​ന്ന​പ്ര സ്വ​ദേ​ശി​നി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വി​ച്ചി​ട്ടും സ്കാ​നി​ങ്ങി​ൽ പോ​ലും ഇ​ത് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം ​പി​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ഷ​യ്ക്ക് വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് ഹ​ർ​ഷി​ന​യു​ടെ കേ​സി​ൽ സ​ർ​ക്കാ​ർ കാ​ണി​ച്ച വ​ഞ്ച​ന ഉ​ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. ഹ​ർ​ഷി​ന​യ്ക്ക് 50 ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​യ്ക്കാ​യി ചി​ല​വാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് വെ​റും ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ്.

നീ​തി​ക്കാ​യി മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യേ​ണ്ടി വ​ന്ന ആ ​കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ഈ ​പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​ക​രു​ത്. ഉ​ഷ​യു​ടെ ചി​കി​ത്സാ ചി​ല​വ് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും വേ​ണം.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ, പ്ര​ത്യേ​കി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഭ​യാ​ന​ക​മാ​ണ്. ഡോ​ക്ട​ർ​മാ​രും സ്റ്റാ​ഫു​ക​ളും മ​രു​ന്നും ഇ​ല്ലാ​തെ രോ​ഗി​ക​ൾ വ​ല​യു​മ്പോ​ഴും മ​ന്ത്രി അ​ന​ങ്ങു​ന്നി​ല്ലെ​ന്നും പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ സ​ർ​ക്കാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

National

ഡിഎം​കെ​യെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ 

ചെ​ന്നൈ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ത​മി​ഴി​സൈ അ​വ​കാ​ശ​പ്പെ​ട്ടു. 

"സം​സ്ഥാ​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്ന് അ​വ​ർ ആ​ഗ​ഹി​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം.'-​ത​മി​ഴി​സൈ പ​റ​ഞ്ഞു.

"സ്റ്റാ​ലി​ന്‍റെ ഡി​എം​കെ സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും അ​വ​ർ ത​ക​ർ‌​ത്തു. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ചി​ല​ത് ചെ​യ്യു​ന്നു എ​ന്ന​ല്ലാ​തെ ഒ​ന്നും അ​വ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ല.'-​ത​മി​ഴി​സൈ കു​റ്റ​പ്പെ​ടു​ത്തി. 

"ഇ​ന്ത്യ സ​ഖ്യം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​ക​ൾ എ​ല്ലാം സ​ഖ്യം വി​ടു​ക​യാ​ണ്. ജ​യി​ക്കു​മെ​ന്ന് ആ​ർ​ക്കും ഉ​റ​പ്പി​ല്ല. എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്ന് എ​തി​രാ​ളി​ക​ൾ​ക്ക് പോ​ലും ഉ​റ​പ്പാ​ണ്.'-​ത​മി​ഴി​സൈ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Kerala

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​ൻ; വി​മ​ർ​ശ​ന​വു​മാ​യി ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന് സി​പി​എം പു​റ​ത്താ​ക്കി​യ വി ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​നാ​ണ് പ​യ്യ​ന്നൂ​രി​ലെ വി ​ക​ഞ്ഞി​കൃ​ഷ്ണ​നെ​ന്നും വ​ര്‍​ഗ ശ​ത്രു​വാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പോ​യാ​ൽ പാ​ര്‍​ട്ടി​ക്കൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

"താ​ൻ മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ദ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ആ​യു​ധ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.'-​ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ച​ടു​ല​നാ​യ നേ​താ​വാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ജാ​ഥ​യി​ലാ​ണ് ജ​യ​രാ​ജ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും; എ​ൽ​ഡി​എ​ഫ് ത​ക​രും: സ​ച്ചി​ൻ പൈ​ല​റ്റ്

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ്. ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടി​യാ​യി​രി​ക്കും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

"കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ് സാ​ഹ​ച​ര്യം. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വ​രാ​നാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം എ​ന്ന നി​ല​യി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജ​ന​ങ്ങ​ൽ തൃ​പ്ത​രാ​ണ്.'-​സ​ച്ചി​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

നി​ല​വി​ൽ ഭ​ര​ണ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​രെ പു​റ​ത്താ​ക്കാ​ൻ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ത​ന്നെ എ​ൽ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഒരുക്കങ്ങൾ വി​ല​യി​രു​ത്താ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​യെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

National

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി; ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി വി​ട്ടു, ബി​ജെ​പി​യി​ൽ ചേ​രും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ ബോ​റ, ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി​യി​ൽ താ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും, രാ​ജി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നു​മാ​ണ് ബോ​റ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

2021 മു​ത​ൽ 25 വ​രെ ആ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബോ​റ​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്. നി​ല​വി​ൽ ഗൗ​ര​വ് ഗോ​ഗോ​യി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ. കോ​ൺ​ഗ്ര​സ് വി​ട്ടെ​ത്തു​ന്ന ഭു​പ​ൻ ബോ​റ​യ്ക്ക് ബി​ജെ​പി​യി​ൽ അ​ർ​ഹി​ക്കു​ന്ന സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

Kerala

പി​ണ​റാ​യി വി​ജ​യ​ൻ അ​ടു​ത്ത ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​കും: കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. 'വി​ഷ​ൻ 2031' അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലി​രു​ത്തി​യാ​ണ് മ​ണി​ശ​ങ്ക​ർ അ​യ്യ​റു​ടെ പ​രാ​മ​ർ​ശം.

"അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ' എ​ന്നാ​യി​രു​ന്നു മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ​രാ​മ​ർ​ശം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തെ പു​ക​ഴ്ത്തി​യ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നാ​യി മ​ഹാ​ത്മാ ഗാ​ന്ധി കാ​ണി​ച്ചു​ത​ന്ന ദി​ശ​യി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യൊ​രു ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​നം ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കി​യ​ത് ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മാ​ർ​ക്‌​സി​സ്റ്റ് പാ​ർ​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി.

സ​മ്മേ​ള​നം ബ​ഹി​ഷ്‌​ക​രി​ച്ച ത​ന്‍റെ പാ​ർ​ട്ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ വ​ള​രെ​യ​ധി​കം ഖേ​ദി​ക്കു​ന്നു. ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ലാ​ത്ത മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ മ​റ്റേ​ത് സം​സ്ഥാ​ന​ത്തേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല: പി.​ജെ. കു​ര്യ​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. ചെ​റു​പ്പ​ക്കാ​ര്‍ വ​ര​ട്ടെ​യെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി​യോ​ട് പ​റ​യു​മെ​ന്നും ഇ​നി പാ​ര്‍​ട്ടി മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കു​മെ​ന്നും കു​ര്യ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​ന്ന​വ​രാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍. സ്വ​യം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​യെ​ന്നും വ​രാം, ആ​യി​ല്ലെ​ന്നും വ​രാം. അ​ത് വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല. അ​തി​പ്പോ​ള്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പ​റ​യാം. ഞാ​ന്‍ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം.

ചെ​റു​പ്പ​ക്കാ​ര്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. എ​നി​ക്ക് മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി എ​ന്നോ​ട് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കും. കു​ര്യ​ന്‍ പ​റ​ഞ്ഞു.

Kerala

എ​ൻ​എ​സ്എ​സ് വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല; സു​കു​മാ​ര​ൻ നാ​യ​രെ ത​ള്ളി​പ്പ​റ​യി​ല്ല: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യം അ​ല്ലെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. എ​ൻ​എ​സ്എ​സ് വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​രെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.

'എ​ന്‍റെ പി​താ​വി​നെ​പ്പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ. ച​ട്ടി​യും ക​ല​വും ആ​കു​മ്പോ​ൾ ത​ട്ടി​യും മു​ട്ടി​യും ഇ​രി​ക്കും. നാ​യ​ർ സ​മു​ദാ​യ​യു​മാ​യി മാ​ത്ര​മ​ല്ല സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മ​റ്റ് സ​മു​ദാ​യ​ങ്ങ​ളു​മാ​യും ഐ​ക്യം ഉ​ണ്ടാ​ക്കും.'-​തു​ഷാ​ർ പ​റ​ഞ്ഞു.

ബി​ഡി​ജെ​എ​സി​ന്‍റെ സീ​റ്റു​ക​ൾ വി​ട്ട് ന​ൽ​കി​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സീ​റ്റ് നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കും. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് ത​ന്നെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ല്ലാ അ​ന്വേ​ഷ​ണ​വും മ​ര​വി​ച്ചു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​ല്ലാ അ​ന്വേ​ഷ​ണ​വും മ​ര​വി​ച്ചു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. എ​ല്ലാ പ്ര​തി​ക​ളും പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഐ​ടി​യു​ടെ ആ​ത്മാ​ർ​ഥ​ത ചോ​ദ്യം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

"സ്വ​ർ​ണ്ണ​ക്കൊ​ള്ള കേ​സി​ലെ തൊ​ണ്ടി മു​ത​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ല്ല. കു​റ്റ​പ​ത്രം ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. വ​ൻ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് എ​സ്ഐ​ടി വ​ഴ​ങ്ങു​ക​യാ​ണ്.'-​ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ക​ട​കം​പ​ള്ളി​ക്കെ​തി​രെ എ​ന്തു​കൊ​ണ്ടാ​ണ് നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്? സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് പ​റ​യു​ന്ന​ത് ശി​വ​ൻ​കു​ട്ടി​ക്ക് പേ​രെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, നി​യ​മ​സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ന​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

സി​പി​എം നേ​താ​വ് എ​ൻ. സ​ജീ​വ​ൻ അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ. സ​ജീ​വ​ൻ (66) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സി​പി​എം ഹ​രി​പ്പാ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

പി​ന്നീ​ട് പ​ത്തോ​ടെ സി​പി​എം കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലും ശേ​ഷം 11ന് ​ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​ച്ച​യോ​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വ​ലി​യ​ഴീ​ക്ക​ലി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും.

ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സ​ജീ​വ​ൻ. പ്ര​ഥ​മ ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. സി​പി​എം ആ​റാ​ട്ടു​പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് ഹ​രി​പ്പാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യും സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചു. മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ, വ​ലി​യ​ഴീ​ക്ക​ൽ - ആ​റാ​ട്ടു​പു​ഴ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, പെ​രു​മ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: ഗാ​യ​ത്രി, രാ​ജ​ശേ​ഖ​ര​ൻ, ന​ന്ദി​നി. മ​രു​മ​ക്ക​ൾ: അ​ശ്വി​ൻ ശ​ശി, ശ്വേ​ത, വി​ജി​ത്ത്.

Kerala

ന​ര​വ​നെ​യു​ടെ വെ​ള്ളി​പ്പെ​ടു​ത്ത​ലു​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്; രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്രം സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​തി​രാ​യ ക​ര​സേ​ന മു​ൻ മേ​ധാ​വി മ​നോ​ജ് മു​കു​ന്ദ് ന​ര​വ​നെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഓ​രോ ഭാ​ര​തീ​യ​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. ചൈ​നീ​സ് ടാ​ങ്കു​ക​ൾ ക​ട​ന്നു​ക​യ​റി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് രാ​ജ്നാ​ഥ് സിം​ഗ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും സ​ന്ദീ​പ് ഫേസ്ബുക്കിൽ കു​റി​ച്ചു.

അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ൾ, സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ എ​ന്തി​ന് സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും സ​ന്ദീപ് ചോ​ദി​ച്ചു. സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന ഒ​രു സൈ​നി​ക​ന്റെ പു​സ്ത​കം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തി​നെ​യാ​ണെ​ന്നും സ​ന്ദീ​പ് കു​റി​പ്പി​ലൂ​ടെ ചോ​ദി​ച്ചു.

"ന​മ്മു​ടെ രാ​ജ്യം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്ന​ത് അ​തി​ർ​ത്തി​യി​ൽ ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ൽ നി​ൽ​ക്കു​ന്ന ധീ​ര​രാ​യ സൈ​നി​ക​രു​ടെ ക​രു​ത്തി​ലാ​ണ്. രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി വ​രു​ന്ന യു​വാ​ക്ക​ളു​ടെ ആ​വേ​ശം കെ​ടു​ത്തു​ന്ന 'അ​ഗ്നി​പ​ഥ്' പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ സൈ​നി​ക നേ​തൃ​ത്വ​ത്തെ​പ്പോ​ലും ഇ​രു​ട്ടി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി എ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. സൈ​ന്യ​ത്തി​ന്റെ അ​ന്ത​സ്സും പ്രൊ​ഫ​ഷ​ണ​ലി​സ​വും ത​ക​ർ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യി എ​ടു​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല.'-​സ​ന്ദീ​പ് കു​റി​ച്ചു.

സൈ​നി​ക മേ​ധാ​വി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണോ സു​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് ചോ​ദി​ച്ചു. ദേ​ശ​സ്നേ​ഹം എ​ന്ന​ത് വെ​റും മു​ദ്രാ​വാ​ക്യ​ങ്ങ​ള​ല്ലെ​ന്നും അ​ത് ന​മ്മു​ടെ സൈ​ന്യ​ത്തോ​ടും അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വ​യം​ഭ​ര​ണ​ത്തോ​ടും കാ​ണി​ക്കു​ന്ന ബ​ഹു​മാ​നം കൂ​ടി​യാ​ണെ​ന്നും സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​ന്നേ തീ​രൂ​വെ​ന്നും സ​ന്ദീ​പ് കു​റി​ച്ചു.

2020ൽ ​ല​ഡാ​ക്കി​ലേ​യ്ക്ക് ചൈ​നീ​സ് ടാ​ങ്കു​ക​ൾ ക​ട​ന്നു​ക​യ​റി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് രാ​ജ്നാ​ഥ് സിം​ഗ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് ന​ര​വ​നെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക്ക​രി​ക്കാ​ത്ത "ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി' എ​ന്ന ഓ​ർ​മ​ക്കു​റി​പ്പി​ലാ​ണ് ആ​രോ​പ​ണ​മു​ള്ള​ത്.

National

സു​നേ​ത്ര പ​വാ​ർ എ​ൻ​സി​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്; ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി വൈ​കു​ന്നേ​രം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​നേ​ത്ര പ​വാ​റി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത് എ​ൻ​സി​പി. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സു​നേ​ത്ര ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ലും സു​നി​ൽ ത​ട്ക്ക​റെ​യും അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കുന്ന കാ​ര്യം ഔ​ദ്യാ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ലാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ മ​രി​ച്ച​ത്. അ​ജി​തി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു പാ​ർ​ട്ടി​യി​ലും ഭ​ര​ണ​സ​ഖ്യ​ത്തി​ലും ഉ​ണ്ടാ​യ ശൂ​ന്യ​ത പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യത്തോ​ടെ​യാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ൻ​സി​പി തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി​യാ​യ സു​നേ​ത്ര ആ ​സ്ഥാ​നം രാ​ജി​വ​യ്ക്കും. അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ബാ​രാ​മ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സു​നേ​ത്ര ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന.

അ​വ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വം ഒ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​ൻ പാ​ർ​ഥ് പ​വാ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഫോ​റം ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ സാ​മൂ​ഹി​ക-​പ​രി​സ്ഥി​തി രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന സു​നേ​ത്ര 2024ൽ ​ആ​ണ് സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.

എ​ൻ​സി​പി എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നൊ​പ്പ​വും ബി​ജെ​പി​യും സ​ർ​ക്കാ​രും ഉ​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ൻ​സി​പി​യോ​ടു​മൊ​പ്പം ത​ങ്ങ​ൾ നി​ൽ​ക്കു​മെ​ന്നും ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞി​രു​ന്നു.

 

 

 

Kerala

രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ നേ​താ​വെ​ന്ന് ശ​ശി ​ത​രൂ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ത​​​​ന്‍റെ നേ​​​​താ​​​​വാ​​​​ണെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ പ​​​​ല പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലും രാ​​​​ഹു​​​​ലി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഡോ. ​​​​ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി.

കെ​​​​പി​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​രൂ​​​​ർ. കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യി അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സം നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന ത​​​​രൂ​​​​ർ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​മാ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​മാ​​​​യും ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്തു പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ കെ​​​​പി​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ര​​​​ക്ത​​​​സാ​​​​ക്ഷി​​​ത്വ ​ദി​​​​നാ​​​​ച​​​​ര​​​​ണ ച​​​​ട​​​​ങ്ങി​​​​ൽ ത​​​​രൂ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. താ​​​​ൻ എ​​​​വി​​​​ടെ​​​​യും പോ​​​​കി​​​​ല്ലെ​​​​ന്നും കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ​​​ത്ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​വേ​​​​ണ്ടി സ​​​​ജീ​​​​വ​​​​മാ​​​​യി പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​മെ​​​​ന്നും ത​​​​രൂ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ചി​​​​ല വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ക്കു​​​മ്പോ​​​​ൾ അ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, അ​​​​ത് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​മ​​​​ല്ല.

പാ​​​​ർ​​​​ട്ടി അ​​​​ഭി​​​​പ്രാ​​​​യം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വ​​​​ക്താ​​​​ക്ക​​​​ൾ​​​ത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ത​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യാ​​​​റു​​​​ള്ള​​​​തെ​​​​ന്നും ത​​​​രൂ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ക​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നും ത​​​​രൂ​​​​ർ പറഞ്ഞു.

Latest News

Corehub Up