x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഥ​നോ​ൾ 100: ഇ​ന്ധ​ന​ച്ചെ​ല​വ് കു​റ​യ്ക്കുമെന്ന് നി​തി​ൻ ഗ​ഡ്ക​രി

വെബ്ഡെസ്ക്
Published: September 26, 2026 11:11 PM IST | Updated: September 26, 2026 11:11 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: പൂ​​ർ​​ണ​​മാ​​യും എ​​ഥ​​നോ​​ളി​​ൽ ഓ​​ടു​​ന്ന ഒ​​രു കാ​​ർ ഒ​​ക്‌ടോബ​​റി​​ൽ പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര റോ​​ഡ് ഗ​​താ​​ഗ​​ത, ഹൈ​​വേ മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ക​​രി അ​​റി​​യി​​ച്ചു. ഈ ​​വാ​​ഹ​​ന​​ത്തി​​ന് പെ​​ട്രോ​​ളി​​ന്‍റെ ആ​​വ​​ശ്യം തീ​​രെ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ലി​​റ്റ​​റി​​ന് ഏ​​ക​​ദേ​​ശം 25 രൂ​​പ വി​​ല​​യു​​ള്ള ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പെ​​ട്രോ​​ൾ കാ​​റി​​ന് തു​​ല്യ​​മാ​​യി​​രി​​ക്കും ഈ ​​കാ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ച്ചെ​​ല​​വ് എ​​ന്ന് ഗ​​ഡ്ക​​രി പ​​റ​​ഞ്ഞു. ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന ഒ​​രു പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്ക​​വെ​​യാ​​ണ് കേ​​ന്ദ്രമ​​ന്ത്രി ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

സ​​ർ​​ക്കാ​​രി​​ന്‍റെ ഇ20 ​​എ​​ഥ​​നോ​​ൾ ബ്ലെ​​ൻ​​ഡിം​​ഗ് ന​​യ​​ത്തെ​​ച്ചൊ​​ല്ലി​​യും വാ​​ഹ​​ന എൻജി​​നു​​ക​​ളി​​ൽ ഇ​​ത് ഉ​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും പാ​​ർ​​ല​​മെ​​ന്‍റി​​ലും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലും ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ന​​ട​​ക്കു​​ന്ന വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പെ​​ട്രോ​​ളി​​ന് പ​​ക​​രം 100 ശ​​ത​​മാ​​നം എ​​ഥ​​നോ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ടൊ​​യോ​​ട്ട​​യു​​ടെ ’ഇ​​ന്നോ​​വ ഫ്ലെ​​ക്സ്-​​ഫ്യൂവ​​ൽ’ കാ​​റി​​ന്‍റെ ലോ​​ഞ്ചി​​നാ​​യി ഒ​​ക്‌ടോ​​ബ​​റി​​ൽ ത​​ന്നെ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ഗ​​ഡ്ക​​രി പ​​റ​​ഞ്ഞു. ഓ​​ടു​​ന്ന​​തി​​നി​​ട​​യി​​ൽ ഈ ​​കാ​​ർ 60 ശ​​ത​​മാ​​നം വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

“ലോ​​ക​​ത്തി​​ലെ 19 രാ​​ജ്യ​​ങ്ങ​​ളി​​ൽ എ​​ഥ​​നോ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്, നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ലെ ഒ​​രു വാ​​ഹ​​ന​​ത്തി​​ൽ നി​​ന്നും ഇ​​തി​​നെ​​ക്കു​​റി​​ച്ച് പ​​രാ​​തി​​ക​​ളൊ​​ന്നും വ​​ന്നി​​ട്ടി​​ല്ല.”ഗ​​ഡ്ക​​രി പ​​റ​​ഞ്ഞു.

എ​​ഥ​​നോ​​ൾ ക​​ല​​ർ​​ന്ന ഇ​​ന്ധ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ​​രാ​​തി​​ക​​ളി​​ല്ല

ഇ​​ന്ത്യ​​യി​​ൽ ഇ​​തു​​വ​​രെ എ​​ഥ​​നോ​​ൾ ക​​ല​​ർ​​ന്ന ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് പ​​രാ​​തി​​ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഗ​​ഡ്ക​​രി വ്യ​​ക്ത​​മാ​​ക്കി. ഇ20 ​​പെ​​ട്രോ​​ൾ മൈ​​ലേ​​ജി​​നെ​​യും എ​​ൻജി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും ബാ​​ധി​​ക്കു​​മെ​​ന്ന ത​​ര​​ത്തി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കി​​ട​​യി​​ലും ആ​​ശ​​ങ്ക ഉ​​യ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ൾ, ഓ​​ട്ടോ​​മൊ​​ബൈ​​ൽ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ, ഉ​​പ​​ഭോ​​ക്തൃ ഗ്രൂ​​പ്പു​​ക​​ൽ എ​​ന്നി​​വ​​രി​​ൽ​​നി​​ന്ന് ഇ20 ​​ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു​​മൂ​​ലം മൈ​​ലേ​​ജ്, എ​​ൻജി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​ത, പ​​രി​​പാ​​ല​​ന​​ച്ചെ​​ല​​വ് എ​​ന്നി​​വ​​യെ ബാ​​ധി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് വ്യാ​​പ​​ക​​മാ​​യ​​തോ സ്ഥി​​രീ​​ക​​രി​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ലു​​ള്ള​​തോ ആ​​യ പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് സ​​ർ​​ക്കാ​​ർ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. എ​​ൻജിന്‍റെ ഈ​​ടു​​നി​​ൽ​​പ്പും സ​​മ​​ഗ്രി​​ക​​ളു​​ടെ അ​​നു​​യോ​​ജ്യ​​ത​​യും സം​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ ല​​ബോ​​റ​​ട്ട​​റി പ​​ഠ​​ന​​ങ്ങ​​ളും ഫീ​​ൽ​​ഡ് ട്ര​​യ​​ലു​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചാ​​ണ് സ​​ർ​​ക്കാ​​ർ ഇ​​തി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​ത്.

മ​​റ്റ് ഫ്ലെ​​ക്സ്-​​ഫ്യു​​വ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ

ഇ​​ന്ത്യ​​ക്കാ​​യി ഇ​​ത്ത​​ര​​ത്തി​​ലൊ​​രു വാ​​ഹ​​നം ആ​​ദ്യം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത് ടൊ​​യോ​​ട്ട​​യു​​ടെ ഇ​​ന്നോ​​വ മാ​​ത്ര​​മ​​ല്ല. ജൂ​​ണി​​ൽ മാ​​രു​​തി സു​​സു​​കി രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ ഫ്ലെ​​ക്സ്-​​ഫ്യു​​വ​​ൽ പാ​​സ​​ഞ്ച​​ർ കാ​​ർ പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. ഇ20 ​​മു​​ത​​ൽ പൂ​​ർ​​ണ​​മാ​​യും എ​​ഥ​​നോ​​ൾ വ​​രെ​​യു​​ള്ള എ​​ഥ​​നോ​​ൾ-​​പെ​​ട്രോ​​ൾ മി​​ശ്രി​​ത​​ങ്ങ​​ളി​​ൽ ഓ​​ടാ​​ൻ ത​​ക്ക​​വ​​ണ്ണ​​മാ​​ണ് ഫ്ലെ​​ക്സ്-​​ഫ്യു​​വ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ബൈ​​ക്ക് ടാ​​ക്സി​​ക​​ൾ​​ക്കും പ്രോ​​ത്സാ​​ഹ​​നം

എ​​ഥ​​നോ​​ൾ പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടൊ​​പ്പം ബൈ​​ക്ക് ടാ​​ക്സി സേ​​വ​​ന​​ങ്ങ​​ളു​​ടെ വ്യാ​​പ​​ക ഉ​​പ​​യോ​​ഗ​​ത്തി​​നും ഗ​​ഡ്ക​​രി ആ​​ഹ്വാ​​നം ചെ​​യ്തു. പു​​തി​​യ നി​​ക്ഷേ​​പ​​ങ്ങ​​ളൊ​​ന്നും കൂ​​ടാ​​തെ ത​​ന്നെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന ഉ​​ട​​മ​​ക​​ൾ​​ക്ക് അ​​ധി​​ക വ​​രു​​മാ​​നം നേ​​ടാ​​ൻ ആ​​പ്പ് അ​​ധി​​ഷ്ഠി​​ത പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ സ​​ഹാ​​യി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നി​​ല​​വി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ള്ള​​വ​​ർ​​ക്കാ​​യി ഈ ​​സൗ​​ക​​ര്യം തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ സം​​സ്ഥാ​​ന ഗ​​താ​​ഗ​​ത മ​​ന്ത്രി​​മാ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും ഇ​​ത് ന​​ട​​പ്പി​​ലാ​​ക്കി​​യാ​​ൽ കോ​​ടി​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ​​ക്ക് തൊ​​ഴി​​ൽ ല​​ഭി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

Tags : Ethanol100 NitinGadkari FuelCosts Business

Recent News

Corehub Up