x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര എം​ഡി​എം​എ കേ​സ്: നാ​ലാം പ്ര​തി നീ​ഷ്മ​യ്ക്ക് ജാ​മ്യം

വെബ് ഡെസ്‌ക്
Published: September 26, 2026 11:30 PM IST | Updated: September 26, 2026 11:30 PM IST

നീ​ഷ്മ

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​യ നീ​ഷ്മ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി. വ​ട​ക​ര എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 60 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നി​ല്ല.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ കീ​ര്‍​ത്ത​ന​യ്ക്കും മൂ​ന്നാം പ്ര​തി​യാ​യ കാ​വ്യ​യ്ക്കും നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പേ​രാ​മ്പ്ര ബി​ആ​ര്‍​സി​യി​ലെ (ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്റ​ര്‍) സ്‌​പെ​ഷ​ല്‍ എ​ജ്യു​ക്കേ​റ്റ​റാ​യി​രു​ന്നു നീ​ഷ്മ. നീ​ഷ്മ ല​ഹ​രി സം​ഘ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന് സ​ഹാ​യി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു.

ല​ഹ​രി​ക്കേ​സി​ല്‍ വ​ട​ക​ര സ്വ​ദേ​ശി പി​ടി​യി​ലാ​യ​തോ​ടെ​യാ​യി​രു​ന്നു അ​ധ്യാ​പ​ക​രെ ഇ​ട​നി​ല​ക്കാ​രാ​ക്കി​യു​ള്ള ല​ഹ​രി വ്യാ​പാ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പേ​രാ​മ്പ്ര ബി​ആ​ര്‍​സി​യി​ലെ സ്‌​പെ​ഷ​ല്‍ എ​ജ്യു​ക്കേ​റ്റ​റാ​യി​രു​ന്നു മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ര്‍​ത്ത​ന.

ചെ​രു​വാ​ളൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്റ​റി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു കെ ​കാ​വ്യ (29). ഇ​വ​ര്‍​ക്ക് പു​റ​മെ ഇ​രി​ട്ടി സ്വ​ദേ​ശി​യും ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി എ​ജ​ന്‍റു​മാ​യ ജി​ജി​ല്‍ കു​ര്യാ​ക്കോ​സ്, സ​ഫ്വാ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Tags : Vadakara MDMA case Fourth accused Neeshma granted bail

Recent News

Corehub Up