x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍ ബ​ജ​റ്റ്: 1217 കോ​ടി വ​ര​വും മൂ​ന്നു കോ​ടി അ​റ്റാ​ദാ​യ​വും

വെബ്ഡെസ്ക്
Published: September 26, 2026 10:52 PM IST | Updated: September 26, 2026 10:52 PM IST

മി​​​​ല്‍​മ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ 40-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി.​​​​എ​​​​ന്‍. വ​​​​ത്സ​​​​ല​​​​ന്

കൊ​​​​ച്ചി: മി​​​​ല്‍​മ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ 40-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗം പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ ടൗ​​​​ണ്‍ ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്നു. 1217 കോ​​​​ടി രൂ​​​​പ വ​​​​ര​​​​വും മൂ​​​​ന്നു കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യവും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ബ​​​​ജ​​​​റ്റ് പൊ​​​​തു​​​​യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പ്രാ​​​​ഥ​​​​മി​​​​ക ക്ഷീ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്ത വാ​​​​ര്‍​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി.​​​​എ​​​​ന്‍. വ​​​​ത്സ​​​​ല​​​​ന്‍​പി​​​​ള്ള അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അ​​​​ടു​​​​ത്ത വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന രൂ​​​​പ​​​​രേ​​​​ഖ വാ​​​​ര്‍​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സം​​​​ഭ​​​​ര​​​​ണ, സം​​​​സ്‌​​​​ക​​​​ര​​​​ണ, വി​​​​പ​​​​ണ​​​​ന രം​​​​ഗ​​​​ത്ത് ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കും. നാ​​​​ലു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ഡെ​​​​യ​​​​റി പ്ലാ​​​​ന്‍റു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍ 75.59 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി. സ​​​​ഹ​​​​ക​​​​ര​​​​ണ​​​മേ​​​​ഖ​​​​ല​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് 12 കോ​​​​ടി രൂ​​​​പ​​​​യും വി​​​​ല്‍​പ​​​​ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് 17.50 കോ​​​​ടി രൂ​​​​പ​​​​യും വ​​​​ക​​​​യി​​​​രു​​​​ത്തി.

മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​ൻ എം​​​​എ​​​​ല്‍​എ​​​​യെ​​​​യും 25 വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ സം​​​​ഘം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രെ​​​​യും ആ​​​​ദ​​​​രി​​​​ച്ചു. മി​​​​ക​​​​ച്ച ക്ഷീ​​​​ര​​​​സം​​​​ഘ​​​​ങ്ങ​​​​ള്‍, ക​​​​ര്‍​ഷ​​​​ക​​​​ര്‍, സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ ച​​​​ട​​​​ങ്ങി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ജോ​​​​ണ്‍ തെ​​​​രു​​​​വ​​​​ത്ത്, കെ.​​​​കെ. ജോ​​​​ണ്‍​സ​​​​ണ്‍, താ​​​​ര ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍, ടി.​​​​എ​​​​ന്‍. സ​​​​ത്യ​​​​ന്‍, ജോ​​​​ജോ ജോ​​​​സ​​​​ഫ്, സോ​​​​ണി ഈ​​​​റ്റ​​​​ക്ക​​​​ന്‍, പി.​​​​എ​​​​സ്. ന​​​​ജീ​​​​ബ്, പോ​​​​ള്‍ മാ​​​​ത്യു, ഷാ​​​​ജു വെ​​​​ളി​​​​യ​​​​ന്‍, സി​​​​നു ജോ​​​​ര്‍​ജ്, കെ.​​​​സി. മാ​​​​ര്‍​ട്ടി​​​​ന്‍, എ​​​​ന്‍.​​​​ആ​​​​ര്‍. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Milma ErnakulamRegional Union Budget Business

Recent News

Corehub Up