മിഥുന് കെ. ചിറ്റിലപ്പിള്ളി
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായി മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതല്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നിലവിലെ ചെയര്‍പേഴ്സണും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് മിഥുന് കെ. ചിറ്റിലപ്പിള്ളിയെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുത്തത്.
2006ല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ വി ഗാര്ഡിലെത്തുന്നത്. അദ്ദേഹം കമ്പനിയിലെത്തുമ്പോള്‍ ഏകദേശം 229 കോടി രൂപയായിരുന്ന വിറ്റുവരവ് 2026 സാമ്പത്തികവര്‍ഷത്തില്‍ 24 മടങ്ങ് വര്‍ധിച്ചു 5,966 കോടി രൂപയായി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ, ദക്ഷിണേന്ത്യന്‍ ഇലക്ട്രിക്കല്‍ ബ്രാന്‍ഡില്‍നിന്നു രാജ്യവ്യാപകമായി സാന്നിധ്യമുള്ള മികച്ച കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനിയായി വി ഗാര്‍ഡിനെ വളര്‍ത്തുന്നതില്‍ മിഥുന് നിര്‍ണായക പങ്ക് വഹിച്ചു.
Tags : MithunKChittilappilly Chairperson VGuard ManagingDirector Business