Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MithunKChittilappilly

മിഥുന്‍ കെ. ചിറ്റിലപ്പിള്ളി വി ഗാര്‍ഡ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്‌ടറും

കൊ​​​​ച്ചി: വി ​​​​ഗാ​​​​ര്‍ഡ് ഇ​​​​ന്‍ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ചെ​​​​യ​​​​ര്‍പേ​​​​ഴ്‌​​​​സ​​​​ണും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​റു​​​​മാ​​​​യി മി​​​​ഥു​​​​ന്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി​​​​യെ നി​​​​യ​​​​മി​​​​ച്ചു. 2012 മു​​​​ത​​​​ല്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ലെ ചെ​​​​യ​​​​ര്‍പേ​​​​ഴ്‌​​​​സ​​​​ണും സ്വ​​​​ത​​​​ന്ത്ര ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റു​​​​മാ​​​​യ രാ​​​​ധ ഉ​​​​ണ്ണി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് മി​​​​ഥു​​​​ന്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി​​​​യെ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്‌​​​ടേ​​​​ഴ്സ് ചെ​​​​യ​​​​ര്‍പേ​​​​ഴ്സ​​​​ൺ ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

2006ല്‍ ​​​​എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​റാ​​​​യാ​​​​ണ് മി​​​​ഥു​​​​ൻ വി ​​​​ഗാ​​​​ര്‍ഡി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹം ക​​​​മ്പ​​​​നി​​​​യി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍ ഏ​​​​ക​​​​ദേ​​​​ശം 229 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന വി​​​​റ്റു​​​​വ​​​​ര​​​​വ് 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍ഷ​​​​ത്തി​​​​ല്‍ 24 മ​​​​ട​​​​ങ്ങ് വ​​​​ര്‍ധി​​​​ച്ചു 5,966 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ, ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ന്‍ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍ ബ്രാ​​​​ന്‍ഡി​​​​ല്‍നി​​​​ന്നു രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള മി​​​​ക​​​​ച്ച ക​​​​ണ്‍സ്യൂ​​​​മ​​​​ര്‍ ഡ്യൂ​​​​റ​​​​ബി​​​​ള്‍സ് ക​​​​മ്പ​​​​നി​​​​യാ​​​​യി വി ​​​​ഗാ​​​​ര്‍ഡി​​​​നെ വ​​​​ള​​​​ര്‍ത്തു​​​​ന്ന​​​​തി​​​​ല്‍ മി​​​​ഥു​​​​ന്‍ നി​​​​ര്‍ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ച്ചു.

Latest News

Corehub Up