തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) പുതിയ മാനേജിംഗ് ഡയറക്ടറായി അഭിലാഷ് പുരുഷോത്തമൻ ചുമതലയേറ്റെടുത്തു.
ഐസിഐസിഐ ബാങ്കിന്റെ തിരുവനന്തപുരം റീജണൽ ഹെഡായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ബാങ്കിംഗ്, ഫിനാൻഷ്യൽ മേഖലകളിലെ ദീർഘകാലത്തെ അനുഭവസന്പത്തും മികവും മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഈ നിയമനം നടത്തിയത്.
സംസ്ഥാനത്തെ ചിട്ടി, സ്വർണപ്പണയ വായ്പാ രംഗങ്ങളിൽ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കെഎസ്എഫ്ഇയെ കൂടുതൽ പ്രഫഷണലാക്കാനും വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കാനും ഈ നിയമനം വഴി സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.