x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതി ദുർബല പ്രദേശ വിജ്ഞാപനം: ആ​​​ശ​​​ങ്ക​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മെ​​​ന്ന് മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ

വെബ്ഡെസ്ക്
Published: September 26, 2026 11:59 PM IST | Updated: September 26, 2026 11:59 PM IST

എ​​​പി​​​കെ വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം മന്ത്രി ഷിബു ബേബി ജോൺ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു പ്രസംഗിക്കുന്നു.

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല പ്ര​​​ദേ​​​ശ വി​​​ജ്ഞാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​ത​​​മാ​​​യ ആ​​​ശ​​​ങ്ക​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് വ​​​നം മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് പ്ലാ​​​ന്‍റേ​​​ഴ്‌​​​സ് ഓ​​​ഫ് കേ​​​ര​​​ള (എ​​​പി​​​കെ) വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​കയാണ്.

ക​​​ഴി​​​ഞ്ഞ ആ​​​റു വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ഴും ഇ​​​ല്ലാ​​​തി​​​രു​​​ന്ന ആ​​​ശ​​​ങ്ക ഏ​​​ഴാ​​​മ​​​തു വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ എ​​​ങ്ങ​​​നെ വ​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി ചോ​​​ദി​​​ച്ചു. മൈ​​​നിം​​​ഗ് പാ​​​ടി​​​ല്ല, 20,000 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള ടൗ​​​ൺ​​​ഷി​​​പ്പ് പാ​​​ടി​​​ല്ല, റെ​​​ഡ് കാ​​​റ്റ​​​ഗ​​​റി വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ പാ​​​ടി​​​ല്ല തു​​​ട​​​ങ്ങി​​​യ മൂ​​​ന്നു നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ മൂ​​​ന്നാ​​​മ​​​ത്തേ​​​തി​​​ൽ മാ​​​ത്ര​​​മാ​​​ണു നാ​​​ല് ഉ​​​പ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യെ കു​​​റ​​​ച്ചെ​​​ങ്കി​​​ലും ബാ​​​ധി​​​ക്കു​​​ന്ന​​​ത്.

അ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഇ​​​വി​​​ടെ ഒ​​​രു സ​​​ർ​​​ക്കാ​​​രു​​​ണ്ട്. കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​നം ഭീ​​​തി​​​ക​​​ര​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​മ്പോ​​​ൾ പ​​​രി​​​സ്ഥി​​​തി​​​സം​​​ര​​​ക്ഷ​​​ണം അ​​​വ​​​ഗ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. സ്വാ​​​ഭാ​​​വി​​​ക വ​​​നം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും പു​​​ൽ​​​മേ​​​ടു​​​ക​​​ൾ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കാ​​​നും വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ൽ എ​​​ഐ ടൂ​​​ളു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് -മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​നി ഒ​​​രി​​​ഞ്ച് ഭൂ​​​മി​​​പോ​​​ലും സെ​​​ക്‌​​​ഷ​​​ൻ 3 പ്ര​​​കാ​​​രം ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​തെ ഏ​​​റ്റെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ലാ​​​ന്‍റേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യോ കൂ​​​ലി​​​യു​​​ടെ​​​യോമേ​​​ൽ അ​​​ധി​​​ക​​​ഭാ​​​രം ചു​​​മ​​​ത്താ​​​തെ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ഇ​​​തു മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും എ​​​പി​​​കെ ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​ആ​​​ർ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷപ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ൾ വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​മ്പോ​​​ൾ മോ​​​ട്ടോ​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മാ​​​തൃ​​​ക​​​യി​​​ൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് എ​​​പി​​​കെ വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ഉ​​​പാ​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ൽ മാ​​​ത്യു എ​​​പി​​​കെ സെ​​​ക്ര​​​ട്ട​​​റി ബി.​​​കെ അ​​​ജി​​​ത്, ഫി​​​ലി​​​പ്പ് സി.​​​ ജേ​​​ക്ക​​​ബ് , ജോ​​​ൺ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Ecologically SensitiveArea Notification ShibuBabyJohn Baseless Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up