Sports
നഗോയ: കബഡിയിലൂടെ ഇന്ത്യന് അക്കൗണ്ടില് ഇരട്ട സ്വര്ണം. 2026 ഏഷ്യന് ഗെയിംസ് പുരുഷ-വനിതാ കബഡിയില് ഇന്ത്യ സ്വര്ണം സ്വന്തമാക്കി. ഇരു ഫൈനലിലും ഇന്ത്യയുടെ എതിരാളികള് ഇറാന് ആയിരുന്നു.
ഗെയിംസിന്റെ എട്ടാംദിനമായ ഇന്നലെ ഇന്ത്യ മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉള്പ്പടെ ഏഴു മെഡല് നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല് നേട്ടം 30 ആയി.
ഇന്നലെ രാവിലെ നടന്ന വനിതാ കബഡി ഫൈനലില് ശക്തമായ പോരാട്ടത്തിലൂടെയായിരുന്നു ഇന്ത്യയുടെ സുവര്ണനേട്ടം. 34ന് എതിരേ 37 പോയിന്റ് നേടി, ഇഞ്ചോടിഞ്ചു പോരാട്ടത്തിനുശേഷം ഇന്ത്യ ത്രിവര്ണക്കൊടി പാറിച്ചു.
സെമിയില് നേപ്പാളിനെ ഏകപക്ഷീയമായി കീഴടക്കിയായിരുന്നു ഇന്ത്യന് വനിതാ ടീമിന്റെ ഫൈനല് പ്രവേശം. സ്കോര്: 48-24. ചൈനീസ് തായ് പേയിയെ കീഴടക്കി (23-19) ഇറാനും ഫൈനല് ടിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് എയിലായിരുന്നു ഇന്ത്യയും ഇറാനും. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ജയിച്ച് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിലെത്തി.
ഇന്ത്യയോടു പരാജയപ്പെട്ട (37-23) ഇറാന് രണ്ടാം സ്ഥാനക്കാനായും സെമിയില് ഇടംനേടി. 2018 ഏഷ്യന് ഗെയിംസില് ഇന്ത്യയെ കീഴടക്കി ഇറാന് സ്വര്ണം നേടിയിരുന്നു. അതിന്റെ മധുരപ്രതികാരമായിരുന്നു 2022 ചാമ്പ്യന്മാരായ ഇന്ത്യന് വനിതകള് ഇന്നലെ നടത്തിയത്.
ആധികാരികം
വനിതകള്ക്കു പിന്നാലെ ഇന്ത്യന് പുരുഷന്മാരും ഇറാനെ കീഴടക്കി സ്വര്ണത്തില് മുത്തമിട്ടു. 40-34നായിരുന്നു ഇന്ത്യന് പുരുഷന്മാരുടെ ജയം. സെമിയില് തായ് ലന്ഡിനെ തറപറ്റിച്ചായിരുന്നു (66-28) ഇന്ത്യ കലാശപ്പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയത്. ചൈനീസ് തായ്പേയിയായിരുന്നു (59-21) സെമിയില് ഇറാന്റെ ഇര.
ഗ്രൂപ്പ് എയില് കളിച്ച നാലു മത്സരങ്ങളിലും ജയം സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ഇറാനും അവസാന നാലില് ഇടംനേടി. 2022 ഹ്വാങ്ഷൂ ഏഷ്യന് ഗെയിംസിലും ഇറാനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ സുവര്ണനേട്ടം. 33-29നായിരുന്നു അന്ന് ഇന്ത്യയുടെ ജയം.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം. 17.17 മീറ്ററാണ് മൻപ്രീത് എറിഞ്ഞത്. 16.32 മീറ്ററിൽ തുടങ്ങിയ മൻപ്രീത് നാലാം ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു ശ്രമം പാഴായി.
അത്ലറ്റിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. വനിതകളുടെ പതിനായിരം മീറ്ററിൽ സീമ വെങ്കലവും 400 മീറ്റർ മിക്സഡ് റിലേ ടീം വെള്ളിയും നേടിയിരുന്നു.
19.40 മീറ്റർ എറിഞ്ഞ ചൈനയുടെ ജിയാൻയുവാൻ സോംഗ് സ്വർണവും 18.14 മീറ്റർ എറിഞ്ഞ ലിൻ റു ഷാങ് വെള്ളിയും നേടി. മലയാളി താരം കൃഷ്ണ ജയശങ്കർ മേനോന് 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായി. ആദ്യ ശ്രമത്തിൽ തന്നെ ഈ ദൂരം കണ്ടെത്തിയ കൃഷ്ണയ്ക്ക് പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല.
Sports
നഗോയ: ഏഷ്യന് ഗെയിംസ് പുരുഷ ടീം ബാഡ്മിന്റണില് ഇന്ത്യക്കു വെങ്കലം. 2022 എഡിഷനില് ഇന്ത്യക്ക് ഈയിനത്തില് വെള്ളി ലഭിച്ചിരുന്നു.
സെമിയില് ചൈനയോടു 3-1നു പരാജയപ്പെട്ടാണ് ഇന്ത്യന് ടീം വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടത്. 2022 ഫൈനലിലും ഇന്ത്യ ചൈനയ്ക്കു മുന്നില് പരാജയപ്പെട്ടു.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. വനിതകളുടെ സ്കീറ്റ് ടീം ഇനത്തിൽ മഹേശ്വരി ചൗഹാൻ, പരീനാസ് ധാലിവാൾ, റൈസ ധില്ലൻ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി.
മൂന്ന് ദിവസം നീണ്ടുനിന്ന യോഗ്യതാ റൗണ്ടുകൾക്കൊടുവിൽ 331 പോയിന്റോടെയാണ് ഇന്ത്യൻ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ ചൈന 357 പോയിന്റോടെ സ്വർണവും കസാഖിസ്താൻ 336 പോയിന്റോടെ വെള്ളി മെഡലും നേടി.
വ്യക്തിഗത പ്രകടനത്തിൽ, പരീനാസ് ധാലിവാളും റൈസ ധില്ലനും 111 പോയിന്റുകൾ വീതം നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ മഹേശ്വരി ചൗഹാൻ 109 പോയിന്റുകൾ നേടി. യോഗ്യതാ റൗണ്ടിൽ റൈസ എട്ടാം സ്ഥാനത്തും പരീനാസ് ഒൻപതാം സ്ഥാനത്തും ഫിനിഷ് ചെയ്ത് വനിതാ സ്കീറ്റ് വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ഈ നേട്ടത്തോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം എട്ടായി ഉയർന്നു. ഷൂട്ടിംഗ് റെയ്ഞ്ചിൽ നിന്ന് മാത്രം നാല് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം. ഇന്ന് നടന്ന സെമിയിൽ ലോക ഒന്നാം നമ്പര് താരങ്ങളായ ലിയു ഷെംഗ്-ടാൻ നിംഗ് സഖ്യത്തോട് പൊരുതിത്തോറ്റു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോൽവി. സ്കോർ: 21-18, 13-21, 8-21. ആദ്യ ഗെയിം 21-18ന് സ്വന്തമാക്കിയ ഇന്ത്യക്കെതിരെ രണ്ടാം ഗെയിമിൽ ലിയു ഷെംഗ്-ടാൻ നിംഗ് സഖ്യം തിരിച്ചുവന്നു. 21-13ന് ഗെയിം നേടി മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം നിലനിർത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം ഇന്ത്യയെ ചിത്രത്തിലേ ഇല്ലാതാക്കി. 21-8ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ മൂന്നാമതുള്ള ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികൾ.
15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് ടീം ലോക ചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ നേടുന്നത്. നേരത്തെ 2011-ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടൊപ്പം എച്ച്.എസ് പ്രണോയിക്കുശേഷം മെഡൽ നേടുന്ന മലയാളി താരമായി ട്രീസ ജോളി മാറി. 2023 ലോക ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ പ്രണോയ് വെങ്കലം നേടിയിരുന്നു.
Sports
യൂജിന്: അണ്ടര് 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് രണ്ടു മെഡല്കൂടി. ഇതോടെ ഇന്ത്യയുടെ മെഡല് നേട്ടം മൂന്ന് ആയി. പുരുഷ വിഭാഗം ജാവലിന് ത്രോയില് ആശിഷ് യാദവ് വെള്ളി നേടിയതിനു പിന്നാലെ പുരുഷ ഹൈജംപില് ബസന്ത് കുമാര് മേഘ്വാളും വെള്ളി മെഡല് സ്വന്തമാക്കി.
2.21 മീറ്റര് ക്ലിയര് ചെയ്തായിരുന്നു ബസന്ത് കുമാറിന്റെ വെള്ളി നേട്ടം. ബസന്തിന്റെ മികച്ച വ്യക്തിഗത പ്രകടനമാണിത്. അള്ജീരിയയുടെ യൂനസ് അയാച്ചിക്കാണ് (2.21) സ്വര്ണം. ബ്രിട്ടന്റെ ഒറ്റിസ് പോള് (2.21) വെങ്കലം അണിഞ്ഞു. 2.21 മീറ്റര് അയാച്ചി ആദ്യ ശ്രമത്തിലും ബസന്ത് രണ്ടാം ശ്രമത്തിലും ഒറ്റിസ് മൂന്നാം ശ്രമത്തിലുമായിരുന്നു ക്ലിയര് ചെയ്തത്. പുരുഷ വിഭാഗം ലോംഗ്ജംപില് ഷാനവാസ് ഖാന് വെങ്കലം സ്വന്തമാക്കി.
7.84 മീറ്റര് ക്ലിയര് ചെയ്തായിരുന്നു ഷാനവാസിന്റെ മെഡല് നേട്ടം. ഇറ്റലിയുടെ ഡാനിയേല് ലിയൊനാര്ഡൊ ഇന്സോലിക്കാണ് (7.97 മീറ്റര്) സ്വര്ണം. ഓസ്ട്രേലിയയുടെ മാസണ് മക്ഗ്രോഡര് (7.96) വെള്ളി സ്വന്തമാക്കി. ലോക അണ്ടര് 20 അത്ലറ്റിക്സ് മീറ്റിന്റെ ചരിത്രത്തില് ഇന്ത്യന് താരങ്ങള് ആദ്യമായാണ് ലോംഗ്ജംപ്, ഹൈജംപ് ഇനങ്ങളില് മെഡല് നേടുന്നത്.
Sports
ഗ്ലാസ്ഗോ: പ്രസവാനന്തര സന്ധിവാതവും കാല്മുട്ടിന്റെ പരിക്കും അതിജീവിച്ച ഹരിയാന സ്വദേശിയായ സീമ കാളിരാംന, കോമണ്വെല്ത്ത് ഗെയിംസ് ഡിസ്കസ് ത്രോയില് വെങ്കലവുമായി തിളങ്ങി.
58.65 മീറ്റര് ഡിസ്കസ് പായിച്ചാണ് സീമയുടെ വെങ്കല നേട്ടം. ആദ്യശ്രമം ഫൗളില് കലാശിച്ചു. രണ്ടാം ശ്രമത്തില് 57.32 മീറ്ററുമായി മെഡല് ഏകദേശം ഉറപ്പിച്ചു. മൂന്നാം ശ്രമത്തിലാണ് 58.65 മീറ്ററിലേക്ക് ഡിസ്ക് പായിച്ചത്. നാലും അഞ്ചും ആറും ശ്രമങ്ങൾ ഫൗളായി.
61.66 മീറ്റര് ദൂരം കണ്ടെത്തിയ ജമൈക്കയുടെ സമന്ത ഹാളിനാണ് സ്വര്ണം. അഞ്ചാം ശ്രമത്തിലായിരുന്നു സമന്ത ഈ ദൂരം കുറിച്ചത്. കാനഡയുടെ ജൂലിയ ടങ്കിനാണ് (60.67 മീറ്റര്) വെള്ളി. ഇന്ത്യയുടെ മറ്റൊരു താരമായ നിധി റാണി 57.10 മീറ്ററുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം ശ്രത്തിലാണ് നിധി ഈ ദൂരം ക്ലിയര് ചെയ്തത്.
പിഎച്ച്ഡി സ്കോളര്
ഇരുപത്തേഴുകാരിയായ സീമ കാളിരാംന, നിലവില് ഫിസിക്കല് എഡ്യൂക്കേഷനില് പിഎച്ച്ഡി ചെയ്യുകയാണ്. നാലു തവണ ഇന്ത്യക്കായി കോമണ്വെല്ത്ത് ഗെയിംസ് മെഡല് സ്വന്തമാക്കിയ സീമ പൂനിയയുടെ പിന്ഗാമിയായിരിക്കുകയാണ് സീമ കാളിരാംന. ഭര്ത്താവ് രവീന്ദര് കാളിരാംനയാണ് സീമയുടെ പരിശീലകന്. ആദ്യമായാണ് സീമ കോമണ്വെല്ത്ത് ഗെയിംസില് മത്സരിക്കുന്നത്.
60 മീറ്റര് ക്ലിയര് ചെയ്യാന് സാധിക്കാതിരുന്നതിന്റെ നിരാശ മത്സരശേഷം സീമ വെളിപ്പെടുത്തി. ആദ്യ കോമണ്വെല്ത്ത് ഗെയിംസില് മെഡല് നേടാന് സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു.
2021 ഓഗസ്റ്റിലാണ് സീമ ഒരു ആണ്കുഞ്ഞിനു ജന്മം നല്കിയത്. 11 മാസത്തിനുശേഷം 2022 ജൂലൈയില് പരിശീലനം പുനരാരംഭിച്ചു. 2025 ദേശീയ ഗെയിംസില് സ്വര്ണം സ്വന്തമാക്കി ശ്രദ്ധ പിടിച്ചുപറ്റി.
Sports
ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ അക്കൗണ്ട് തുറന്നു. വെള്ളിയാഴ്ച ഗ്ലാസ്ഗോയിലെ എസ്ഇസി അർമാഡില്ലോയിൽ നടന്ന പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ജണ്ഡു കുമാർ വെങ്കല മെഡൽ നേടി.
ഗ്രൂപ്പ് ബിയിൽ മത്സരിച്ച 28-കാരനായ ഇന്ത്യൻ താരം, തന്റെ രണ്ടാമത്തെ ശ്രമത്തിൽ 190 കിലോഗ്രാം ഉയർത്തി 130.9 പോയിന്റോടെയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ പാരാ പവർലിഫ്റ്റിംഗ് മെഡലുകൾ തീരുമാനിക്കുന്നത് ഉയർത്തുന്ന ഭാരം മാത്രം കണക്കിലെടുത്തല്ല, മറിച്ച് അത്ലറ്റിന്റെ ശരീരഭാരവും കൂടി പരിഗണിച്ചാണ്.
വിവിധ ശരീരഭാര വിഭാഗങ്ങളിലുള്ള കായികതാരങ്ങൾ ലൈറ്റ്വെയ്റ്റ്, ഹെവിവെയ്റ്റ് വിഭാഗങ്ങളിൽ ഒന്നിച്ചാണ് മത്സരിക്കുന്നത്. അത്ലറ്റിന്റെ ശരീരഭാരവും അവർ വിജയിച്ച മികച്ച ലിഫ്റ്റും സമന്വയിപ്പിച്ചാണ് റാങ്കിംഗ് നിർണയിക്കുന്നത്.
തന്റെ ആദ്യ ശ്രമത്തിൽ 181 കിലോഗ്രാം വിജയകരമായി ഉയർത്തിയ ജണ്ഡു, രണ്ടാമത്തെ ശ്രമത്തിലാണ് അത് 190 കിലോഗ്രാമായി ഉയർത്തിയത്. അവസാന ശ്രമത്തിൽ 196 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഈ ഇനത്തിൽ നൈജീരിയയുടെ റിലുവാൻ ഇദ്രിസ് 208 കിലോഗ്രാം ഉയർത്തി (132.8 പോയിന്റ്) സ്വർണ്ണവും, ഇംഗ്ലണ്ടിന്റെ മാത്യു ഹാർഡിംഗ് 199 കിലോഗ്രാം ഉയർത്തി (131.0 പോയിന്റ്) വെള്ളി മെഡലും നേടി.
Sports
മയാമി: വെങ്കല മെഡലിനായുള്ള ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ 6-4ന് ഫ്രാൻസിനെ പരാജയപ്പെട്ടുത്തി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ കാഴ്ചക്കാരായിനിന്ന് ഫ്രഞ്ചുപട രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഇംഗ്ലീഷ് കുതിപ്പിൽ അടിതെറ്റുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം മത്സരത്തിന്റെ 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് ഗോളുകൾ നേടി. ഈ ഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയർന്നു. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി തൊട്ടുപിന്നിലുള്ള അർജന്റീനൻ നായകൻ ലയണൽ മെസിയെ മറികടന്ന് എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിന് വേണ്ടി 54-ാമത്തെ മിനിറ്റിൽ ബ്രാഡ്ലി ബർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്.
എന്നാൽ 87-ാം മിനിട്ടിൽ സാക്കാ തന്റെ മൂന്നാം ഗോൾ വലയിലാക്കിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചായി ഉയർന്നു. തുടർന്ന് 90 + 6- ാം മിനിട്ടിൽ ഡെംബെലെ ഫ്രാൻസിനായി നാലാം ഗോൾ വലയിലാക്കിയെങ്കിലും 90 + 8 -ാം മിനിട്ടിൽ ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ആറാം ഗോളുമായി ഫ്രഞ്ചുപടയെ പൂട്ടി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങളാണ് രണ്ടാം പകുതിയിൽ ഫ്രാൻസിനെ ഗോൾ നേടാൻ സഹായിച്ചത്.
Sports
ടിയാന്ജിന് (ചൈന): 12-ാമത് ഏഷ്യന് ഇന്ഡോര് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ മലയാളി താരം ആന്സി സോജനു വെങ്കലം. വനിതാ ലോംഗ്ജംപില് 6.21 മീറ്റര് ക്ലിയര് ചെയ്താണ് ആന്സി വെങ്കലം സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ആന്സി ഈ ദൂരം ക്ലിയര് ചെയ്തത്. ചൈനയുടെ സിയോങ് ഷിഖി (6.42), ലി ഹിഷ്വാങ് (6.39) എന്നിവര് സ്വര്ണവും വെള്ളിയും സ്വന്തമാക്കി.
പുരുഷ ഹൈജംപില് ജ്യോതി ശങ്കര് ആദര്ശിലൂടെ (2.19 മീറ്റര്) ആയിരുന്നു ഇന്ത്യന് അക്കൗണ്ടില് ആദ്യ വെങ്കലം എത്തിയത്. ഏഷ്യന് ഇന്ഡോറില് ഇന്ത്യയുടെ ആദ്യ പുരുഷ ഹൈജംപ് മെഡലാണ്.
റിക്കാര്ഡ് പൂജ, തജീന്ദര്
വനിതകളുടെ ഹൈജംപില് 18കാരിയായ പൂജ ഇന്ഡോര് ദേശീയ റിക്കാര്ഡ് തിരുത്തിയ പ്രകടനത്തോടെ വെള്ളി സ്വന്തമാക്കി. 1.87 മീറ്റര് ക്ലിയര് ചെയ്താണ് പൂജയുടെ വെള്ളി. 22 വര്ഷം മുമ്പ് മലയാളി താരം ബോബി അലോഷ്യസ് (1.85 മീറ്റര്) കുറിച്ച ഇന്ത്യന് ഇന്ഡോര് റിക്കാര്ഡ് പൂജ തിരുത്തി.
പുരുഷ ഷോട്ട്പുട്ടില് രണ്ടു തവണ സ്വര്ണം നേടിയ ഇന്ത്യയുടെ തജീന്ദര്പാല് സിംഗിനു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 20.05 മീറ്റര് ക്ലിയര് ചെയ്ത പുതിയ ഇന്ഡോര് റിക്കാര്ഡ് കുറിച്ചാണ് തജീന്ദറിന്റെ വെള്ളി. നേരിയ വ്യത്യാസത്തിനാണ് തജീന്ദറിനു സ്വര്ണം നഷ്ടപ്പെട്ടത്. 20.07 മീറ്ററുമായി ചൈനയുടെ ചെന് ചെങ്ഗ്യു സ്വര്ണം നേടി.
ചാമ്പ്യന്ഷിപ്പ് റിക്കാര്ഡ്
പുരുഷ ഹെപ്റ്റാത്തലണില് ഏഷ്യന് ഇന്ഡോര് ചാമ്പ്യന്ഷിപ്പ് റിക്കാര്ഡ് കുറിച്ച് ഇന്ത്യയുടെ തേജസ്വിന് ശങ്കര് സ്വര്ണം സ്വന്തമാക്കി. 5,993 പോയിന്റാണ് തേജസ്വിന് നേടിയത്. ഇന്ത്യന് ദേശീയ റിക്കാര്ഡുമാണ്. 12-ാം ഏഷ്യന് ഇന്ഡോര് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ ഏക സ്വര്ണമാണ് തേജസ്വിന് സ്വന്തമാക്കിയത്.
Sports
ചെന്നൈ: 2025 എഫ്ഐഎച്ച് പുരുഷ ജൂണിയര് ഹോക്കി ലോകകപ്പില് വെങ്കല മെഡല് സ്വപ്നവുമായി പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യന് ടീം ഇന്നിറങ്ങും.
മൂന്നാം സ്ഥാന പോരാട്ടത്തില് അര്ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്. ചാന്പ്യനെ നിശ്ചയിക്കുന്ന ജര്മനി x സ്പെയിന് പോരാട്ടം രാത്രി എട്ടിന് നടക്കും.
ജര്മനി എട്ടാം കിരീടത്തിനായാണ് ഇറങ്ങുന്നത്. കന്നി ലോകകപ്പാണ് സ്പെയിനിന്റെ ലക്ഷ്യം.