x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രേലി ആക്രമണങ്ങളെ യുഎന്നിൽ ന്യായീകരിച്ച് നെതന്യാഹു

വെബ് ഡെസ്ക്
Published: September 25, 2026 08:23 PM IST | Updated: September 25, 2026 09:01 PM IST

ന്യൂയോർക്ക്: ഗാസയിലും ഇറാനിലും ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളെ യുഎന്നിൽ ന്യായീകരിച്ച് പ്രധാനമന്ത്രി നെതന്യാഹു. ഇസ്രയേൽ വിജയിക്കുമെന്നും അതല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

നെതന്യാഹു പ്രസംഗം തുടങ്ങവേ ഒട്ടേറെ രാജ്യങ്ങളിലെ പ്രതിനിധികൾ പ്രതിഷേധസൂചകമായി എഴുന്നേറ്റുപോയി. “ഇനി ഇവിടെ ധാർമിക ഭീരുക്കൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവരും എഴുന്നേറ്റു പോകണം” എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

ഇസ്രയേൽ ഗാസയിൽ വംശീയ ഉന്മൂലം നടത്തുന്നുവെന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയും നെതന്യാഹു വിമർശിച്ചു. ഇസ്രയേൽ കോളനിവത്കരണം നടത്തുന്നു എന്ന് ആരോപിക്കുന്ന ഈ രാജ്യങ്ങളാണ് യഥാർഥത്തിൽ കൊളോണിയലിസം എന്ന വാക്ക് കണ്ടുപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അധിനിവേശ വെസ്റ്റ്ബാങ്കിൽ യഹൂദ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളിൽ മാധ്യമങ്ങൾ വ്യാജ വാർത്തകൾ നല്കുന്നതായി നെതന്യാഹു ആരോപിച്ചു.

പലസ്തീനിലെ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന തുർക്കി പ്രസിഡന്‍റ് എർദോഗൻ ഏകാധിപതിയാണെന്ന് നെതന്യാഹു ആരോപിച്ചു.

ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും നെതന്യാഹു വിമർശിച്ചു.

Tags : Netanyahu UN Israel

Recent News

Corehub Up