x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊഷ്മളത നിറഞ്ഞ ചർച്ചകൾ മഞ്ഞുരുക്കിയില്ല; തായ്‌വാൻ വിഷയത്തിൽ സൂക്ഷിച്ച് ഇടപെടണമെന്ന് ട്രംപിനോട് ഷി

വെബ് ഡെസ്ക്
Published: September 25, 2026 07:35 PM IST | Updated: September 25, 2026 07:35 PM IST

അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനൊപ്പം വൈറ്റ്ഹൗസിൽ അത്താഴവിരുന്നിനെത്തുന്നു.

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും നടത്തിയ കൂടിക്കാഴ്ചയിൽ ഊഷ്മളത നിറഞ്ഞുനിന്നെങ്കിലും തകർക്കവിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ട്.

വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടു. വ്യാപാരം, പരസ്പരം ചുമത്തിയിള്ള ഇറക്കുമതി ചുങ്കങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.

ചൈന-അമേരിക്ക വ്യാപാരംയുദ്ധം അവസാനിപ്പിക്കാനായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ താത്കാലിക ഉടന്പടി രണ്ടു മാസത്തേക്കു കൂടി നീട്ടാൻ ധാരണയായി. വരുന്ന നവംബറിൽ അവസാനിക്കേണ്ടിയിരുന്ന ഉടന്പടി 2027 ജനവരി വരെ നീളും. തർക്കവിഷയങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് സമയം കണ്ടെത്താൻ വേണ്ടിയാണിത്. ഇതിനു പുറമേ 3000 കോടി ഡോളർ മൂല്യം വരുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കാനും ഇരു പക്ഷവും സമ്മതിച്ചു.

അതേസമയം, അമേരിക്കൻ നിർമിത ഇലക്‌ട്രോണിക് ചിപ്പുകൾ ചൈനയ്ക്കു നല്കുന്നതിലുള്ള നിയന്ത്രണം, അപൂർവ ധാതുക്കളുടെ കയറ്റുമതി, തന്ത്രപ്രധാന ഉത്പന്നങ്ങൾക്കുമേലുള്ള ഇറക്കുമതി ചുങ്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടായില്ല.

നിർമിതബുദ്ധി മനുഷ്യന്‍റെ നിയന്ത്രണത്തിൽ തുടരണമെന്നും ജനങ്ങൾക്കുവേണ്ടി അമേരിക്കയും ചൈനയും ഉത്തരവാദിത്വമുള്ള രാജ്യങ്ങളായി തുടരണമെന്നും ഷി നിർദേശിച്ചു.

ഇതിനിടെ, പിന്നാന്പുറ ചർച്ചകളിൽ തായ്‌വാന്‌ വിഷയത്തിലെ അമേരിക്കൻ ഇടപെടലുകളെക്കുറിച്ച് ട്രംപിന് ഷി മുന്നറിയിപ്പു നല്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്‌വാൻ‌ വിഷയത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ട്രംപിനോട് ഷി ആവശ്യപ്പെട്ടത്രേ.

വ്യാഴാഴ്ച ട്രംപ് ഷിയ്ക്കു വൈറ്റ്ഹൗസിൽ നല്കിയ അത്താഴവിരുന്നിൽ ആപ്പിൾ, ആമസോൺ, ഗൂഗിൾ, ടെസ്‌ല തുടങ്ങിയ കന്പനികളുടെ മുതലാളിമാർ പങ്കെടുത്തു.

Tags : Trump Xi China America

Recent News

Corehub Up