ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
തിരുവനന്തപുരം: സമൂഹത്തില്‍ നന്മയുണ്ടാകാന് വേണ്ടി സഹനങ്ങള്‍ ഏറ്റെടുത്ത ചെറുപ്പക്കാരെയാണ് ഡല്‍ഹി സമരത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
തിരുവനന്തപുരം പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന തിരുക്കര്‍മത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
ഡല്‍ഹിയില്‍ സമരം നടത്തിയ യുവാക്കള്‍ക്കു നേരെ അതിക്രൂരമായ ലാത്തിച്ചാര്‍ജുണ്ടായി. പക്ഷേ ലാത്തിച്ചാര്ജുണ്ടാകുമ്പോള് ഓടിപ്പോകുന്ന ജനക്കൂട്ടങ്ങളെ കണ്ട് പരിശീലിച്ച നമ്മളെ ആ ചെറുപ്പക്കാര്‍ അത്ഭുതപ്പെടുത്തി.
ലാത്തിക്കു മുന്നില്‍ അവര്‍ സധൈര്യം നിന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ അനേകം കുട്ടികള്‍ ഇപ്പോഴും ആശുപത്രയില്‍ കഴിയുകയാണ്. അവരെല്ലാം സമൂഹത്തില്‍ നന്മയുണ്ടാകാന് വേണ്ടി വലിയ സഹനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
Tags : MarThomasTharayil Delhi suffered society Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash