Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidates

ബംഗാളിൽ മൂന്നു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക്

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ​​നി​​ന്നു മൂ​​ന്നു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ എ​​തി​​രി​​ല്ലാ​​തെ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സു​​ഖേ​​ന്ദു ശേ​​ഖ​​ർ റോ​​യി, സു​​ഷ്മി​​ത ഗേ​​വ്, പ്ര​​കാ​​ശ് ചി​​ക് എ​​ന്നി​​വ​​രാ​​ണു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ രാ​​ജ്യ​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു മൂ​​വ​​രും. രാ​​ജ്യ​​സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ച് ഇ​​വ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​രു​​ക​​യാ​​യി​​രു​​ന്നു.

Sports

കാ​ന്‍ഡി​ഡേ​റ്റ്സ് ചെ​സി​ല്‍ വ​നി​താ വി​ഭാ​ഗം പോ​രാ​ട്ടം സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സി​ലേ​ക്ക്

പെ​ഗി​യ (സൈ​പ്ര​സ്): ഫി​ഡെ 2026 കാ​ന്‍ഡി​ഡേ​റ്റ്സ് ചെ​സ് ടൂ​ര്‍ണ​മെ​ന്‍റ് അ​തി​ന്‍റെ സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സി​ലേ​ക്ക്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​മ്പോ​ള്‍ ഓ​പ്പ​ണ്‍ (പു​രു​ഷ) വി​ഭാ​ഗ​ത്തി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ജാ​വോ​ഖി​ര്‍ സി​ന്‍ഡ​റോ​വ് ഏ​ക​ദേ​ശം ചാ​മ്പ്യ​ന്‍പ​ട്ടം ഉ​റ​പ്പി​ച്ചു.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ചൈ​ന​യു​ടെ ഷു ​ജി​ന​റും ഇ​ന്ത്യ​യു​ടെ ആ​ര്‍. വൈ​ശാ​ലി​യും ഏ​ഴ് പോ​യി​ന്‍റു​മാ​യി ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്ത് ഉ​ണ്ട്. തു​ല്യ പോ​യി​ന്‍റ് ആ​ണെ​ങ്കി​ലും എ​സ്ബി (സോ​ണ്‍ബോ​ണ്‍-​ബെ​ര്‍ഗ​ര്‍) സ്‌​കോ​റി​ല്‍ ജി​ന​റി​നാ​ണ് (40) വൈ​ശാ​ലി​യേ​ക്കാ​ള്‍ (39.25) മു​ന്‍തൂ​ക്കം.

14 റൗ​ണ്ടു​ള്ള ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 12 റൗ​ണ്ട് പൂ​ര്‍ത്തി​യാ​യി. 12-ാം റൗ​ണ്ടി​ല്‍ വൈ​ശാ​ലി​യെ കീ​ഴ​ട​ക്കി​യാ​ണ് ജി​ന​ര്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​ര​മാ​യ ദി​വ്യ ദേ​ശ്മു​ഖും 12-ാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്നും നാ​ളെ​യും

ഇ​ന്നും നാ​ളെ​യു​മാ​ണ് 13ഉം 14​ഉം റൗ​ണ്ടു​ക​ള്‍. 13-ാം റൗ​ണ്ടി​ല്‍ വൈ​ശാ​ലി​യു​ടെ എ​തി​രാ​ളി അ​ഞ്ച് പോ​യി​ന്‍റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള ചൈ​ന​യു​ടെ ടാ​ന്‍ സോ​ങ് യി​യാ​ണ്. 5.5 പോ​യി​ന്‍റു​ള്ള റ​ഷ്യ​യു​ടെ അ​ല​ക്‌​സാ​ന്ദ്ര ഗോ​റി​യാ​ച്ച്കി​ന​യാ​ണ് 13-ാം റൗ​ണ്ടി​ല്‍ ഷു ​ജി​ന​റി​ന്‍റെ എ​തി​രാ​ളി.

ക​സാ​ക്കി​സ്ഥാ​ന്‍റെ ബി​ബി​സാ​ര അ​സൗ​ബ​യേ​വ (6.5), യു​ക്രെ​യ്‌​നി​ന്‍റെ അ​ന്ന മു​സി​ചു​ക്ക് (6.5), റ​ഷ്യ​യു​ടെ അ​ല്കാ​സാ​ന്ദ്ര ഗോ​റി​യാ​ച്കി​ന (6), കാ​റ്റെ​റി​ന ലാ​ഗ്നോ (6) എ​ന്നി​വ​രും അ​വ​സാ​ന ര​ണ്ട് റൗ​ണ്ടി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ജേ​താ​ക്ക​ളാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഉ​റ​പ്പാ​ണ് ജാ​വോ​ഖി​ര്‍

ഓ​പ്പ​ണ്‍ വി​ഭാ​ഗം (പു​രു​ഷ) ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ശേ​ഷി​ക്കു​ന്ന ര​ണ്ട് റൗ​ണ്ടി​ല്‍ ഒ​രു സ​മ​നി​ല നേ​ടി​യാ​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ 20കാ​ര​ന്‍ ജാ​വോ​ഖി​ര്‍ സി​ന്‍ഡ​റോ​വ് ചാ​മ്പ്യ​നാ​കും. 12 റൗ​ണ്ട് പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഉ​സ്ബ​ക്ക് താ​രം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ അ​നി​ഷ് ഗി​രി​ക്ക് ഏ​ഴ് പോ​യി​ന്‍റേ​യു​ള്ളൂ. ഇ​ന്നു ന​ട​ക്കു​ന്ന 13-ാം റൗ​ണ്ടി​ല്‍ ജാ​വോ​ഖി​റും അ​നി​ഷ് ഗി​രി​യും ത​മ്മി​ലാ​ണ് പോ​രാ​ട്ടം എ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​രു​വ​രും ആ​ദ്യ​വ​ട്ടം ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞി​രു​ന്നു. 14-ാം റൗ​ണ്ടി​ല്‍ ചൈ​ന​യു​ടെ വീ ​യി ആ​ണ് ജാ​വോ​ഖി​റി​ന്‍റെ എ​തി​രാ​ളി. അ​ഞ്ച് പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യു​ടെ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​യു​ടെ ചാ​മ്പ്യ​ന്‍പ​ട്ട സ്വ​പ്‌​നം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞു.

National

ജാ​ർ​ഖ​ണ്ഡി​ൽ എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു, 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

റാ​ഞ്ചി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ധാ​ന ചോ​ദ്യ​പേ​പ്പ​ർ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ​രീ​ക്ഷ​ക്ക് മു​ൻ​പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

താ​മ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ർ​ഗാ​വി​ലെ ഒ​രു സ്ഥ​ല​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും പ​രീ​ക്ഷ​ക്ക് മു​മ്പ് ചോ​ദ്യ​പേ​പ്പ​ർ ഇ​വ​ർ​ക്ക് ല​ഭി​ച്ചെ​ന്നു​മു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന.

തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​ല് സെ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ളും ഉ​ത്ത​ര​സൂ​ചി​ക​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത ചോ​ദ്യ​പേ​പ്പ​റു​ക​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

120 ചോ​ദ്യ​ങ്ങ​ളു​ള്ള പ​രീ​ക്ഷ​യി​ൽ ഖോ​ർ​ത്ത ഭാ​ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത് കു​മാ​റും റാ​ഞ്ചി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റും റാ​ഞ്ചി സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ടും പ​ങ്കെ​ടു​ത്ത സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചോ​ദ്യ​പേ​പ്പ​ർ റാ​ക്ക​റ്റി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​തു​ൽ വാ​ട്‌​സാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ സ​മാ​ന​മാ​യ പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി 15ല​ക്ഷം രൂ​പ​യു​ടെ ക​രാ​റാ​ണ് റാ​ക്ക​റ്റി​നു​ണ്ടാ​യി​രു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ളും മ​റ്റ് രേ​ഖ​ക​ളും ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും പ​രീ​ക്ഷ​ക​ളി​ൽ നി​ന്ന് വി​ല​ക്കു​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മി​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്ഥാ​നാ​ര്‍​ഥി​കളും​ പ്ര​മു​ഖ​രും രാ​വി​ലെ​ വോ​ട്ട് ചെയ്യും

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ്ര​മു​ഖ​ര്‍ രാ​വി​ലെ​ത​ന്നെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ രാ​വി​ലെ​ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. വെ​യി​ല്‍ ഉ​റ​യ്ക്കു​ന്ന സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞേ​ക്കും. പി​ന്നീ​ട് വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ളിം​ഗ് വീ​ണ്ടും വ​ര്‍​ധി​ക്കാ​നാ​ണു സാ​ധ്യ​ത.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​ര്‍ അ​സം​പ്ഷ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും. കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് സെ​ന്‍റ് ആ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജി​ലെ ബൂ​ത്തി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലും ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ 29-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ട് ചെ​യ്യും. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 73-ാം ബൂ​ത്താ​യ മു​ട്ട​മ്പ​ലം മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

വി​ജ​യ​പു​രം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍, സ​ഹാ​യ മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍​ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ എം.​ടി. സെ​മി​നാ​രി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍ വാ​ഴ​പ്പ​ള​ളി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും. ച​ല​ച്ചി​ത്ര താ​രം മി​യ പാ​ലാ ക​ണ്ണാ​ടി​യു​റു​മ്പ് യു​പി സ്‌​കൂ​ളി​ലും ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ഉ​ദ​യ​നാ​പു​രം വ​ട​ക്കേ​മു​റി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ 79-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും സി.​കെ. ആ​ശ എം​എ​ല്‍​എ വെ​ച്ചൂ​ര്‍ ദേ​വി​വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 166-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും ബി​ജെ​പി ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ലി​ജി​ന്‍ ലാ​ല്‍ കു​റി​ച്ചി​ത്താ​നം കെ.​ആ​ര്‍. നാ​രാ​യ​ണ​ൻ സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

ച​ങ്ങ​നാ​ശേ​രി

ച​ങ്ങ​നാ​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​നു ജോ​ബ് പാ​യി​പ്പാ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​ബ് മൈ​ക്കി​ള്‍ മ​ല​കു​ന്നം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി.​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍ തൃ​ക്കൊ​ടി​ത്താ​നം വി​ബി​യു​പി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി

കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ണി കെ. ​ബേ​ബി ആ​ന​ക്ക​ല്ല് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ 23-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​എ​ന്‍. ജ​യ​രാ​ജ് ച​മ്പ​ക്ക​ര ശാ​ര​ദാ വി​ദ്യാ​മ​ന്ദി​രം സ്‌​കൂ​ളി​ലെ 109-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജോ​ര്‍​ജ് കു​ര്യ​ന്‍ കാ​ണ​ക്കാ​രി ഗ​വ. വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ 172 -ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ടു ചെ​യ്യും.

പൂ​ഞ്ഞാ​ര്‍

പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ പ്ലാ​ശ​നാ​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് 83-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി.​സി. ജോ​ര്‍​ജ് ഈ​രാ​റ്റു​പേ​ട്ട ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് ചെ​യ്യും.

കോ​ട്ട​യം

കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ടൗ​ണ്‍ ഗ​വ. യു​പി സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​അ​നി​ല്‍​കു​മാ​ർ തി​രു​വാ​ര്‍​പ്പ് ഗ​വ. യു​പി സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി. ​അ​നി​ല്‍​കു​മാ​ര്‍ വെ​ള്ളു​ത്തു​രു​ത്തി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

പാ​ലാ

പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ കാ​നാ​ട്ടു​പാ​റ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഷോ​ണ്‍ ജോ​ര്‍​ജ് പു​ലി​യ​ന്നൂ​ര്‍ ആ​ശ്ര​മം സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

പു​തു​പ്പ​ള്ളി

പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ പു​തു​പ്പ​ള്ളി ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ പാ​മ്പാ​ടി ഓ​ര്‍​വ​യ​ല്‍ ഗ്രാ​മ​സേ​വി​നി വാ​യ​ന​ശാ​ല​യി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ര​വീ​ന്ദ്ര​നാ​ഥ് വാ​ക​ത്താ​നം വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ല്‍ സെ​ന്‍റ് ഏ​ലി​യാ​സ് യു​പി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ക​ടു​ത്തു​രു​ത്തി

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മോ​ന്‍​സ് ജോ​സ​ഫ് പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് മ​ര്‍​ത്താ​സ് യു​പി സ്കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​മ​ല ജി​മ്മി പാ​ലാ പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ല്‍​പി സ്കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ അ​ന്തീ​നാ​ട് വെ​സ്റ്റ് 144-ാം ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ഏ​റ്റു​മാ​നൂ​ര്‍

ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നാ​ട്ട​കം സു​രേ​ഷ് കോ​ട്ട​യം മ​റി​യ​പ്പ​ള്ളി ഗ​വ. സ്‌​കൂ​ളി​ല്‍ 121-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​എ​ന്‍. വാ​സ​വ​ന്‍ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പാ​മ്പാ​ടി എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​തി​ര ഡി. ​നാ​യ​ര്‍ ക​റ്റോ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ 60-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ആ​തി​ര ഡി. ​നാ​യ​ര്‍​ക്കു മാ​ത്ര​മാ​ണ് ഏ​റ്റു​മാ​നൂ​രി​ല്‍ വോ​ട്ടു​ള്ള​ത്.

വൈ​ക്കം

വൈ​ക്ക​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ബി​നി​മോ​ന്‍ വൈ​ക്കം വെ​ച്ചൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ 146- ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​ദീ​പ് വൈ​ക്കം ചാ​ല​പ്പ​റ​മ്പ് ടി​കെ​എം യു​പി സ്‌​കൂ​ളി​ലെ 89-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​അ​ജി​ത്ത് വൈ​ക്കം ടൗ​ണ്‍ എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

Kerala

കോ​ണ്‍​ഗ്ര​സു​കാ​ർ ജ​യി​ച്ചാ​ല്‍ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്; അ​തു​കൊ​ണ്ട് അ​ബ​ദ്ധം പ​റ്റ​രു​ത്: എം. ​സ്വ​രാ​ജ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ചാ​ല്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​സ്വ​രാ​ജ്. അ​തു​കൊ​ണ്ട് ത​ന്നെ കേ​ര​ള​ത്തി​ന് അ​ബ​ദ്ധം പ​റ്റ​രു​തെ​ന്ന് സ്വ​രാ​ജ് പ​റ​ഞ്ഞു.

ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ൺ​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ വി​ല​പേ​ശി ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ര്‍​ഥി മോ​ഹം ത​ല​യ്ക്ക് പി​ടി​ച്ച​വ​രാ​ണ് സി​പി​എ​മ്മി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സ്വ​രാ​ജി​ന്റെ പ്ര​തി​ക​ര​ണം.

ബി​ജെ​പി​യി​ലേ​ക്കു​ള്ള വ​ഴി​യു​ടെ പേ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റാ​ലും ജ​യി​ച്ചാ​ലും ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന പാ​ര്‍​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് മാ​റി ബി​ജെ​പി​യി​ലേ​ക്കു​ള്ള പാ​ത ഇ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു എ​ന്നു മാ​ത്ര​മെ ഉ​ള്ളു​വെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.

ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

2016ല്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിച്ച 43 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മറക്കരുതെന്നും സ്വരാജ് പറഞ്ഞു.

Kerala

കോണ്‍ഗ്രസ് വിട്ടവരെല്ലാം മുന്നണി സ്ഥാനാര്‍ഥികള്‍; ട്വന്‍റി20യുടെ കന്നിയങ്കവും: എറണാകുളത്തെ വോട്ടുചരിതം

കൊച്ചി: കലാശക്കൊട്ടിന്‍റെ ആവേശ തരംഗത്തിലാണ് കേരളം. പ്രകടന പത്രികയേക്കാളേറെ ഇത്തവണ ചര്‍ച്ചകളില്‍ നിറഞ്ഞത് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ്. രാഷ്ട്രീയ പോര് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കവെ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളും ചൂടുള്ള ചര്‍ച്ചയാവുകയാണ്.

മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാരാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍. ട്വന്‍റി20 സ്ഥാനാര്‍ഥികളുടെ കന്നിയങ്കവും അപരന്‍മാരുടെ എണ്ണവും പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുന്നതുമൊക്കെയാണ് എറണാകുളത്തെ മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.

പെരുമ്പാവൂരില്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാര്‍

സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. കോണ്‍ഗ്രസ് സീറ്റ് തര്‍ക്കവും വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ട്വന്‍റി 20 സ്ഥാനാര്‍ഥിയെ മാറ്റിയതുമാണ് പെരുമ്പാവൂര്‍ ശ്രദ്ധ നേടാന്‍ കാരണമായത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി മനോജ് മൂത്തേടനെ പ്രഖ്യാപിച്ചതോടെ പല നാടകീയ സംഭവങ്ങള്‍ക്കും തിരശീല വീണു. പോരാട്ട ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മറ്റു മുന്നണി പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മൂന്നു മുന്നണികളിലും സ്ഥാനാര്‍ഥികളായി എന്ന അപൂര്‍വതയും പെരുമ്പാവൂരിനുണ്ട്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ആയിരുന്ന ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

കോണ്‍ഗ്രസില്‍ നിന്നെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി

കുന്നത്തുനാട് മണ്ഡലം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥി പി.വി. ശ്രീനിജിന്‍. 2016ല്‍ നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.പി. സജീന്ദ്രന്‍ ആയിരുന്നു വിജയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 നേട്ടം കൊയ്ത മണ്ഡലത്തില്‍ ബാബു ദിവാകരന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടൂരില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ബാബു ദിവാകരന്‍.

മണ്ഡലം മാറി എതിരാളികളില്‍ മാറിയില്ല

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്‍റെ കെ.എന്‍. ഉണ്ണികൃഷ്ണനും യുഡിഎഫിന്‍റെ ദീപക് ജോയിയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് രണ്ടാം തവണ. 2021ല്‍ വൈപ്പിന്‍ മണ്ഡലത്തിലാണ് ഇവര്‍ എതിരാളികളായത്. അന്ന് എണ്ണായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ജയിച്ചു.

ഇത്തവണ വൈപ്പിനിലെ സിറ്റിംഗ് എംഎല്‍എയായ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് സിപിഎം മാറ്റി എം.ബി. ഷൈനിയെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കി. സിറ്റിംഗ് എംഎല്‍എയായ കെ. ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ചത് ദീപക് ജോയിയെ ആയിരുന്നു.

ഇതോടെ അഞ്ചുകൊല്ലം മുമ്പ് വൈപ്പിനില്‍ ഏറ്റുമുട്ടിയവര്‍ ഇക്കുറി തൃപ്പൂണിത്തുറയില്‍ കൊമ്പുകോര്‍ക്കും. എന്നാല്‍ ഉണ്ണികൃഷ്ണന്‍ കെ.എന്‍. എന്ന പേരില്‍ അപര സ്ഥാനാര്‍ഥിയും ഉണ്ണികൃഷ്ണനെതിരെ രംഗത്തുണ്ട്. ട്വന്‍റി 20യുടെ നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടിംഗ് മെഷിനിലെ പേരുമാറ്റത്തിനായി ഹൈക്കോടതി കയറിയിറങ്ങുന്ന അഞ്ജലിയുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടുമില്ല.

കോണ്‍ഗ്രസ് വിട്ടെത്തിയ വത്സല

2001 മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കോട്ടയാണ് പറവൂര്‍ മണ്ഡലം. ഓരോ തവണയും ലീഡ് ഉയര്‍ത്തുന്ന സതീശനെ തോല്‍പ്പിക്കാന്‍ സിപിഎം കളത്തിലിറക്കിയത് കയ്പമംഗലം എംഎല്‍എയായ ഇ.ടി. ടൈസണ്‍ മാസ്റ്ററെയാണ്.

വത്സല പ്രസന്ന കുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണും കെപിസിസി ജനറല്‍സെക്രട്ടറിയുമായിരുന്നു വത്സല. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.

25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വി.ഡി. സതീശന് തികഞ്ഞ വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന പിറവം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനും നേതാവുമായ സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം അനൂപ് ജേക്കബ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അനൂപ്.

വോട്ട് ഷെയര്‍ കുറവാണെങ്കിലും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ട്വന്‍റി20 കുന്നത്തുനാട് മണ്ഡലം കോ-ഓർഡിനേറ്ററുമായ ജിബി ഏബ്രഹാമിനെയാണ് എന്‍ഡിഎ കളത്തിലിറക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ച് വോട്ട് പിടിക്കാനാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിനെതിരെ അപരന്‍മാര്‍

കോതമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു അപരന്‍മാരാണ് ഉള്ളത്. ആന്‍റണി ജോണ്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ അജി നാരായണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

എതിരാളികള്‍ വീണ്ടും ഒപ്പം അപരനും

മന്ത്രി പി. രാജീവിന്‍റെ മണ്ഡലം എന്നാണ് കളമശേരി അറിയപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുമ്പോള്‍ 2021ലെ അതേ മത്സര ചിത്രമാണ് തെളിയുന്നത്. പി. രാജീവിനെതിരെ വി. രാജീവ് എന്ന അപരന്‍ രംഗത്തുണ്ട്.

ബിഡിജെഎസിന്‍റെ എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ ജില്ലാ പ്രസിഡന്‍റ് ആയ ബിനുവിന്‍റെ കന്നിയങ്കമാണിത്. ഒരു വനിതാ സ്ഥാനാര്‍ഥിയും ഇത്തവണ കളമശേരിയിലുണ്ട്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്‍റര്‍ ഫോര്‍ ഇന്ത്യ (എസ്‌യുസിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി എ. റജീന ആണ് വനിത സ്ഥാനാര്‍ഥി.

മണ്ഡലം മാറ്റി പരീക്ഷണം

ആലുവ മണ്ഡലത്തില്‍ 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അന്‍വര്‍ സാദത്ത് നാലാം തവണയും ജനവിധി തേടുമ്പോള്‍, മുന്‍ എംപി എ.എം. ആരിഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ബിജെപി സ്ഥാനാർഥിയായി എം.എ. ബ്രഹ്മരാജ് ആണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.

വനിതാ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍

രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം വൈപ്പിന്‍ മണ്ഡലത്തില്‍ കാണാനാകും. സിപിഎം സ്ഥാനാര്‍ഥിയായി എം.ബി. ഷൈനിയും ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അനിത തോമസുമാണ് മത്സരിക്കുന്നത്. ടോണി ചമ്മിണി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

തൃക്കാക്കര മണ്ഡലത്തിലും രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പോരാട്ടം. സിറ്റിംഗ് എംഎല്‍എയായ ഉമ തോമസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അഡ്വ. പുഷ്പദാസ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗവുമായ പുഷ്പദാസിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി 20യുടെ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കൊച്ചിയില്‍ ഷിയാസിന്‍റെ കന്നിയങ്കം

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും പോസ്റ്റര്‍ വിവാദവും വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമാണ് കൊച്ചി. മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫിന്‍റെ കെ.ജെ. മാക്സി. 2016ലും 2021ലും തുടര്‍ച്ചയായി കെ.ജെ. മാക്സി വിജയിച്ച മണ്ഡലമാണിത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി 20യുടെ അഡ്വ. സേവ്യര്‍ ജൂലപ്പന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

റിയാലിറ്റി ഷോ താരമാണ് സ്ഥാനാര്‍ഥി

അങ്കമാലി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ റോജി എം. ജോണ്‍ വിജയ തുടര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോള്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്തിടെയാണ് പ്രോമി ട്വന്‍റി20യില്‍ ചേര്‍ന്നതും. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് പ്രോമി.

എറണാകുളം മണ്ഡലം

യുഡിഎഫിന്‍റെ കുത്തക മണ്ഡലമാണ് എറണാകുളം. ഇത്തവണ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് സിപിഎം അനുവദിച്ച മണ്ഡലമാണിത്. സാബു ജോര്‍ജ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിറ്റിംഗ് എംഎല്‍യായ ടി.ജെ. വിനോദ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി.ആര്‍. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചകളിലെയും നിറസാന്നിധ്യമാണ്.

മൂവാറ്റുപുഴ മണ്ഡലം

സിറ്റിംഗ് എംഎല്‍എയായ മാത്യു കുഴല്‍നാടനോടാണ് മൂവാറ്റപുഴയില്‍ സിപിഎമ്മിന്‍റെ എന്‍. അരുണിന്‍റെ മത്സരം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എന്‍. അരുണിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

District News

സ്ഥാനാർഥികൾ അവസാന ലാപ്പിൽ

വി.പി. സജീന്ദ്രൻ

കു​ന്ന​ത്തു​നാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​പി. സ​ജീ​ന്ദ്ര​ന്‍റെ മ​ണ്ഡ​ലം പ​ര്യ​ട​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. എ​ക്ക​ര​നാ​ട്, കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, മ​ഴു​വ​ന്നൂ​ര്‍, പൂ​തൃ​ക്ക, തി​രു​വാ​ണി​യൂ​ര്‍, വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ്, വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ന്നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​മ​റ്റം മൂ​ണേ​ലി​മു​ഗ​ളി​ല്‍ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച പ​ര്യ​ട​നം 20ൽ​പ​രം കേ​ന്ദ്ര​ങ്ങ​ള്‍ പി​ന്നി​ട്ട് കാ​വു​ങ്ക​ല്‍​പ​റ​മ്പി​ല്‍ സ​മാ​പി​ച്ചു.

ഷി​ബു തെ​ക്കും​പു​റം

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷി​ബു തെ​ക്കും​പു​റ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം നെ​ല്ലി​ക്കു​ഴി, കോ​ട്ട​പ്പ​ടി, വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി. വ​നി​താ വിം​ഗ്, യൂ​ത്ത് വി​ങ്ങ് പ്ര​വ​ര്‍​ത്ത​ക​രും വാ​ര്‍​ഡു​ക​ളി​ല്‍ സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

അ​നൂ​പ് ജേ​ക്ക​ബ്

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​നൂ​പ് ജേ​ക്ക​ബ് പി​റ​വം മു​നി​സി​പ്പ​ല്‍ മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തി. ക​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​രം​ഭി​ച്ച പ​ര്യ​ട​നം മു​ന്‍ എം​എ​ല്‍​എ വി.​ജെ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വാ​ങ്കു​ളം, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് പി​റ​വ​ത്ത് സം​യു​ക്ത​മാ​യി ചേ​ര്‍​ന്നു ന​ട​ത്തു​ന്ന വ​നി​താ സ്‌​ക്വാ​ഡു​ക​ള്‍ യു​ഡി​എ​ഫി​ന്‍റെ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി​യാ​യ ഇ​ന്ദി​രാ ഗ്യാ​ര​ണ്ടി​യെ​ക്കു​റി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ന​ട​ത്തി.

മാത്യു കുഴൽനാടൻ


യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ മാ​റാ​ടി​യി​ലും വാ​ള​ക​ത്തും പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് മൂ​വാ​റ്റു​പു​ഴ ടൗ​ണി​ലെ പ​ര്യ​ട​ന​ത്തോ​ടെ പൊ​തു പ​ര്യ​ട​നം അ​വ​സാ​നി​ക്കും. മാ​റാ​ടി തോ​ട്ടു​ങ്ക​പീ​ടി​ക​യി​ല്‍ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. മാ​റാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ള​ക​ത്ത് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഐ.​കെ. രാ​ജു പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​വി. ശ്രീ​നി​ജി​ൻ

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​വി. ശ്രീ​നി​ജി​ന്‍റെ മെ​ഗാ റോ​ഡ് ഷോ ​നാ​ടി​നെ ഇ​ള​ക്കി​മ​റി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​ല​ഞ്ചേ​രി പ​ള്ളി മൈ​താ​നി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച റോ​ഡ്‌​ഷോ​യി​ല്‍ തു​റ​ന്ന ജീ​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യും ഫു​ട്‌​ബോ​ള്‍ ക​മ​ന്‍റേ​റ്റ​ര്‍ ഷൈ​ജു ദാ​മോ​ദ​ര​നും എ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ര്‍​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രും റാ​ലി​യി​ല്‍ അ​ണി​ചേ​ര്‍​ന്നു. കോ​ല​ഞ്ചേ​രി​യി​ല്‍​നി​ന്ന് ദേ​ശീ​യ​പാ​ത വ​ഴി ചൂ​ണ്ടി, മീ​മ്പാ​റ, തി​രു​വാ​ണി​യൂ​ര്‍, ശാ​സ്താം​മു​ക​ള്‍, അ​മ്പ​ല​മു​ക​ള്‍, ക​രി​മു​ക​ള്‍, പെ​രി​ങ്ങാ​ല, പ​ള്ളി​ക്ക​ര, കി​ഴ​ക്ക​മ്പ​ലം, വാ​ഴ​ക്കു​ളം, ചീ​നി​ക്കു​ഴി, മം​ഗ​ല​ത്തു​ന​ട, മ​ഴു​വ​ന്നൂ​ര്‍, ക​ട​യി​രു​പ്പ് പ​ഴ​ന്തോ​ട്ടം വ​ഴി പ​ട്ടി​മ​റ്റ​ത്ത് സ​മാ​പി​ച്ചു.

ആ​ന്‍റ​ണി ജോ​ൺ

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റ​ണി ജോ​ണ്‍ നെ​ല്ലി​മ​റ്റ​ത്ത് നി​ന്ന് ചെ​റു​വ​ട്ടൂ​രി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തി. ആ​യി​ര​ക​ണ​ക്ക​ന് യു​വ​ജ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി ചേ​ര്‍​ന്നു. സി​പി​ഐ കോ​ത​മം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ടി ബെ​ന്നി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സാ​ബു കെ. ​ജേ​ക്ക​ബ്

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ മ​ണ്ഡ​ല​ത​ല റാ​ലി​ക​ള്‍ ന​ട​ന്നു. പി​റ​വം, മു​ള​ന്തു​രു​ത്തി, തി​രു​മാ​റാ​ടി, പാ​മ്പാ​ക്കു​ട, ഇ​ല​ഞ്ഞി, രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ റാ​ലി​ക്ക് ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ന്നു.

എ​ന്‍. അ​രു​ൺ

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍. അ​രു​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​സ​ന്തോ​ഷ് കു​മാ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ​റ്റം മി​ല്ലും​പ​ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​മു​ള​വൂ​ര്‍, പാ​യി​പ്ര, പേ​ഴ​ക്കാ​പ്പി​ള്ളി, മു​ട​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി തൃ​ക്ക​ള​ത്തൂ​രി​ല്‍ സ​മാ​പി​ച്ചു.

ബാ​ബു ദി​വാ​ക​ര​ന്‍

എ​ന്‍​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി ബാ​ബു ദി​വാ​ക​ര​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് കാ​രു​കു​ള​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു. പൂ​ക്കാ​ട്ടു​പ​ടി, കോ​ണ്‍​ഫി​ഡ​ന്‍റ് ഫ്ളാ​റ്റ് എ​ന്നി​വി​ട​ങ്ങ​ള്‍ പി​ന്നി​ട്ട് വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മ​ന​ക്ക​മൂ​ല, ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍, പ​ള്ളി​പ്പു​റം, ഏ​ഴി​പ്രം, എ​ത്തി​രി​ക്കാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി മു​ള്ള​ന്‍​കു​ന്നി​ല്‍ സ​മാ​പി​ച്ചു.

അ​ജി നാ​രാ​യ​ണൻ

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ജി നാ​രാ​യ​ണ​ന്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. വാ​ര​പ്പെ​ട്ടി, ക​വ​ള​ങ്ങാ​ട് പ​ല്ലാ​രി​മം​ഗ​ലം, പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ജി​ബി ഏ​ബ്ര​ഹാം

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഴി ജി​ബി എ​ബ്ര​ഹാ​മി​ന്‍റെ വാ​ഹ​ന റാ​ലി. ഇ​രു​മ്പ​നം വി​ള​ക്ക് ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​രം​ഭി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​ന്തു​രു​ത്തി, പേ​പ്പ​തി, പി​റ​വം വ​ഴി കൂ​ത്താ​ട്ടു​കു​ള​ത്ത് സ​മാ​പി​ച്ചു. പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​റ​വ​ത്ത് ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ന​ട​ന്നു. മാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന കോ​ണ്‍​ക്ലേ​വ് ട്വ​ന്‍റി 20 പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ണ്ണി ക​ടൂ​ത്താ​ഴെ
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ക​ടൂ​ത്താ​ഴെ വാ​ള​കം, മാ​റാ​ടി, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ശ​ക്തി​പു​രം, സാ​ന്തോ​ഡ്ക​വ​ല, കൊ​യ്ക്കാ​ട് ക്ഷേ​ത്രം, ഗ​ണ​പ​തി​ക​വ​ല, മേ​ക്ക​ട​മ്പ്, വാ​ള​കം, ആ​വു​ണ്ട പാ​ല​നാ​ട്ടി​ക​വ​ല, മ​ന​ക്ക​പീ​ടി​ക, സി​ടി​സി കു​ന്ന​യ്ക്ക​ല്‍, അ​മ്പ​ലം​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ പ​ര്യ​ട​നം ക​ടാ​തി പ​ള്ളി​ത്താ​ഴ​ത്ത് സ​മാ​പി​ച്ചു.

Sports

വൈ​​ശാ​​ലി കു​​തി​​പ്പ്

പ്ര​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. വൈ​​ശാ​​ലി​​യു​​ടെ കു​​തി​​പ്പ്. ഏ​​ഴാം റൗ​​ണ്ടി​​ല്‍ വൈ​​ശാ​​ലി ചൈ​​ന​​യു​​ടെ ടാ​​ന്‍ സോ​​ങ് യി​​യെ തോ​​ല്‍​പ്പി​​ച്ചു.

ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ വൈ​​ശാ​​ലി​​യു​​ടെ ര​​ണ്ടാം ജ​​യ​​മാ​​ണ്. ഇ​​തോ​​ടെ നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ് വൈ​​ശാ​​ലി. ഏ​​ഴ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 4.5 പോ​​യി​​ന്‍റു​​മാ​​യി ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ അ​​ന്ന മു​​സ്ചു​​ക്കാ​​ണ് ഒ​​ന്നാ​​മ​​ത്. ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ ദി​​വ്യ ദേ​​ശ്മു​​ഖ് 3.5 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്.

ജാ​​വോ​​ഖി​​ര്‍ മുന്നേറ്റം

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​നാ​​യ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഏ​​ഴാം റൗ​​ണ്ടി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ അ​​നീ​​ഷ് ഗി​​രി​​യു​​മാ​​യി സി​​ന്‍​ഡ​​റോ​​വ് സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ച് ജ​​യം നേ​​ടി​​യ സി​​ന്‍​ഡ​​റോ​​വ് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. 4.5 പോ​​യി​​ന്‍റു​​മാ​​യി അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ 3.5 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

District News

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഓ​ട്ട​പ്ര​ദ​ക്ഷി​ണം; പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ ഇ​നി മൂ​ന്നുനാ​ള്‍​ 

ചേ​ര്‍​ത്ത​ല: പ​ര​സ്യ​പ്ര​ച​ാര​ണം അ​വ​സാ​നി​ക്കാ​ൻ ഇ​നി മൂ​ന്നു​നാ​ളു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ മു​ന്നി​ലെ​ത്താ​ന്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം. ഒ​രി​ക്ക​ല്‍കൂ​ടി എ​ല്ലാ​യി​ട​ത്തു​മെ​ത്താ​ന്‍ ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ര​ണ്ടു ഘ​ട്ട​പ്ര​ച​ാര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​വ​സാ​ന​വ​ട്ടം വോ​ട്ട​ര്‍​മാ​ര്‍​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്.

ഇ​തി​നൊ​പ്പം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ങ്ങ​ളാ​യി വീ​ടു​ക​ള്‍ ക​യ​റി​യും കു​ടും​ബ​യോ​ഗ​ങ്ങ​ളൊ​രു​ക്കി​യു​മാ​ണ് അ​വ​സാ​നഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. മു​ന്‍​നി​ര​നേ​താ​ക്ക​ള​ട​ക്കം മ​ണ്ഡ​ല​ത്തി​ലെ​ത്തി​യു​ണ്ടാ​ക്കി​യ അ​ല​യൊ​ലി​ക​ള്‍ വോ​ട്ടാ​ക്കി​മാ​റ്റാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യും മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ള്‍ നീ​ങ്ങു​ന്നു​ണ്ട്.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ശ​നി​യാ​ഴ്ച വ​യ​ലാ​റി​ലും ചേ​ര്‍​ത്ത​ല​യി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വോ​ട്ടു​തേ​ടി.

ക​യ​ര്‍ ഗു​ഡ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് മു​ഹ​മ്മ​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വൈ​കി​ട്ട് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​സാ​ദ് ശ​നി​യാ​ഴ്ച ത​ങ്കി​ പ​ള്ളി​യി​ലെ​ത്തി വി​ശ്വാ​സി​ക​ളെ ക​ണ്ട് വോ​ട്ടു​തേ​ടി. തു​ട​ര്‍​ന്ന് അ​ഴീ​ക്ക​ല്‍, ചെ​റു​വാ​ര​ണം, മു​ഹ​മ്മ നോ​ര്‍​ത്ത്, കു​റു​പ്പ​ന്‍​കു​ള​ങ്ങ​ര, ചേ​ര്‍​ത്ത​ല വ​ട​ക്കും​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ടു​തേ​ടി.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി.​പി. അ​ന​ന്ത​രാ​ജ് ചേ​ര്‍​ത്ത​ല​യി​ല്‍ ക​യ​ര്‍ ഫാ​ക്ട​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വോ​ട്ടു​തേ​ടി​യ​ത്. തു​ട​ര്‍​ന്ന് വ​യ​ലാ​റി​ല്‍ സ്വീ​ക​ര​ണ പ​ര്യ​ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പത്തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. വ​യ​ലാ​ര്‍ പാ​ല​ത്തി​നു സ​മീ​പം ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ ബി​നോ​യ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

District News

ഈ​സ്റ്റ​ർ ആ​ശം​സ​ക​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഈ​സ്റ്റ​ർ ആ​ശം​സ​ക​ളു​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റ​ഞ്ഞ് നി​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ണി കെ. ​ബേ​ബി ഇ​ന്ന​ലെ പൊ​ൻ​കു​ന്നം ടൗ​ണി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. വി​വി​ധ ക​ട​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലും എ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​എ​ൻ. ജ​യ​രാ​ജ് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി, കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​വ​ന​ങ്ങ​ൾ, ആ​തു​രാ​ല​യ​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​ർ - വി​ഷു ആ​ശം​സാ കാ​ർ​ഡു​ക​ളും ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം ക​ങ്ങ​ഴ പ​ത്ത​നാ​ട് ക​വ​ല​യി​ൽ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് കു​ര്യ​ൻ ഇ​ന്ന​ലെ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ‍​ത്ത​നാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. വാ​ഴൂ​ർ, ക​റു​ക​ച്ചാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വി​വി​ധ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. ഇ​ന്ന് ജോ​ർ​ജ് കു​ര്യ​ൻ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തും. നാ​ളെ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന​ത്തോ​ട് കൂ​ടി പ​ഞ്ചാ​യ​ത്ത് ത​ല പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും.

പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഇ​ന്ന​ലെ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. മു​ക്കൂ​ട്ടു​ത​റ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഇ​ന്ന​ലെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. വൈ​കു​ന്നേ​രം പാ​റ​ത്തോ​ട്, 26ാം മൈ​ൽ, ഒ​ന്നാം മൈ​ൽ, കൂ​വ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് മു​ണ്ട​ക്ക​യം, മു​ക്കൂ​ട്ടു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

District News

പൂ​രോ​ത്സ​വ​ത്തെ വോ​ട്ടു​ത്സ​വ​മാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ഉ​ത്ത​ര​കേ​ര​ള​ത്തി​ന്‍റെ വ​സ​ന്തോ​ത്സ​വ​മാ​യ പൂ​ര​നാ​ളി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളും ക​ഴ​ക​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ഉ​ത്സ​വം കൂ​ടാ​നെ​ത്തി​യ​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷൈ​ജി ഓ​ട്ട​പ്പ​ള്ളി ഇ​ന്ന​ലെ രാ​വി​ലെ നെ​രോ​ത്ത് പെ​ര​ട്ടൂ​ർ കൂ​ലോ​ത്തു​നി​ന്നാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് നീ​ലേ​ശ്വ​രം ക​ടി​ഞ്ഞി​ക്ക​ട​വ് ആ​ര്യ​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം, നാ​ഗ​ച്ചേ​രി ഭ​ഗ​വ​തി ക്ഷേ​ത്രം, ഹൊ​സ്ദു​ർ​ഗ് തെ​രു​വ​ത്ത് ക്ഷേ​ത്രം, കി​ഴ​ക്കും​ക​ര ക​ല്യാ​ൽ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, മ​ടി​ക്കൈ നാ​ദ​ക്കോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

പൂ​രോ​ത്സ​വ​നാ​ളി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം. ​ബ​ല്‍​രാ​ജ്. മ​ടി​ക്കൈ നാ​ദ​ക്കോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര ക​ഴ​കം, മു​ള​വ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം, ബാ​ത്തൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം, കാ​ട്ടു​കു​ള​ങ്ങ​ര കു​തി​ര​ക്കാ​ളി​യ​മ്മ ദേ​വ​സ്ഥാ​നം, കാ​ഞ്ഞ​ങ്ങാ​ട് മ​ന്ന്യോ​ട്ട് ദേ​വാ​ല​യം, നീ​ലാ​ങ്ക​ര കു​തി​ര​ക്കാ​ളി​യ​മ്മ ദേ​വ​സ്ഥാ​നം, അ​ജാ​നൂ​ർ കൂറും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി ഉ​ത്സ​വം കൂ​ടാ​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വേ​ന​ൽ മ​ഴ​യി​ൽ 500 ഓ​ളം വാ​ഴ​ക​ൾ ന​ശി​ച്ച രാ​വ​ണീ​ശ്വ​രം ത​ണ്ണോ​ട്ടെ ത​മ്പാ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഉ​ദു​മ: മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. കു​ഞ്ഞ​മ്പു പൂ​രോ​ത്സ​വം ന​ട​ന്ന വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. വി​ശ്വാ​സി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ട് വോ​ട്ടു​തേ​ടി. കൊ​ള​ത്തൂ​ർ വ​രി​ക്കു​ളം, ക​രി​ച്ചേ​രി, ക​ല്ല്യോ​ട്ട്, അം​ബാ​പു​രം, മു​ച്ചി​ലോ​ട്ട്, ഉ​ദു​മ പ​ടി​ഞ്ഞാ​ർ, ക​ള​നാ​ട്, ചേ​രൂ​ർ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മു​ൻ എം​എ​ൽ​എ​യും പൂ​ര​ക്ക​ളി അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.

സ​ന്ദീ​പ് വാ​ര്യ​ർ മ​ല​യോ​ര​ത്ത്

ചി​റ്റാ​രി​ക്കാ​ൽ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ച​ര​ണം ന​ട​ത്തി. ത​യ്യേ​നി, മാ​ലാം​ക​ട​വ്, പാ​ലാ​വാ​യ​ൽ, ക​ണ്ണി​വ​യ​ൽ ഗ​വ. ടി​ടി​ഐ, ന​ല്ലോം​പു​ഴ, പാ​റ​ക്ക​ട​വ്, ക​മ്പ​ല്ലൂ​ർ, ക​ടു​മേ​നി ചി​റ്റാ​രി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ത​യ്യേ​നി ടൗ​ണി​ൽ ആ​ർ​എ​സ്പി സം​സ്ഥാ​ന വ​ക്താ​വും സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ ബി.​എ​ൻ. ഹ​സ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ കു​ര്യാ​ച്ച​ൻ പു​ളി​ക്ക​പ്പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. മൊ​യ്തീ​ൻ കു​ഞ്ഞി, ടോ​മി പ്ലാ​ച്ചേ​രി, തോ​മ​സ് മാ​ത്യു, ജോ​മോ​ൻ ജോ​സ്, ജോ​ർ​ജ്കു​ട്ടി ക​രി​മ​ഠം, മേ​ഴ്‌​സി മാ​ണി, ജോ​സ​ഫ് മു​ത്തോ​ലി, കെ. ​ശ്രീ​ധ​ര​ൻ, ജാ​തി​യി​ൽ അ​സൈ​നാ​ർ, ന​വ​നീ​ത് ച​ന്ദ്ര​ൻ, ജോ​ബി​ൻ ക​മ്പ​ല്ലൂ​ർ, വൈ​ശാ​ഖ് കൂ​വാ​ര​ത്ത്, സ​ന്തോ​ഷ്‌ ചൈ​ത​ന്യ, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​യ്യേ​നി, റോ​യ് പ​ഞ്ഞി​കു​ന്ന​ൻ, രാ​ജേ​ഷ് ത​യ്യേ​നി, സ​ന്തോ​ഷ്‌ ത​യേ​നി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു ടോ​മി, ലേ​ഖ സ​ജി​ത്ത്, ഷാ​ന്‍റി ബി​ജു, ഡൊ​മി​നി​ക്ക് കോ​യി തു​രു​ത്തേ​ൽ, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ എ​ന്നി​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് മു​സ്ത​ഫ

പി​ലി​ക്കോ​ട്: തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി വി.​പി.​പി. മു​സ്‌​ത​ഫ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്‌. രാ​വി​ലെ ചെ​റു​വ​ത്തൂ​ർ വീ​ര​ഭ​ദ്ര ക്ഷേ​ത്ര​ത്തി​ൽ പൂ​രോ​ത്സ​വ​ത്തി​നെ​ത്തി​യ​വ​രെ നേ​രി​ട്ട്‌ ക​ണ്ടു. തു​ട​ർ​ന്ന്‌ പ​ള്ളി​ക്ക​ര പാ​ല​ര കീ​ഴി​ൽ, കേ​ണ​മം​ഗ​ലം, തു​രു​ത്തി നി​ല​മം​ഗ​ലം, ഇ​ള​ബ​ച്ചി ക​ണ്ണ​മം​ഗ​ലം ക​ഴ​കം, രാ​മ​വി​ല്യം ക​ഴ​കം, കൊ​യോ​ങ്ക​ര പൂ​മാ​ല ഭ​ഗ​വ​തി, കൂ​ർ​മ്പ ഭ​ഗ​വ​തി, കാ​ലി​ക്ക​ട​വ്‌ ക​ര​ക്ക​ക്കാ​വ്‌ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​ക്ക​ര ജ​മാ​അ​ത്ത്‌ പ​ള്ളി, കൊ​യാ​മ്പു​റം പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. വിവിധയിടങ്ങളിലെ വീ​ടു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ചു.

Sports

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ ഒ​​ന്നാം സ്ഥാ​​ന​​ത്ത്

പ്ര​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ ര​​ണ്ട് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

ഒ​​രു ജ​​യം ഒ​​രു സ​​മ​​നി​​ല എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള പ്ര​​ക​​ട​​ന​​ത്തോ​​ടെ 1.5 പോ​​യി​​ന്‍റാ​​ണ് പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക്.

ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​നാ​​യ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ്, അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന എ​​ന്നി​​വ​​ര്‍​ക്കും 1.5 പോ​​യി​​ന്‍റ് വീ​​ത​​മു​​ണ്ട്.

ഓ​​ള്‍ ഇ​​ന്ത്യ സ​​മ​​നി​​ല

വ​​നി​​താ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് പോ​​രാ​​ട്ട​​ത്തി​​ല്‍ ര​​ണ്ടാം റൗ​​ണ്ടി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ഓ​​ള്‍ ഇ​​ന്ത്യ പോ​​രാ​​ട്ട​​ത്തി​​ല്‍ ദി​​വ്യ ദേ​​ശ്മു​​ഖും ആ​​ര്‍. വൈ​​ശാ​​ലി​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ് പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

മ​​ത്സ​​രി​​ക്കു​​ന്ന എ​​ട്ട് താ​​ര​​ങ്ങ​​ള്‍​ക്കും ആ​​ദ്യ ര​​ണ്ട് റൗ​​ണ്ടി​​ലും ജ​​യം നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

Kerala

ചായയും ചര്‍ച്ചയും; കൊച്ചിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: മലബാര്‍ പര്യടത്തിന് ഇറങ്ങും മുമ്പ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. അത്താണിയിലെ സല്‍ക്കാര ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയത്. വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഹോട്ടലില്‍ എത്തിയിരുന്നു.

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരും കോഴിക്കോടും പ്രചാരണത്തിന് എത്തും. കണ്ണൂരിലെ പൊതുസമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് 12ന് കല്ലാച്ചിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. 1.30ന് പേരാമ്പ്രയില്‍ കോര്‍ണര്‍ മീറ്റിംഗ്. 2.40ന് ബാലുശേരി മുതല്‍ നന്മണ്ട വരെ ഗാരന്‍റി ബസ് യാത്രയിലും 3.50ന് കൊയിലാണ്ടിയില്‍ റോഡ് ഷോയിലും ശേഷം പൊതു സമ്മേളനത്തിലും പങ്കെടുക്കും.

തിങ്കളാഴ്ച പത്തനംതിട്ടയിലും കോട്ടയത്തും രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയിരുന്നു. ചാണ്ടി ഉമ്മനൊപ്പം പാമ്പാടിയില്‍ സൈക്കിള്‍ ചവിട്ടിയാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ പങ്കുചേര്‍ന്നത്. സ്വര്‍ണം കട്ടവര്‍ ആരപ്പാ എന്ന പാരഡി ഗാനം ആലപിച്ചാണ് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.

National

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി നി​യ​മ​സ​ഭ​യി​ലേ​ക്ക്, 284 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി പശ്ചിമ ബംഗാള്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ചൗ​ധ​രി അ​ട​ക്കം 284 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

ബ​ഹ​റാം​പു​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ചൗ​ധ​രി മ​ത്സ​രി​ക്കു​ക. കോ​ൺ​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ മു​ൻ തൃ​ണ​മൂ​ൽ എം​പി മൗ​സം നൂ​ർ മാ​ല​തി​പു​രി​ൽ ജ​ന​വി​ധി തേ​ടും. ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണു മ​ത്സ​രി​ക്കു​ക.

മാ​ധ​പ് റാ​യ് (ഡാ​ർ​ജ​ലിം​ഗ്), അ​ബ്ദു​ൾ ഹ​ന്ന​ൻ (സു​ജാ​പു​ർ), സു​സ്മി​ത ബി​ശ്വാ​സ് (ഡം​ഡം), ഗൗ​തം ഭ​ട്ടാ​ചാ​ര്യ (ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ), സൗ​വി​ക് മു​ഖ​ർ​ജി (അ​സ​ൻ​സോ​ൾ ദ​ക്ഷി​ൺ), സു​മ​ൻ റോ​യ് ചൗ​ധ​രി (മ​ണി​ക്താ​ല) എ​ന്നി​വ​രാ​ണ് സീ​റ്റ് ല​ഭി​ച്ച പ്ര​മു​ഖ​ർ.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും നേ​ർ​ക്കു നേ​ർ പോ​രാ​ടു​ന്ന ഭ​വാ​നി​പു​രി​ൽ പ്ര​ദീ​പ് പ്ര​സാ​ദ് ആ​ണു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. യു​വ​നേ​താ​വ് ജ​രി​യാ​തു​ൽ ഹു​സൈ​ൻ പ്ര​സ്റ്റീ​ജ് സീ​റ്റാ​യ ന​ന്ദി​ഗ്രാ​മി​ൽ മ​ത്സ​രി​ക്കും.

National

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ങ്കം കു​റി​ക്കാ​ൻ വി​ജ​യ്; ടി​വി​കെ സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി  സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി ത​മി​ഴ​ക വെ‌​ട്രി ക​ഴ​കം. ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ 234 മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് വി​ജ​യ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.  സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ലെ ഏ​റ്റ​വും വ​ലി​യ ശ്ര​ദ്ധാ​കേ​ന്ദ്രം വി​ജ​യ് ത​ന്നെ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​ർ, മ​ധ്യ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ജ​യ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​രു​ത്തു​റ്റ സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ടി​വി​കെ അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ കൊ​ള​ത്തൂ​രി​ൽ വി.​എ​സ്. ബാ​ബു​വും, ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ ചേ​പ്പോ​ക്കി​ൽ ഡി. ​സെ​ൽ​വ​വും മ​ത്സ​രി​ക്കും. കൂ​ടാ​തെ, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​സി ആ​ന​ന്ദ് ടി. ​ന​ഗ​റി​ൽ നി​ന്നും, മു​ൻ എ​ഐ​എ​ഡി​എം​കെ മ​ന്ത്രി കെ.​എ. സെ​ൻ​ഗോ​ട്ട​യ്യ​ൻ ത​ന്‍റെ ത​ട്ട​ക​മാ​യ ഗോ​പി​ചെ​ട്ടി​പാ​ള​യ​ത്ത് നി​ന്നും ടി​വി​കെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കും.  മേ​യ് നാ​ലി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ​ന്ന​പോ​ലെ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ വി​ജ​യി​ന് ക​ഴി​യു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. 

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ശ്ചി​മ ​ബം​ഗാ​ളി​ൽ എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ശ്ചി​മ​ ബം​ഗാ​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്. സം​സ്ഥാ​ന​ത്തെ 294 സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​താ​യി സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെ ഭ​വാ​നി​പു​രി​ലും സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്താ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ചു​മ​ത​ല​യു​ള​ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗു​ലാം അ​ഹ​മ്മ​ദ് മി​ര്‍ അ​റി​യി​ച്ചു. 'ഭ​വാ​നി​പ്പു​രി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​ക ഞ​ങ്ങ​ളു​ടെ വ​ലി​യ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രി​ക്കും. 294 മ​ണ്ഡ​ല​ങ്ങ​ളി​ലും ഞ​ങ്ങ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തും. ഒ​രു സീ​റ്റ് പോ​ലും ഒ​ഴി​ച്ചി​ടി​ല്ല': ഗു​ലാം അ​ഹ​മ്മ​ദ് മി​ര്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രും പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്നു​ള​ള മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, അം​ബി​ക സോ​ണി, മ​ധു​സൂ​ദ​ന്‍ മി​സ്ത്രി, സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ് എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

 

National

164 സ്ഥാനാർഥികളുടെ പട്ടികയുമായി ഡിഎംകെ

ചെ​​​​​ന്നൈ: ഏ​​​​​പ്രി​​​​​ൽ 23-ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു​​​​​മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി 164 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​പ​​​​​ട്ടി​​​​​ക ഡി​​​​​എം​​​​​കെ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​നും, മ​​​​​ക​​​​​നും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​നും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ന​​​​​ഗ​​​​​ര​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ത​​​​​ന്നെ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടും.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഡി​​​​​എം​​​​​കെ, ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള സീ​​​​​റ്റു​​​​​വി​​​​​ഭ​​​​​ജ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് 28 സീ​​​​​റ്റി​​​​​ലും ഡി​​​​​എം​​​​​ഡി​​​​​കെ പ​​​​​ത്തു​​​​​സീ​​​​​റ്റി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ക്കും. സി​​​​​പി​​​​​ഐ​​​​​യും സി​​​​​പി​​​​​എ​​​​​മ്മും അ​​​​​ഞ്ച് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ വീ​​​​​തം മ​​​​​ത്സ​​​​​രി​​​​​ക്കും.

60 പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ, വ​​​നി​​​ത​​​ക​​​ൾ 18

ചെ​​​​ന്നൈ: ഡി​​​​​എം​​​​​കെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥിപ്പട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത് 60 പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ. 34 സി​​​​​റ്റിം​​​​​ഗ് മ​​​​​ന്ത്രി​​​​​മാ​​​​​രി​​​​​ൽ 28 പേ​​​​​ർ വീ​​​​​ണ്ടും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ൾ നാ​​​​​ലു​​​​​പേ​​​​​ർ​​​​​ക്കു സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്റ്റാ​​​​​ലി​​​​​ൻ കൊ​​​​​ള​​​​​ത്തൂ​​​​​രി​​​​​ൽ നി​​​​​ന്നു​​​​​ത​​​​​ന്നെ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടും. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വും മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ദു​​​​​രൈ മു​​​​​രു​​​​​ക​​​​​ൻ കാ​​​​​ട്ടു​​​​​പ​​​​​ട്ടി​​​​​യി​​​​ലും മ​​​​ത്സ​​​​രി​​​​ക്കും. മ​​​​റ്റൊ​​​​രു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് ആ​​​​​ർ.​​​​​ ഗാ​​​​​ന്ധി ഇ​​​​​ക്കു​​​​​റി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. പ​​​​​ക​​​​​രം മ​​​​​ക​​​​​ൻ വി​​​​​നോ​​​​​ദ് ഗാ​​​​​ന്ധി റാ​​​​​ണി​​​​​പേ​​​​​ട്ട​​​​​യി​​​​​ൽനി​​​​​ന്നു മ​​​​​ത്സ​​​​​രി​​​​​ക്കും.

ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത​​​​​ൻ കാ​​​​​ർ​​​​​ത്തി​​​​​ക് അ​​​​​ണ്ണാ​​​​​ന​​​​​ഗ​​​​​റി​​​​​ൽ നി​​​​​ന്നും ത​​​​​മി​​​​​ഴ​​​​​ൻ പ്ര​​​​​സ​​​​​ന്ന എ​​​​​ഗ്‌​​​​മോ​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽനി​​​​​ന്നു മ​​​​​ത്സ​​​​​രി​​​​​ക്കും. ന​​​​​ട​​​​​നും ടി​​​​​വി​​​​​കെ നേ​​​​​താ​​​​​വു​​​​​മാ​​​​​യ വി​​​​​ജ​​​​​യ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹ​​​​​മു​​​​​ള്ള പെ​​​​​ര​​​​​മ്പൂ​​​​​രി​​​​​ൽ ഡി​​​​​എം​​​​​കെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി ആ​​​​​ർ.​​​​​ടി.​​​​​ശേ​​​​​ഖ​​​​​റെ​​​​യാ​​​​ണ് ഡി​​​​എം​​​​കെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം കേ​​​​​സു​​​​​ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന മു​​​​​ൻ മ​​​​​ന്ത്രി പൊ​​​​​ൻ​​​​​മു​​​​​ടി​​​​​ക്ക് ഇ​​​​​ക്കു​​​​​റി സീ​​​​റ്റി​​​​ല്ല. പ​​​​ക​​​​രം പൊ​​​​​ൻ​​​​​മു​​​​​ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ഗൗ​​​​​തം സി​​​​​ഗാ​​​​​മ​​​​​ണി തി​​​​​രു​​​​​ക്കോ​​​​​വി​​​​​ലൂ​​​​​രി​​​​​ൽ നി​​​​​ന്നും ​മ​​​​​ത്സ​​​​​രി​​​​​ക്കും. ക്ഷീ​​​​​ര മ​​​​​ന്ത്രി മ​​​​​നോ ത​​​​​ങ്ക​​​​​രാ​​​​​ജും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഈ ​​​​​സീ​​​​​റ്റ് ഡി​​​​​എം​​​​​കെ സി​​​​​പി​​​​​ഐ​​​​​യ്ക്കു ന​​​​​ൽ​​​​​കി. സ്റ്റാ​​​​​ലി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യും പാ​​​​​ർ​​​​​ല​​​​​മെ​​​​ന്‍റ് അം​​​​​ഗ​​​​​വു​​​​​മാ​​​​​യ ക​​​​​നി​​​​​മൊ​​​​​ഴി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യു​​​​​ഹ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​ക​​​​ണ്ടി​​​​ല്ല.

60 പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും യു​​​​​വാ​​​​​ക്ക​​​​​ളാ​​​​​ണ്. വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന ടി​​​​​വി​​​​​കെ​​​​​യു​​​​​ടെ വോ​​​​​ട്ടു​​​​​ബാ​​​​​ങ്കി​​​​​ൽ ക​​​​​ണ്ണു​​​​​വെ​​​​​ച്ചാ​​​​​ണ് ഡി​​​​​എം​​​​​കെ​​​​​യു​​​​​ടെ ഈ ​​​​​സു​​​​​പ്ര​​​​​ധാ​​​​​ന നീ​​​​​ക്കം. 18 വ​​​​​നി​​​​​ത​​​​​ക​​​​​ളും പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. ആ​​​​​കെ​​​​​യു​​​​​ള്ള 234 സീ​​​​​റ്റി​​​​​ൽ ഡി​​​​​എം​​​​​കെ 164 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബാ​​​​​ക്കി​​​​​യു​​​​​ള്ള 70 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡി​​​​എം​​​​​കെ ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്റ്റാ​​​​​ലി​​​​​നാ​​​​​ണ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഇ​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ക​​​​​ട​​​​​ന​​​​​പ​​​​​ത്രി​​​​​ക പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നും നാ​​​​ളെ പ്ര​​​​​ചാ​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും സ്റ്റാ​​​​​ലി​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. മു​​​​​ഖ്യ​​​​​പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ നേ​​​​​ര​​​​​ത്തെ ത​​​​​ന്നെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

Sports

കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സ്: ഇ​​ന്നു തു​​ട​​ക്കം

പെ​​ഗി​​യ (സൈ​​പ്ര​​സ്): കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് ഇ​​ന്ന് തു​​ട​​ക്കം. ഇ​​ന്ത്യ​​യു​​ടെ ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ​​യ​​ട​​ക്കം എ​​ട്ട് താ​​ര​​ങ്ങ​​ളാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

2025 വ​​നി​​താ ചെ​​സ് ലോ​​ക​​ക​​പ്പ് ജേ​​താ​​വ് ദി​​വ്യ ദേ​​ശ്മു​​ഖും 2025 ഗ്രാ​​ൻ​​ഡ് സ്വി​​സ് ടൂ​​ർ​​ണ​​മെ​​ന്‍റ് വി​​ജ​​യി ആ​​ർ. വൈ​​ശാ​​ലി​​യും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കും.

ഇ​​ന്ത്യ​​യു​​ടെ കൊ​​നേ​​രു ഹം​​പി യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നെ​​ങ്കി​​ലും ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് പിന്മാറിയി​​രു​​ന്നു.

Kerala

ഡിമാൻഡ് ജെൻ സിക്കു തന്നെ; റീൽസ് ഒരുക്കാൻ പ്രഫഷണൽ സംഘം, എഐ മുതൽ റോബോട്ട് വരെ

കൊച്ചി: എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്.

കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്.

കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്.

മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... കേരളം ജയിക്കും യുഡിഎഫ് നയിക്കും... മാറാത്തത് മാറും ഇനി കേരളം വളരും... തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്‌റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ.

എന്നാൽ ജെൻ സി വോട്ടർമാരെ ആകർഷിക്കാൻ ഇതു മാത്രം പോരാ എന്നത് നേതാക്കന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ.

നിലവിൽ വോട്ട് തേടാൻ സ്ഥാനാർഥികൾ ഇറങ്ങുന്നത് ക്യാമറമാനും റീൽസ് എക്‌സ്പേർട്ടുകളും അടക്കമുള്ള പ്രഫഷണൽ ടീമിനൊപ്പമാണ്. ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണൽ ടീംസിന്‍റെ പ്രതിഫലം. വോട്ട് അഭ്യർഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാർഥിക്കൊപ്പം പ്രഫഷണൽ ടീമിന്‍റെ സ്ക്രിപ്റ്റും വീഡിയോയും റീൽസും റെഡിയാണ്. സ്ഥാനാർഥികളുടെ ഇൻഗ്രാം, ഫേസ്‌ബുക്ക്‌. എക്‌സ് പേജുകളിൽ സമയാസമയം അപ്‌ഡേറ്റുകളും എത്തും.

സ്ഥാനാർഥികൾക്കായി നീലക്കുയിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളും ഇൻഫ്ളുവൻസർമാരും പ്രചാരണ രംഗത്തുണ്ട്. എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ട് തേടിക്കൊണ്ടുള്ള റീലുകൾ ഉണ്ടെങ്കിലും നീലക്കുയിൽ തൂക്കിയത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നീലക്കുയിലിൽ നിറഞ്ഞുനിൽക്കുന്നത്.

റോബിൻ രാധാകൃഷ്ണ‌നും അബിൻ വർക്കിയും ടി.പി. അഷ്റഫ് അലിയു മെല്ലാം റീലുകളിൽ എത്തുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത്, എൽഡിഎഫ് ഇനി വേണ്ട, യൂഡിഎഫിനെ വിശ്വസിക്കരുത് എന്നു പറഞ്ഞ് പെയ്‌ഡ് പോസ്റ്റുമായി എത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരും പ്രചാരണത്തിന് മുന്നിലുണ്ട്. ജെൻ സിക്കും പ്രായമായവർക്കും വേണ്ടി വിവിധ തരത്തിലുള്ള കണ്ടന്‍റുകളും ഇവർ ഒരുക്കും. കൂടാതെ ആവശ്യത്തിന് ലൈക്സും കമന്‍റുകളും റീ ഷെയറുകളും വരെ ഉറപ്പാണ്.

ബിജെപി കേരളം ഇൻസ്റ്റഗ്രാം പേജിൽ എഐ വീഡിയോകളും മറ്റ് പാർട്ടികളെ വിമർശിക്കുന്ന ഫൺ ആൻഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യൽ എന്ന ഇൻസ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് കേരളത്തിന്‍റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്‌സൂളുകളും.

മൂന്നു മുഖ്യധാരാപാർട്ടികൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് വാളുകളിൽ അനേകം പേജുകളുമുണ്ട്. പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണിൽ സ്ഥാനാർഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.

വോട്ട് പിടിക്കാനായി ചുമരെഴുത്ത് റോബോട്ടിന്‍റെ കൈയിലാണ്. പാലക്കാട് ചുവർബോട്ട് എഴുതിയ ചുമരെഴുത്ത് വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ ഏതു ഭാഷയിലും നിറത്തിലും വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ചുവർബോട്ട് കേരള സ്‌റ്റാർട്ടപ് മിഷനു കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് കമ്പനിയാണ് വികസിപ്പിച്ചത്.

ഒരു കാലത്തെ പ്രചാരണങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന പാരഡി പാട്ടുകൾക്ക് നിലവിൽ വലിയ പ്രിയം പോര. അതുകൊണ്ട് തന്നെ ഓരോ പാർട്ടികളും സ്ഥാനാർഥികളും ഒരു സംഗീത ടീമിനെ തന്നെ ഏർപ്പാടാക്കി തീം മ്യൂസിക്കും ഗാനങ്ങളുമാണ് ഇറക്കുന്നത്. ലക്ഷങ്ങളും കോടികളും ചിലവിട്ടു കൊണ്ടാണ് ഈ പ്രചാരണ തന്ത്രങ്ങൾ. പിആർ പരസ്യങ്ങൾ വിവാദമായെങ്കിലും എൽഡിഎഫ് തുടരുന്നുണ്ട്. വോട്ടെടുപ്പ് ദിനങ്ങൾ അവസാനിക്കുന്നതു വരെ ഈ പ്രചാരണ തന്ത്രങ്ങളും തുടരും.

Kerala

ന​മ്മു​ടെ ചി​ഹ്നം ആ‍​യി! ചിലർക്ക് ശരിയായി, ചിലർക്ക് ശരിയായില്ല

►ഗ്ലാ​സില്ല, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​ന് ബ​ക്ക​റ്റ്◄

ക​​​ഴി​​​ഞ്ഞ പ്രാ​​​വ​​​ശ്യ​​​ത്തെ ഗ്ലാ​​​സ് ചി​​​ഹ്നം ഉ​​​പ​​​യോ​​​ഗി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്തി​​​ല്‍ പ്ര​​​ചാ​​​ര​​​ണം ഊ​​ർ​​ജി​​ത​​മാ​​​ക്കി​​​യ ഐ​​​എ​​​ന്‍​എ​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യും സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ലി​​​നു തി​​​രി​​​ച്ച​​​ടി. ഗ്ലാ​​​സ് ഇ​​​ക്കു​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ചി​​​ഹ്ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ വ​​​ര​​​ണാ​​​ധി​​​കാ​​​രി ഇ​​​ന്ന​​​ലെ അ​​​നു​​​വ​​​ദി​​​ച്ച​​​ത് ബ​​​ക്ക​​​റ്റ് ചി​​​ഹ്നം.

ഗ്ലാ​​​സ് ചി​​​ഹ്ന​​​മു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പോ​​​സ്റ്റ​​​റു​​​ക​​​ള്‍ അ​​​ടി​​​ച്ചി​​​റ​​​ക്കി​​​യ പാ​​​ര്‍​ട്ടി ചി​​​ഹ്ന​​​മാ​​​റ്റം മൂ​​​ലം വെ​​​ട്ടി​​​ലാ​​​യി. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ച്ചു​​​ജ​​​യി​​​ച്ച ഗ്ലാ​​​സ് ചി​​​ഹ്ന​​​ത്തി​​​നാ​​​യാ​​​ണ് പാ​​​ര്‍​ട്ടി ഇ​​​ത്ത​​​വ​​​ണ​​​യും അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്. ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ചി​​​ഹ്നം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ വേ​​​ദി​​​ക​​​ളി​​​ല്‍ ഗ്ലാ​​​സ് ചി​​​ഹ്നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

പു​​​തി​​​യ ചി​​​ഹ്നം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പു​​​തി​​​യ പോ​​​സ്റ്റ​​​റു​​​ക​​​ളും ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ളു​​​മാ​​​യി പ്ര​​​ചാ​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ തീ​​​രു​​​മാ​​​നം. എ​​​ല്ലാ​​​വ​​​ര്‍​ക്കും അ​​​റി​​​യാ​​​വു​​​ന്ന​​​തും എ​​​ല്ലാ​​​വ​​​രും ദൈ​​​നം​​​ദി​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ചി​​​ഹ്ന​​​മാ​​​ണു ബ​​​ക്ക​​​റ്റ്. അ​​​തു ചു​​​മ​​​രു​​​ക​​​ളി​​​ലും ബോ​​​ര്‍​ഡു​​​ക​​​ളി​​​ലും വ​​​ര​​​യ്ക്കാ​​​നും എ​​​ളു​​​പ്പ​​​മാ​​​ണെ​​​ന്ന് പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പ​​​റ​​​യു​​​ന്നു. മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ 1133 കോ​​​ടി​​​യു​​​ടെ വി​​​ക​​​സ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാ​​​നു​​​ള്ള​​​പ്പോ​​​ള്‍ ഏ​​​ത് ചി​​​ഹ്ന​​​മാ​​​യി​​​രു​​​ന്നാ​​​ലും വി​​​ജ​​​യം ഉ​​​റ​​​പ്പെ​​​ന്നും ഇ​​​ട​​​തു ​നേ​​​താ​​​ക്ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

►ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നി​റ​ങ്ങി;ക​ട​ന്ന​പ്പ​ള്ളി ഇ​ത്ത​വ​ണ ടെ​ലി​വി​ഷ​നി​ൽ◄

ക​​​ഴി​​​ഞ്ഞ ര​​​ണ്ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചു ജ​​​യി​​​ച്ച മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്ക് ഇ​​​ത്ത​​​വ​​​ണ ഓ​​​ട്ടോ​​​റി​​​ക്ഷ കി​​​ട്ടി​​​യി​​​ല്ല. പ​​​ക​​​രം ടെ​​​ലി​​​വി​​​ഷ​​​ൻ ചി​​​ഹ്ന​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​ക. ഇ​​​ക്കു​​​റി ഓ​​​ട്ടോ​​​റി​​​ക്ഷ, ഗ്ലാ​​​സ് തു​​​ട​​​ങ്ങി​​​യ സ്വ​​​ത​​​ന്ത്ര ചി​​​ഹ്ന​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ചി​​​ഹ്ന പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ല്ലാ​​​ത്ത​​​തി​​നാ​​ലാ​​ണ് ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യെ പു​​​തി​​​യ ചി​​​ഹ്ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 1971ൽ ​​​ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​ൽ ജ​​​യി​​​ച്ചു ക​​​യ​​​റു​​​ന്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യു​​​ടെ ചി​​​ഹ്നം പ​​​ശു​​​വും കി​​​ടാ​​​വു​​​മാ​​​യി​​​രു​​​ന്നു. കാ​​​സ​​​ർ​​​ഗോ​​​ഡ്നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​മ​​​ങ്ക​​​ത്തി​​​ലും ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യു​​​ടെ ചി​​​ഹ്നം ഇ​​​തു​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.

കോ​​​ൺ​​​ഗ്ര​​​സ് ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച് 1980 ഇ​​​രി​​​ക്കൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ആ​​​ന്‍റ​​​ണി വി​​​ഭാ​​​ഗ​​​ത്തി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു ക​​​ട​​​ന്ന​​​പ്പ​​​ള്ളി. അ​​​ന്നു ച​​​ർ​​​ക്ക​​​യാ​​​യി​​​രു​​​ന്നു ചി​​​ഹ്നം. പി​​​ന്നീ​​​ട് ര​​​ണ്ടു ത​​​വ​​​ണ പേ​​​രാ​​​വൂ​​​രി​​​ല്‍നി​​​ന്നു ച​​​ർ​​​ക്ക ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​തെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് എ​​​ൻ​​​സി​​​പി​​​യി​​​ൽ ല​​​യി​​​ച്ച​​​തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ച​​​ർ​​​ക്ക ചി​​​ഹ്നം മ​​​ര​​​വി​​​പ്പി​​​ച്ചു. പി​​​ന്നീ​​​ട് എ​​​ൻ​​​സി​​​പി പി​​​ള​​​ർ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ച്ച ക​​​ട​​​ന്ന​​​പ്പ​​​ള്ളി വി​​​മാ​​​നം ചി​​​ഹ്ന​​​ത്തി​​​ൽ എ​​​ട​​​ക്കാ​​​ട് മ​​​ത്സ​​​രി​​​ച്ചു.

മൂ​​​ന്നു ത​​​വ​​​ണ ച​​​ർ​​​ക്ക ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്കു വി​​​മാ​​​നം വി​​​ജ​​​യ​​​ചി​​​ഹ്ന​​​മാ​​​യി മാ​​​റി. 2011ൽ ​​​ക​​​ണ്ണൂ​​​ര്‍ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ക​​​പ്പും സോ​​​സ​​​റും ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. 2016ലും 2021 ​​​ലും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ ക​​​യ​​​റി​​​യാ​​​ണു ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​തും മ​​​ന്ത്രി​​​യാ​​​യ​​​തും.

►കാ​ഹ​ള​മൂ​തു​ന്ന മ​നു​ഷ്യ​നി​ല്‍ തൃ​പ്ത​നാ​കാ​തെ എ.​കെ. ശ​ശീ​ന്ദ്ര​ന്‍◄

എ​​​ല​​​ത്തൂ​​​ര്‍ മ​​​ണ്ഡ​​​ലം എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു പാ​​​ര്‍​ട്ടി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്ന​​​മാ​​​യ ക്ലോ​​​ക്ക് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ല്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്ക് എ​​​ന്‍​സി​​​പി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നാ​​​യി​​​രു​​​ന്നു ക്ലോ​​​ക്ക് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ അ​​​ജി​​​ത്പ​​​വാ​​​ര്‍ വി​​​ഭാ​​​ഗം പ്ര​​​തി​​​നി​​​ധി​​​യാ​​​യ സ്ഥാ​​​നാ​​​ര്‍​ഥി പി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നാ​​​ണു വ​​​ര​​​ണാ​​​ധി​​​കാ​​​രി ക്ലോ​​​ക്ക് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ തോ​​​ല്‍​പ്പി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണി​​​തെ​​​ന്നാ​​ണു ശ​​​ര​​ദ് പ​​​വാ​​​റി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന കേ​​​ര​​​ള എ​​​ന്‍​സി​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം. കാ​​​ഹ​​​ള​​​മൂ​​​തു​​​ന്ന മ​​​നു​​​ഷ്യ​​​നാ​​​ണ് എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ചി​​​ഹ്നം.

ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്ന​​​മാ​​​യ ക്ലോ​​​ക്ക് അ​​​ജി​​​ത്പ​​​വാ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ അ​​​ജി​​​ത്പ​​​വാ​​​ര്‍ പ​​​ക്ഷം ഔ​​​ദ്യോ​​​ഗി​​​ക എ​​​ന്‍​സി​​​പി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നും ശ​​​ര​​​ദ് പ​​​വാ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​നാ​​​വേ​​​ള​​​യി​​​ല്‍ ക്ലോ​​​ക്ക് ചി​​​ഹ്ന​​​ത്തി​​​നാ​​​യി ഇ​​​രു ​വി​​​ഭാ​​​ഗ​​​വും അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ഭൂ​​​രി​​​പ​​​ക്ഷം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് വ​​​ര​​​ണാ​​​ധി​​​കാ​​​രി അ​​​ജി​​​ത് പ​​​വാ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

►ടെ​ലി​വി​ഷ​നു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​ൻ കെ.​കെ. ര​മ◄

യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ആ​​​ര്‍​എം​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി കെ.​​​കെ. ര​​​മ​​​യ്ക്ക് ഫു​​​ട്‌​​​ബോ​​​ള്‍ ചി​​​ഹ്നം ല​​​ഭി​​​ച്ചി​​​ല്ല. പ​​​ക​​​രം ടെ​​​ലി​​​വി​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ചു. സ്വ​​​ത​​​ന്ത്ര സ്ഥ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ന​​​ല്‍​കി വ​​​രു​​​ന്ന ചി​​​ഹ്ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഫു​​​ട്‌​​​ബോ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് കെ.​​​കെ. ര​​​മ​​​യ്ക്ക് ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഫു​​​ട്‌​​​ബോ​​​ള്‍ ചി​​​ഹ്ന​​​മാ​​​ണ് പ​​​ല​​​പ്പോ​​​ഴും ആ​​​ര്‍​എം​​​പി​​​ഐ​​​ക്ക് ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഇ​​​ക്ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഫു​​​ട്‌​​​ബോ​​​ള്‍ ചി​​​ഹ്ന​​​ത്തി​​​ലാ​​​ണ് ആ​​​ര്‍​എം​​​പി​​​ഐ മ​​​ത്സ​​​രി​​​ച്ച​​​ത്. പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്ത് ഫു​​​ട്‌​​​ബോ​​​ള്‍ ചി​​​ഹ്ന​​​വു​​​മാ​​​യി കെ.​​​കെ. ര​​​മ സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ചി​​​ഹ്നം നി​​​ഷേ​​​ധി​​​ച്ച ന​​​ട​​​പ​​​ടി.

ഇ​​​തി​​​ല്‍ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി ആ​​​ര്‍​എം​​​പി​​​ഐ രം​​​ഗ​​​ത്തെ​​​ത്തി. ഇ​​​തി​​​നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ത​​​ന്നെ നേ​​​രി​​​ടാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് ടെ​​​ലി​​​വി​​​ഷ​​​ന്‍ ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ന്നു മു​​​ന്നോ​​​ട്ട് പോ​​​കു​​​മെ​​​ന്നും ആ​​​ര്‍​എം​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍. വേ​​​ണു അ​​​റി​​​യി​​​ച്ചു.

►ജി. സുധാകരനു തെങ്ങിൻതോപ്പ്◄

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​രി​​​വാ​​​ൾ ചു​​​റ്റി​​​ക ന​​​ക്ഷ​​​ത്രം ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന ജി.​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ത്ത​​​വ​​​ണ അ​​​ങ്ക​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​ത് തെ​​​ങ്ങി​​​ൻ തോ​​​പ്പ് ചി​​​ഹ്ന​​​ത്തി​​​ൽ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്ത് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള സു​​​ധാ​​​ക​​​ര​​​ൻ ആ​​​ദ്യ​​​മാ​​​യാ​​​ണ് സ്വ​​​ത​​​ന്ത്ര ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. സി​​​പി​​​എ​​​മ്മു​​​മാ​​​യി തെ​​​റ്റി​​​യ സു​​​ധാ​​​ക​​​ര​​​ൻ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ ജ​​​ന​​​കീ​​​യ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​ട്ടാ​​​ണ് അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​ഞ്ച് വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന ന​​​ഷ്ടം നി​​​ക​​​ത്താ​​​ൻ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ ചി​​​ഹ്ന​​​മി​​​ല്ലാ​​​ത്ത പോ​​​സ്റ്റ​​​റു​​​ക​​​ൾ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ചി​​​ഹ്നം പ​​​തി​​​ച്ച പോ​​​സ്റ്റ​​​റു​​​ക​​​ൾ അ​​​ടു​​​ത്ത​​​ദി​​​വ​​​സം മു​​​ത​​​ൽ ചു​​​വ​​​രു​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടുതു​​​ട​​​ങ്ങും. അ​​​തി​​​നു​​​ള്ള തി​​​ര​​​ക്കി​​​ലാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും.

Kerala

അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞു; മ​ത്സ​ര രം​ഗ​ത്ത് 890 സ്ഥാ​നാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ലെ അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞു. സം​സ്ഥാ​ന​ത്തെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 890 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഇന്ന് 95 പേ​രാ​ണ് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​ത്. റി​ബ​ലു​ക​ളും അ​പ​ര​ൻ​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് കൊ​ടു​വ​ള്ളി​യി​ലാ​ണ്. ഇ​വി​ടെ 13 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വി​ടെ 17 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പേ​രാ​വൂ​രി​ലും മ​ഞ്ചേ​ശ്വ​ര​ത്തും 11 വീ​തം സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്.

1254 പേ​രാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 985 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 95 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 890 ആ​യി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്.

District News

പ്ര​ചാ​ര​ണം കൊഴുപ്പിച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം


കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ണി കെ. ​ബേ​ബി ഇ​ന്ന​ലെ രാ​വി​ലെ ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഉ​ച്ച​വ​രെ നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ, ക​ങ്ങ​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഉ​ച്ച​ക​ഴി​ഞ്ഞ് പ​ള്ളി​ക്ക​ത്തോ​ട് മേ​ഖ​ല​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തി. വൈ​കു​ന്നേ​രം വാ​ഴൂ​ർ കെ​എ​സ്പി​എ കു​ടും​ബ സം​ഗ​മം, പ​ള്ളി​ക്ക​ത്തോ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ത്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് കു​ര്യ​ൻ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​ത​യെ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ കാ​ണാ​നാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന​കാ​ര്യ​ത്തി​ൽ മ​ണ്ഡ​ലം പി​ന്നി​ലാ​ണ്. ഒ​രു വി​ക​സ​ന​വും മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലും കേ​ര​ള​ത്തി​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നെ​ടും​കു​ന്നം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ശ​ക്തി​കേ​ന്ദ്ര യോ​ഗ​ത്തി​ലും ജോ​ർ​ജ് കു​ര്യ​ൻ പ​ങ്കെ​ടുത്തു.

പൂഞ്ഞാർ മ​ണ്ഡ​ലം

പൂ​ഞ്ഞാ​റി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മു​ണ്ട​ക്ക​യം സി​എ​സ്ഐ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ മ​ജു പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ്ര​കാ​ശ് പു​ളി​ക്ക​ൻ, സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. സു​രേ​ഷ്, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. സ​ലിം, ജോ​യി ഏ​ബ്ര​ഹാം, ഫി​ൽ​സ​ൺ മാ​ത്യൂ​സ്, പി.​എ. സ​ലീം, സ​ലിം പി. ​മാ​ത്യു, അ​സീ​സ് ബ​ഡാ​യി​ൽ, ജ​യ്സ​ൺ ജോ​സ​ഫ്, ടി.​സി. അ​രു​ൺ, ത​മ്പി ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി മു​ണ്ട​ക്ക​യം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ​നി​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ഹാ​റാ​ലി​യും ന​ട​ത്തി.

പൂ​ഞ്ഞാ​റി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം ദി​നം പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി. രാ​വി​ലെ 8.30ന് ​ആ​ന​ക്ക​ല്ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. രാ​ത്രി ഏ​ഴി​ന് കൂ​വ​പ്പ​ള്ളി​യി​ൽ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം അ​വ​സാ​നി​ച്ചു.ഇ​ന്ന് പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് ആ​നി​ക്കു​ഴി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം പൂ​ഞ്ഞാ​ർ ടൗ​ണി​ൽ സ​മാ​പി​ക്കും.

District News

ഇ​രി​ങ്ങാ​ല​ക്കു​ടയിൽ പ്ര​ചാ​ര​ണ​ച്ചൂ​ടി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഒ​പ്പം അ​ണി​ക​ളും

ഇ​രി​ങ്ങാ​ല​ക്കു​ട: സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​രം​ഗ​ത്ത് അ​ണി​നി​ര​ന്ന​തോ​ടെ അ​ണി​ക​ളി​ല്‍ ആ​വേ​ശ​മാ​യി.

തെ​ര​ഞ്ഞ​ടു​പ്പി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്ത് ചൂ​ടു​പി​ടി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ഇ​ന്ന​ലെ​രാ​വി​ലെ കാ​ട്ടൂ​രി​ലാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

ഉ​ച്ച​തി​രി​ഞ്ഞ് പൂ​മം​ഗ​ല​ത്തും പ​ടി​യൂ​രും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്‍. ബി​ന്ദു പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റു​ടെ പൊ​റി​ത്തി​ശേ​രി​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​ന​ട​ത്തി. തു​ട​ര്‍​ന്ന് മാ​പ്രാ​ണം സെ​ന്‍റ​റി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ആ​ളൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ണ്‍​വ​ന്‍റ്, കു​ഴി​കാ​ട്ടു​ശേ​രി സ്വീ​റ്റ് ഹോം, ​ക​രാ​ഞ്ചി​റ മി​ഷ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം​ന​ട​ത്തി.

എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ലം എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യ​മ​സ​ഭ ഇ​ന്‍​ചാ​ര്‍​ജ് കൃ​പേ​ഷ് ചെ​മ്മ​ണ്ട അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സൗ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്. സു​ബീ​ഷ് സ്വാ​ഗ​ത​വും ആ​ര്‍​ച്ച അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ള്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

അവസാനദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സ്ഥാനാർഥികൾ

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ന്ന​ലെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ആ​ന്‍​സ​ല​ന്‍ രാ​വി​ലെ അ​ത്താ​ഴ​മം​ഗ​ലം വീ​ര​രാ​ഘ​വ സ്മൃ​തി​യി​ലും സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക​ത്തി​ലും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​റേ​റ്റി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ പു​റ​പ്പെ​ട്ട​ത്.

എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം. ​വി​ജ​യ​കു​മാ​ര്‍, എ​ന്‍. ര​തീ​ന്ദ്ര​ന്‍, ടി. ​ശ്രീ​കു​മാ​ര്‍, രാ​ഘ​വ​ന്‍​നാ​യ​ര്‍, ജി.​എ​ന്‍ ശ്രീ​കു​മാ​ര​ന്‍, കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, വി. ​കേ​ശ​വ​ന്‍​കു​ട്ടി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ‍്വ. ആ​ദ​ര്‍​ശ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​ആ​ൻ​സ​ല​നു നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള തു​ക വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യാ​ണ് ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍. ശ​ക്ത​ൻ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​റേ​റ്റി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​സ്.​കെ. അ​ശോ​ക് കു​മാ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ചെ​ങ്ക​ല്‍ എ​സ്. രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ർ തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​റേ​റ്റി​ലാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ബി​ജെ​പി നേ​താ​വ് വി​നോ​ദ് ത​വ്ഡെ, സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ല​മൂ​ട് ബി​ജു, അ​തി​യ​ന്നൂ​ര്‍ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​നു​ഗ​മി​ച്ചു. ചെ​ങ്ക​ൽ സാ​യി​കൃ​ഷ്ണ സ് കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​ പ​ക​രും ആ​യ​മാ​രും ചേ​ർ​ന്നാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക്ക് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യോ​ടൊ​പ്പം കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ന​ല്‍​കി​യ​ത്.

അ​രു​വി​ക്ക​ര​യി​ൽ

നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. ശി​വ​കു​മാ​ർ നേ​താ​ക്ക​ളോ​ടും പ്ര​വ​ർ​ത്ത​ക​രോ​ടു​മൊ​പ്പം പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​തു​ര ശ​ശി, എ​സ്. ജ​ലീ​ൽ മു​ഹ​മ്മ​ദ്, എ​ൻ. ജ​യ​മോ​ഹ​ന​ൻ, സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ, ഇ​റ​വൂ​ർ പ്ര​സ​ന്ന​കു​മാ​ർ, എ.​എ. അ​സീ​സ്, സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ, വി.​ആ​ർ. പ്ര​താ​പ​ൻ, തോ​ട്ടു​മു​ക്ക് അ​ൻ​സാ​ർ, മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, സി. ​ജ്യോ​തി​ഷ് കു​മാ​ർ, കെ. ​ഉ​വൈ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ജി.​സ്റ്റീ​ഫ​ന്‍, വ​ര​ണാ​ധി​കാ​രി​യും, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​റു​മാ​യ എം.​എ​സ്. അ​നീ​സ​യ്ക്കു മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. കാ​ട്ടാ​ക്ക​ട ശ​ശി സ്മൃ​തി മ​ണ്ഡ​പം, ആ​ര്യ​നാ​ട് ഗാ​ന്ധി പ്ര​തി​മ, സ​ഖാ​വ് കൃ​ഷ്ണ​ൻ​കു​ട്ടി​പി​ള്ള സ്മാ​ര​കം, രാ​മ​ൻ​പി​ള്ള സ്മാ​ര​കം, പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം, ഇ.​എം.​എ​സ് പാ​ർ​ക്ക്, ക​ണ്ണ​മ്മൂ​ല ച​ട്ട​മ്പി​സ്വാ​മി സ്മൃ​തി മ​ണ്ഡ​പം, അ​യ്യ​ൻ​കാ​ളി സ്മൃ​തി മ​ണ്ഡ​പം, പൊ​ട്ട​ക്കു​ഴി എ​കെ​ജി പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​ഷ്പാ​ര്‍​ച്ച​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ള​ക്ട്രേ​റ്റി​ല്‍ എ​ത്തി​യ​ത്.

എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി വി​വേ​ക് ഗോ​പ​നും നാ​മ നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്കും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കുമൊ​പ്പ​മാ​ണ് വി​വേ​ക് ഗോ​പ​ൻ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര എം​എ​ൽ​സി അ​രു​ൺ ഡാ​ൽ​വി, മ​ണ്ഡ​ലം ഇ​ൻ ചാ​ർ​ജ് എം​.ബി.​രാ​ജേ​ഷ്, മു​ള​യ​റ ര​തീ​ഷ്, അ​ഡ്വ. പ്ര​ശാ​ന്ത്, ശി​വ​നന്ദ​ൻ,സു​ഭാ​ഷ്, പു​ളി​മൂ​ട് സു​നി​ൽ, പ​ന​യ്ക്കോ​ട് ശ്രീ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ പ​ത്രി​ക ന​ൽ​കി

കോ​ട്ട​യം: നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​കോ​ട്ട​യം മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തി വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​ത്.

ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, കു​ര്യ​ന്‍ ജോ​യി, എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, പി.​കെ. അ​ബ്ദു​ള്‍ സ​ലാം എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ത്രി​കാ സ​മ​ര്‍പ്പ​ണ​ത്തി​നു മു​ന്പ് പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ലും തി​രു​ന​ക്ക​ര ഗാ​ന്ധിസ്‌​ക്വ​യ​റിലെ​ത്തി. ഗാ​ന്ധിപ്ര​തി​മ​യി​ൽ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി.

കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ലം എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കെ. ​അ​നി​ല്‍കു​മാ​ര്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു. തി​രു​ന​ക്ക​ര​യി​ല്‍നി​ന്നു ബ​ഹു​ജ​ന​മാ​ര്‍ച്ചോ​ടെ​യാ​ണ് അ​നി​ല്‍കു​മാ​ര്‍ കോ​ട്ട​യം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​ത്. എ​ല്‍ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​സു​രേ​ഷ് കു​റു​പ്പ്, എം.​കെ. പ്ര​ഭാ​ക​ര​ന്‍, ജോ​ജി കു​റ​ത്തി​യാ​ട​ന്‍, സ​ന്തോ​ഷ് കേ​ശ​വ​നാ​ഥ് എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്നു കോ​ടി​മ​ത​യി​ല്‍നി​ന്ന് മ​ണ്ഡ​ല പ​ര്യ​ട​ന​മാ​രം​ഭി​ക്കും. രാ​വി​ലെ 9.30ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം റെ​ജി സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി സ്ഥാ​നാ​ര്‍​ഥി​ക​ള്‍

ഹൃ​ദ​യം തൊ​ട്ട് അ​പു ജോ​ണ്‍ ജോ​സ​ഫ്

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ ഭാ​ഗ​മാ​യു​ള്ള പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ തു​ട​ങ്ങി. വ​ഴി​ത്ത​ല ടൗ​ണി​ന്‍റെ കി​ഴ​ക്കേ അ​റ്റ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പു​റ​പ്പു​ഴ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ലും പ്ര​ക​ട​ന​ത്തി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. സ്ഥാ​നാ​ര്‍​ഥി​യു​ടെ പോ​സ്റ്റ​ര്‍ പ​തി​ച്ച പ്ല​ക്കാ​ര്‍​ഡു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വ​ഴി​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ. ​ഷു​ക്കൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ ഇ​ട​തു സ​ര്‍​ക്കാ​രി​നെ​തി​രേയു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

മ​ണ​ക്കാ​ട്, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ണ്ഡ​ലംത​ല ക​ണ്‍​വ​ന്‍​ഷ​നു​ക​ളും ന​ട​ന്നു. എ​സ്.​അ​ശോ​ക​ന്‍, ഷീ​ല സ്റ്റീ​ഫ​ന്‍, ജോ​ണ്‍ നെ​ടി​യ​പാ​ല, ടി. ​എ​സ്.​ഷം​സു​ദീ​ന്‍, ബ്ലെ​യ്‌​സ് ജി.​ വാ​ഴ​യി​ല്‍, ടി.​വി.​ പാ​പ്പു, ജി​ജി വ​ര്‍​ഗീ​സ്, ചാ​ര്‍​ളി ആ​ന്‍റ​ണി, സോ​മി വ​ട്ട​ക്കാ​ട്ട് , ജോ​ബി മാ​ത്യു പൊ​ന്നാ​ട്ട് , റെ​നീ​ഷ് മാ​ത്യു ,ടോ​മി​ച്ച​ന്‍ പി.​മു​ണ്ടു​പാ​ലം, ബി​ബി​ത അ​നൂ​പ്, പി.​ജി. ​വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​രി​ങ്കു​ന്നം, പു​റ​പ്പു​ഴ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി വോ​ട്ടു തേ​ടി.

ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി സി​റി​യ​ക്ക് ചാ​ഴി​കാ​ട​ന്‍

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല സി​പി​എം നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യി​രു​ന്ന എം.​ജി​ന​ദേ​വന്‍റെ സ​ഹോ​ദ​രി​യും കു​ടും​ബാം​ഗ​ങ്ങ​ളും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​റി​യ​ക്ക് ചാ​ഴി​കാ​ട​ന് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. കോ​ലാ​നി​യി​ലു​ള്ള പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ജി​ന​ദേ​വ​ന്‍റെ സ​ഹോ​ദ​രി സ​ര​ള​യും ഭ​ര്‍​ത്താ​വ് നാ​രാ​യ​ണ​നും സ്ഥാ​നാ​ര്‍​ഥി​യെ ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് കോ​ലാ​നി ചേ​രി​യി​ലെ​ത്തി സ്ഥാ​നാ​ര്‍​ഥി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. ആ​ല​യ്ക്ക​ല്‍ പ്ര​ദേ​ശ​ത്ത് സ്ഥാ​നാ​ര്‍​ഥി​യെ കാ​ണ​ന്‍ വീ​ട്ട​മ്മ​മാ​ര​ട​ക്ക​മു​ള്ള​വ​ര്‍ കാ​ത്തു​നി​ന്നു. അ​ഞ്ച​പ്ര പാ​റ​യി​ല്‍ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ സി​റി​യ​ക്ക് ചാ​ഴി​കാ​ട​നെ വ​ര​വേ​റ്റു. തു​ട​ര്‍​ന്ന് പാ​റ​ക്ക​ട​വ് ഉ​ന്ന​തി​യും സ​ന്ദ​ര്‍​ശി​ച്ചു.

ആ​വേ​ശം നി​റ​ച്ച് റോ​യി വാ​രി​കാ​ട്ട്

തൊ​ടു​പു​ഴ: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി റോ​യി വാ​രി​കാ​ട്ട് വ​ണ്ണ​പ്പു​റം, മു​ള്ള​രി​ങ്ങാ​ട്, കോ​ടി​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ന​ട​ന്ന സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥിക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. രാ​വി​ലെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ലെ​ത്തി അ​നു​ഗ്ര​ഹം തേ​ടി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് പ​ഞ്ചാ​മ​ല ക്ഷേ​ത്രം, പു​ളി​ക്ക​ത്തൊ​ട്ടി എ​സ്എ​ന്‍​ഡി​പി ശാ​ഖാ​യോ​ഗം ഓ​ഫീ​സ്, മു​ള്ള​രി​ങ്ങാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി, കോ​ടി​ക്കു​ളം ച​ന്ദ​ര​പ്പി​ള്ളി ക്ഷേ​ത്രം, തൃ​ക്കോ​വി​ല്‍ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ വ​ന്യ​ജീ​വിശ​ല്യം വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ന്നും ബി​ജെ​പി ന​യി​ക്കു​ന്ന എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വ​ന്നാ​ല്‍ മാ​ത്ര​മേ ഇ​തി​നു പരി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യു എ​ന്നും റോ​യി വാ​രി​കാ​ട്ട് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന വ​ഴി മു​ള്ള​രി​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് ല​ഭി​ച്ച റോ​ഡ് വി​ക​സ​നം ജ​ന​ങ്ങ​ള്‍ വ​ലി​യ നേ​ട്ട​മാ​യി കാ​ണു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​യു​ടെ മൂ​ന്നാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 11 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​തോ​ടെ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന 97 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി.

തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ക​ര​മ​ന ജ​യ​ൻ ജ​ന​വി​ധി തേ​ടും. അ​രു​വി​ക്ക​ര​യി​ൽ വി​വേ​ക് ഗോ​പ​ൻ മ​ത്സ​രി​ക്കും. കോ​വ​ള​ത്ത് ടി.​എ​ൻ. സു​രേ​ഷും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

പീ​രു​മേ​ട്ടി​ൽ വി. ​ര​തീ​ഷും പു​തു​പ്പ​ള്ളി​യി​ൽ ര​വീ​ന്ദ്ര​നാ​ഥ് വാ​ക​ത്താ​ന​വും മാ​വേ​ലി​ക്ക​ര​യി​ൽ അ​ജി​മോ​നും അ​ടൂ​രി​ൽ പ​ന്ത​ളം പ്ര​താ​പ​നും ച​വ​റ​യി​ൽ കെ.​ആ​ർ. രാ​ജേ​ഷും ജ​ന​വി​ധി തേ​ടും. കോ​ൺ​ഗ്ര​സ് വി​ട്ട് പാ​ർ​ട്ടി​യി​ലെ​ത്തി​യ ബി.​എ​സ്. അ​നൂ​പ് ചി​റ​യി​ൻ​കീ​ഴി​ലും ആ​ർ.​എ​സ്. ആ​രു​ൺ രാ​ജ് ച​ട​യ​മം​ഗ​ല​ത്തും മ​ത്സ​രി​ക്കും.

Kerala

എല്ലാ മണ്ഡലങ്ങളിലും ആദ്യം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ്

തിരു​​വ​​ന​​ന്ത​​പു​​രം: സ്ഥാ​​നാ​​ർ​​ഥിനി​​ർ​​ണ​​യം അ​​നി​​ശ്ചി​​ത​​മാ​​യി നീ​​ണ്ടു പോ​​യ​​തി​​ന്‍റെ പേ​​രു​​ദോ​​ഷം കേ​​ട്ട​​പ്പോ​​ഴും സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി മു​​ഴു​​വ​​ൻ സീ​​റ്റി​​ലും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ശ്ച​​യി​​ച്ച​​തി​​ന്‍റെ ക്രെ​​ഡി​​റ്റും യു​​ഡി​​എ​​ഫി​​നുത​​ന്നെ.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ര​​ണ്ടാം ഘ​​ട്ട സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക കൂ​​ടി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തോ​​ടെ യു​​ഡി​​എ​​ഫി​​നു 140 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി.

ക​​ഴി​​ഞ്ഞ ത​​വ​​ണ 93 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ച്ച കോ​​ണ്‍​ഗ്ര​​സ് ഇ​​ത്ത​​വ​​ണ മൂ​​ന്നു സ്വ​​ത​​ന്ത്ര​​രെ ഉ​​ൾ​​പ്പെ​​ടെ 95 പേ​​രെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്നു. ഇ​​വ​​രി​​ൽ ത​​ളി​​പ്പ​​റ​​ന്പി​​ൽ ടി.​​കെ. ഗോ​​വി​​ന്ദ​​ൻ, ഒ​​റ്റ​​പ്പാ​​ല​​ത്ത് പി.​​കെ. ശ​​ശി, അ​​ന്പ​​ല​​പ്പു​​ഴ​​യി​​ൽ ജി. ​​സു​​ധാ​​ക​​ര​​ൻ എ​​ന്നീ മു​​ൻ സി​​പി​​എം നേ​​താ​​ക്ക​​ളു​​ണ്ട്.

ക​​ഴി​​ഞ്ഞ ത​​വ​​ണ 27 സീ​​റ്റി​​ൽ മ​​ത്സ​​രി​​ച്ച മു​​സ്​​ലിം ലീ​​ഗ് ഇ​​ത്ത​​വ​​ണ​​യും 27 സീ​​റ്റി​​ൽ ത​​ന്നെ മ​​ത്സ​​രി​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ ത​​വ​​ണ പ​​ത്തു സീ​​റ്റി​​ൽ മ​​ത്സ​​രി​​ച്ച കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ന് ഇ​​ത്ത​​വ​​ണ എ​​ട്ടു സീ​​റ്റു മാ​​ത്ര​​മേ ല​​ഭി​​ച്ചു​​ള്ളു. ആ​​ർ​​എ​​സ്പി​​ക്ക് ഇ​​ത്ത​​വ​​ണ​​യും അ​​ഞ്ചു സീ​​റ്റ് ല​​ഭി​​ച്ചു.

സി​​പി​​എ​​മ്മി​​ൽനി​​ന്നു പു​​റ​​ത്തുവ​​ന്ന് പ​​യ്യ​​ന്നൂ​​രി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​ൻ ആ​​ർ​​എ​​സ്പി​​ക്കു ല​​ഭി​​ച്ച സീ​​റ്റി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജേ​​ക്ക​​ബ്, സി​​എം​​പി, ആ​​ർ​​എം​​പി, മാ​​ണി സി. ​​കാ​​പ്പ​​ൻ, പി.​​വി. അ​​ൻ​​വ​​ർ എ​​ന്നി​​വ​​ർ​​ക്കും സീ​​റ്റു​​ണ്ട്.

 

Kerala

തിരുവനന്തപുരത്ത് ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥികൾ

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാംഘട്ട പട്ടിക വന്നപ്പോൾ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർഥികൾ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആർജെപി വിട്ടു വന്ന വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷതെങ്കിലും തങ്ങളുടെ മുതിർന്ന നേതാവും സിറ്റി ജില്ലാ പ്രസിഡന്‍റുമായ കരമന ജയനെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്.

എന്നാൽ സംവരണ മണ്ഡലമായ ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥിത്വം കൂടുതൽ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞതവണത്തെ കോൺഗ്രസ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ ബി.എസ്. അനൂപിനെയാണ് ബിജെപി ഇവിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അനൂപ് ഈ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ചെറിയ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്.

കോവളത്തും ഇതുപോലെ തന്നെ ഒരു സ്ഥാനാർഥിയായാണ് ബിജെപി രംഗത്തിറക്കിയത്. ജനതാദൾ ഐഎസ് ജെഡി നേതാവായ സുരേഷിനാണ് ബിജെപി ടിക്കറ്റ്. 2016ൽ 32,000 ത്തിലേറെ വോട്ട് നേടിയ സുരേഷ് ഈ മണ്ഡലത്തിൽ വ്യാപകമായ സ്വാധീനമുള്ള ആളാണ്
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ബിജെപിയുടെ മറ്റൊരു അപ്രതീക്ഷിത നീക്കം.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കെപിസിസി അംഗവുമായ അരുൺ രാജിന് ബിജെപി ടിക്കറ്റ് നൽകി. ചടയമംഗലം സ്വദേശിയായ അരുണിന് മണ്ഡലത്തിൽ വലിയ കുടുംബബന്ധങ്ങളും സ്വാധീനവും ഉണ്ട് .

National

എജിപിയുടെ പകുതി സ്ഥാനാർഥികളും മുസ്‌ലിംകൾ

ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ൽ ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ആ​​സാം ഗ​​ണ പ​​രി​​ഷ​​ത്തി​​ന്‍റെ (എ​​ജി​​പി) പ​​കു​​തി സ്ഥാ​​നാ​​ർ​​ഥി​​ക​​ളും മു​​സ്‌​​ലിം​​ക​​ൾ.

26 സീ​​റ്റു​​ക​​ളാ​​ണ് എ​​ജി​​പി​​ക്ക് കി​​ട്ടി​​യ​​ത്. ഇ​​തി​​ൽ 13 പേ​​ർ മു​​സ്‌​​ലിം​​ക​​ളാ​​ണ്. മ​​ന്ത്രി​​മാ​​രാ​​യ അ​​തു​​ൽ ബോ​​റ, കേ​​ശ​​ബ് മ​​ഹ​​ന്ത എ​​ന്നി​​വ​​ർ ബോ​​കാ​​ഖ​​ത്, കാ​​ലി​​യ​​ബോ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കും.

126 സീ​​റ്റു​​ക​​ളാ​​ണ് ആ​​സാ​​മി​​ലു​​ള്ള​​ത്. ഇ​​തി​​ൽ 89 സീ​​റ്റി​​ൽ ബി​​ജെ​​പി​​യും 26ൽ ​​എ​​ജി​​പി​​യും മ​​ത്സ​​രി​​ക്കു​​ന്നു. മ​​റ്റൊ​​രു സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ബോ​​ഡോ​​ലാ​​ൻ​​ഡ് പീ​​പ്പി​​ൾ​​സ് ഫ്ര​​ണ്ട് 11 സീ​​റ്റി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ക.

Kerala

ലക്ഷം ലക്ഷം പിന്നാലെ...; 40 ല​ക്ഷ​ത്തി​ലൊ​ന്നും പ്ര​ചാ​ര​ണം നിൽക്കില്ല; സ്ഥാനാർഥികൾ വിയർക്കും

കോ​ട്ട​യം: പ്ര​ചാ​ര​ണ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ന​ന്നേ വി​യ​ര്‍​ക്കും. പ്ര​ചാ​ര​ണ​ത്തി​ന് മൂ​ന്ന് ആ​ഴ്ച തി​ക​ച്ചി​ല്ലെ​ന്നി​രി​ക്കേ 37 ഡി​ഗ്രി പ​ക​ല്‍​ച്ചൂ​ടി​ല്‍ ഒ​രു വ​ട്ടം മാ​ത്രം ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്ത​ണം. നി​യ​മ​സ​ഭാ ഇ​ല​ക‌്ഷ​നി​ല്‍ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ചെ​ല​വ​ഴി​ക്കാ​ന്‍ ഇ​ല​ക്‌ഷന്‍ ക​മ്മീ​ഷ​ന്‍ പ​രി​ധി വ​ച്ചി​രി​ക്കു​ന്ന​ത് 40 ല​ക്ഷം രൂ​പ​യാ​ണ്. 28 ല​ക്ഷം പ​രി​ധി​യി​ല്‍​നി​ന്ന് തു​ക വ​ര്‍​ധി​പ്പി​ച്ച​ത് 2022ലാ​ണ്.

റം​സാ​ന്‍, പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ര്‍ എ​ന്നി​ങ്ങ​നെ നാ​ല് അ​വ​ധി ദി​ന​ങ്ങ​ളാ​ണ് ഇതിനിടെ വ​രു​ന്ന​ത്. ഇ​തോ​ടെ നാ​ല് ദി​വ​സ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം മ​ന്ദ​ഗ​തി​യി​ലാ​കും. പ​ക്ഷേ, പോ​രാ​ട്ടം ആ​വേ​ശ​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ലെ​ത്തു​മ്പോ​ള്‍ ചെ​ല​വ് കോ​ടി​ക​ള്‍ ക​ട​ക്കും. പോ​സ്റ്റ​ര്‍, ബാ​ന​ര്‍, ചു​വ​രെ​ഴു​ത്ത്, മൈ​ക്ക് പ്ര​ചാ​ര​ണം, ക​ണ്‍​വ​ന്‍​ഷ​ന്‍, റോ​ഡ് ഷോ, ​കൊ​ട്ടി​ക്ക​ലാ​ശം എ​ന്നി​ങ്ങ​നെ ദി​വ​സ​വും നാ​ല​ഞ്ചു ല​ക്ഷ​ങ്ങ​ള്‍ സ്ഥാ​നാ​ര്‍​ഥി​യോ പാ​ര്‍​ട്ടി​യോ വാ​രി​യെ​റി​യു​ന്ന ദി​വ​സ​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്.

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​നി ര​ണ്ടാ​ഴ്ച​യേ ബാ​ക്കി​യു​ള്ളൂ. ഓ​ശാ​ന ഞാ​യ​ര്‍​കൂ​ടി കൂ​ട്ടി​യാ​ല്‍ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം മ​ന്ദ​ഗ​തി​യി​ലാ​കും. ഞാ​യ​റാ​ഴ്ച​ക​ളാ​ണ് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും പ്ര​ചാ​ര​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ദി​നം. എ​ന്നാ​ല്‍ ഇ​നി​യു​ള്ള മൂ​ന്നു ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഓ​ശാ​ന​യും ഈ​സ്റ്റ​റും വ​രു​ന്ന​തോ​ടെ ആ ​ദി​വ​സ​ത്തെ പ്ര​ചാ​ര​ണം മ​ന്ദ​ഗ​തി​യി​ലാ​കും.പ്ര​ചാ​ര​ണ ദി​വ​സ​ങ്ങ​ള്‍ കു​റ​ഞ്ഞ​ത് ഒ​രു പ​രി​ധി​വ​രെ സ്ഥാ​നാ​ര്‍​ഥി​ക്ക് ചെ​ല​വ് കു​റ​യാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ങ്കി​ലും അ​ധ്വാ​നം ഏ​റു​മെ​ന്ന​താ​ണ് പ​രി​മി​തി.

നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലെ ഓ​രോ ബൂ​ത്തി​ലേ​ക്ക് വ​രെ ചെ​ല​വു​കാ​ശു ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​റു​ത​ല്ല ഇ​ല​ക്‌ഷന്‍ ബാ​ധ്യ​ത. മ​ണ്ഡ​ല​ത്തി​ന്‍റെയും എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യുടെയും വ​ലി​പ്പം അ​നു​സ​രി​ച്ച് ചെ​ല​വി​ല്‍ വ്യ​തി​യാ​നം വ​രും. 10 മു​ത​ല്‍ 14 വ​രെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളോ കോ​ര്‍​പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളോ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​വും. മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​ചാ​ര​ണം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​റെ ദു​ഷ്ക​ര​മാ​ണ്. വി​ദേ​ശ​ത്തുനി​ന്നും സ്വ​ദേ​ശ​ത്തുനി​ന്നു​മുള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഇ​ല​ക‌്ഷ​ന്‍ ഫ​ണ്ടു​മാ​ണ് പ്ര​ധാ​ന വ​രു​മാ​നം.

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ള്‍​ഫ് മേ​ഖ​ല​യിൽനി​ന്നു പ​ണം വ​ര​വ് ന​ന്നാ​യി കു​റ​യും. ഗ​ള്‍​ഫി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഭാ​വ​ന നി​ല​യ്ക്കു​മ്പോ​ള്‍ ആ ​ബാ​ധ്യ​ത​യും സ്ഥാ​നാ​ര്‍​ഥി ഏ​റ്റെ​ടു​ക്ക​ണം.കേ​ര​ള​ത്തി​ല്‍ നി​യ​മ​സ​ഭാ ഇ​ല​ക്‌ഷന്‍ ആ​ദ്യ​ഘ​ട്ട​ത്തി​ലാ​യ​തും അ​ല്പം ആ​ശ്വാ​സ​മാ​യി. തെര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ചെ​ല​വ് എ​ട്ടു പ​ത്തും കോ​ടി​ക​ള്‍ ക​ട​ന്നേ​നേ. റോ​ഡ് ഷോ​യ്ക്കും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു​മാ​ണ് ചെലവ് ഏറുക. വാ​ഹ​നച്ചെ​ല​വും ഭാ​രി​ച്ച​താ​ണ്.

ഇ​ത്ത​ര​ത്തി​ല്‍ പോ​ളിം​ഗ് ദി​വ​സ​ത്തേ​ക്കു മാ​ത്രം അ​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് ഓ​രോ മ​ണ്ഡ​ല​ത്തി​ലും വേ​ണ്ടി​വ​രി​ക.മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പൊ​തു​വാ​യ ചെ​ല​വു​ക​ള്‍ അ​താ​ത് പാ​ര്‍​ട്ടി​ക​ള്‍ വ​ഹി​ക്കു​മെ​ങ്കി​ലും ന​ല്ലൊ​രു വി​ഹി​തം ഓ​രോ സ്ഥാ​നാ​ര്‍​ഥി​യും ക​ണ്ടെ​ത്ത​ണം. പാ​ച​ക വാ​ത​ക ക്ഷാ​മം ഇ​ല​ക്‌ഷന്‍ പ്ര​ചാ​ര​ണ​ത്തെ ഇ​ക്കു​റി സാ​ര​മാ​യി ബാ​ധി​ക്കും.

ഹോ​ട്ട​ലു​ക​ള്‍ അ​ട​ഞ്ഞ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​ന്‍ മ​റ്റ് വ​ഴി​ക​ള്‍ ക​ണ്ടെ​ത്ത​ണം. എ​ന്നാ​ല്‍​ഫ്ള​ക്സ് പ്രി​ന്‍റിംഗ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മ​റ്റ് പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ള്‍​ക്കും ഇ​ല​ക്‌ഷന്‍ കാ​ലം വ​ലി​യ നേ​ട്ട​മാ​ണ്. അ​ച്ച​ടി​ശാ​ല​ക​ള്‍ ര​ണ്ടു ദി​വ​സ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ്. ഫ്ള​ക്സ് ത​യാ​റാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ​ക്ക​മി​ല്ലു​ക​ളി​ല്‍ പാ​ഴ്ത​ടി​ക്കും വി​ല​യേ​റിയിട്ടുണ്ട്.

National

ആസാമിൽ കോൺഗ്രസിന് 22 സ്ഥാനാർഥികൾ കൂടി

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ 22 സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. നാ​ലു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തോ​ടെ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സി​ന് 87 സ്ഥാ​നാ​ർ​ഥി​ക​ളാ​യി.

മാ​ർ​ഗ​രീ​റ്റ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യ പ്ര​തീ​ക് ബ​ർ​ദ​ലോ​യി​ക്കു പ​ക​രം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ല്ല.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 42 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി‌​ട്ടി​രു​ന്നു.​ഗൗ​ര​വ് ഗൊ​ഗോ​യ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​നേ​താ​ക്ക​ൾ ആ​ദ്യ​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.

123 അം​ഗ​ങ്ങ​ളാ​ണ് ആ​സാം നി​യ​മ​സ​ഭ​യി​ലു​ള്ള​ത്. 2023-ല​മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ആ​സാ​മി​ൽ ന​ട​ക്കു​ന്ന​ത്.

Kerala

രണ്ട് സ്ഥാനാർഥികളേക്കൂടി പ്രഖ്യാപിച്ച് ലീഗ്‌

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തേ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്. ‌

ഏറെ ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.

District News

ക​ളംനി​റ​ഞ്ഞ് സ്ഥാ​നാ​ർ​ഥി​ക​ൾ

വി​ഴി​ഞ്ഞം : സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞു. കോ​വ​ളം മ​ണ്ഡ​ല​ത്തെ ഇ​ള​ക്കി​മ​റി​ച്ചു​ള്ള റോ​ഡ് ഷോ​യോ​ടെ ഇ​ട​തു- വ​ല​തു​മു​ന്ന​ണി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

കോ​ൺ​ഗ്ര​സി​ലെ അ​ഡ്വ. എം. ​വി​ൻ​സന്‍റ് അ​ണി​ക​ളെ അ​ണി​നി​ര​ത്തി ഇ​ന്ന​ലെ രാ​വി​ലെ വെ​ങ്ങാ​നൂ​രി​നെ ആ​വേ​ശം കൊ​ള്ളി​ച്ച​പ്പോ​ൾ ഇ​ട​തു സ്വ​ത​ന്ത്ര​ൻ ഭ​ഗ​ത്റൂ​ഫ​സ് വൈ​കു​ന്നേ​രം മ​ണ്ഡ​ലം മു​ഴു​വ​ൻ ചു​റ്റി​യ​ടി​ച്ചു. റോ​ഡ്‌​ ഷോ​ക്കുശേ​ഷം മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വോ​ട്ട​ർ​മാ​രെ നേ​രി​ൽക്കണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നും വി​ൻ​സന്‍റ് സ​മ​യം ക​ണ്ടെ​ത്തി.​

ത​ർ​ക്ക​ങ്ങ​ൾ​ക്കു വ​ഴിന​ൽ​കാ​തെ വി​ൻ​സന്‍റിന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യപ്പോ​ൾ ​മൂ​ന്നു ദി​വ​സ​ത്തെ മാ​രത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അംഗം ഭ​ഗ​ത് റൂ​ഫ​സ് കോ​വ​ള​ത്ത് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യ​ത്. ജ​ന​താ​ദ​ളി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ കോ​വ​ള​ത്തി​നു വേ​ണ്ടി പി​ള​ർ​പ്പി​ലാ​യ ജ​ന​താ​ദ​ളി​ലെ​ ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ടും​പി​ടി​ത്തം മു​ത​ലാ​ക്കി​യ സി​പി​എം മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പൊ​തുസ​മ്മ​ത​ൻ എ​ന്ന പേ​രി​ൽ ഭ​ഗ​ത് റൂ​ഫ​സി​ന് ന​റു​ക്കു വീ​ണ​ത്.

നി​ല​വിലെ ​എം​എ​ൽ​എ​യാ​യ എം. ​വി​ൻ​സന്‍റ് മ​ണ്ഡ​ല​ത്തി​ൽ സു​പ​രി​ചി​ത​നാ​ണെ​ങ്കി​ലും​ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി​യി​ൽനി​ന്ന് കു​ട​ം അ​യാ​ള​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച് നേ​ര​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ഭ​ഗ​തും അ​ത്ര​മോ​ശ​ക്കാ​ര​ന​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷം.

ജ​ന​താ​ദ​ളു​കാ​രു​ടെ ആ​ധി​പ​ത്യ​ത്തി​ൽനി​ന്ന് മാ​റി​യ​തി​ന്‍റെ ആ​വേ​ശം ഇ​ന്ന​ലെ ന​ട​ന്ന റോ​ഡ്‌​ഷോയി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​മാ​ക്കി​യി​രു​ന്നു. ക​ല്ലി​യൂ​ർ ജം​ഗ്ഷ​നി​ൽനി​ന്നും ആ​രം​ഭി​ച്ച റോ​ഡ്ഷോ മു​ൻ മ​ന്ത്രി​യും സി​പി​എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ എം. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന ജീ​പ്പി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ വ​ഴി​യി​ൽ ഉ​ട​നീ​ളം നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യ​ത്. വെ​ങ്ങാ​നൂ​ർ, വെ​ള്ളാ​ർ, കോ​വ​ളം, വി​ഴി​ഞ്ഞം, മു​ക്കോ​ല, മു​ല്ലൂ​ർ, പു​ളി​ങ്കു​ടി, ച​പ്പാ​ത്ത്, കൊ​ച്ചു​പ​ള്ളി, പു​തി​യ​തു​റ, പൂ​വാ​ർ, പ​ട്ടി​യ​കാ​ല, പ​ര​ണി​യം, കാ​ഞ്ഞി​രം​കു​ളം, പ​യ​റ്റു​വി​ള, ഉ​ച്ച​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച റോ​ഡ് ഷോ ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാം വ​മ്പി​ച്ച സ്വീ​ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

സി​പി​എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ.​ ടി​.എ​ൻ. സീ​മ, ജി​ല്ലാ സെ​ക്ര​ട്ടേറിയറ്റം​ഗം പി.എ​സ്. ഹ​രി​കു​മാ​ർ, കോ​വ​ളം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. അ​ജി​ത്ത്, നേ​മം ഏ​രി​യ സെ​ക്ര​ട്ട​റി എ. ​പ്ര​താ​പ​ച​ന്ദ്ര​ൻ, പു​ല്ലു​വി​ള സ്റ്റാ​ൻ​ലി, പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, സി.കെ. സി​ന്ധു​രാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ക​രും​കു​ളം വി​ജ​യ​കു​മാ​ർ, കോ​ളി​യൂ​ർ സു​രേ​ഷ്, തെ​ന്നൂ​ർ ക്കോ​ണം ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

എന്‍ഡിഎയുടെ മേജര്‍, യുഡിഎഫിന്‍റെ പിഷാരടി, ഒപ്പം സാബു ജേക്കബിന്‍റെ ബിഗ് ബോസും; കളം നിറയാന്‍ താരങ്ങൾ

കൊച്ചി: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലാണ്. ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കുറച്ച് ദിവസങ്ങള്‍ മാത്രം പ്രചാരണത്തിന് ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവാദങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളും അടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഇതിനിടെ കളം പിടിക്കാന്‍ ഒരുങ്ങുകയാണ് താര സ്ഥാനാര്‍ഥികള്‍. മലയാളത്തിലെ ബിഗ് എമ്മുകള്‍ പണ്ടേ രാഷട്രീയത്തോട് നോ പറഞ്ഞെങ്കിലും സുരേഷ് ഗോപി, ഗണേഷ് കുമാര്‍ അടക്കം നിരവധി മുന്‍നിര താരങ്ങള്‍ ഇന്നും പ്രധാന പദവികള്‍ വഹിച്ച് സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ നിരവധി താരങ്ങളാണ് എത്തുന്നത്.

ഗണേഷ് കുമാര്‍

നിലവിലെ ഗതാഗത മന്ത്രിയായ ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടി ഇറങ്ങിയിരിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിനാണ് ഗണേഷ് കുമാര്‍ എത്തുന്നത്. വിവാദങ്ങളൊക്കെയും വെറും കുടുംബ പ്രശ്‌നങ്ങള്‍ മാത്രമായി ഒതുക്കിയ ശേഷം കരുത്തുറ്റ പ്രചാരണമാണ് പത്തനാപുരത്ത് ഗണേഷ് കുമാര്‍ നടത്തുന്നത്.

താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എണ്ണിപ്പറഞ്ഞു കൊണ്ട് തന്നെയാണ് ഗണേഷിന്‍റെ പ്രചാരണ പര്യടനങ്ങളും. കെ.ജി. ജോര്‍ജിന്‍റെ ഇരകള്‍ ആയിരുന്നു ഗണേഷ് കുമാറിന്‍റെ കരിയര്‍ വഴിത്തിരിവ്. ആദ്യ സിനിമയില്‍ തന്നെ നിരൂപക പ്രശംസ നേടി ശ്രദ്ധയാകാര്‍ഷിച്ച നടന്‍ വില്ലനായും ഹാസ്യ താരമായും 250ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റും ട്രഷററും ആയിരുന്നു. ടെലിവിഷന്‍ സംഘടനയായ ആത്മയുടെ പ്രസിഡന്‍റുമായിരുന്നു. 2001ല്‍ ആണ് കേരള കോണ്‍ഗ്രസ് - ബി ടിക്കറ്റില്‍ മത്സരിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ഗണേഷ് കുമാര്‍ മാറിയത്. തുടര്‍ന്ന് തുടര്‍ച്ചയായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്നു വിജയിച്ചു കേറി. അതിനാല്‍ തന്നെ ആവേശത്തോടെയാണ് അടുത്ത അങ്കവും. ജ്യോതികുമാര്‍ ചാമക്കാല ആണ് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

മേജര്‍ രവി

പാര്‍ട്ടി പദവികള്‍ വേണ്ടെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു നടന്ന സംവിധായകന്‍ മേജര്‍ രവി ഇന്ന് ഒറ്റപ്പാലത്ത് പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ വര്‍ഷം വരെ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിനിമയില്‍ സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടായിരുന്നു മേജര്‍ രവിയുടെ ചലച്ചിത്ര പ്രവേശം.

1999ല്‍ മേഘം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര വന്‍ വിജയമായതോടെയാണ് മേജര്‍ രവി മലയാള സിനിമയിലെ ശക്തി കേന്ദ്രമാകുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഒറ്റപ്പാലത്തെ ബിജെപി കേന്ദ്രങ്ങളില്‍ മേജര്‍ രവി എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം തന്നെ മേജര്‍ രവി ഇടം പിടിച്ചു. അഡ്വ. കെ. പ്രേംകുമാര്‍ ആണ് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് വിട്ട പി.കെ. ശശി സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാനും സാധ്യതയുണ്ട്.

രമേഷ് പിഷാരടി

പാലക്കാട് ജയിച്ചാല്‍ മമ്മൂക്കയെ കൊണ്ടുവരും എന്നാണ് രമേഷ് പിഷാരടിയുടെ ആദ്യ പ്രഖ്യാപനം. യുഡിഎഫ് ടിക്കറ്റില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് രമേഷ് പിഷാരടി. മിമിക്രി ലോകത്ത് നിന്നാണ് രമേഷ് പിഷാരടി മലയാള സിനിമയില്‍ എത്തിയത്. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ആണ് ആദ്യ സിനിമ.

പിഷാരടിയുടെ സിനിമകളേക്കാള്‍ പ്രേക്ഷകര്‍ക്ക് പ്രിയം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പമുള്ള കോമഡി ഷോകളാണ്. വ്യക്തി ജീവിതത്തില്‍ഒുപാട് സീരിയസ് ആയ പിഷാരടി, സുഹൃത്ത് ധര്‍മജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ താര പ്രചാരകനായി. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പാലക്കാടും പ്രചാരണത്തിന് എത്തി. ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായി. ശോഭ സുരേന്ദ്രന്‍ ആണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി.

ട്വന്‍റി20

താരനിബിഡമാണ് ട്വന്‍റി20യുടെ സ്ഥാനാര്‍ഥിപ്പട്ടിക. അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണ നായര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ താരങ്ങള്‍. ഏവരുടെയും കന്നിയങ്കം. ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിക്കുന്നതും ട്വന്‍റി20യുടെ ടിക്കറ്റില്‍ നിന്നു തന്നെ.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്‍റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംവിധായകനും മുന്‍ ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ സ്ഥാനാര്‍ഥിത്വമാണ് ചെയര്‍മാന്‍ സാബു ജേക്കബ് ആദ്യം പ്രഖ്യാപിച്ചത്.

അഖില്‍ മാരാര്‍

തൃക്കാക്കര മണ്ഡലത്തിലാണ് അഖില്‍ മാരാര്‍ മത്സരത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കര അഖില്‍ മാരാരിലൂടെ എന്‍ഡിഎ നേടും എന്നാണ് സാബു ജേക്കബിന്‍റെ പ്രതീക്ഷ. ഫെബ്രുവരിയിലാണ് അഖില്‍ മാരാര്‍ ട്വന്‍റി20യില്‍ എത്തിയത്. കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് ആയിരുന്നു വിവരമെങ്കിലും തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

2021ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അഖില്‍ അരങ്ങേറ്റം കുറിച്ചത്. സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരുന്ന അഖില്‍ ബിഗ് ബോസില്‍ എത്തിയതോടെയാണ് ജനപ്രിയനായത്. തൃക്കാക്കരയില്‍ അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

അഞ്ജലി നായര്‍

ബിജെപിക്ക് സ്വാധീനുമുള്ള തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് അഞ്ജലി നായര്‍ ജനവിധി തേടുന്നത്. താന്‍ രാഷ്ട്രീയക്കാരിയായി കാണണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കാനായാണ് മത്സരിക്കുന്നത് എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ അഞ്ജലി പറഞ്ഞത്.

1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലി 18 വര്‍ഷമായി സിനിമയില്‍ സജീവമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ദൃശ്യം 2 സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതി ഹോമം നടത്തിക്കൊണ്ട് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ.എൻ. ഉണ്ണികൃഷ്ണന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ലക്ഷ്മിപ്രിയ

പെരുമ്പാവൂരിലാണ് നടി ലക്ഷ്മിപ്രിയ ജനവിധി തേടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മിപ്രിയ പെരുമ്പാവൂരിന്‍റെ എല്ലാ പ്രശ്‌നങ്ങളും തനിക്ക് അറിയാം എന്നാണ് പറയുന്നത്. പലതവണ നടി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അത് നടന്നില്ല. ഒടുവില്‍ സഖ്യകക്ഷിയായ ട്വന്‍റി20യുടെ സ്ഥാനാര്‍ഥിയായി.

താരസംഘടനയായ "അമ്മ'യുടെ വൈസ് പ്രസിഡന്‍റ് ആണ് നിലവില്‍ ലക്ഷ്മിപ്രിയ. 2005ല്‍ മോഹന്‍ലാലിന്‍റെ നരന്‍ എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ മലയാള സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളുമായി നടി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു. ബിഗ് ബോസ് സീസണ്‍ 4ലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്‌നേഹവും ലക്ഷ്മിപ്രിയ നേടുന്നത്. ഈ സ്‌നേഹം വോട്ട് ആകുമോ എന്നാണ് ചര്‍ച്ചകള്‍.

വീണ നായര്‍

നടി വീണ നായര്‍ ആണ് ട്വന്‍റി20യുടെ മറ്റൊരു താര സ്ഥാനാര്‍ഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുന്നത്. വി.എന്‍. വാസവന്‍, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ വിജയിച്ചു കയറി വന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍.

പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു വീണ. 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്ത് എത്തിയത്. സീരിയലുകളിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും വീണ സജീവമായിരുന്നു. ഒരു റാഡിക്കല്‍ ചിന്താഗതിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

പ്രോമി കുര്യാക്കോസ്

റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസും ട്വന്‍റി20 ടിക്കറ്റില്‍ നിന്നും ജനവിധി തേടുകയാണ്. അങ്കമാലിയില്‍ നിന്നാണ് പ്രോമിയുടെ മത്സരം. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ശ്രദ്ധ നേടുന്നത്. നടി നിത പ്രോമിയാണ് ഭാര്യ.

അവതാരകയും സിനിമ-സീരിയല്‍ താരവുമാണ് നിത. അങ്കമാലിക്കാരനായ പ്രോമി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അങ്കമാലിയില്‍ അഡ്വ. സാജു പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. റോജി എം ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. എല്ലാ പാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആവേശം മുറുകും. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്നുവരുണ്ട്. എന്നാല്‍ പാടേ തള്ളിക്കളുന്നവും കുറവില്ല. ആര് വാഴും ആര് വീഴും എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി ബാക്കി.

Kerala

കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും, നിർണായക വച്ചുമാറ്റങ്ങൾ; രണ്ടാം പട്ടിക ഉടന്‍: വി.ഡി. സതീശൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്കിയെന്നും സതീശൻ അറിയിച്ചു.

അതുപോലെ തന്നെ, ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് അവർക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്‍റെ ഭാഗമായി മത്സരിക്കും.

അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

District News

റോഡ്്ഷോകളുമായി സ്ഥാനാർഥികൾ

​അൻവർ സാദത്ത്‌

ആ​ലു​വ : ആലുവയിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ റോ​ഡ് ഷോ ​ആ​ലു​വ​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. നൂ​റ് ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ആ​ലു​വ മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ന്‍റെ മു​മ്പി​ൽ നി​ന്ന് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.

ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി അ​ൻ​വ​ർ സാ​ദ​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്.കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണൻ
തൃ​പ്പൂ​ണി​ത്തു​റ: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പ​ള്ളു​രു​ത്തി​യി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി.ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന റോ​ഡ് ഷോ​യി​ല്‍ സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.

വോട്ടഭ്യർഥനയുമായി എം.ബി. ഷൈനി

ചെ​റാ​യി: വൈ​പ്പി​നി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ഡ്വ. എം.​ബി. ഷൈ​നി ഇ​ന്ന​ലെ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ടും സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ബാ​ല​സാ​ഹി​ത്യ​കാ​ര​നാ​യ സി​പ്പി പ​ള്ളി​പ്പു​റ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

തുർ​ന്ന് പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​ത പ​ള്ളി, മു​ന​മ്പം ശ്രീ​കൃ​ഷ്‌​ണ ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

Kerala

ഫാത്തിമ തഹ്‌ലിയയും ജയന്തി രാജനും; രണ്ടു വനിതാ സ്ഥാനാർഥികൾ ലീഗിന്‍റെ ചരിത്രത്തിലാദ്യം

മു​​​​​​​‌‌സ്‌ലി‌ം ​​​​​​​ലീ​​​​​​​ഗി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി ര​​​​​​​ണ്ടു വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ​​​​ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്കു മ​​​​​​ത്സരിക്കു​​​​​​ന്പോ​​​​​​ൾ ഇ​​​​​​​വ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ൾ ജ​​​​​​​യി​​​​​​​ച്ചാ​​​​​​​ൽ പോലും അ​​​​​​​ത് ച​​​​​​​രി​​​​​​​ത്ര​​​​​​​മാ​​​​​​​കും. കേ​​​​​​​ര​​​​​​​ള​​​​​​​ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​തു​​​​​​​വ​​​​​​​രെ മു​​​​​​​സ് ലിം ​​​​​​​ലീ​​​​​​​ഗി​​​​​​​ൽനി​​​​​​​ന്ന് ഒ​​​​​​​രു വ​​​​​​​നി​​​​​​​ത​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.

2021ലെ ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് സൗ​​​​​​​ത്തി​​​​​​​ൽ ലീ​​​​​​​ഗി​​​​​​ന്‍റെ നൂ​​​​​​ർ​​​​​​ബി​​ന റ​​ഷീ​​ദ് മത്സ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ലും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു 1996 ലെ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് സൗ​​​​​​ത്തി​​​​​​ൽനി​​​​​​ന്ന് ഖ​​​​​​മ​​​​​​റു​​​​​​ന്നി​​​​​​സ അ​​​​​​ൻ​​​​​​വ​​​​​​റാ​​​​​​ണ് ആ​​​​​​ദ്യ​​​​​​മാ​​​​​​യി മു​​​​​​സ്‌ലിം ​​​​​​ലീ​​​​​​ഗി​​​​​​ൽനി​​​​​​ന്ന് മ​​​​​​ത്സ​​​​​​രി​​​​​​ച്ച വ​​​​​​നി​​​​​​ത.

എ​​​​​​ന്നാ​​​​​​ൽ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ഫ​​​​​​ലം. ഇ​​​​​​പ്പോ​​​​​​ൾ പേരാന്പ്ര മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ യു​​​​​​വ​​​​​​മു​​​​​​ഖം ഫാ​​​​​​ത്തി​​​​​​മ ത​​​​​​ഹ്‌ലി​​​​​​യ​​​​​​യും കൂ​​​​​​ത്തു​​​​​​പ​​​​​​റ​​​​​​ന്പി​​​​​​ൽ ജ​​​​​​യ​​​​​​ന്തി​​​​​​ രാ​​​​​​ജ​​​​​​നും മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഇ​​​​​​വ​​​​​​ർ ച​​​​​​രി​​​​​​ത്രം കു​​​​​​റി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​താ​​​​​​ണ് ആ​​​​​​കാംക്ഷ. ര​​​​​​ണ്ടും ലീ​​​​​​ഗി​​​​​​ന്‍റെ സി​​​​​​റ്റിം​​​​​​ഗ് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ള​​​​​​ല്ല. ര​​​​​​ണ്ടിട ത്തും എൽഡിഎഫിലെ പ്ര​​​​​​മു​​​​​​ഖ​​​​​​രോ​​​​​​ടാ​​​​​​ണ് ഇ​​​​​​വ​​​​​​ർ​​​​​​ക്ക് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടേ​​​​​​ണ്ടത്.

മു​​​​​​സ്‌ലിം ​​​​​​യൂ​​​​​​ത്ത് ലീ​​​​​​ഗ് സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ടി​​​​​​യാ​​​​​​യ ഫാ​​​​​​ത്തി​​​​​​മ​​​​​​യെ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ തീ​​​​​​പ്പൊ​​​​​​രി നേ​​​​​​താ​​​​​​വെ​​​​​​ന്നാ​​​​​​ണ് വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ യ​​​​ഥാ​​​​സ്ഥി​​​​തി​​​​ക മു​​​​ഖ​​​​ങ്ങ​​​​ളോ​​​​ട് ഏ​​​​റ്റ​​​​മു​​​​ട്ടി​​​​യാ​​​​ണ് ഫാ​​​​ത്തി​​​​മ ത​​​​ന്‍റെ രാഷ്‌ട്രീയ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത്. എം​​​​എ​​​​സ്എ​​​​ഫ് മു​​​​ന്‍ ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റും ഹ​​​​രി​​​​ത മു​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ണ് ത​​​​ഹ്‌​​​​ലി​​​​യ.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​റ്റി​​​​ച്ചി​​​​റ ഡി​​​​വി​​​​ഷ​​​​നി​​​​ല്‍നി​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ 2273 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു വി​​​​ജ​​​​യി​​​​ച്ച​​​​ത്. പേരാന്പ്ര നി​​​​യ​​​​മ​​​​സ​​​​ഭ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മുൻ മന്ത്രിയും എൽ ഡിഎഫ് കൺവീനറുമായ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​നോ​​​​ടാ​​​​ണ് ഫാ​​​​ത്തി​​​​മ​​​​യു​​​​ടെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ.

വ​​​​​യ​​​​​നാ​​​​​ട് ജി​​​​​ല്ല​​​​​യി​​​​​ലെ ഇ​​​​​രു​​​​​ളം പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അം​​​​​​ഗ​​​​​മാ​​​​​യി 2010ൽ ​​​​​തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ഴാ​​​​​ണ് ജ​​​​​യ​​​​​ന്തി​​​​​രാ​​​​​ജ​​​​​ൻ എ​​​​​ന്ന പേ​​​​​ര് ഉ​​​​​യ​​​​​ർ​​​​​ന്നു വ​​​​​രു​​​​​ന്ന​​​​​ത്. ജി​​​​​ല്ല​​​​​യി​​​​​ൽ 2008 മു​​​​​ത​​​​​ൽ മു​​​​​സ്‌ലീം ​​​​ലീ​​​​​​ഗു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ജ​​​​​യ​​​​​ന്തി രാ​​​​​ജ​​​​​ൻ സു​​​​​ൽ​​​​​ത്താ​​​​​ൻ ബ​​​​​ത്തേ​​​​​രി​​​​​യി​​​​​ൽ മ​​​​​ല​​​​​ങ്ക​​​​​ര കത്തോലിക്കാ സ​​​​​ഭ ന​​​​​ട​​​​​ത്തുന്ന ശ്രേ​​​​​യ​​​​​സ് എ​​​​​ന്ന എ​​​​​ൻ ജി ​​​​​ഒ യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണ് പൊ​​​​​തു​​​​​രം​​​​​​ഗ​​​​​ത്തേ​​​​​ക്ക് വ​​​​​രു​​​​​ന്ന​​​​​ത്. 2004 മു​​​​​ത​​​​​ൽ 2010 വ​​​​​രെ ശ്രേ​​​​​യ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​ള്ള മൈ​​​​​ക്രോ​​​​​ഫി​​​​​നാ​​​​​ൻ​​​​​സ് രം​​​​​​ഗ​​​​​ത്തെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ജീ​​​​​വം.

കു​​​​​ടും​​​​​ബ​​​​​പ​​​​​ര​​​​​മാ​​​​​യി കോ​​​​​ൺ​​​​​​ഗ്ര​​​​​സ് പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍നി​​​​​ന്നാ​​​​​ണ് 46 കാ​​​​​രി​​​​​യാ​​​​​യ ജ​​​​​യ​​​​​ന്തി​​​​​രാ​​​​​ജ​​​​​ൻ മു​​​​​സ്‌ലിം ലീ​​​​​​​ഗി​​​​​​ന്‍റെ ദേ​​​​​ശീ​​​​​യ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​ത്.

ലീ​​​​​ഗ് ദേ​​​​ശീ​​​​യ അ​​​​സി​​​​സ്റ്റ​​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി കൂ​​​​ടി​​​​യാ​​​​യ ജ​​​​യ​​​​ന്തി​​​​ രാ​​​​ജ​​​​ൻ കൂ​​​​ത്തു​​​​പ​​​​റ​​​​ന്പ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് കോ​​​​ട്ട​​​​യി​​​​ൽ വി​​​​ജ​​​​യ​​​​ക്കൊ​​​​ടി പാ​​​​റി​​​​ക്കു​​​​ക എ​​​​ന്ന ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വമാ​​​​ണ് ജ​​​​യ​​​​ന്തി​​​​ക്കു​​​​ള്ള​​​​ത്.

Kerala

ആ​ന്‍റ​ണി രാ​ജു​വി​നു പ​ക​ര​ക്കാ​ര​ൻ ഇ​ന്നെ​ത്തും; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്കി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ണ്ടി​​​മു​​​ത​​​ൽ കേ​​​സി​​​ൽ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന്‍റെ ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മ​​​ത്സ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നു പ​​​ക​​​രം സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തേ​​​ണ്ടി വ​​​രും.

ത​​​നി​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു പ​​​ക​​​രം സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ണ്ടെ​​​ന്നു ആ​​​ന്‍റ​​​ണി രാ​​​ജു സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ഇ​​​ക്കാരണത്താലാണ് കേ​​​സി​​​ന്‍റെ വി​​​ധി വ​​​രും വ​​​രെ സി​​​പി​​​എം കാ​​​ത്ത​​​ത്. ഇ​​​ന്നു ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​നോ​​​ടു സി​​​പി​​​എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Kerala

പി.​ജെ. ജോ​സ​ഫ് മത്സരത്തിനില്ല, തൊ​ടു​പു​ഴ​യി​ൽ അ​പു ജോ​ൺ ജോ​സ​ഫ്; കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളായി

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് മ​ൽ​സ​ര രം​ഗ​ത്ത് നി​ന്ന് പി​ന്മാ​റി​ക്കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫി​ന് പ​ക​ര​ക്കാ​ര​നാ​യി മ​ക​ൻ അ​പു ജോ​ൺ ജോ​സ​ഫ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. പി.​ജെ. ജോ​സ​ഫ് ത​ന്നെ​യാ​ണ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫ് വീ​ണ്ടും ജ​ന​വി​ധി തേ​ടും. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ത​ന്നെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി. ച​ങ്ങ​നാ​ശേ​രി​യി​ൽ വി​നു ജോ​ബും തി​രു​വ​ല്ല​യി​ൽ വ​ർ​ഗീ​സ് മാ​മ​നും കോ​ത​മം​ഗ​ല​ത്ത് ഷി​ബു തെ​ക്കു​മ്പു​റ​വും പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ൽ റെ​ജി ചെ​റി​യാ​നാ​ണ് സ്ഥാ​നാ​ർ​ഥി. കാ​ഞ്ഞ​ങ്ങാ​ട് ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​യി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ക.

Kerala

കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​മ​ത്സ​രി​ക്കു​ന്ന 12 സീ​റ്റു​ക​ളി​ലെ​യും സ്ഥാ​നാ​ര്‍ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ജോ​സ് കെ.​ മാ​ണി പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കും.

ജോസ് കെ. മാണി (പാല), റോ​ഷി അ​ഗ​സ്റ്റി​ന്‍ (ഇ​ടു​ക്കി), ഡോ.​എ​ന്‍.​ജ​യ​രാ​ജ് (കാ​ഞ്ഞി​ര​പ്പ​ള​ളി), ജോ​ബ് മൈ​ക്കി​ള്‍ (ച​ങ്ങ​നാ​ശേ​രി) സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ (പൂ​ഞ്ഞാ​ര്‍), പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ (റാ​ന്നി), സാ​ബു കെ. ​ജേ​ക്ക​ബ് (പി​റ​വം), അ​ഡ്വ. ബി​ജു ചി​റ​യ​ത്ത് (ചാ​ല​ക്കു​ടി), മാ​ത്യു കു​ന്ന​പ്പ​ള്ളി (ഇ​രി​ക്കൂ​ര്‍), ബേ​സി​ല്‍ പോ​ള്‍ (പെ​രു​മ്പാ​വൂ​ര്‍), കടുത്തുരുത്തി (നിർമല ജിമ്മി), തൊടുപുഴ (സിറിയക് ചാഴികാടൻ).

National

ബംഗാളിൽ 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി 192 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന ബി​​​കാ​​​ഷ് ഭ​​​ട്ടാ​​​ചാ​​​ര്യ, സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി എ​​​ന്നി​​​വ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

ജാ​​​ദ​​​വ്പു​​​രി​​​ലാ​​​ണ് ഭ​​​ട്ടാ​​​ചാ​​​ര്യ മ​​​ത്സ​​​രി​​​ക്കു​​​ക. സി​​​പി​​​എ​​​മ്മി​​​ന്‍റെ യു​​​വ​​​മു​​​ഖ​​​മാ​​​യ മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി ഹൂ​​​ഗ്ലി​​​യി​​​ലെ ഉ​​​ത്ത​​​ർ​​​പാ​​​റ​​​യി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. 2021 ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മീ​​​നാ​​​ക്ഷി മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി.

ബി​​​ജെ​​​പി​​​യി​​​ലെ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യ​​​റാ​​​ലി​​​ക്കി​​​ടെ നാ​​​ട​​​ൻ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​റു വ​​​യ​​​സു​​​കാ​​​രി ത​​​മ​​​ന്ന​​​യു​​​ടെ അ​​​മ്മ സ​​​ബീ​​​ന യാ​​​സ്മി​​​ൻ കാ​​​ളി​​​ഗ​​​ഞ്ചി​​​ൽ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്.

മ​​​റ്റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​മ​​​ൻ ബോ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ട്വ​ന്‍റി 20

കൊ​ച്ചി: മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി സ്ഥാ​നാ​ർ​ഥിക​ളെ പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യ ട്വ​ന്‍റി 20. തൃ​ക്കാ​ക്ക​ര​യി​ൽ സം​വി​ധാ​യ​ക​ന്‍ അ​ഖി​ൽ മാ​രാ​ര്‍ സ്ഥാ​നാ​ർ​ഥിയാ​കും. തി​രു​വ​മ്പാ​ടി​യി​ൽ സ​ണ്ണി തോ​മ​സും തൃ​ക്ക​രി​പ്പൂ​രി​ൽ ര​വി കു​ള​ങ്ങ​ര​യും മ​ത്സ​രി​ക്കും.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച ബാ​ബു ദി​വാ​ക​ര​ൻ കു​ന്ന​ത്തു​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 47 പേ​രാ​ണ് ആ​ദ്യ പ​ട്ടി​ക​യി​ലു​ള്ള​ത്.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നേ​മ​ത്ത് ജ​ന​വി​ധി തേ​ടും. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ക്കും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കും.

മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ. ​സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്തും പി.​കെ. കൃ​ഷ്ണ​ദാ​സ് കാ​ട്ടാ​ക്ക​ട​യി​ലും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശോ​ഭ സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ടും അ​നൂ​പ് ആ​ന്‍റ​ണി തി​രു​വ​ല്ല​യി​ലു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന​ത്.

മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മ​ത്സ​രി​ക്കും. പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജും പാ​ലാ​യി​ൽ ഷോ​ൺ ജോ​ർ​ജും തൃ​ശൂ​രി​ൽ പ​ദ്മ​ജ വേ​ണു​ഗോ​പാ​ലും ഷൊ​ർ​ണ്ണൂ​രി​ൽ ശ​ങ്കു ടി. ​ദാ​സും കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ ര​മ്യ ഹ​രി​ദാ​സും ഹ​രി​പ്പാ​ട് സ​ന്ദീ​പ് വ​ച​സ്പ​തി​യും ജ​ന​വി​ധി തേ​ടും.

Kerala

ഐ​എ​സ്‌​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; തി​രു​വ​ല്ല​യി​ൽ മാ​ത്യു ടി. ​തോ​മ​സ് ജ​ന​വി​ധി തേ​ടും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര‍​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ് സ​ഖ്യ​ക​ക്ഷി​യാ​യ ഐ​എ​സ്‌​ജെ​ഡി. മു​ൻ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് തി​രു​വ​ല്ല​യി​ൽ മ​ത്സ​രി​ക്കും. ചി​റ്റൂ​രി​ൽ വി. ​മു​രു​ക​ദാ​സും എ​റ​ണാ​കു​ള​ത്ത് സാ​ബു ജോ​ർ​ജും സ്ഥാ​നാ​ർ​ഥി​ക​ളാ​കും.

കോ​വ​ള​ത്തെ സ്ഥാ​നാ​ർ​ഥി​യെ പി​ന്നീ​ടാ​കും പ്ര​ഖ്യാ​പി​ക്കു​ക. ജ​ന​താ​ദ​ൾ-​എ​സ് കേ​ര​ള ഘ​ട​ക​മാ​ണ് ഐ​എ​സ്ജി​ഡി എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. 2021-ൽ ​ജ​ന​താ​ദ​ൾ-​എ​സ് എ​ന്ന നി​ല​ക്കാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്.

തി​രു​വ​ല്ല​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​ണ് മാ​ത്യു ടി. ​തോ​മ​സ്. 2006 മു​ത​ൽ അ​ദ്ദേ​ഹം തി​രു​വ​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​ണ്ട്.

ചി​റ്റൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​യും വൈ​ദ്യു​ത മ​ന്ത്രി​യു​മാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഇ​ത്ത​വ​ണ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി. ​മു​രു​ക​ദാ​സ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്.

 

Kerala

അ​ങ്ക​ത്തി​നൊ​രു​ങ്ങി ആ​ർ​എ​സ്പി; തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കൊ​ല്ലം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ആ​ർ​എ​സ്പി. ച​വ​റ​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ വീ​ണ്ടും ജ​ന​വി​ധി തേ​ടും. കു​ന്ന​ത്തൂ​രി​ൽ ഉ​ല്ലാ​സ് കോ​വൂ​രും ഇ​ര​വി​പു​ര​ത്ത് അ​ഡ്വ. വി​ഷ്ണു മോ​ഹ​നും ആ​റ്റി​ങ്ങ​ലി​ൽ സ​ന്തോ​ഷ് ഭ​ദ്ര​നും മ​ത്സ​രി​ക്കും.

മു​തി​ർ​ന്ന നേ​താ​വ് എ.​എ. അ​സീ​സ് ആ​ണ് സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പാ​ർ​ട്ടി അ​ഞ്ച് സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന​സം​ഘ​ട​ന​യാ​യ ആ​ർ​വൈ​എ​ഫി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ് ഉ​ല്ലാ​സ് കോ​വൂ​ർ. ആ​ർ​വൈ​എ​ഫി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് വി​ഷ്ണു മോ​ഹ​ൻ.

അ​തേ​സ​മ​യം പ​യ്യ​ന്നൂ​ർ സീ​റ്റ് ആ​ർ​എ​സ്പി​ക്ക് ല​ഭി​ച്ചാ​ൽ സി​പി​എം പു​റ​ത്താ​ക്കി​യ മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​ന്നു​ചേ​ർ​ന്ന ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് പി​ന്നാ​ലെ ആ​ർ​എ​സ്പി അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

Kerala

സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് എ​ൻ​സി​പി; മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വീ​ണ്ടും എ​ല​ത്തൂ​രി​ൽ മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് എ​ൻ​സി​പി. എ​ല​ത്തൂ​രി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ത്സ​രി​ക്കും.

കു​ട്ട​നാ​ട്ടി​ൽ തോ​മ​സ് കെ.​തോ​മ​സ്, മ​ല​പ്പു​റ​ത്ത് കെ.​ടി. മു​ജീ​ബ് എ​ന്നി​വ​ർ ജ​ന​വി​ധി തേ​ടും. എ​ല​ത്തൂ​ർ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ൽ പ​ര​സ്യ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. മ​ന്ത്രി എ​കെ ശ​ശീ​ന്ദ്ര​ന്‍റെ എ​തി​ർ​പ്പ് ത​ള്ളി പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ച ജി​ല്ലാ നേ​തൃ​ത്വം മു​ക്കം മു​ഹ​മ്മ​ദി​നെ സ്ഥാ​നാ​ർ​ഥി ആ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ത​ന്‍റെ പേ​രാ​ണോ അ​യോ​ഗ്യ​ത​യെ​ന്നാ​യി​രു​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദി​ന്‍റെ ചോ​ദ്യം. എ​ന്നാ​ലി​പ്പോ​ൾ മു​ക്കം മു​ഹ​മ്മ​ദി​ന്‍റെ എ​തി​ർ​പ്പ് ത​ള്ളി​ക്കൊ​ണ്ട് എ.​കെ. ശ​ശീ​ന്ദ്ര​നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

National

കോ​​​ണ്‍ഗ്ര​​​സ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി യോ​​​ഗം ഇന്ന്; ആദ്യ സ്ഥാ​​​നാ​​​ർ​​​ഥി പട്ടിക ഉടൻ


ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മ പ​​​ട്ടി​​​ക തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും.

നി​​​ല​​​വി​​​ൽ 20 സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 50 സീ​​​റ്റു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പേ​​​രി​​​ലേ​​​ക്ക് കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്. എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ എം​​​പി​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ചി​​​ല കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഒ​​​ഴി​​​യാ​​​തെ​​​ത​​​ന്നെ സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സി​​​ഇ​​​സി യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തേ​​​ക്കും. കൂ​​​ടു​​​ത​​​ൽ എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ടു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് എ​​​തി​​​ർ​​​പ്പു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത​​​ന്നെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​ണു നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

Kerala

സ്ഥാ​നാ​ർ​ഥി​ക​ളെ പരിഗണിക്കാൻ കൊ​ല്ലം രൂ​പ​താ രാ​ഷ്‌ട്രീയ കാ​ര്യ​സ​മി​തി

കൊ​​​​ല്ലം:​​​​ കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യു​​​​ടെ കീ​​​​ഴി​​​​ൽ 10 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും ശ​​​​ക്തമാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള ല​​​​ത്തീ​​​​ൻ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് രാ​​​​ഷ്‌ട്രീയ മു​​​​ന്ന​​​​ണി​​​​ക​​​​ൾ അ​​​​ർ​​​​ഹ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം ന​​​​ൽ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​വും സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് രൂ​​​​പ​​​​ത രാ​​​​ഷ്ട്രീ​​​​യ കാ​​​​ര്യ​​​​സ​​​​മി​​​​തി.

കൊ​​​​ല്ലം ബി​​​​ഷ​​​​പ് ഡോ.​​​​പോ​​​​ൾ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ബൈ​​​​ജു ജൂ​​​​ലി​​​​യാ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന കൊ​​​​ല്ലം രൂ​​​​പ​​​​ത രാഷ്‌ട്രീയ കാ​​​​ര്യ​​​​സ​​​​മി​​​​തി​​​​യാ​​​​ണ് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്ത​​​​ത്.

യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ മി​​​​നി​​​​സ്റ്റ​​​​റി കോ -​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​ജോ​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, അ​​​​ൽ​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ ജോ​​​​ർ​​​​ജ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ഡി​​​​സി​​​​എം​​​​എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ അ​​​​രു​​​​ൺ ആ​​​​റാ​​​​ട​​​​ൻ, രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി ക​​​​ൺ​​​​വീ​​​​ന​​​​ർ അ​​​​ഡ്വ: ഫ്രാ​​​​ൻ​​​​സി​​​​സ്. ജെ ​​​​നെ​​​​റ്റോ, പ്ര​​​​ഫ.​​​​ എ​​​​സ്. വ​​​​ർ​​​​ഗീ​​​​സ്. എ​​​​സ്‌​​​​. ​​​​മി​​​​ൽ​​​​ട്ട​​​​ൺ, സ​​​​ന്തോ​​​​ഷ് ജോ​​​​സ​​​​ഫ്, അ​​​​മ​​​​ൽ അ​​​​ലോ​​​​ഷ്യ​​​​സ്. ലെ​​​​റ്റി​​​​ഷ്യ മാ​​​​ർ​​​​ട്ടി​​​​ൻ, വ​​​​ത്സ​​​​ല ജോ​​​​യി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​കാ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​യു​​​​ടെ രൂ​​​​പ​​​​താ​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം 15 നു ​​​​രാ​​​​വി​​​​ലെ 9.30 ന് ​​​​വാ​​​​ടി പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ത്തും.

Kerala

തൃ​ശൂ​രി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ: ധാ​ര​ണ​യാ​യി

തൃ​​​​ശൂ​​​​ർ: ജി​​​​ല്ല​​​​യി​​​​ലെ സി​​​​പി​​​​ഐ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി. മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ ഒ​​​​ല്ലൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ജ​​​​ന​​​​വി​​​​ധി തേ​​​​ടും.

മൂ​​​​ന്നാം​​​​ ത​​​​വ​​​​ണ​​​​യാ​​​​ണ് രാ​​​​ജ​​​​ൻ മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ടേം ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​ ന​​​​ൽ​​​​കി​​​​യാ​​​​ണ് രാ​​​​ജ​​​​നെ വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ജി​​​​ല്ല​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന അ​​​​ഞ്ചു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നി​​​​ട​​​​ത്തും പു​​​​തി​​​​യ മു​​​​ഖ​​​​ങ്ങ​​​​ളെ പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം.

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ വി.​​​​ആ​​​​ർ. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നു പ​​​​ക​​​​രം പാ​​​​ർ​​​​ട്ടി ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ജി. ശി​​​​വാ​​​​ന​​​​ന്ദ​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കും. ക​​​​യ്പ​​​​മം​​​​ഗ​​​​ല​​​​ത്തു ര​​​​ണ്ടു​​​​ത​​​​വ​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന ഇ.​​​​ടി. ടൈ​​​​സ​​​​ണെ മാ​​​​റ്റി മു​​​​ൻ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ. വ​​​​ത്സ​​​​രാ​​​​ജി​​​​നെ നി​​​​ശ്ച​​​​യി​​​​ച്ചു.

നാ​​​​ട്ടി​​​​ക​​​​യി​​​​ൽ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ ത​​​​ന്നെ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കും. മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ മു​​​​കു​​​​ന്ദ​​​​നെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ഒ​​​​രു​​​​ത​​​​വ​​​​ണ മാ​​​​ത്രം എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ മാ​​​​റ്റു​​​​ന്ന​​​​തു പു​​​​തി​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് പാ​​​​ർ​​​​ട്ടി ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ വ​​​​നി​​​​താ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ ഇ​​​​റ​​​​ക്കാ​​​​നാ​​​​ണ് നീ​​​​ക്കം. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ പി. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടേ​​​​ക്കും. മു​​​​ൻ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷീ​​​​ല വി​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​നാ​​​​ണ് ഇ​​​​വി​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന.

കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മു​​​​ൻ കൗ​​​​ൺ​​​​സി​​​​ല​​​​ർ സാ​​​​റാ​​​​മ്മ റോ​​​​ബ്സ​​​​ന്‍റെ പേ​​​​രും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. വ​​​​നി​​​​ത​​​​ക​​​​ള​​​​ല്ലെ​​​​ങ്കി​​​​ൽ ഒ​​​​രു ഇ​​​​ട​​​​തു​​​​സ്വ​​​​ത​​​​ന്ത്ര​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, വി.​​​​എ​​​​സ്. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ ആ​​​​വ​​​​ശ്യം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ണ്ട്.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ന​​​​ലെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജി​​​​ല്ലാ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗ​​​​വും ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ട​​​​ൻ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

National

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. തെ​ല​ങ്കാ​ന, ഹ​രി​യാ​ന, ത​മി​ഴ്നാ​ട്, ഛത്തീ​സ്ഗ​ഢ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.‌‌

തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് മു​തി​ർ​ന്ന നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി​യും, വേം ​ന​രേ​ന്ദ​ർ റെ​ഡ്ഢി​യും മ​ത്സ​രി​ക്കും. ഛത്തീ​സ്ഗ​ഡി​ൽ നി​ന്ന് ഫൂ​ലോ ദേ​വി നേ​തം, ഹ​രി​യാ​ന​യി​ൽ നി​ന്ന് ക​രം​വീ​ർ സിം​ഗ് ബൗ​ദ്, ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് അ​നു​രാ​ഗ് ശ​ർ​മ്മ, ത​മി​ഴ്നാ​ടി​ൽ നി​ന്ന് ക്രി​സ്റ്റ​ഫ​ർ തി​ല​ക് എ​ന്നി​വ​ർ മ​ത്സ​രി​ക്കും.

ബി​ഹാ​ർ, അ​സം, ഛത്തി​സ്ഗ​ഢ്, ഹ​രി​യാ​ന, ഒ​ഡീ​ഷ, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Kerala

തോ​ൽ​ക്കു​ന്ന​വ​രെ മ​റ്റു പ​ദ​വി​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് തോ​ൽ​ക്കു​ന്ന​വ​രെ മ​റ്റു പ​ദ​വി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ആ​രു സ്ഥാ​നാ​ർ​ഥി ആ​യാ​ലും പാ​ർ​ട്ടി ജ​യി​പ്പി​ക്കാ​ൻ ഇ​റ​ങ്ങ​ണം. സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​ച്ചി​ൻ പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ൾ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സീ​റ്റി​ന് വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വേ​ണ്ട. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

‘ടേം’ വേണ്ട; ​നി​ബ​ന്ധ​ന ഒഴിവാക്കാന്‍ സി​പി​എം-​സി​പി​ഐ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ടേം ​​​വ്യ​​​വ​​​സ്ഥ വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കാ​​​ൻ സി​​​പി​​​എം. ര​​​ണ്ടു ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച​​​വ​​​ർ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​നം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​കി​​​ല്ലെ​​​ന്നു ക​​​ണ്ടു​​​കൊ​​​ണ്ടാ​​​ണു സി​​​പി​​​എം നി​​​ല​​​പാ​​​ടു മാ​​​റ്റു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​ക​​​ട​​​നം പാ​​​ർ​​​ട്ടി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​വ​​​രും ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ള്ള​​​വ​​​രു​​​മാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടാ​​​ണു സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​മ​​​തും ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​രാ​​​തെ ജ​​​ന​​​പ്രി​​​യ​​​രാ​​​യു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ത​​​ന്നെ രം​​​ഗ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം.

സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ന​​​യി​​​ക്കും. ധ​​​ർ​​​മ്മ​​​ട​​​ത്തു നി​​​ന്നു ത​​​ന്നെ പി​​​ണ​​​റാ​​​യി മ​​​ത്സ​​​രി​​​ക്കും. സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും പാ​​​ർ​​​ട്ടി എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​മൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ല്ല.

എ​​​ന്നാ​​​ൽ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ത​​​ന്നെ ധാ​​​ര​​​ണ​​​യെ​​​ടു​​​ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്ര നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ കെ.​​​കെ.​​​ശൈ​​​ല​​​ജ, ഡോ: ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, സി.​​​എ​​​സ്.​​​സു​​​ജാ​​​ത, പി.​​​സ​​​തീ​​​ദേ​​​വി എ​​​ന്നി​​​വ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. തോ​​​മ​​​സ് ഐ​​​സ​​​ക് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും താ​​​ത്പ​​​ര്യം. ഇ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​നു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം.

നി​​​ല​​​വി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ലും പി.​​​രാ​​​ജീ​​​വും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഇ​​​വ​​​ർ ര​​​ണ്ടു​​​പേ​​​രും വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കും. പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​മാ​​​യ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​തി​​​നാ​​​ൽ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നൊ​​​പ്പം ഒ​​​രു പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം കൂ​​​ടി മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മ​​​ത്സ​​​രി​​​ക്കും.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ല​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​ർ ജ​​​ന​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ചാ​​​ൽ വ​​​ലി​​​യ മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ഗൃ​​​ഹ​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജി​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ര​​​ണ്ടു ടേം ​​​എ​​​ന്ന​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കേ​​​ണ്ടെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വം.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ച ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. സി​​​പി​​​ഐ​​​യി​​​ലും ടേം ​​​വ്യ​​​വ​​​സ്ഥ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ല്ലെ​​​ന്ന വി​​​വ​​​ര​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ നി​​​ർ​​​ത്തി മൂ​​​ന്നു ടേം ​​​ക​​​ഴി​​​ഞ്ഞ​​​വ​​​രെ വീ​​​ണ്ടും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി സി​​​പി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ നേ​​​തൃ​​​ത​​​ല​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ നി​​​ല​​​വി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യി​​​ട്ടു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കു വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. മു​​​ൻ മ​​​ന്ത്രി വി.​​​എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നെ​​​പ്പോ​​​ലെ ത​​​ന്നെ സി​​​പി​​​ഐ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കും.

Kerala

പത്തു സീറ്റും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടത്: പി.ജെ. ജോസഫ്

തൊടുപുഴ: കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ.

ഇടുക്കി സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇത്തവണ ജയമാണ് മുഖ്യം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഒന്നു മാത്രമാണ്. അതു ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസാണെന്നും ജോസഫ് പറഞ്ഞു.

കോൺഗ്രസ് കേരള കോൺഗ്രസിൽനിന്ന് ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Kerala

പഞ്ചായത്തിൽപോലും മത്സരിക്കാന്‍ യോഗ്യത ഇല്ലാത്തവരുടെ പേരുകള്‍ വരുന്നു: ചെന്നിത്തല

കൊ​​​ച്ചി: പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍പോ​​​ലും മ​​​ത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത ആ​​​ളു​​​ക​​​ളെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ര്‍ത്ത​​​ക​​​ള്‍ നി​​​ര​​​ന്ത​​​രം വ​​​രു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സീ​​​റ്റ് ച​​​ര്‍ച്ച​​​ക​​​ളി​​​ലേ​​​ക്ക് യു​​​ഡി​​​എ​​​ഫ് ക​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. യു​​​വാ​​​ക്ക​​​ള്‍ക്ക് അ​​​ര്‍ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ത​​​ന്‍റെ നി​​​ല​​​പാ​​​ട്.

കോ​​​ണ്‍ഗ്ര​​​സ് എ​​​ല്ലാ​​​കാ​​​ല​​​ത്തും ചെ​​​റു​​​പ്പ​​​ക്കാ​​​ര്‍ക്കും വ​​​നി​​​ത​​​ക​​​ള്‍ക്കും സീ​​​റ്റ് കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ പാ​​​ര്‍ട്ടി​​​യെ തി​​​രി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പോ​​​യ​​​തും സം​​​സാ​​​രി​​​ച്ച​​​തും താ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​റി​​​വോ​​​ടു കൂ​​​ടി​​​യാ​​​ണ്. അ​​​തി​​​ല്‍ യാ​​​തൊ​​​രു തെ​​​റ്റു​​​മി​​​ല്ല. പി.​​​വി. അ​​​ന്‍വ​​​റി​​​ന് സീ​​​റ്റ് കൊ​​​ടു​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യം പാ​​​ര്‍ട്ടി ആ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​നി​​​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Kerala

പാ​ർ​ട്ടി​യി​ൽ ത​ർ​ക്കം ഉ​ണ്ടാ​കി​ല്ല; ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ അ​വ​ത​രി​പ്പി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ആ​യി​രി​ക്കും കോ​ൺ​ഗ്ര​സ് അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. യു​വാ​ക്ക​ളും വ​നി​ത​ക​ളും അ​നു​ഭ​വ സ​മ്പ​ന്ന​രും പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പും ശേ​ഷ​വും പാ​ർ​ട്ടി​യി​ൽ ത​ർ​ക്കം ഉ​ണ്ടാ​കി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ത​ർ​ക്കം ഇ​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കും. കോ​ൺ​ഗ്ര​സ്‌ ബൂ​ത്ത്‌ ക​മ്മി​റ്റി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​എം - ബി​ജെ​പി അ​ന്ത​ർ​ധാ​ര മ​ണ​ക്കു​ന്നു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. നേ​മ​ത്ത് നി​ന്നു​ള്ള ശി​വ​ൻ​കു​ട്ടി​യു​ടെ​യും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നും ശ്രീ​ലേ​ഖ​യു​ടെ​യും പി​ന്മാ​റ്റം ഇ​തി​ന് തെ​ളി​വാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up