ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തെലങ്കാന, ഹരിയാന, തമിഴ്നാട്, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
തെലങ്കാനയിൽ നിന്ന് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്വിയും, വേം നരേന്ദർ റെഡ്ഢിയും മത്സരിക്കും. ഛത്തീസ്ഗഡിൽ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയിൽ നിന്ന് കരംവീർ സിംഗ് ബൗദ്, ഹിമാചൽ പ്രദേശിൽ നിന്ന് അനുരാഗ് ശർമ്മ, തമിഴ്നാടിൽ നിന്ന് ക്രിസ്റ്റഫർ തിലക് എന്നിവർ മത്സരിക്കും.
ബിഹാർ, അസം, ഛത്തിസ്ഗഢ്, ഹരിയാന, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Tags : rajya sabha election congress announce candidates