x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരത്ത് ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥികൾ


Published: March 20, 2026 06:29 PM IST | Updated: March 20, 2026 06:29 PM IST

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാംഘട്ട പട്ടിക വന്നപ്പോൾ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർഥികൾ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആർജെപി വിട്ടു വന്ന വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷതെങ്കിലും തങ്ങളുടെ മുതിർന്ന നേതാവും സിറ്റി ജില്ലാ പ്രസിഡന്‍റുമായ കരമന ജയനെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്.

എന്നാൽ സംവരണ മണ്ഡലമായ ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥിത്വം കൂടുതൽ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞതവണത്തെ കോൺഗ്രസ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ ബി.എസ്. അനൂപിനെയാണ് ബിജെപി ഇവിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അനൂപ് ഈ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ചെറിയ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്.

കോവളത്തും ഇതുപോലെ തന്നെ ഒരു സ്ഥാനാർഥിയായാണ് ബിജെപി രംഗത്തിറക്കിയത്. ജനതാദൾ ഐഎസ് ജെഡി നേതാവായ സുരേഷിനാണ് ബിജെപി ടിക്കറ്റ്. 2016ൽ 32,000 ത്തിലേറെ വോട്ട് നേടിയ സുരേഷ് ഈ മണ്ഡലത്തിൽ വ്യാപകമായ സ്വാധീനമുള്ള ആളാണ്
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ബിജെപിയുടെ മറ്റൊരു അപ്രതീക്ഷിത നീക്കം.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കെപിസിസി അംഗവുമായ അരുൺ രാജിന് ബിജെപി ടിക്കറ്റ് നൽകി. ചടയമംഗലം സ്വദേശിയായ അരുണിന് മണ്ഡലത്തിൽ വലിയ കുടുംബബന്ധങ്ങളും സ്വാധീനവും ഉണ്ട് .

Tags : BJP candidates Thiruvananthapuram legislative assembly election

Recent News

Corehub Up