x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി നി​യ​മ​സ​ഭ​യി​ലേ​ക്ക്, 284 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്


Published: March 31, 2026 01:49 AM IST | Updated: March 31, 2026 01:49 AM IST

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി പശ്ചിമ ബംഗാള്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ചൗ​ധ​രി അ​ട​ക്കം 284 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

ബ​ഹ​റാം​പു​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ചൗ​ധ​രി മ​ത്സ​രി​ക്കു​ക. കോ​ൺ​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ മു​ൻ തൃ​ണ​മൂ​ൽ എം​പി മൗ​സം നൂ​ർ മാ​ല​തി​പു​രി​ൽ ജ​ന​വി​ധി തേ​ടും. ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണു മ​ത്സ​രി​ക്കു​ക.

മാ​ധ​പ് റാ​യ് (ഡാ​ർ​ജ​ലിം​ഗ്), അ​ബ്ദു​ൾ ഹ​ന്ന​ൻ (സു​ജാ​പു​ർ), സു​സ്മി​ത ബി​ശ്വാ​സ് (ഡം​ഡം), ഗൗ​തം ഭ​ട്ടാ​ചാ​ര്യ (ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ), സൗ​വി​ക് മു​ഖ​ർ​ജി (അ​സ​ൻ​സോ​ൾ ദ​ക്ഷി​ൺ), സു​മ​ൻ റോ​യ് ചൗ​ധ​രി (മ​ണി​ക്താ​ല) എ​ന്നി​വ​രാ​ണ് സീ​റ്റ് ല​ഭി​ച്ച പ്ര​മു​ഖ​ർ.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും നേ​ർ​ക്കു നേ​ർ പോ​രാ​ടു​ന്ന ഭ​വാ​നി​പു​രി​ൽ പ്ര​ദീ​പ് പ്ര​സാ​ദ് ആ​ണു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. യു​വ​നേ​താ​വ് ജ​രി​യാ​തു​ൽ ഹു​സൈ​ൻ പ്ര​സ്റ്റീ​ജ് സീ​റ്റാ​യ ന​ന്ദി​ഗ്രാ​മി​ൽ മ​ത്സ​രി​ക്കും.

Tags : Adhir Ranjan Chowdhury Legislative Assembly Congress announces candidates Bengal Election

Recent News

Corehub Up