x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി


Published: March 17, 2026 12:27 AM IST | Updated: March 17, 2026 12:27 AM IST

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി 192 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന ബി​​​കാ​​​ഷ് ഭ​​​ട്ടാ​​​ചാ​​​ര്യ, സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി എ​​​ന്നി​​​വ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

ജാ​​​ദ​​​വ്പു​​​രി​​​ലാ​​​ണ് ഭ​​​ട്ടാ​​​ചാ​​​ര്യ മ​​​ത്സ​​​രി​​​ക്കു​​​ക. സി​​​പി​​​എ​​​മ്മി​​​ന്‍റെ യു​​​വ​​​മു​​​ഖ​​​മാ​​​യ മീ​​​നാ​​​ക്ഷി മു​​​ഖ​​​ർ​​​ജി ഹൂ​​​ഗ്ലി​​​യി​​​ലെ ഉ​​​ത്ത​​​ർ​​​പാ​​​റ​​​യി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. 2021 ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മീ​​​നാ​​​ക്ഷി മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​യി.

ബി​​​ജെ​​​പി​​​യി​​​ലെ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യ​​​റാ​​​ലി​​​ക്കി​​​ടെ നാ​​​ട​​​ൻ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​റു വ​​​യ​​​സു​​​കാ​​​രി ത​​​മ​​​ന്ന​​​യു​​​ടെ അ​​​മ്മ സ​​​ബീ​​​ന യാ​​​സ്മി​​​ൻ കാ​​​ളി​​​ഗ​​​ഞ്ചി​​​ൽ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്.

മ​​​റ്റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​മ​​​ൻ ബോ​​​സ് അ​​​റി​​​യി​​​ച്ചു.

Tags : Left Front announce Bengal candidates Bengal Assembly election

Recent News

Corehub Up