x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാനാർഥികൾ അവസാന ലാപ്പിൽ


Published: April 7, 2026 06:38 AM IST | Updated: April 7, 2026 06:38 AM IST

വി.പി. സജീന്ദ്രൻ

കു​ന്ന​ത്തു​നാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​പി. സ​ജീ​ന്ദ്ര​ന്‍റെ മ​ണ്ഡ​ലം പ​ര്യ​ട​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. എ​ക്ക​ര​നാ​ട്, കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, മ​ഴു​വ​ന്നൂ​ര്‍, പൂ​തൃ​ക്ക, തി​രു​വാ​ണി​യൂ​ര്‍, വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ്, വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ന്നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​മ​റ്റം മൂ​ണേ​ലി​മു​ഗ​ളി​ല്‍ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച പ​ര്യ​ട​നം 20ൽ​പ​രം കേ​ന്ദ്ര​ങ്ങ​ള്‍ പി​ന്നി​ട്ട് കാ​വു​ങ്ക​ല്‍​പ​റ​മ്പി​ല്‍ സ​മാ​പി​ച്ചു.

ഷി​ബു തെ​ക്കും​പു​റം

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷി​ബു തെ​ക്കും​പു​റ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം നെ​ല്ലി​ക്കു​ഴി, കോ​ട്ട​പ്പ​ടി, വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി. വ​നി​താ വിം​ഗ്, യൂ​ത്ത് വി​ങ്ങ് പ്ര​വ​ര്‍​ത്ത​ക​രും വാ​ര്‍​ഡു​ക​ളി​ല്‍ സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

അ​നൂ​പ് ജേ​ക്ക​ബ്

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​നൂ​പ് ജേ​ക്ക​ബ് പി​റ​വം മു​നി​സി​പ്പ​ല്‍ മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തി. ക​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​രം​ഭി​ച്ച പ​ര്യ​ട​നം മു​ന്‍ എം​എ​ല്‍​എ വി.​ജെ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വാ​ങ്കു​ളം, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് പി​റ​വ​ത്ത് സം​യു​ക്ത​മാ​യി ചേ​ര്‍​ന്നു ന​ട​ത്തു​ന്ന വ​നി​താ സ്‌​ക്വാ​ഡു​ക​ള്‍ യു​ഡി​എ​ഫി​ന്‍റെ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി​യാ​യ ഇ​ന്ദി​രാ ഗ്യാ​ര​ണ്ടി​യെ​ക്കു​റി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ന​ട​ത്തി.

മാത്യു കുഴൽനാടൻ


യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ മാ​റാ​ടി​യി​ലും വാ​ള​ക​ത്തും പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് മൂ​വാ​റ്റു​പു​ഴ ടൗ​ണി​ലെ പ​ര്യ​ട​ന​ത്തോ​ടെ പൊ​തു പ​ര്യ​ട​നം അ​വ​സാ​നി​ക്കും. മാ​റാ​ടി തോ​ട്ടു​ങ്ക​പീ​ടി​ക​യി​ല്‍ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. മാ​റാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ള​ക​ത്ത് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഐ.​കെ. രാ​ജു പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​വി. ശ്രീ​നി​ജി​ൻ

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​വി. ശ്രീ​നി​ജി​ന്‍റെ മെ​ഗാ റോ​ഡ് ഷോ ​നാ​ടി​നെ ഇ​ള​ക്കി​മ​റി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​ല​ഞ്ചേ​രി പ​ള്ളി മൈ​താ​നി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച റോ​ഡ്‌​ഷോ​യി​ല്‍ തു​റ​ന്ന ജീ​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യും ഫു​ട്‌​ബോ​ള്‍ ക​മ​ന്‍റേ​റ്റ​ര്‍ ഷൈ​ജു ദാ​മോ​ദ​ര​നും എ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ര്‍​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രും റാ​ലി​യി​ല്‍ അ​ണി​ചേ​ര്‍​ന്നു. കോ​ല​ഞ്ചേ​രി​യി​ല്‍​നി​ന്ന് ദേ​ശീ​യ​പാ​ത വ​ഴി ചൂ​ണ്ടി, മീ​മ്പാ​റ, തി​രു​വാ​ണി​യൂ​ര്‍, ശാ​സ്താം​മു​ക​ള്‍, അ​മ്പ​ല​മു​ക​ള്‍, ക​രി​മു​ക​ള്‍, പെ​രി​ങ്ങാ​ല, പ​ള്ളി​ക്ക​ര, കി​ഴ​ക്ക​മ്പ​ലം, വാ​ഴ​ക്കു​ളം, ചീ​നി​ക്കു​ഴി, മം​ഗ​ല​ത്തു​ന​ട, മ​ഴു​വ​ന്നൂ​ര്‍, ക​ട​യി​രു​പ്പ് പ​ഴ​ന്തോ​ട്ടം വ​ഴി പ​ട്ടി​മ​റ്റ​ത്ത് സ​മാ​പി​ച്ചു.

ആ​ന്‍റ​ണി ജോ​ൺ

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റ​ണി ജോ​ണ്‍ നെ​ല്ലി​മ​റ്റ​ത്ത് നി​ന്ന് ചെ​റു​വ​ട്ടൂ​രി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തി. ആ​യി​ര​ക​ണ​ക്ക​ന് യു​വ​ജ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി ചേ​ര്‍​ന്നു. സി​പി​ഐ കോ​ത​മം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ടി ബെ​ന്നി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സാ​ബു കെ. ​ജേ​ക്ക​ബ്

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ മ​ണ്ഡ​ല​ത​ല റാ​ലി​ക​ള്‍ ന​ട​ന്നു. പി​റ​വം, മു​ള​ന്തു​രു​ത്തി, തി​രു​മാ​റാ​ടി, പാ​മ്പാ​ക്കു​ട, ഇ​ല​ഞ്ഞി, രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ റാ​ലി​ക്ക് ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ന്നു.

എ​ന്‍. അ​രു​ൺ

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍. അ​രു​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​സ​ന്തോ​ഷ് കു​മാ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ​റ്റം മി​ല്ലും​പ​ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​മു​ള​വൂ​ര്‍, പാ​യി​പ്ര, പേ​ഴ​ക്കാ​പ്പി​ള്ളി, മു​ട​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി തൃ​ക്ക​ള​ത്തൂ​രി​ല്‍ സ​മാ​പി​ച്ചു.

ബാ​ബു ദി​വാ​ക​ര​ന്‍

എ​ന്‍​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി ബാ​ബു ദി​വാ​ക​ര​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് കാ​രു​കു​ള​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു. പൂ​ക്കാ​ട്ടു​പ​ടി, കോ​ണ്‍​ഫി​ഡ​ന്‍റ് ഫ്ളാ​റ്റ് എ​ന്നി​വി​ട​ങ്ങ​ള്‍ പി​ന്നി​ട്ട് വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മ​ന​ക്ക​മൂ​ല, ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍, പ​ള്ളി​പ്പു​റം, ഏ​ഴി​പ്രം, എ​ത്തി​രി​ക്കാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി മു​ള്ള​ന്‍​കു​ന്നി​ല്‍ സ​മാ​പി​ച്ചു.

അ​ജി നാ​രാ​യ​ണൻ

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ജി നാ​രാ​യ​ണ​ന്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. വാ​ര​പ്പെ​ട്ടി, ക​വ​ള​ങ്ങാ​ട് പ​ല്ലാ​രി​മം​ഗ​ലം, പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ജി​ബി ഏ​ബ്ര​ഹാം

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഴി ജി​ബി എ​ബ്ര​ഹാ​മി​ന്‍റെ വാ​ഹ​ന റാ​ലി. ഇ​രു​മ്പ​നം വി​ള​ക്ക് ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​രം​ഭി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​ന്തു​രു​ത്തി, പേ​പ്പ​തി, പി​റ​വം വ​ഴി കൂ​ത്താ​ട്ടു​കു​ള​ത്ത് സ​മാ​പി​ച്ചു. പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​റ​വ​ത്ത് ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ന​ട​ന്നു. മാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന കോ​ണ്‍​ക്ലേ​വ് ട്വ​ന്‍റി 20 പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ണ്ണി ക​ടൂ​ത്താ​ഴെ
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ക​ടൂ​ത്താ​ഴെ വാ​ള​കം, മാ​റാ​ടി, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ശ​ക്തി​പു​രം, സാ​ന്തോ​ഡ്ക​വ​ല, കൊ​യ്ക്കാ​ട് ക്ഷേ​ത്രം, ഗ​ണ​പ​തി​ക​വ​ല, മേ​ക്ക​ട​മ്പ്, വാ​ള​കം, ആ​വു​ണ്ട പാ​ല​നാ​ട്ടി​ക​വ​ല, മ​ന​ക്ക​പീ​ടി​ക, സി​ടി​സി കു​ന്ന​യ്ക്ക​ല്‍, അ​മ്പ​ലം​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ പ​ര്യ​ട​നം ക​ടാ​തി പ​ള്ളി​ത്താ​ഴ​ത്ത് സ​മാ​പി​ച്ചു.

K-Rail Survey K-Rail Survey

Tags : nattu vishesham Candidates final lap

Recent News

Corehub Up