കൊച്ചി: മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20. തൃക്കാക്കരയിൽ സംവിധായകന് അഖിൽ മാരാര്‍ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും മത്സരിക്കും.
കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 47 പേരാണ് ആദ്യ പട്ടികയിലുള്ളത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.
മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്.
മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ഷോൺ ജോർജും തൃശൂരിൽ പദ്മജ വേണുഗോപാലും ഷൊർണ്ണൂരിൽ ശങ്കു ടി. ദാസും കോഴിക്കോട് നോർത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രമ്യ ഹരിദാസും ഹരിപ്പാട് സന്ദീപ് വചസ്പതിയും ജനവിധി തേടും.
Tags : assembly election kerala twenty 20 candidates