x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​ശാ​​ലി കു​​തി​​പ്പ്


Published: April 7, 2026 12:52 AM IST | Updated: April 7, 2026 12:52 AM IST

പ്ര​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. വൈ​​ശാ​​ലി​​യു​​ടെ കു​​തി​​പ്പ്. ഏ​​ഴാം റൗ​​ണ്ടി​​ല്‍ വൈ​​ശാ​​ലി ചൈ​​ന​​യു​​ടെ ടാ​​ന്‍ സോ​​ങ് യി​​യെ തോ​​ല്‍​പ്പി​​ച്ചു.

ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ വൈ​​ശാ​​ലി​​യു​​ടെ ര​​ണ്ടാം ജ​​യ​​മാ​​ണ്. ഇ​​തോ​​ടെ നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ് വൈ​​ശാ​​ലി. ഏ​​ഴ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 4.5 പോ​​യി​​ന്‍റു​​മാ​​യി ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ അ​​ന്ന മു​​സ്ചു​​ക്കാ​​ണ് ഒ​​ന്നാ​​മ​​ത്. ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ ദി​​വ്യ ദേ​​ശ്മു​​ഖ് 3.5 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്.

ജാ​​വോ​​ഖി​​ര്‍ മുന്നേറ്റം

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​നാ​​യ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഏ​​ഴാം റൗ​​ണ്ടി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ അ​​നീ​​ഷ് ഗി​​രി​​യു​​മാ​​യി സി​​ന്‍​ഡ​​റോ​​വ് സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ച് ജ​​യം നേ​​ടി​​യ സി​​ന്‍​ഡ​​റോ​​വ് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. 4.5 പോ​​യി​​ന്‍റു​​മാ​​യി അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ 3.5 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

Tags : Vaishali jump R. Vaishali FIDE 2026 Candidates Chess Women's category

Recent News

Corehub Up