ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ രണ്ടാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 127 സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുൻ മന്ത്രിമാരായ ബി.വി. രമണ, പൊള്ളാച്ചി വി. ജയരാമൻ തുടങ്ങിയവർ സ്ഥാനാർഥികളാണ്. സിറ്റിംഗ് എംഎൽഎമാരും പട്ടികയിലുണ്ട്. 169 സീറ്റിലാണ് അണ്ണാ ഡിഎംകെ മത്സരിക്കുക. 150 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
Tags : AIADMK releases candidates list election tamilnadu