x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്‍ഡി​ഡേ​റ്റ്സ് ചെ​സി​ല്‍ വ​നി​താ വി​ഭാ​ഗം പോ​രാ​ട്ടം സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സി​ലേ​ക്ക്


Published: April 14, 2026 01:56 AM IST | Updated: April 14, 2026 01:56 AM IST

പെ​ഗി​യ (സൈ​പ്ര​സ്): ഫി​ഡെ 2026 കാ​ന്‍ഡി​ഡേ​റ്റ്സ് ചെ​സ് ടൂ​ര്‍ണ​മെ​ന്‍റ് അ​തി​ന്‍റെ സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സി​ലേ​ക്ക്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​മ്പോ​ള്‍ ഓ​പ്പ​ണ്‍ (പു​രു​ഷ) വി​ഭാ​ഗ​ത്തി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ജാ​വോ​ഖി​ര്‍ സി​ന്‍ഡ​റോ​വ് ഏ​ക​ദേ​ശം ചാ​മ്പ്യ​ന്‍പ​ട്ടം ഉ​റ​പ്പി​ച്ചു.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ചൈ​ന​യു​ടെ ഷു ​ജി​ന​റും ഇ​ന്ത്യ​യു​ടെ ആ​ര്‍. വൈ​ശാ​ലി​യും ഏ​ഴ് പോ​യി​ന്‍റു​മാ​യി ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്ത് ഉ​ണ്ട്. തു​ല്യ പോ​യി​ന്‍റ് ആ​ണെ​ങ്കി​ലും എ​സ്ബി (സോ​ണ്‍ബോ​ണ്‍-​ബെ​ര്‍ഗ​ര്‍) സ്‌​കോ​റി​ല്‍ ജി​ന​റി​നാ​ണ് (40) വൈ​ശാ​ലി​യേ​ക്കാ​ള്‍ (39.25) മു​ന്‍തൂ​ക്കം.

14 റൗ​ണ്ടു​ള്ള ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 12 റൗ​ണ്ട് പൂ​ര്‍ത്തി​യാ​യി. 12-ാം റൗ​ണ്ടി​ല്‍ വൈ​ശാ​ലി​യെ കീ​ഴ​ട​ക്കി​യാ​ണ് ജി​ന​ര്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​ര​മാ​യ ദി​വ്യ ദേ​ശ്മു​ഖും 12-ാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്നും നാ​ളെ​യും

ഇ​ന്നും നാ​ളെ​യു​മാ​ണ് 13ഉം 14​ഉം റൗ​ണ്ടു​ക​ള്‍. 13-ാം റൗ​ണ്ടി​ല്‍ വൈ​ശാ​ലി​യു​ടെ എ​തി​രാ​ളി അ​ഞ്ച് പോ​യി​ന്‍റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള ചൈ​ന​യു​ടെ ടാ​ന്‍ സോ​ങ് യി​യാ​ണ്. 5.5 പോ​യി​ന്‍റു​ള്ള റ​ഷ്യ​യു​ടെ അ​ല​ക്‌​സാ​ന്ദ്ര ഗോ​റി​യാ​ച്ച്കി​ന​യാ​ണ് 13-ാം റൗ​ണ്ടി​ല്‍ ഷു ​ജി​ന​റി​ന്‍റെ എ​തി​രാ​ളി.

ക​സാ​ക്കി​സ്ഥാ​ന്‍റെ ബി​ബി​സാ​ര അ​സൗ​ബ​യേ​വ (6.5), യു​ക്രെ​യ്‌​നി​ന്‍റെ അ​ന്ന മു​സി​ചു​ക്ക് (6.5), റ​ഷ്യ​യു​ടെ അ​ല്കാ​സാ​ന്ദ്ര ഗോ​റി​യാ​ച്കി​ന (6), കാ​റ്റെ​റി​ന ലാ​ഗ്നോ (6) എ​ന്നി​വ​രും അ​വ​സാ​ന ര​ണ്ട് റൗ​ണ്ടി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ജേ​താ​ക്ക​ളാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഉ​റ​പ്പാ​ണ് ജാ​വോ​ഖി​ര്‍

ഓ​പ്പ​ണ്‍ വി​ഭാ​ഗം (പു​രു​ഷ) ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ശേ​ഷി​ക്കു​ന്ന ര​ണ്ട് റൗ​ണ്ടി​ല്‍ ഒ​രു സ​മ​നി​ല നേ​ടി​യാ​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ 20കാ​ര​ന്‍ ജാ​വോ​ഖി​ര്‍ സി​ന്‍ഡ​റോ​വ് ചാ​മ്പ്യ​നാ​കും. 12 റൗ​ണ്ട് പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഉ​സ്ബ​ക്ക് താ​രം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ അ​നി​ഷ് ഗി​രി​ക്ക് ഏ​ഴ് പോ​യി​ന്‍റേ​യു​ള്ളൂ. ഇ​ന്നു ന​ട​ക്കു​ന്ന 13-ാം റൗ​ണ്ടി​ല്‍ ജാ​വോ​ഖി​റും അ​നി​ഷ് ഗി​രി​യും ത​മ്മി​ലാ​ണ് പോ​രാ​ട്ടം എ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​രു​വ​രും ആ​ദ്യ​വ​ട്ടം ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞി​രു​ന്നു. 14-ാം റൗ​ണ്ടി​ല്‍ ചൈ​ന​യു​ടെ വീ ​യി ആ​ണ് ജാ​വോ​ഖി​റി​ന്‍റെ എ​തി​രാ​ളി. അ​ഞ്ച് പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യു​ടെ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​യു​ടെ ചാ​മ്പ്യ​ന്‍പ​ട്ട സ്വ​പ്‌​നം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞു.

Tags : Women's division Candidates Chess super climax Shu Jin R. Vaishali

Recent News

Corehub Up