ഗോഹട്ടി: ആസാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ ആസാം ഗണ പരിഷത്തിന്റെ (എജിപി) പകുതി സ്ഥാനാർഥികളും മുസ്ലിംകൾ.
26 സീറ്റുകളാണ് എജിപിക്ക് കിട്ടിയത്. ഇതിൽ 13 പേർ മുസ്ലിംകളാണ്. മന്ത്രിമാരായ അതുൽ ബോറ, കേശബ് മഹന്ത എന്നിവർ ബോകാഖത്, കാലിയബോർ മണ്ഡലങ്ങളിൽ മത്സരിക്കും.
126 സീറ്റുകളാണ് ആസാമിലുള്ളത്. ഇതിൽ 89 സീറ്റിൽ ബിജെപിയും 26ൽ എജിപിയും മത്സരിക്കുന്നു. മറ്റൊരു സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റിലാണ് മത്സരിക്കുക.
Tags : AGP candidates Muslims Asam Assembly Election