നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ രാവിലെ അത്താഴമംഗലം വീരരാഘവ സ്മൃതിയിലും സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് തിരുവനന്തപുരം കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്.
എല്‍ഡിഎഫ് നേതാക്കളായ എം. വിജയകുമാര്‍, എന്‍. രതീന്ദ്രന്‍, ടി. ശ്രീകുമാര്‍, രാഘവന്‍നായര്‍, ജി.എന്‍ ശ്രീകുമാരന്‍, കൊടങ്ങാവിള വിജയകുമാര്‍, അനില്‍കുമാര്‍, വി. കേശവന്‍കുട്ടി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചന്, ജില്ലാ സെക്രട്ടറി അഡ്വ. ആദര്‍ശ് ചന്ദ്രന് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കൂടിയായ കെ. ആൻസലനു നാമനിർദേശപത്രിക സമർപ്പിക്കുവാനുള്ള തുക വ്യാപാരി വ്യവസായി സമിതിയാണ് നൽകിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തൻ രാവിലെ തിരുവനന്തപുരം കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് മണ്ഡലം ചെയര്മാന് അഡ്വ. എസ്.കെ. അശോക് കുമാറും ഒപ്പമുണ്ടായിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കല്‍ എസ്. രാജശേഖരന്‍നായർ തിരുവനന്തപുരം കലക്ടറേറ്റിലാണ് പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാവ് വിനോദ് തവ്ഡെ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, അതിയന്നൂര്‍ ശ്രീകുമാര്‍ എന്നിവര്‍ അനുഗമിച്ചു. ചെങ്കൽ സായികൃഷ്ണ സ് കൂളിലെ അധ്യാപകരും അനധ്യാ പകരും ആയമാരും ചേർന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത്.
അരുവിക്കരയിൽ
നെടുമങ്ങാട് : അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാർ നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പ്രകടനമായെത്തിയാണു പത്രിക സമർപ്പിച്ചത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വിതുര ശശി, എസ്. ജലീൽ മുഹമ്മദ്, എൻ. ജയമോഹനൻ, സി.ആർ. ഉദയകുമാർ, ഇറവൂർ പ്രസന്നകുമാർ, എ.എ. അസീസ്, സി.എസ്. വിദ്യാസാഗർ, വി.ആർ. പ്രതാപൻ, തോട്ടുമുക്ക് അൻസാർ, മലയടി പുഷ്പാംഗദൻ, സി. ജ്യോതിഷ് കുമാർ, കെ. ഉവൈസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജി.സ്റ്റീഫന്‍, വരണാധികാരിയും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായ എം.എസ്. അനീസയ്ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കാട്ടാക്കട ശശി സ്മൃതി മണ്ഡപം, ആര്യനാട് ഗാന്ധി പ്രതിമ, സഖാവ് കൃഷ്ണൻകുട്ടിപിള്ള സ്മാരകം, രാമൻപിള്ള സ്മാരകം, പാളയം രക്തസാക്ഷി മണ്ഡപം, ഇ.എം.എസ് പാർക്ക്, കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപം, അയ്യൻകാളി സ്മൃതി മണ്ഡപം, പൊട്ടക്കുഴി എകെജി പാർക്ക് എന്നിവിടങ്ങളിലെ പുഷ്പാര്‍ച്ചനകള്‍ക്ക് ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ കളക്ട്രേറ്റില്‍ എത്തിയത്.
എൻഡിഎ സ്ഥാനാര്‍ഥി വിവേക് ഗോപനും നാമ നിർദേശപത്രിക സമർപ്പിച്ചു. വൈകുന്നേരം മൂന്നോടെ എൻഡിഎ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് വിവേക് ഗോപൻ പത്രിക സമർപ്പണത്തിനെത്തിയത്. മഹാരാഷ്ട്ര എംഎൽസി അരുൺ ഡാൽവി, മണ്ഡലം ഇൻ ചാർജ് എം.ബി.രാജേഷ്, മുളയറ രതീഷ്, അഡ്വ. പ്രശാന്ത്, ശിവനന്ദൻ,സുഭാഷ്, പുളിമൂട് സുനിൽ, പനയ്ക്കോട് ശ്രീകുമാർ എന്നിവരും പങ്കെടുത്തു.
Tags : nattu vishesham Candidates nominations