x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സു​കാ​ർ ജ​യി​ച്ചാ​ല്‍ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്; അ​തു​കൊ​ണ്ട് അ​ബ​ദ്ധം പ​റ്റ​രു​ത്: എം. ​സ്വ​രാ​ജ്


Published: April 7, 2026 02:53 PM IST | Updated: April 7, 2026 02:53 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ചാ​ല്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​സ്വ​രാ​ജ്. അ​തു​കൊ​ണ്ട് ത​ന്നെ കേ​ര​ള​ത്തി​ന് അ​ബ​ദ്ധം പ​റ്റ​രു​തെ​ന്ന് സ്വ​രാ​ജ് പ​റ​ഞ്ഞു.

ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ൺ​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ വി​ല​പേ​ശി ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ര്‍​ഥി മോ​ഹം ത​ല​യ്ക്ക് പി​ടി​ച്ച​വ​രാ​ണ് സി​പി​എ​മ്മി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സ്വ​രാ​ജി​ന്റെ പ്ര​തി​ക​ര​ണം.

ബി​ജെ​പി​യി​ലേ​ക്കു​ള്ള വ​ഴി​യു​ടെ പേ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റാ​ലും ജ​യി​ച്ചാ​ലും ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന പാ​ര്‍​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് മാ​റി ബി​ജെ​പി​യി​ലേ​ക്കു​ള്ള പാ​ത ഇ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു എ​ന്നു മാ​ത്ര​മെ ഉ​ള്ളു​വെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.

ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

2016ല്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിച്ച 43 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മറക്കരുതെന്നും സ്വരാജ് പറഞ്ഞു.

Tags : assembly election kerala cpm leader m swaraj congress candidates bjp

Recent News

Corehub Up