ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തുവിട്ട് ബിജെപി. 11 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതോടെ ബിജെപി മത്സരിക്കുന്ന 97 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പ്രഖ്യാപനം പൂർത്തിയായി.
തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ ജനവിധി തേടും. അരുവിക്കരയിൽ വിവേക് ഗോപൻ മത്സരിക്കും. കോവളത്ത് ടി.എൻ. സുരേഷും നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായരുമാണ് സ്ഥാനാർഥികൾ.
പീരുമേട്ടിൽ വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും മാവേലിക്കരയിൽ അജിമോനും അടൂരിൽ പന്തളം പ്രതാപനും ചവറയിൽ കെ.ആർ. രാജേഷും ജനവിധി തേടും. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ ബി.എസ്. അനൂപ് ചിറയിൻകീഴിലും ആർ.എസ്. ആരുൺ രാജ് ചടയമംഗലത്തും മത്സരിക്കും.
Tags : assembly election kerala bjp releases third list candidates