അൻവർ സാദത്ത്
ആലുവ : ആലുവയിലെ യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ റോഡ് ഷോ ആലുവയിൽ ഇന്നലെ ആരംഭിച്ചു. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകരുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ആലുവ മുൻസിപ്പൽ ടൗൺ ഹാളിന്റെ മുമ്പിൽ നിന്ന് റോഡ് ഷോ ആരംഭിച്ചത്.
ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സ്ഥാനാർഥി അൻവർ സാദത്ത് വാഹനത്തിൽ കയറിയത്.കെ.എന്‍. ഉണ്ണിക്കൃഷ്ണൻ
തൃപ്പൂണിത്തുറ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണിക്കൃഷ്ണന് പള്ളുരുത്തിയില്‍ റോഡ് ഷോ നടത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കാളികളായി.
വോട്ടഭ്യർഥനയുമായി എം.ബി. ഷൈനി
ചെറായി: വൈപ്പിനിലെ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. എം.ബി. ഷൈനി ഇന്നലെ പള്ളിപ്പുറം പഞ്ചായത്തിൽ വടക്കൻ മേഖലയിൽ പ്രമുഖ വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ട് അഭ്യർഥന നടത്തി. ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറത്തിന്റെ ഭവനത്തിലെത്തി അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.
തുർന്ന് പള്ളിപ്പുറം മഞ്ഞുമാത പള്ളി, മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ വിവിധ മതസ്ഥാപനങ്ങൾ കയറി വോട്ടഭ്യർഥിച്ചു.
Tags : nattu vishesham Candidates roadshows