ന്യൂഡൽഹി: ബംഗാളിൽ ബിജെപി 111 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. രൂപ ഗാംഗുലി (സോനാർപുർ ദക്ഷിൺ), രേഖ പത്ര (ഹിംഗൽഗഞ്ച്), സബിത ബർമൻ(ഇത്താഹർ), അനാമിക ഘോഷ് (ഭരത്പുർ) തുടങ്ങിയവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം കണ്ടു. ഏപ്രിൽ 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്.