x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ടയിൽ പ്ര​ചാ​ര​ണ​ച്ചൂ​ടി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഒ​പ്പം അ​ണി​ക​ളും


Published: March 25, 2026 01:27 AM IST | Updated: March 25, 2026 01:27 AM IST

ഇ​രി​ങ്ങാ​ല​ക്കു​ടയിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ കാ​ട്ടൂ​രി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​രം​ഗ​ത്ത് അ​ണി​നി​ര​ന്ന​തോ​ടെ അ​ണി​ക​ളി​ല്‍ ആ​വേ​ശ​മാ​യി.

തെ​ര​ഞ്ഞ​ടു​പ്പി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്ത് ചൂ​ടു​പി​ടി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ഇ​ന്ന​ലെ​രാ​വി​ലെ കാ​ട്ടൂ​രി​ലാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

ഉ​ച്ച​തി​രി​ഞ്ഞ് പൂ​മം​ഗ​ല​ത്തും പ​ടി​യൂ​രും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്‍. ബി​ന്ദു പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റു​ടെ പൊ​റി​ത്തി​ശേ​രി​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​ന​ട​ത്തി. തു​ട​ര്‍​ന്ന് മാ​പ്രാ​ണം സെ​ന്‍റ​റി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ആ​ളൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ണ്‍​വ​ന്‍റ്, കു​ഴി​കാ​ട്ടു​ശേ​രി സ്വീ​റ്റ് ഹോം, ​ക​രാ​ഞ്ചി​റ മി​ഷ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം​ന​ട​ത്തി.

എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ലം എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യ​മ​സ​ഭ ഇ​ന്‍​ചാ​ര്‍​ജ് കൃ​പേ​ഷ് ചെ​മ്മ​ണ്ട അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സൗ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്. സു​ബീ​ഷ് സ്വാ​ഗ​ത​വും ആ​ര്‍​ച്ച അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ള്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Candidates supporters nattuvishesham local news

Recent News

Corehub Up