x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചായയും ചര്‍ച്ചയും; കൊച്ചിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി ബ്യൂറോ
Published: March 31, 2026 02:23 PM IST | Updated: March 31, 2026 02:23 PM IST

കൊച്ചി: മലബാര്‍ പര്യടത്തിന് ഇറങ്ങും മുമ്പ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. അത്താണിയിലെ സല്‍ക്കാര ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയത്. വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഹോട്ടലില്‍ എത്തിയിരുന്നു.

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരും കോഴിക്കോടും പ്രചാരണത്തിന് എത്തും. കണ്ണൂരിലെ പൊതുസമ്മേളനത്തിനു ശേഷം ഉച്ചയ്ക്ക് 12ന് കല്ലാച്ചിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. 1.30ന് പേരാമ്പ്രയില്‍ കോര്‍ണര്‍ മീറ്റിംഗ്. 2.40ന് ബാലുശേരി മുതല്‍ നന്മണ്ട വരെ ഗാരന്‍റി ബസ് യാത്രയിലും 3.50ന് കൊയിലാണ്ടിയില്‍ റോഡ് ഷോയിലും ശേഷം പൊതു സമ്മേളനത്തിലും പങ്കെടുക്കും.

തിങ്കളാഴ്ച പത്തനംതിട്ടയിലും കോട്ടയത്തും രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയിരുന്നു. ചാണ്ടി ഉമ്മനൊപ്പം പാമ്പാടിയില്‍ സൈക്കിള്‍ ചവിട്ടിയാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ പങ്കുചേര്‍ന്നത്. സ്വര്‍ണം കട്ടവര്‍ ആരപ്പാ എന്ന പാരഡി ഗാനം ആലപിച്ചാണ് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.

Tags : Rahul Gandhi breakfast UDF candidates Kochi

Recent News

Corehub Up