x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ​മ്പ’​യു​ടെ പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 23, 2026 02:41 AM IST | Updated: August 23, 2026 02:41 AM IST

പ​​​​മ്പ’ ബ്ലോ​​​​ക്ക്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു താ​​​​മ​​​​സി​​​​ക്കാ​​​​നു​​​​ള്ള ഫ്ളാ​​​​റ്റ് സ​​​​മു​​​​ച്ച​​​​യ​​​​മാ​​​​യ ‘പ​​​​ന്പ’ ബ്ലോ​​​​ക്കി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ സ്പീ​​​​ക്ക​​​​ർ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ.

പ​​​​മ്പ ബ്ലോ​​​​ക്കി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ നി​​​​ർ​​​​മാ​​​​ണ ക​​​​രാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള ഊ​​​​രാ​​​​ളു​​​​ങ്ക​​​​ൽ ലേ​​​​ബ​​​​ർ കോ​​​​ണ്‍​ട്രാ​​​​ക്ട് സൊ​​​​സൈ​​​​റ്റി അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് സ്പീ​​​​ക്ക​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ഉ​​​​ദ്ഘാ​​​​ട​​​​ന മാ​​​​മാ​​​​ങ്കം ക​​​​ഴി​​​​ഞ്ഞ് ആ​​​​റു​​​​മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും "പമ്പ’​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കാ​​​​ൻ യോ​​​​ഗ​​​​മി​​​​ല്ലാ​​​​ത്ത എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ ദു​​​​ര്യോ​​​​ഗം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ന്ന​​​​ലെ ‘ദീ​​​​പി​​​​ക’ വാ​​​​ർ​​​​ത്ത പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. താ​​​​മ​​​​സസ്ഥ​​​​ല​​​​മി​​​​ല്ലാ​​​​ത്ത ഏ​​​​താ​​​​നും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ നി​​​​ള ബ്ലോ​​​​ക്കി​​​​നു മു​​​​ക​​​​ളി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ഒ​​​​രു​​​​ക്കി​​​​യ ഷീ​​​​റ്റി​​​​ട്ട ഷെ​​​​ഡി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്.

വാ​​​​ർ​​​​ത്ത ശ്ര​​​​ദ്ധ​​​​യി​​​​ൽ പെ​​​​ട്ട​​​​തി​​​​നെത്തുട​​​​ർ​​​​ന്നാ​​​​ണ് നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ സ്പീ​​​​ക്ക​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ താ​​​​മ​​​​സ​​​​ത്തി​​​​നാ​​​​യി എം​​​​എ​​​​ൽ​​​​എ ഹോ​​​​സ്റ്റ​​​​ൽ പ​​​​രി​​​​സ​​​​ര​​​​ത്തു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ​​​​ന്പ ബ്ലോ​​​​ക്കി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന കാ​​​​ല​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ത​​​​ന്പി ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

സി​​​​മ​​​​ന്‍റ് പൂ​​​​ശ​​​​ൽ പോ​​​​ലും പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ തി​​​​ര​​​​ക്കി​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് ഏ​​​​റെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും ക്ഷ​​​​ണി​​​​ച്ചു വ​​​​രു​​​​ത്തി. പമ്പ ബ്ലോ​​​​ക്കി​​​​ലെ ഫ്ളാ​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​ക​​​​ത്തെ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

10 നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യി 62 ഫ്ളാ​​​​റ്റ് സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് പ​​​​ന്പ ബ്ലോ​​​​ക്ക്. ഇ​​​​തി​​​​ൽ 60 എ​​​​ണ്ണം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കും ര​​​​ണ്ടെ​​​​ണ്ണം മു​​​​ൻ സ്പീ​​​​ക്ക​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​മാ​​​​യി ന​​​​ൽ​​​​കും. താ​​​​ഴെ വി​​​​പു​​​​ല​​​​മാ​​​​യ പാ​​​​ർ​​​​ക്കിം​​​​ഗ് സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കും. ഓ​​​​രോ ഫ്ളാ​​​​റ്റി​​​​ലും ര​​​​ണ്ടു കി​​​​ട​​​​പ്പു​​​​മു​​​​റി​​​​ക​​​​ളും ഓ​​​​ഫി​​​​സ് മു​​​​റി​​​​യും ഹാ​​​​ളും അ​​​​ടു​​​​ക്ക​​​​ള​​​​യും അ​​​​ട​​​​ങ്ങി​​​​യ വി​​​​പു​​​​ല​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് പ​​​​ന്പ​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തു പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ മു​​​​ഴു​​​​വ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കും വി​​​​പു​​​​ല​​​​മാ​​​​യ താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ങ്ങും.

Tags : PambaFlat Speaker Intervention Expedite Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up