Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gyaneshkumar

ക​മ്മി​ഷ​നെ​തി​രേ പ്ര​തി​ഷേ​ധ​മി​ര​മ്പി; 700ലേ​റെപ്പേർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗാ​​​​ന്ധിജ​​​​യ​​​​ന്തി ദി​​​​ന​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി-​​​​യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധം.

ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ സ​​​​മ​​​​രാ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് വി​​​​ച്ഛേ​​​​ദ​​​​ന​​​​വും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വി​​​​ല​​​​ക്കു​​​​ക​​​​ൾ ലം​​​​ഘി​​​​ച്ച് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി.

മൂ​​​​ന്നു മാ​​​​സം മു​​​​മ്പ് കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​ജെ​​​പി) ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ര​​​​ത്തി​​​​നു​​​ പി​​​​ന്നാ​​​​ലെ, "ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ 2.0' എ​​​​ന്ന​​​പേ​​​​രി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ കൂ​​​​ട്ടാ​​​​യ്മ പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണു ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​ക​​​ന്പ​​​നം കൊ​​​​ള്ളി​​​​ച്ച​​​​ത്.

രാ​​​​വി​​​​ലെ മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ നേ​​​​താ​​​​ക്ക​​​​ളും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പ​​​​ടെ ഏ​​​​ഴു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​രെ ഡ​​​​ൽ​​​​ഹി പൊ​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. സ​​​​മ​​​​രം പൊ​​​​തു​​​​വെ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ചാ​​​​ണു പൊ​​​ലി​​​​സ് നീ​​​ക്കി​​​യ​​​ത്.

ചി​​​​ല പൊ​​​ലി​​​​സു​​​​കാ​​​​രു​​​​ടെ യൂ​​​​ണി​​​​ഫോ​​​​മി​​​​ൽ നെ​​​​യിം പ്ലേ​​​​റ്റു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ചാ​​​​ണു ബ​​​​സു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റ്റി​​​​യ​​​​തെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. എ​​​​ങ്കി​​​​ലും ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ്, ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് പൊ​​​ലി​​​​സ് ക​​​​ട​​​​ന്നി​​​​ല്ല.

ചേ​​​​രി​​​​തി​​​​രി​​​​ഞ്ഞ് പ്ര​​​​തി​​​​ഷേ​​​​ധം, സ്തം​​​​ഭി​​​​ച്ച് ത​​​​ല​​​​സ്ഥാ​​​​നം

ല​​​​ക്ഷ്യം ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വി​​​​വി​​​​ധ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​റ്റ​​​​യ്ക്കൊ​​​​റ്റ​​​​യ്ക്കാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ യു​​​​വ​​​​ജ​​​​ന-​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​നു ചു​​​​റ്റും ഒ​​​​രാ​​​​ൾ​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ പൊ​​​​ലി​​​​സ് ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള കേ​​​​ര​​​​ള ഹൗ​​​​സ് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന ജ​​​​ൻ​​​​പ​​​​ഥ് റോ​​​​ഡാ​​​​ണ് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യും എം​​​എ​​​​സ്എ​​​​ഫും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ദ​​​​യ് ഭാ​​​​നു ചി​​​​ബി​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് ഓ​​​​ഫിസി​​​​ൽ​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ർ​​​​ച്ച് പൊ​​​ലി​​​​സ് ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ വ​​​​ച്ച് ത​​​​ട​​​​ഞ്ഞു. ബാ​​​​രി​​​​ക്കേ​​​​ഡ് മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പൊ​​​ലി​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

ഡി​​​വൈ​​​എ​​​​ഫ്ഐ, എ​​​​സ്എ​​​​ഫ്​​​​ഐ, എ​​​ഐ​​​എ​​​​സ്എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചി​​​​ൽ സി​​​പി​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​യ എം.​​​​എ. ബേ​​​​ബി, വൃ​​​​ന്ദ കാ​​​​രാ​​​​ട്ട്, എ.​​​​എ. റ​​​​ഹീം, പി. ​​​​സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.​​​

National

ഗ്യാനേഷിന്‍റെ രാജിക്ക് കനത്ത സമ്മർദം

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ​ ​ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​ന്‍റെ രാ​​​​​​ജി​​​ക്ക് സ​​​മ്മ​​​ർ​​​ദം മു​​​റു​​​കി. കോ​​​ൺ​​​ഗ്ര​​​സും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും സി​​​ജെ​​​പി​​​യും പ്ര​​​​​​തി​​​​​​ഷേ​​​​​​ധം കൂ​​​ടു​​​ത​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ച്ചു. വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നു​​​ള്ളി​​​ലെ ത​​​ർ​​​ക്കം, വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക തീ​​​വ്ര പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന, പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ഫോം ​​​ആ​​​റി​​​ൽ വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഇ​​​ന്നു ചേ​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി ച​​​ർ​​​ച്ച ചെ​​​യ്യും.

ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നു​​​മെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

"വോ​​​ട്ട് ചോ​​​രി’' (വോ​​​ട്ട് മോ​​​ഷ​​​ണം) എ​​​ന്ന പ്ര​​​മേ​​​യ​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് സി​​​ഇ​​​സി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ചു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

"അ​​​ദ്ദേ​​​ഹം രാ​​​ജി വ​​​ച്ചാ​​​ലും, അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്,' മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ രാ​​​ജി വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് സി​​​ജെ​​​പി​​​യി​​​ലെ അ​​​ശു​​​തോ​​​ഷ് ര​​​ങ്ക ഇ​​​ന്ന​​​ലെ ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, ഡ​​​​​​ൽ​​​​​​ഹി പ്ര​​​​​​ദേ​​​​​​ശ് കോ​​​​​​ൺ​​​​​​​ഗ്ര​​​​​​സ് ക​​​​​​മ്മി​​​​​​റ്റി​​​​​​യു​​​​​​ടെ​​​​​​യും യൂ​​​​​​ത്ത് കോ​​​​​​ൺ​​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നാ​​​​​​ളു​​​​​​ക​​​​​​ൾ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

National

ഗ്യാനേഷ് കുമാറിന്‍റെ വീടിന്‍റെ മതിൽ വികൃതമാക്കിയ രണ്ടു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ആ​​​ഗ്ര: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മിഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ യു​​​പി ആ​​​ഗ്ര​​​യി​​​ലെ വീ​​​ടി​​​ന്‍റെ മ​​​തി​​​ൽ വി​​​കൃ​​​ത​​​മാ​​​ക്കി​​​യ​തി​ന്‍റെ പേ​രി​ൽ ര​​​ണ്ടു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ.

ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ വി​​​ജ​​​യ് ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ധാ​​​ന ഗേറ്റിലും മ​​​തി​​​ലി​​​ലും സ്പ്രേ ​​​പെ​​​യി​​​ന്‍റു​​​കൊ​​​ണ്ട് ഗ്യാ​​​നേ​​​ഷ് രാ​​​ജ്യ​​​ദ്രോ​​​ഹി, ഗ്യാ​​​നേ​​​ഷ് ക​​​ള്ള​​​ൻ എ​​​ന്ന് എ​​​ഴു​​​തു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പൊ​​​ലി​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ മു​​​കേ​​​ഷ് ധാ​​​ൻ​​​ഗ​​​ർ, അ​​​നി​​​ൽ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

National

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗം ഇ​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യം പ്ര​​ധാ​​ന അ​​ജ​​ൻ​​ഡ​​യാ​​ക്കി കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി യോ​​ഗം ഇ​​ന്നു ന​​ട​​ക്കും.

ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​തി​​ഷേ​​ധം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ലും വോ​​ട്ട് ചോ​​രി വി​​ഷ​​യം ജ​​ന​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ച​​ർ​​ച്ച​​ക​​ൾ യോ​​ഗ​​ത്തി​​ലു​​ണ്ടാ​​കും.

ഗ്യാ​​നേ​​ഷ് കു​​മാ​​ർ വി​​ഷ​​യ​​ത്തി​​ൽ ഭാ​​വി​​തന്ത്രം രൂ​​പീ​​ക​​രി​​ക്കാൻ പ്ര​​തി​​പ​​ക്ഷ ഇ​​ന്ത്യാ​​ സ​​ഖ്യ​​ത്തി​​ന്‍റെ യോ​​ഗം നാ​​ളെ ന​​ട​​ക്കും.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ്ര​തി​രോ​ധ​വു​മാ​യി ബി​ജെ​പി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ 12 മു​ഖ്യ​മ​ന്ത്രി​മാ​ർ രം​ഗ​ത്ത് ​

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കാ​ൻ 12 ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ണി​നി​ര​ത്തി വ​മ്പ​ൻ പ്ര​തി​രോ​ധ​വു​മാ​യി ഭ​ര​ണ​പ​ക്ഷം. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടും, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ 14 തീ​രു​മാ​ന​ങ്ങ​ളെ മ​റ്റ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​ർ എ​തി​ർ​ത്ത​താ​യി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ 'വോ​ട്ട് തി​രി​മ​റി' ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി, ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും തി​ങ്ക​ളാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ലാ ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.
വി​വി​ധ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച​ത്. 

 

 

 

 

National

സി​ജെ​പി പ്ര​തി​ഷേ​ധം; പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സോ​നം വാം​ഗ്ചു​ക്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി സോ​നം വാം​ഗ്ചു​ക്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നാ​ണ് സി​ജെ​പി​യു​ടെ പ്ര​ഖ്യാ​പ​നം. ‌
‌
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വാം​ഗ്ചു​ക് പ്ര​തി​ക​രി​ച്ചു. എ​ല്ലാ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ൽ സി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന് ത​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ താ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വാം​ഗ്ചു​ക് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഓ​രോ പ്ര​ക്ഷോ​ഭ​ത്തി​ലും ത​നി​ക്ക് നേ​രി​ട്ട് സാ​ന്നി​ധ്യ​മ​റി​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ രം​ഗ​ത്തു​വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വാം​ഗ്ചു​ക് കൂ‌‌​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റ്; സ്ഥാനത്ത് തുടരരുതെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റായി പ്രവർത്തിച്ചുവെന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വേണ്ടി ജനാധിപത്യത്തെ അട്ടിമറിച്ച ഏജന്‍റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയ അദ്ദേഹത്തെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളെന്നാണ് ചരിത്രം രേഖപ്പെടുത്തുക.

രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലിരുന്ന് ജനാധിപത്യത്തെ തകർത്ത ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധിയെപ്പറ്റി ഭരണഘടന തന്നെ വ്യക്തമായി പറയുന്നുണ്ട്.

അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ സംഘപരിവാറിന്‍റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

National

ഇ​​​​സി​​​​ഐ ​നെ​​​​​റ്റ് സം​​​​​വി​​​​​ധാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും : മാറ്റങ്ങളുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​മ​​ർ​​ശ​​ന​​ങ്ങ​​​​ൾ​​​​ക്കു​​​​മി​​​​ടെ ഇ​​​​സി​​​​ഐ നെ​​​​​റ്റ് പോ​​​​​ർ​​​​​ട്ട​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കും ച​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​ണോ​​​​യെ​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സം​​​​​വി​​​​​ധാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കുന്നതിന് സ​​​​​മി​​​​​തി​​​​​യെ നി​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

സീ​​​​​നി​​​​​യ​​​​​ർ ഡെ​​​​​പ്യൂ​​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​റു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​മി​​​​​തി​​​​​യി​​​​​ൽ ഐ​​​​ഐ​​​​ടി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഐ​​​​ഐ​​​​ഐ​​​​ടി​​​​യി​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള സ്വ​​​​​ത​​​​​ന്ത്ര വി​​​​​ദ​​​​​ഗ്ധ​​​​​നും ഉ​​​​​ൾ​​​​​പ്പെ​​​​​ടും. സ​​​​​മി​​​​​തി പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി റി​​​​​പ്പോ​​​​​ർ​​​​​ട്ട് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ന് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും.

ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യ ആ​​​​​ക്സ​​​​​സ് നി​​​​​ല​​​​​വി​​​​​ൽ പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണെ​​​​​ന്നും ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി സം​​​​​സ്ഥാ​​​​​ന ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ട​​​​​റ​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രി​​​​​ൽ​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ പ​​​​​ല മാ​​​​​റ്റ​​​​​ങ്ങ​​​​​ളും വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ക​​​​​മ്മി​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ഫീ​​​​​ൽ​​​​​ഡ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ കൂ​​​​​ടു​​​​​ത​​​​​ൽ ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കും. ഐ​​​​ടി മാ​​​​​തൃ​​​​​ക​​​​​ക​​​​​ളു​​​​​മാ​​​​​യും പോ​​​​​ർ​​​​​ട്ട​​​​​ലു​​​​​ക​​​​​ളു​​​​​മാ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പു​​​​​തി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ഇ​​​​​നി​​​​​മു​​​​​ത​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ സ​​​​​മി​​​​​തി ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത​​​​ശേ​​​​​ഷ​​​​​മേ ക​​​​​മ്മി​​​​​ഷ​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​നു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ​​​​വെ​​​​ന്നും ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​ ക​​​​മ്മി​​​​ഷ​​​​ൻ യോ​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

തീ​​​​​യ​​​​​തി​​​​​ക​​​​​ൾ നീ​​​​​ട്ടി

ഡ​​​​​ൽ​​​​​ഹി ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ട​​​​​റ​​​​​ൽ ഓ​​​​​ഫി​​​​​സ​​​​​റു​​​​​ടെ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന​​​​​യെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളും എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ളും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ 30 വ​​​​​രെ​​​​​യും അ​​​​​വ തീ​​​​​ർ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 30 വ​​​​​രെ​​​​​യും നീ​​​​​ട്ടി. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യി​​​​​ൽ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ 12 വ​​​​​രെ​​​​​യും തീ​​​​​ർ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 10 വ​​​​​രെ​​​​​യു​​​​​മാ​​​​​ണു നീ​​​​​ട്ടി​​​​​യ​​​​​ത്.

ബി​​​​​ഹാ​​​​​ർ, പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ 20 സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​സ്ഐ​​​​​ആ​​​​​ർ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​യ യു​​​​​വ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും പു​​​​​തി​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക പു​​​​​തു​​​​​ക്ക​​​​​ൽ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

ഗോ​​​​​വ​​​​​യി​​​​​ൽ വി​​​​​ട്ടു​​​​​പോ​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കാ​​​​​യി ബി​​​​എ​​​​​ൽ​​​​ഒ​​​​​മാ​​​​​ർ വീ​​​​​ടു​​​​​വീ​​​​​ടാ​​​​​ന്ത​​​​​ര സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. വി​​​​​ട്ടു​​​​​പോ​​​​​യ 97 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രി​​​​​ൽ 81 പേ​​​​​രും പേ​​​​​ര് ചേ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഫോം 6 ​​​​​ഇ​​​​​തി​​​​​നോ​​​​​ട​​​​​കം പൂ​​​​​രി​​​​​പ്പി​​​​​ച്ചു ന​​​​​ൽ​​​​​കി. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പൂ​​​​​ർ​​​​​ണ ക​​​​​മ്മി​​​​​ഷ​​​​​ൻ യോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്ന് വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

National

കള്ളക്കളിയുടെ ചുമതല ഗ്യാനേഷിന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ക​​​​ള്ള​​ക്ക​​ളി ന​​​​ട​​​​ത്താ​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നു ന​​​​ൽ​​​​കി​​​​യ​​​​തു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​മാ​​​​ണെ​​​​ന്നു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ആ​​​​ദ്യം ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്ക് ആ​​​​ളു​​​​ക​​​​ളെ ചേ​​​​ർ​​​​ക്കാ​​​​നാ​​​​ണ് ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ എ​​​​ന്ന അ​​​​ന്ന​​​​ത്തെ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ ബി​​​​ജെ​​​​പി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​ന്നും അ​​​​തി​​​​നു​​​​ശേ​​​​ഷം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ മാ​​​​ച്ച് ഫി​​​​ക്സിം​​​​ഗി​​​​നു​​​​ള്ള അം​​​​പ​​​​യ​​​​റാ​​​​ക്കി​​യെ​​ന്നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ രാ​​​​ഹു​​​​ൽ കു​​​​റി​​​​ച്ചു.

മു​​​​ൻ കേ​​​​ര​​​​ള ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​ജി തോം​​​​സ​​​​ൺ ഐ​​​​എ​​​​എ​​​​സി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം.

National

ഗ്യാ​നേ​ഷ് കു​മാ​റി​നു പി​ന്നാ​ലെ മ​ക​ളും വി​വാ​ദ​ത്തി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​ആ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​വെ​​​ന്ന ആ​​​​രോ​​​​പ​​​​ണം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ക​​​​ളും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗൗ​​​​തം ബു​​​​ദ്ധ ന​​​​ഗ​​​​ർ ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ മേ​​​​ധ രൂ​​​​പ​​​​ത്തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ച്ച പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്നു. സു​​​​പ്രീം​​​​കോ​​​​ട​​​​തി റോ​​​​സ്റ്റ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് കേ​​​​സ് മ​​​​റ്റൊ​​​​രു ബെ​​​​ഞ്ചി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​ണ് വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച ബെ​​​​ഞ്ചി​​​​ലെ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് സ​​​​തീ​​​​ഷ് ച​​​​ന്ദ്ര ശ​​​​ർ​​​​മ​​​​യു​​​​ടെ മ​​​​ക​​​​ൻ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് കൗ​​​ൺ​​​സ​​​ലാ​​​​ണെ​​​​ന്ന വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ, മേ​​​​ധാ രൂ​​​​പ​​​​ത്തി​​​​നു കേ​​​​സി​​​​ൽ ല​​​​ഭി​​​​ച്ച അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​ര​​​​വ് കൂ​​​​ടു​​​​ത​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

നോ​​​​യി​​​​ഡ​​​​യി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​ര​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ നി​​​​യ​​​​മ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ​​​​നി​​​​യ​​​​മം ചു​​​​മ​​​​ത്തി ത​​​​ട​​​​ങ്ക​​​​ലി​​​​ൽ വ​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി മേ​​​​ധ​​​​യ്ക്ക് അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ പി​​​​ഴ ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നു.ഈ ​​​​ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്താ​​​​ണു മേ​​​​ധ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

റോ​​​​സ്റ്റ​​​​ർ പ്ര​​​​കാ​​​​രം ജ​​​​സ്റ്റീ​​​​സ് ബി.​​​​വി. നാ​​​​ഗ​​​​ര​​​​ത്ന അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യ ബെ​​​​ഞ്ചി​​​​നു മു​​​​മ്പാ​​​​കെ എ​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ഹ​​​​ർ​​​​ജി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സ​​​​തീ​​​​ഷ് ച​​​​ന്ദ്ര ശ​​​​ർ​​​​മ ഉ​​​​ൾ​​​​പ്പെ​​​​ട്ട ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യും അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

സാ​​​​ധാ​​​​ര​​​​ണ ഇ​​​​ത്ത​​​​രം വി​​​രു​​​ദ്ധ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​സ് കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്നും ജ​​​​ഡ്ജി​​​​മാ​​​​ർ പി​​​​ന്മാ​​​​റു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്. എ​​​​ന്നാ​​​​ൽ, ഈ ​​​​കേ​​​​സി​​​​ൽ അ​​​​തു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ് വ​​​​ലി​​​​യ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കും വ​​​​ഴി തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ച​​​ട്ടം മ​​​റി​​​ക​​​ട​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കി​​​ട​​​യി​​​ൽ അ​​​തൃ​​​പ്തി പു​​​ക​​​യു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

National

ന​ട​പ​ടി​യി​ല്ല, ന്യാ​യ​വാ​ദ​ങ്ങ​ൾ മാ​ത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നൊ​​പ്പം നി​​​​ന്നു​​​​കൊ​​​​ണ്ട് എ​​​​സ്ഐ​​​ആ​​​​റി​​​​ൽ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ണ്ട​​​​തി​​​​ലെ ഭി​​​​ന്ന​​​​ത പ​​​​ര​​​​സ്യ​​​​മാ​​​​യ​​​​തോ​​​​ടെ, സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ ഒ​​​​പ്പം നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​വു​​​​മാ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ.

പ്ര​​​​തി​​​​പ​​​​ക്ഷ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി​​​​ക്കാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ സു​​​​ഖ്‌​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് സ​​​​ന്ധു, വി​​​​വേ​​​​ക് ജോ​​​​ഷി എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ഗ്യാ​​​​ന്വേ​​​​ഷ് കു​​​​മാ​​​​ർ ഇ​​​​ന്ന​​​​ലെ നി​​​​ർ​​​​വാ​​​​ച​​​​ൻ സ​​​​ദ​​​​നി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മാ​​​​യി (എ​​​​സ്ഐ​​​ആ​​​​ർ) ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​മ്മി​​​​ഷ​​​​നി​​​​ൽ ഐ​​​​ക്യ​​​​ക​​​​ണ്ഠ്യേ​​​​ന​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​ളെ​​​ടു​​​​ത്ത​​​​തെ​​​​ന്ന് വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച ക​​​​മ്മി​​​​ഷ​​​​ൻ, നി​​​​ര​​​​വ​​​​ധി വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യും അ​​​​റി​​​​യി​​​​ച്ചു.

എ​​​​സ്ഐ​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 14 വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​ഹ​​​​ക​​​​മ്മി​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ മു​​​​ന്പ് വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​യൊ​​​​ന്നും പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ, വി​​​​യോ​​​​ജി​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മി​​​​ഷ​​​​ൻ ഇ​​​​റ​​​​ക്കി​​​​യ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

Kerala

ബിജെപി സ്ഥാനാർഥിയാവാൻ ഗ്യാനേഷ് കുമാർ നിർദേശിച്ചു, താൻ തയാറായില്ലെന്ന് ജിജി തോംസൺ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസൺ രംഗത്ത്.

കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ തന്നോട് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു നിർദേശം. വിരമിക്കലിനുശേഷം എന്താണ് പ്ലാൻ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ, കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്നാണ് താൻ മറുപടി നൽകിയത്. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കണമെന്നും തുടർന്ന് എംപിയാവുകയും മന്ത്രിയാവുകയും ചെയ്ത് മുന്നോട്ടുപോവണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

2016-ലായിരുന്നു വിമാനയാത്രയ്ക്കിടെയുള്ള ഈ സംഭാഷണമെന്നും താൻ അപ്പോൾതന്നെ ആ നിർദേശം നിഷേധിച്ചുവെന്നും ജിജി തോംസൺ വ്യക്തമാക്കി. അന്ന് അദ്ദേഹം കേന്ദ്ര സർവീസിലുണ്ടായിരുന്നുവെന്നും ഒരു ചാനലിനോട് ജിജി തോംസൺ വെളിപ്പെടുത്തി.

Kerala

ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റുതുലയ്ക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നുവെന്ന് കെ.സി

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനലാണെന്നും രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്ത കരാർ ഏറ്റെടുത്തിരിക്കുന്ന ആളായി അദ്ദേഹം മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വലിയ ഭൂകമ്പമാണ് നടന്നിരിക്കുന്നതെന്നും 24 മണിക്കൂറും ചർച്ച ചെയ്യേണ്ടത് ഈ വിഷയമാണെന്നും കെ.സി പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് കാര്യമെന്നും ജനം ഇളകേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ളത് നിയമവിരുദ്ധമായ സർക്കാരാണെന്ന് വിശേഷിപ്പിച്ച കെ.സി, 2014ൽ വോട്ട് ചോർച്ച നടത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും തുറന്നടിച്ചു.

National

​ഗ്യാനേഷ് കുമാർ ഇന്നു രാജിവച്ചില്ലെങ്കിൽ ഒക്‌ടോബർ രണ്ടുമുതൽ പ്രതിഷേധം: സിജെപി

ന്യൂ​ഡ​ൽ​ഹി: ​ഗ്യാ​നേ​ഷ് കു​മാ​ർ ഇ​ന്ന​ത്തോ​ടെ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ​ഗാ​ന്ധിജ​യ​ന്തി​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ർ ര​ണ്ടിന് രാ​ജ്യ​വ്യാ​പ​ക​ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി).

മും​ബൈ​യി​ൽ​നി​ന്ന് തു​ട​ങ്ങി രാ​ജ്യ​മെ​ങ്ങും പ്ര​ക്ഷോ​ഭം വ്യാ​പി​ക്കു​മെ​ന്നും സ്ഥാ​പ​ക​ നേ​താ​വാ​യ അ​ഭി​ജി​ത് ദീ​പ്കെ എ​ക്സി​ൽ കു​റി​ച്ചു.

ഈ ​​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് പ്ര​തി​ജ്ഞ​യെ​ടു​ക്കാ​മെ​ന്നും ദീപ്കെ​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു. അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് മ​റ്റൊ​രു പോ​സ്റ്റി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ

നിലമ്പൂർ: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്താ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു നി​​​യ​​​മ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​രോ​​​പി​​​ച്ചു.

ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം നി​​​ല​​​ന്പൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രെ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫോം ​​​ആ​​​റ് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും സാ​​​ങ്കേ​​​തി​​​ക​​​മാ​​​യും കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

National

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; സംഘർഷാവസ്ഥ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

National

ഗ്യാനേഷ് ഉടൻ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്ത്. ശനിയാഴ്ചയ്ക്കുള്ളിൽ രാജി സമർപ്പിച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.

പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ഈ ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നതായി വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്നും അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടു.

പിഴവുകളുള്ള ഒരു സംവിധാനത്തിൽ പ്രതിപക്ഷം പങ്കെടുക്കുന്നത് അതിന് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അഭിജീത് എക്സിലെ മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി.

National

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ; ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ യു​വാ​ക്ക​ളെ​യും ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്താ​നി​രു​ന്ന ഗ്രാ​ൻ​ഡ് ഡ​യ​ലോ​ഗ് പ​രി​പാ​ടി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. 

തി​ങ്ക​ളാ​ഴ്ച വാ​രാ​ണ​സി​യി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​ർ സി​ഇ​സി​ക്ക് രേ​ഖാ​മൂ​ലം വി​യോ​ജി​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തി​നി​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി പേ​രു​ക​ൾ നീ​ക്കം ചെ​യ്ത ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും 14 ത​വ​ണ ക​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് പേ​രു​ക​ൾ നീ​ക്കം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്തു​ക​ൾ. 

വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി, മ​മ​ത ബാ​ന​ർ​ജി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം കനക്കുന്നു

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മിഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ നി​​ല​​പാ​​ടു​​ക​​ളും വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ തി​​രു​​ത്ത​​ലു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തീ​​രു​​മാ​​ന​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി പ്ര​​തി​​പ​​ക്ഷം രം​​ഗ​​ത്ത്. ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി​​യി​​ൽ കു​​റ​​ഞ്ഞ​​തൊ​​ന്നു​​കൊ​​ണ്ടും പ്ര​​തി​​ഷേ​​ധം അ​​വ​​സാ​​നി​​പ്പി​​ക്കി​​ല്ലെ​​ന്ന ഉ​​റ​​ച്ച നി​​ല​​പാ​​ടി​​ലാ​​ണു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ.

തെ​​രു​​വ് പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്കും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ങ്ങ​​ൾ​​ക്കു​​മ​​പ്പു​​റം വി​​ഷ​​യം പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​നാ​​ണു പ്ര​​തി​​പ​​ക്ഷ നീ​​ക്കം. ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളി​​ലും ഉ​​ട​​ൻ​​ത​​ന്നെ പു​​തി​​യ നോ​​ട്ടീ​​സ് ന​​ൽ​​കി​​യേ​​ക്കും. സ​​മാ​​ന​​മാ​​യ ആ​​വ​​ശ്യ​​വു​​മാ​​യി 73 പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​ർ ഏ​​പ്രി​​ൽ 24ന് ​​സ​​മ​​ർ​​പ്പി​​ച്ച നോ​​ട്ടീ​​സ് നി​​ല​​വി​​ൽ രാ​​ജ്യ​​സ​​ഭ​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്.

കോ​​ൺ​​ഗ്ര​​സ് മാ​​ർ​​ച്ച് ഇ​​ന്ന്

ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ ഉ​​ട​​ൻ അ​​റ​​സ്റ്റ് ചെ​​യ്ത് സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കംചെ​​യ്യ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​നു കീ​​ഴി​​ൽ എ​​ടു​​ത്ത തീ​​രു​​മാ​​ന​​ങ്ങ​​ളും വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ മാ​​റ്റ​​ങ്ങ​​ളും പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ൺ​​ഗ്ര​​സ് ഇ​​ന്ന് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മിഷ​​ൻ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തും. ര​​ണ്ടാം ഘ​​ട്ട​​മാ​​യി 28ന് ​​കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ള​​ക്‌​​ട​​റേ​​റ്റ് മാ​​ർ​​ച്ചു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ അ​​റി​​യി​​ച്ചു.

ഇ​​ട​​തു​​പ​​ക്ഷ പ്ര​​ക്ഷോ​​ഭം നാ​​ളെ​​ മു​​ത​​ൽ

നാ​​ളെ മു​​ത​​ൽ ഒ​​ക്‌​​ടോ​​ബ​​ർ ര​​ണ്ടു​​വ​​രെ രാ​​ജ്യ​​വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ഇ​​ട​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ രാ​​ജി സ​​മ​​ർ​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ൽ രാ​​ജ്യ​​വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യും (സി​​ജെ​​പി) അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​നു​​പു​​റ​​മെ സോ​​ഷ്യ​​ൽ മീ​​ഡി​​യ കാ​​മ്പ​​യി​​നും പാ​​ർ​​ട്ടി ആ​​രം​​ഭി​​ച്ചു.

നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളും പ​​രാ​​തി​​ക​​ളും

സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ എ​​തി​​ർ​​പ്പ് അ​​വ​​ഗ​​ണി​​ച്ച് ക​​മ്മിഷ​​ന്‍റെ പേ​​രി​​ൽ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കാ​​ൻ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മിഷ​​ണ​​ർ​​ക്ക് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നും ഇ​​ത് ക്രി​​മി​​ന​​ൽ കു​​റ്റ​​കൃ​​ത്യ​​മാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​പി മ​​ഹു​​വ മൊ​​യ്ത്ര ഡ​​ൽ​​ഹി പാ​​ർ​​ല​​മെ​​ന്‍റ് സ്ട്രീ​​റ്റ് പൊ​​ലി​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി. എ​​ന്നാ​​ൽ പൊ​​ലി​​സ് ഇ​​തു​​വ​​രെ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ല.

അ​​തേ​​സ​​മ​​യം, ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ ക്രി​​മി​​ന​​ൽ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി സു​​പ്രീം​​കോ​​ട​​തി അ​​ഭി​​ഭാ​​ഷ​​ക​​ർ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ലി​​ന്‍റെ അ​​നു​​മ​​തി തേ​​ടി. സി​​ഇ​​സി​​യു​​ടെ ഏ​​ക​​പ​​ക്ഷീ​​യ നി​​ല​​പാ​​ടു​​ക​​ൾ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ മു​​ൻ ഉ​​ത്ത​​ര​​വു​​ക​​ളു​​ടെ ലം​​ഘ​​ന​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് അ​​ഭി​​ഭാ​​ഷ​​ക​​ർ രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

National

ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കണം; പൊലിസിൽ പരാതി നൽകി മഹുവ മൊയ്ത്ര

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നീക്കം. എന്നാൽ എംപിയുടെ പരാതിയിൽ പൊലിസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ കമ്മിഷന്‍റെ തീരുമാനങ്ങളോടും ഉത്തരവുകളോടും വിയോജിപ്പ് പ്രകടിപ്പിച്ചതായി മഹുവ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വോട്ടർമാരെ ചേർക്കൽ, ഒഴിവാക്കൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ വോട്ടർ രജിസ്ട്രേഷൻ നടപടികളിലെ മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മറ്റ് അംഗങ്ങളുടെ രേഖാമൂലമുള്ള വിയോജിപ്പുകളെ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അധികാരമില്ലെന്നാണ് മഹുവ മൊയ്ത്രയുടെ പ്രധാന വാദം.

കമ്മിഷന്‍റെ കൂട്ടായ അംഗീകാരമില്ലാത്ത ആശയവിനിമയങ്ങൾ പുറപ്പെടുവിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അവകാശമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

National

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണം; ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മിഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന് 48 മ​​​​ണി​​​​ക്കൂ​​​​ർ അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ന​​​​ൽ​​​​കി കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​ജെ​​​​പി). നി​​​​ശ്ചി​​​​ത​​​സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം അ​​​​ദ്ദേ​​​​ഹം സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ക​​​​ടു​​​​ത്ത പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

രാ​​​​ജ്യ​​​​ത്തെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​യ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഉ​​​​ട​​​​ൻ സ്ഥാ​​​ന​​​​മൊ​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി യു​​​​വ​​​​ത​​​​ല​​​​മു​​​​റ (ജെ​​​​ൻ സി) ​​​​മു​​​​ന്നോ​​​​ട്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും സി​​​​ജെ​​​പി നേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​ഭി​​​​ജി​​​​ത് ദീ​​​​പ്കെ, അ​​​​ശു​​​​തോ​​​​ഷ് രം​​​​ഗ, സൗ​​​​ര​​​​വ് ദാ​​​​സ് എ​​​​ന്നി​​​​വ​​​​ർ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സി​​​ജെ​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ അ​​​​ന്യാ​​​​യ​​​​മാ​​​​യി വോ​​​​ട്ട​​​​വ​​​​കാ​​​​ശം റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​രു വോ​​​​ട്ട് ചെ​​​​യ്യ​​​​ണം, ആ​​​​രു ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ല എ​​​​ന്നു സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മ​​​​ല്ല, മ​​​​റി​​​​ച്ച് സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.

സി​​​ജെ​​​പി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി: ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഉ​​​​ട​​​​ൻ രാ​​​​ജി​​​​വ​​​യ്​​​​ക്ക​​​​ണം. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ഇ​​​​ത്ത​​​​രം തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും വേ​​​​ണം.

തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​യ്​​​​ക്ക​​​​ണം: നി​​​​ല​​​​വി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​ല്ലാ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളും നി​​​​ർ​​​​ത്തി​​​​വ​​​യ്​​​​ക്ക​​​​ണം. എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ച്ച്, 2025 ജ​​​​നു​​​​വ​​​​രി​​​​ക്ക് മു​​​​മ്പു​​​​ള്ള വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണം. കൂ​​​​ടാ​​​​തെ, എ​​​​സ്ഐ​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സ്വ​​​​ത​​​​ന്ത്ര അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മിഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണം.

നി​​​​യ​​​​മം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം: തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന 2023ലെ ​​​​നി​​​​യ​​​​മം ഉ​​​​ട​​​​ന​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം.

National

ഗ്യാ​നേ​ഷി​നെ വെ​റു​ക്കു​ന്ന​വ​ർ ഒ​ന്നി​ക്ക​ണം; പ​ട​യൊ​രു​ക്ക​വു​മാ​യി സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജി​ത് ദി​പ്കെ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ഒ​ന്നി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി അ​ഭി​ജി​ത് ദി​പ്കെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ചു.

ഗ്യാ​നേ​ഷി​നെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രാ​ദേ​ശി​ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ ഓ​രോ​ന്നാ​യി ത​ക​ർ​ത്തു. മ​മ​ത ബാ​ന​ർ​ജി, അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ൾ, സ്റ്റാ​ലി​ൻ, പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​തി​ലു​ണ്ട്. എം​എ​ൽ​എ​മാ​രെ വാ​ങ്ങു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. അ​തി​നു​ശേ​ഷം പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ ന​ശി​പ്പി​ച്ചു. ഇ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി ഗ്യാ​നേ​ഷ് കു​മാ​റാ​ണ്.

മോ​ദി​യു​ടെ ഹീ​റോ ഗ്യാ​നേ​ഷ് കു​മാ​റാ​ണ്. ശ​ക്ത​രാ​യ പ്ര​തി​പ​ക്ഷ മു​ഖ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി. ഗ്യാ​നേ​ഷ് കു​മാ​റി​ന് അ​റി​യാം എ​ങ്ങ​നെ ബി​ജെ​പി​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന്. ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കേ​ണ്ട ഒ​രു കു​റ​വ് മാ​ത്ര​മാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നു​ള്ള​ത്. ഇ​ന്ന് രാ​ജ്യ​ത്ത് കേ​ന്ദ്ര​ത്തി​നെ​തി​രെ വ​ലി​യ വി​കാ​രം ഉ​യ​രു​ന്നുണ്ടെന്നും ​അ​ഭി​ജി​ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് സി​ജെ​പി മു​ഖ്യവ​ക്താ​വ് സൗ​ര​വ് ദാ​സ് ആ​രോ​പി​ച്ചു. സ്കൂ​ളു​ക​ൾ, തൊ​ഴി​ലി​ല്ലാ​യ്മ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ട​ന​യു​ടെ പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലെ​ന്നും സൗ​ര​വ് ദാ​സ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ​സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ ഭി​ന്ന​ത​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും നേ​ര​ത്തെ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

National

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ പ​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ രൂ​ക്ഷവി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്ത്.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ഏ​ക​പ​ക്ഷീ​യ​ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്ത ഗ്യാ​നേ​ഷ് കു​മാ​ർ പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ഴെ​ല്ലാം അ​ത് ത​മാ​ശ​യാ​യി ത​ള്ളി​ക്ക​ള​യു​ക​യാ​ണു ചെ​യ്ത​തെ​ന്നും, ഇ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ ക​മ്മി​ഷന്‍റെ ഉ​ള്ളി​ൽനി​ന്നുത​ന്നെ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

31 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ദ്യ മൂ​ന്ന് ഘ​ട്ട എ​സ്ഐ​ആ​ർ പ്ര​ക്രി​യ​ക​ൾ​ക്കി​ട​യി​ൽ 13.8 കോ​ടി പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ ക​ര​ടി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്മേ​ലു​ള്ള ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ്. ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി 73 പ്ര​തി​പ​ക്ഷ രാ​ജ്യ​സ​ഭാ എം​പി​മാ​ർ സ​മ​ർ​പ്പി​ച്ച പ്ര​മേ​യ നോ​ട്ടീ​സി​ൽ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ഉ​ട​ന​ടി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രാ​ൻ ഗ്യാ​നേ​ഷ് കു​മാ​റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും ക​മ്മിഷ​നി​ൽ അ​ടി​യ​ന്തര​മാ​യി പ​രി​ഷ്‌​കാ​ര​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യു​റോ ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്മി​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ന​ട​പ്പി​ലാ​ക്കി​യ രീ​തി​യെ​ക്കു​റി​ച്ചും സു​പ്രീം​കോ​ട​തി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്യാ​നേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് ആം​ആ​ദ്മി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആവശ്യപ്പെട്ടു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, സി​പി​എം എംപി ജോ​ൺ ബ്രി​ട്ടാ​സ്, ശി​വ​സേ​ന (ഉ​ദ്ധ​വ് വി​ഭാ​ഗം) നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്, മെ​ഹ​ബൂ​ബ മു​ഫ്തി തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്ന​താ​യും സു​പ്രീം​കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി.

National

ഗ്യാനേഷിനെ അറസ്റ്റ് ചെയ്യണം: മമത ‌

ന്യൂ​​​​ഡ​​​​ല്‍ഹി: പ​​​ഴ​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ല്‍ വീ​​​​ണ്ടും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി. മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​മ​​​ത​​​യു​​​ടെ ആ​​​വ​​​ശ്യം.

ഗ്യാ​​​നേ​​​ഷി​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട മ​​​മ​​​ത ബാ​​​ന​​​ർ​​​ജി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ന്‍ ബി​​​​ജെ​​​​പി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. പ​​​​ഴ​​​​യ വോ​​​​ട്ട​​​​ര്‍പ​​​​ട്ട​​​​ിക​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​ലാ​​​ക​​​ണം വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ര്‍ ഒ​​​ഴി​​​യും​​​വ​​​രെ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് ലൈ​​​​വി​​​​ല്‍ മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി പ​​​റ​​​ഞ്ഞു. ബി​​​​ജെ​​​​പി​​​​യും ക​​​​മ്മി​​​​ഷ​​​​നും ചേ​​​​ര്‍ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കൊ​​​​ള്ള​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​താ​​​യും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ജ​​​​യി​​​​ലി​​​​ട​​​​യ്ക്ക​​​​ണം. പ്ര​​​​ശ്‌​​​​നം ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി നേ​​​​താ​​​​ക്ക​​​​ള്‍ ച​​​​ര്‍ച്ച ചെ​​​​യ്തു​​​​വെ​​​​ന്നും മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി വ്യ​​​​ക്ത​​​​മാ​​​​ക്കി.​

Latest News

Corehub Up