കോഴിക്കോട്: ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമര്‍ശിച്ചുവരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ നീക്കം.
ഉമേഷിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. മേലധികാരികളെ വിമര്‍ശിച്ചതിനെ ത്തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെന്‍ഷനിലാണ്.
ആറന്മുള സ്റ്റേഷനിലെ ഓഫീസറാണ് മലപ്പുറം സ്വദേശിയായ ഉമേഷ്.