Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPO

സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദം ത​ള്ളി പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി. സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്നും ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് സി​യാ​ദ് നി​ല​വി​ളി​ച്ചെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഇ​തേ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​യാ​ദി​നെ കു​ണ്ട​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Kerala

ത​ല​സ്ഥാ​ന​ത്ത് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വ​തി​ക്ക് അ​ർ​ധ​രാ​ത്രി മെ​സേ​ജ്; സി​പി​ഒ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​ക്ക് അ​ർ​ധ​രാ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശ​ങ്ങ​ള​യ‍​യ്ക്കു​ന്ന​താ​യി പ​രാ​തി. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് പ​രാ​തി.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രാ​തി ന​ല്‍​കാ​നാ​ണ് തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ജി​ഡി ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന സ​ന്തോ​ഷ് ഇ​വ​രു​ടെ മൊ​ബൈ​ൽ ന​മ്പ​ർ വാ​ങ്ങി​യി​രു​ന്നു.

പി​ന്നാ​ലെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച് യു​വ​തി​യെ സ​ന്തോ​ഷ് ശ​ല്യം ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി. ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ​ക്കാ​ണ് യു​വ​തി ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Kerala

മു​ഹ​മ്മ​യി​ൽ സിപിഒ പോലീസ് സ്റ്റേഷനിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച നൈ​റ്റ്‌ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ സ​ന്തോ​ഷ് കു​മാ​ർ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ൽ എ​ത്താ​തി​നെ തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്റ്റേ​ഷ​ന്‍റെ ടെ​റ​സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​ഹ​മ്മ ക​പ്പേ​ള സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ട്. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും ഉ​ണ്ട്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിടുന്നു

കോ​​ഴി​​ക്കോ​​ട്: ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും പോ​​ലീ​​സ് സം​​വി​​ധാ​​ന​​ത്തെ​​യും നി​​ര​​ന്ത​​രം വി​​മ​​ര്‍ശി​​ച്ചു​​വ​​രു​​ന്ന സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ ഉ​​മേ​​ഷ് വ​​ള്ളി​​ക്കു​​ന്നി​​നെ പി​​രി​​ച്ചു​​വി​​ടാ​​ന്‍ നീ​​ക്കം.

ഉ​​മേ​​ഷി​​ന് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ആ​​ര്‍. ആ​​ന​​ന്ദ് കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍കി. മേ​​ല​​ധി​​കാ​​രി​​ക​​ളെ വി​​മ​​ര്‍ശി​​ച്ച​​തി​​നെ ത്തു​​ട​​ര്‍ന്ന് ക​​ഴി​​ഞ്ഞ 18 മാ​​സ​​മാ​​യി ഉ​​മേ​​ഷ് സ​​സ്‌​​പെ​​ന്‍ഷ​​നി​​ലാ​​ണ്.

ആ​​റ​​ന്മു​​ള സ്റ്റേ​​ഷ​​നി​​ലെ ഓ​​ഫീ​​സ​​റാ​​ണ് മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ ഉ​​മേ​​ഷ്.

Kerala

സിപിഒയില്‍നിന്ന് നാലു ലക്ഷം തട്ടാൻ എസ്ഐ സ്പാ നടത്തിപ്പുകാരിക്കു കൂട്ടുനിന്നു

കൊ​ച്ചി: മ​സാ​ജ് പാ​ര്‍​ല​റി​ല്‍​നി​ന്നു മാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചു സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റി​ല്‍​നി​ന്ന് നാ​ലുല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ബൈ​ജു​വി​നെ​തി​രെ കേ​സ്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി ര​മ്യ, ഇ​വ​രു​ടെ സ​ഹാ​യി എ. ​ഹി​ഷാം എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ മ​സാ​ജ് സെ​ന്‍റ​റി​ല്‍ ഈ ​മാ​സം എ​ട്ടി​നാ​ണ് സി​പി​ഒ എ​ത്തി​യ​ത്. ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഫോ​ണി​ല്‍ വി​ളി​ച്ച ര​മ്യ ആ​റ​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

മ​സാ​ജ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് താ​ന്‍ മേ​ശ​പ്പു​റ​ത്ത് ഊ​രി​വ​ച്ച ആ​റ​ര ല​ക്ഷം രൂ​പ​യു​ടെ താ​ലി​മാ​ല കാ​ണാ​താ​യെ​ന്നും സി​പി​ഒ ആ​ണ് അ​തെ​ടു​ത്ത​തെ​ന്നും വി​ളി​ച്ച​റി​യി​ച്ചു. പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് ഷി​ഹാ​മും ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് എ​സ്ഐ മു​ഖേ​ന പ​ണം കൈ​മാ​റി. എ​സ്‌​ഐ ബൈ​ജു​വി​നു മ​സാ​ജ് പാ​ര്‍​ല​ര്‍ ന​ട​ത്തി​പ്പു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

സ്പാ​യി​ൽ പോ​യ​ത് ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി; സി​പി​ഒ​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: സ്പാ​യി​ൽ പോ​യ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബി​ജു​വാ​ണ് സി​പി​ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സി​പി​ഒ സ്പാ​യി​ൽ പോ​യി മ​ട​ങ്ങി​യ ശേ​ഷം ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല കാ​ണാ​താ​യി​രു​ന്നു. ഇ​വ​ർ ഇ​ക്കാ​ര്യം സി​പി​ഒ​യെ വി​ളി​ച്ച് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല മോ​ഷ്ടി​ച്ചു എ​ന്ന് കാ​ണി​ച്ച് സി​പി​ഒ​യ്ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് ഇ​ട​ന​ലി​ക്കാ​ര​നാ​യി എ​സ്ഐ ബി​ജു ഇ​ട​പെ​ടു​ന്ന​ത്.

പ​ണം ന​ൽ‌​ക​ണ​മെ​ന്നും വീ​ട്ടി​ൽ അ​റി​ഞ്ഞാ​ൽ വി​ഷ​യ​മാ​കു​മെ​ന്നും എ​സ്ഐ ബി​ജു സി​പി​ഒ​യോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ സി​പി​ഒ​യെ ക​ബ​ളി​പ്പി​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ബ​ളി​ക്ക​പ്പെ​ട്ടു എ​ന്ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സി​പി​ഒ പാ​ല​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​സ്തു​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ എ​സ്ഐ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​ണ്. ബി​ജു​വി​നെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി ഉ​ണ്ടാ​കും.

Latest News

Corehub Up