x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബപ്രശ്‌നം: വീടുവിട്ടിറങ്ങിയ പോലീസുകാരന്‍ ഇപ്പോഴും കാണാമറയത്ത്

കൊച്ചി ബ്യൂറോ
Published: July 28, 2026 01:17 PM IST | Updated: July 28, 2026 01:17 PM IST

സിവില്‍ പോലീസ് ഓഫീസര്‍ അന്‍ജിത്ത്

കൊച്ചി: മുനമ്പത്ത് കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ നാടുവിട്ട വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴുപ്പിള്ളി സ്വദേശി അന്‍ജിത്ത് ഇപ്പോഴും കാണാമറയത്ത്.

ഭാര്യ മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ മാന്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല.

വീടുവിട്ടു പോയ 26ന് ഉച്ചക്ക് ഇയാള്‍ ഭാര്യയെ വിളിച്ച ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് സ്വിച്ച് ഓണ്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സാധ്യമായ വഴികളിലൂടെ പോലീസ് അന്വേഷണം തുടരുകയാണ്.

Tags : Police CPO Vadakkekara Missing investigation

Recent News

Corehub Up